ലോകത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട കുട്ടികളെ കണ്ടില്ലെന്ന് നടിക്കരുത്; കർദ്ദിനാൾ പരോളിൻ

ലോകത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട കുട്ടികളെ കണ്ടില്ലെന്ന് നടിക്കരുത്; കർദ്ദിനാൾ പരോളിൻ

വത്തിക്കാൻ സിറ്റി: ആധുനിക യുഗത്തിൽ കുട്ടികളുടെ സുരക്ഷ ഏറെ ശ്രദ്ധചെലുത്തേണ്ട ഒന്നാണെന്നും അതോടൊപ്പം ലോകത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട കുട്ടികളെ കണ്ടില്ലെന്ന് നടിക്കരുതെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെട്രോ പരോളിൻ. ഡിജിറ്റിൽ യുഗത്തിൽ കുട്ടികളുടെ സംരക്ഷണം എന്ന വിഷയത്തെ സംബന്ധിച്ച കോൺഫറൻസിലെ മുഖ്യപ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘സാങ്കേതികവും സാംസ്‌കാരികവുമായ വളർച്ച ഇന്ന് പല രാജ്യങ്ങളിലും വളരെ വേഗത്തിലാണ് നടക്കുന്നത്. അതേ സമയം സാമൂഹികവും സാമ്പത്തികവുമായ വളർച്ച പലയിടങ്ങളിലും താളം തെറ്റിയിട്ടാണ്.’ അദ്ദേഹം ചൂണ്ടിക്കാട്ടി.

പല അവികസിത രാജ്യങ്ങളിലും ആയിരക്കണക്കിന് കുട്ടികളാണ് വളർന്നു വരുന്നത്. അതിനർത്ഥം ഇന്ന് പല രാജ്യങ്ങളിലെ മാതാപിതാക്കളും അധ്യാപകരും ഇന്നത്തെ സാഹചര്യത്തിനനുസരിച്ച് കുട്ടികളെ വളർത്തിയെടുക്കാൻ സാംസ്‌കാരികപരമായി സജ്ജമല്ലെന്നും സർക്കാറിന് അവരെ സംരക്ഷിക്കുന്നതിനായി എവിടെ തുടങ്ങണമെന്ന് അറിയില്ലെന്നുമാണ്; അദ്ദേഹം പറഞ്ഞു. ഈ കുട്ടികളുടെ ഉത്തരവാദിത്വം നമുക്കാണ്. ഡിജിറ്റൽ യുഗത്തിൽ വളർച്ചയെ മുന്നോട്ട് നയിക്കുന്നതിന്‍റെ ഉത്തരവാദിത്വവും നമ്മുടേതാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.

You must be logged in to post a comment Login