വെനിസ്വേലയെ സഹായിക്കാന്‍ റഷ്യയോട് വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി

വെനിസ്വേലയെ സഹായിക്കാന്‍ റഷ്യയോട് വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി

മോസ്‌ക്കോ: വെനിസ്വേലയെ സഹായിക്കാന്‍ റഷ്യയോട് വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പെട്രോ പരോലിന്റെ അഭ്യര്‍ത്ഥന. ഇന്റര്‍ ചര്‍ച്ച് ബന്ധങ്ങള്‍ക്ക് ആഗോള പ്രതിസന്ധിയെ പരിഹരിക്കാന്‍ എങ്ങനെ കഴിയും എന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൊവ്വാഴ്ച ഇവിടെയെത്തിയ അദ്ദേഹം റഷ്യന്‍ ഫോറിന്‍ മിനിസ്റ്റര്‍ സേര്‍ജി ലാവ്രോവിനോടും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാധികാരി പാത്രിയാര്‍ക്ക കിറിലിനോടും സംസാരിക്കുന്ന വേളയിലായിരുന്നു ഈ ആവശ്യം ഉന്നയിച്ചത്. സിറിയ, ഇറാക്ക്, യെമന്‍, ലിബിയ എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങളും യുക്രെയിനിലെ സംഘര്‍ഷങ്ങളും ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു.

റഷ്യയുമായുള്ള ബന്ധം വെനിസ്വേലയിലെ സംഘര്‍ഷം പരിഹരിക്കാന്‍ പ്രയോജനപ്പെടുത്തണമെന്ന് ഈ സാഹചര്യത്തില്‍ കര്‍ദ്ദിനാള്‍ പരോലിന്‍ ആവശ്യപ്പെട്ടു. കര്‍ദിനാള്‍ പരോലിന്‍ റഷ്യന്‍ പ്രസിഡന്റ്‌ വഌഡിമര്‍ പുടിനുമായി കണ്ടുമുട്ടി.

റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കത്തോലിക്കാസഭയുമായുള്ള ബന്ധത്തെക്കുറിച്ച് പാത്രിയാര്‍ക്ക കിറില്‍ പ്രശംസിച്ചു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഭജിക്കപ്പെട്ടുപോയിരുന്ന രണ്ടു സഭകളിലെയും ഇന്നത്തെ നേതാക്കന്മാരായ ഫ്രാന്‍സിസ് മാര്‍പാപ്പയും പാത്രിയാര്‍ക്ക കിറിലും തമ്മില്‍ 2016 ഫെബ്രുവരിയില്‍ ക്യൂബയില്‍ വച്ച് കണ്ടുമുട്ടിയത് ചരിത്രംതിരുത്തിയ സംഗമമായിരുന്നു.

You must be logged in to post a comment Login