കര്‍ദിനാള്‍ പെല്ലിന്റെ ലൈംഗിക അപവാദകേസ്; ആരോപണം ഉന്നയിച്ച ആള്‍ മരിച്ചു

കര്‍ദിനാള്‍ പെല്ലിന്റെ ലൈംഗിക അപവാദകേസ്; ആരോപണം ഉന്നയിച്ച ആള്‍ മരിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയായിലെ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന് എതിരെയുള്ള ലൈംഗിക പീഡനക്കേസിന് അപ്രതീക്ഷിതമായ വഴിത്തിരിവ്. പെല്ലിനെതിരെ ആരോപണം ഉന്നയിച്ച ഡാമിയന്‍ ഡിഗ്നാന്റെ മരണമാണ് ഇതിന് കാരണമായത്. കഴിഞ്ഞ ആഴ്ച ബല്ലാറാറ്റില്‍ വച്ചായിരുന്നു ഡാമിയന്റെ മരണം. ഏറെക്കാലമായി ലൂക്കീമിയ രോഗബാധിതനായിരുന്നു.

മാര്‍ച്ച് അഞ്ചിനായിരുന്നു വിചാരണ നിശ്ചയിച്ചിരുന്നത്. പ്രായപൂര്‍ത്തിയാകാതിരുന്ന സമയത്ത് താനുള്‍പ്പടെ രണ്ടുവിദ്യാര്‍ത്ഥികളോട് പെല്‍ അപമര്യാദയായി പെരുമാറിയെന്ന് 2016 മാര്‍ച്ചിലാണ് ഡാമിയന്‍ ആരോപിച്ചത്. 1961 ല്‍ നടന്ന സംഭവം ബാല ലൈംഗികപീഡനക്കേസായി പിന്നീട് മാറുകയായിരുന്നു.

താന്‍ നിരപരാധിയാണെന്നും ഇത് കെട്ടിച്ചമച്ച കേസാണെന്നുമാണ് ഒന്നിലധികം തവണ കര്‍ദിനാള്‍ പെല്‍ കോടതിയെ ബോധിപ്പിച്ചിരുന്നത്.

You must be logged in to post a comment Login