കര്‍ദ്ദിനാള്‍ പെല്ലിനെതിരെയുള്ള കേസ് പിന്‍വലിച്ചു

കര്‍ദ്ദിനാള്‍ പെല്ലിനെതിരെയുള്ള കേസ് പിന്‍വലിച്ചു

സിഡ്‌നി: ലൈംഗികപീഡനം ചുമത്തപ്പെട്ട കര്‍ദിനാള്‍ ജോര്‍ജ് പെല്ലിനെതിരെയുള്ള ഒരു കേസ് ഓസ്‌ട്രേലിയന്‍ പ്രോസിക്യൂട്ടര്‍ പിന്‍വലിച്ചു. ഇന്നലെയാണ് കേസ് പിന്‍വലിച്ചത്. മെല്‍ബോണിലെ കോടതിയില്‍ തിങ്കളാഴ്ച 76 കാരനായ കര്‍ദിനാള്‍ പെല്‍ ഹാജരായിരുന്നു. പെല്ലിനെതിരെയുള്ള ഒരു കേസാണ് മജിസ്‌ട്രേറ്റ് കോടതി പിന്‍വലിച്ചത്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍ ഫിനാന്‍സ് മിനിസ്റ്ററായിരുന്ന പെല്ലിനെതിരെ കഴിഞ്ഞ വര്‍ഷമാണ് ലൈംഗികപീഡനകേസ് ആരോപിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ജന്മനാടായ വിക്ടോറിയായില്‍ നിന്നാണ് കേസിന്റെ ഉത്ഭവം.

 

You must be logged in to post a comment Login