ആര്‍ച്ച് ബിഷപ് മക്കാറിക്കില്‍ നിന്ന് കത്തോലിക്കാ യൂണിവേഴ്‌സിറ്റി അവാര്‍ഡു തിരികെവാങ്ങി

ആര്‍ച്ച് ബിഷപ് മക്കാറിക്കില്‍ നിന്ന് കത്തോലിക്കാ യൂണിവേഴ്‌സിറ്റി അവാര്‍ഡു തിരികെവാങ്ങി

ന്യൂയോര്‍ക്ക്: കര്‍ദിനാള്‍ തിയോഡോര്‍ മക്കാറിക്കിന് നല്കിയ അവാര്‍ഡുകളും ആദരവുകളും തങ്ങള്‍ തിരിച്ചുവാങ്ങുകയാണെന്ന് അമേരിക്കയിലെ കത്തോലിക്കാ യൂണിവേഴ്‌സിറ്റി അറിയിച്ചു. ന്യൂയോര്‍ക്കിലെ ഫോര്‍ഡ്ഹാം യൂണിവേഴ്‌സിറ്റിയാണ് ഇത്തരത്തിലുള്ള പ്രഖ്യാപനം നടത്തിയത്. ഈശോസഭാ വൈദികരുടെ നേതൃത്വത്തിലുള്ളതാണ് യൂണിവേഴ്‌സിറ്റി.

ലൈംഗികപീഡനത്തെതുടര്‍ന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണ് മക്കാറിക്ക്. ലൈംഗികപീഡനത്തിന് ഇരകളായവരോടുള്ള അനുഭാവവും ഐകദാര്‍ഢ്യവും പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രശംസാപത്രങ്ങള്‍ തിരികെവാങ്ങുന്നതെന്നും പത്രക്കുറിപ്പ് വ്യക്തമാക്കി. 2006 ലാണ് ഇദ്ദേഹത്തിന് ഓണററി ബിരുദം നല്കിയത്. ആദ്യമായിട്ടാണ് ഒരു യൂണിവേഴ്‌സിറ്റി ഓണററി ബിരുദം തിരികെയെടുക്കുന്നത്.

You must be logged in to post a comment Login