കര്‍ദിനാള്‍ തൂവാനെ ധന്യനായി പ്രഖ്യാപിക്കാനുള്ള ഡിക്രിയില്‍ പാപ്പ ഒപ്പുവച്ചു

കര്‍ദിനാള്‍ തൂവാനെ ധന്യനായി പ്രഖ്യാപിക്കാനുള്ള ഡിക്രിയില്‍ പാപ്പ ഒപ്പുവച്ചു

വത്തിക്കാന്‍: കര്‍ദിനാള്‍ തൂവാനെ ധന്യനായി പ്രഖ്യാപിക്കാനുള്ള ഡിക്രിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ചു. വിയറ്റ്‌നാം യുദ്ധകാലത്ത് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കിരാതനയങ്ങള്‍ക്ക് വിധേയനായി 13 വര്‍ഷം ജയില്‍വാസം അനുഭവിക്കേണ്ടിവന്നിട്ടുണ്ട് തൂവാന്. ഏകാന്തവാസമായിരുന്നു അധികാരികള്‍ അദ്ദേഹത്തിന് വിധിച്ചിരുന്നത് .

ജയിലില്‍ കഴിയുമ്പോഴും രഹസ്യമായി അതീവവിദഗ്ധമായി അദ്ദേഹം പ്രത്യാശയുടെ സന്ദേശങ്ങള്‍ തന്റെ വിശ്വാസികള്‍ക്ക് എത്തിച്ചുകൊടുത്തിരുന്നു. 1988 ല്‍ വിമോചിതനായെങ്കിലും വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്നു. 1991 ല്‍ പ്രവാസിയായി വിദേശത്തേക്ക് പോയി. റോമിലേക്ക് മടങ്ങാന്‍ അദ്ദേഹത്തിന് അനുവാദം ഉണ്ടായിരുന്നില്ല. 2001 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അദ്ദേഹത്തിന് കര്‍ദിനാള്‍ പദവി നല്കി.

You must be logged in to post a comment Login