കര്‍ദിനാള്‍ വെലാസിയോ ദി പൗലിസ് ദിവംഗതനായി

കര്‍ദിനാള്‍ വെലാസിയോ ദി പൗലിസ് ദിവംഗതനായി

വത്തിക്കാന്‍: കാനന്‍ നിയമ പണ്ഡിതനും പ്രഫസറുമായിരുന്ന കര്‍ദിനാള്‍ വെലാസിയോ ദി പൗലിസ് ദിവംഗതനായി. 82 ാം ജന്മദിനത്തിന് വെറും പത്തു ദിവസങ്ങള്‍ ബാക്കി നില്ക്കവെ. ഇന്നലെയായിരുന്നു മരണം. ശവസംസ്കാരകര്‍മ്മങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

200 ല്‍ അധികം പുസ്തകങ്ങളുടെ രചയിതാവാണ്. നാല്പത് വര്‍ഷത്തിലേറെയായി തിയോളജിയും കാനന്‍ ലോയും പഠിപ്പിക്കുകയും ചെയ്തിരുന്നു. 2014 ല്‍ ആണ് ഏറ്റവും പുതിയ പുസ്തകം പുറത്തിറങ്ങിയത്. റിമെയ്‌നിങ് ഇന്‍ ദ ട്രൂത്ത് ഓഫ് ക്രൈസ്റ്റ് മാര്യേജ് ആന്‌റ കമ്മ്യൂണിയന്‍ ഇന്‍ ദ കാത്തലിക് ചര്‍ച്ച് എന്നായിരുന്നു പുസ്തകത്തിന്റെ പേര്.

You must be logged in to post a comment Login