ചൈനയിലെ ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക: കര്‍ദിനാള്‍ സെന്‍

ചൈനയിലെ ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക: കര്‍ദിനാള്‍ സെന്‍

ഹോംങ്കോഗ്: സഭയുടെ ചരിത്രത്തില്‍ ഇന്നോളം സഭ ബുദ്ധിമുട്ടുകള്‍ നേരിട്ട അവസരങ്ങളിലെല്ലാം സഹായമായി എത്തിയവളാണ് ക്രിസ്ത്യാനികളുടെ സഹായമായ മറിയം എന്ന് കര്‍ദിനാള്‍ സെന്‍. ചൈനയിലെ ക്രൈസ്തവര്‍ ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിശ്വാസത്തിന് വേണ്ടി ത്യാഗങ്ങള്‍ സ ഹിക്കുന്നവരും പീഡനങ്ങളിലൂടെ കടന്നുപോകുന്നവരുമാണ് അവര്‍. അതിനാല്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു.

ഫാത്തിമായിലെ മാതാവിന്റെ പ്രത്യക്ഷീകരണത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് കര്‍ദിനാള്‍ സെന്‍ തുടര്‍ന്നു. പ്രത്യക്ഷപ്പെടുമ്പോഴെല്ലാം മാതാവ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് പ്രാര്‍ത്ഥിക്കണമെന്നാണ്.. പ്രാര്‍ത്ഥന. അത് മാത്രമേ നമുക്ക് ചെയ്യാനുള്ളൂ. ഏറ്റവും ഉപകാരപ്രദവും അതു തന്നെ.

85 കാരനായ കര്‍ദിനാള്‍ ചൈനയിലെ കത്തോലിക്കരുടെ ഇടയിലെ ഏറ്റവും പ്രമുഖമായ ശബ്ദമാണ്. വത്തിക്കാനും ചൈനയും തമ്മില്‍ ബന്ധം സ്ഥാപിക്കാനുള്ള നീക്കത്തെക്കുറിച്ച് കര്‍ദിനാള്‍ സെന്‍ അഭിപ്രായപ്പെട്ടത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. എന്നാല്‍ താന്‍ പാപ്പയെ വിമര്‍ശിച്ചിട്ടില്ലെന്ന് സെന്‍ വ്യക്തമാക്കി.

പാപ്പയ്ക്ക് ചുറ്റുമുള്ളവര്‍ തെറ്റായ ഉപദേശം നല്കുന്നത് നിര്‍ത്തണമെന്ന് മാത്രമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login