വത്തിക്കാന്‍-ചൈന ഡീല്‍ ആത്മഹത്യാപരം- കര്‍ദിനാള്‍ സെന്‍

വത്തിക്കാന്‍-ചൈന ഡീല്‍ ആത്മഹത്യാപരം- കര്‍ദിനാള്‍ സെന്‍

വത്തിക്കാന്‍: വത്തിക്കാനും ചൈനയും തമ്മിലുള്ള ഉടമ്പടിക്ക് എതിരെ വീണ്ടും കര്‍ദിനാള്‍ ജോസഫ് സെന്‍. ഇത്തരമൊരു ഉടമ്പടി ആത്മഹത്യാപരമാണെന്നാണ് അദ്ദേഹം അടുത്തയിടെ ബ്ലോഗിലെഴുതിയത്. നാണംകെട്ട കീഴടങ്ങല്‍ എന്നും അദ്ദേഹം തുടര്‍ന്നു വിശേഷിപ്പിക്കുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ പാപ്പായെ അല്ല താന്‍ കുറ്റപ്പെടുത്തുന്നതെന്നും കര്‍ദിനാള്‍ വ്യക്തമാക്കുന്നു. ഇത്തരമൊരു ഉടമ്പടിയുടെ ആവശ്യം പാപ്പയ്ക്കില്ല. അദ്ദേഹം വളരെ ശുഭാപ്തിവിശ്വാസിയും സ്‌നേഹം നിറഞ്ഞവനുമാണ്. ചൈന സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന് താല്പര്യവുമുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ഉപദേശകവൃന്ദമാണ് പ്രശ്‌നക്കാര്‍. അവരാണ് ചീത്ത ഉടമ്പടി നടത്തുന്നത്. പരിധികളില്ലാതെ കോമ്പ്രമൈസിനാണ് അവര്‍ ശ്രമിക്കുന്നത്. സെന്‍ കുറ്റപ്പെടുത്തുന്നു.

You must be logged in to post a comment Login