മാര്‍പാപ്പയ്‌ക്കെതിരെ കര്‍ദിനാള്‍ സെന്‍; വ്യക്തിപരമായ താല്പര്യങ്ങള്‍ക്ക് വേണ്ടി ചൈനയിലെ സഭയെ വത്തിക്കാന്‍ വിറ്റു

മാര്‍പാപ്പയ്‌ക്കെതിരെ കര്‍ദിനാള്‍ സെന്‍; വ്യക്തിപരമായ താല്പര്യങ്ങള്‍ക്ക് വേണ്ടി ചൈനയിലെ സഭയെ വത്തിക്കാന്‍ വിറ്റു

വത്തിക്കാന്‍: ചൈനയിലെ കത്തോലിക്കാ സഭയെ വത്തിക്കാന്‍ സ്വാര്‍ത്ഥപരമായ താല്പര്യങ്ങള്‍ക്കു വേണ്ടി വിറ്റുവെന്ന് കര്‍ദിനാള്‍ ജോസഫ് സെന്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള സ്വകാര്യസംഭാഷണത്തിന് ശേഷം തന്റെ വെബ്‌സൈറ്റിലാണ് മുന്‍ ഹോംഗ്‌കോംങ് ബിഷപ്പായ കര്‍ദിനാള്‍ സെന്‍ ഇത്തരത്തിലുള്ള അഭിപ്രായപ്രകടനം നടത്തിയത്. ചൈനയിലെ അധോതല സഭകള്‍ക്ക് വേണ്ടിയുള്ള സമാശ്വാസവാക്കുകള്‍ പാപ്പ ഈ മാസം തുടക്കത്തില്‍ നല്കിയിരുന്നു.

എന്നിട്ടും കര്‍ദിനാള്‍ വിചാരിക്കുന്നത് വത്തിക്കാന്‍ ചൈനയിലെ സഭയ്‌ക്കെതിരായി പ്രവര്‍ത്തിക്കുന്നു എന്നാണ്. ഏഷ്യാന്യൂസ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തത് വത്തിക്കാന്‍ പ്രതിനിധി അണ്ടര്‍ഗ്രൗണ്ട് ബിഷപ്പിനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്നും പകരം ഗവണ്‍മെന്റ് പുറത്താക്കിയ മെത്രാന്മാരെ തത്സ്ഥാനത്ത് പ്രതിഷ്ഠിക്കണമെന്നുമാണ്.

വത്തിക്കാനിലെത്തി കര്‍ദിനാള്‍ സെന്‍ വ്യക്തിപരമായി കത്ത് പാപ്പയെ ഏല്പിച്ചിരുന്നു. ജനുവരി 10 നായിരുന്നു അത്. അതിന ശേഷം ജനുവരി 12 ന് ഇരുവരും തമ്മില്‍ സ്വകാര്യ കണ്ടുമുട്ടല്‍ നടത്തിയിരുന്നു. മറ്റൊരു മിന്‍ഡ്‌സെന്റി കേസ് ഉണ്ടാക്കരുത് എന്നായിരുന്നുവത്രെ പാപ്പയുടെപ്രതികരണം.

ഹംഗറിയിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ പോരാടിയ വ്യക്തിയായിരുന്നു ബുഡാപെസ്റ്റിലെ കര്‍ദിനാള്‍ മിന്‍ഡ്‌സെന്റി. ഭരണകൂടം അദ്ദേഹത്തെ ജയിലില്‍ അടയ്ക്കുകയും പിന്നീട് അമേരിക്കന്‍ ഇടപെടല്‍ വഴി അദ്ദേഹം ജയില്‍ വിമുക്തനാകുകയും ചെയ്തിരുന്നു. പാപ്പയുമായുള്ള കണ്ടുമുട്ടലിന് ശേഷം താന്‍ ഒട്ടും ശുഭാപ്തിവിശ്വാസിയല്ലെന്നും സെന്‍ പറയുന്നു.

ഞാനാണോ ചൈനയും വത്തിക്കാനുംതമ്മിലുള്ള ഇടപാടിലെ പ്രധാന തടസം? അതൊരു ചീത്ത ഇടപാടാണെങ്കില്‍ ഒരു തടസമായിത്തീര്‍ന്നതില്‍ ഞാന്‍ അത്യധികം സന്തോഷിക്കുന്നു. കര്‍ദിനാള്‍ സെന്‍ പറയുന്നു.

You must be logged in to post a comment Login