സ​​​ഭ​​​യു​​​ടെ അ​​​മ്മ​​​യാ​​​ണു പ​​​രി​​​ശു​​​ദ്ധ ദൈ​​​വ​​​മാ​​​താ​​​വ്: ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി

സ​​​ഭ​​​യു​​​ടെ അ​​​മ്മ​​​യാ​​​ണു പ​​​രി​​​ശു​​​ദ്ധ ദൈ​​​വ​​​മാ​​​താ​​​വ്: ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ  ആ​​​ല​​​ഞ്ചേ​​​രി

ചാ​​​ല​​​ക്കു​​​ടി: കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ കു​​​ടും​​​ബ​​​മാ​​​ണു സ​​​ഭയെന്നും സ​​​ഭ​​​യു​​​ടെ അ​​​മ്മ​​​യാ​​​ണു പ​​​രി​​​ശു​​​ദ്ധ ദൈ​​​വ​​​മാ​​​താ​​​വെന്നും സീറോ മ​​​ല​​​ബാ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. മു​​​രി​​​ങ്ങൂ​​​ർ ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ പ​​ഞ്ച​​ദി​​ന മ​​​രി​​​യോ​​​ത്സ​​​വം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​സം​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ജീ​​​വി​​​ക്കു​​​ന്ന തി​​​രു​​​ക്കു​​​ടും​​​ബ​​​മാ​​​യി ഓ​​​രോ കു​​​ടും​​​ബ​​​വും മാ​​​റണം. കു​​​ടും​​​ബ സം​​​വി​​​ധാ​​​നം ദൈ​​​വ​​​ത്താ​​​ൽ മ​​ഹ​​ത്വ​​വ​​ത്കരി​​ക്ക​​പ്പെ​​​ട്ട ദൈ​​​വി​​​ക​​​ത​​​യാ​​​ണ്. അ​​​തു​​​കൊ​​​ണ്ടാ​​​ണു ദൈ​​​വ​​​പു​​​ത്ര​​​ൻ കു​​​ടും​​​ബ​​​ത്തി​​​ൽ​​​ത​​​ന്നെ മ​​​നു​​​ഷ്യ​​​നാ​​​യി പി​​​റ​​​ന്ന​​​ത്.  തി​​​രു​​​ക്കു​​​ടും​​​ബ​​​ത്തി​​​ന്‍റെ കാ​​​വ​​​ൽ​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്ന യൗ​​​സേ​​​പ്പി​​​താ​​​വി​​​നെ​​​പോ​​​ലെ​​​യു​​​ള്ള കു​​​ടും​​​ബ​​​നാ​​​ഥ​​​ന്മാ​​​രാ​​​കാ​​​ൻ ക​​​ഴി​​​യ​​​ണം. പ​​​രി​​​ശു​​​ദ്ധ അ​​​മ്മ​​​യെ​​​പോ​​​ലെ ജീ​​​വി​​​ക്കാ​​​നും കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ചൈ​​​ത​​​ന്യം മ​​​റ്റു​​​ള്ള​​​വ​​​രി​​​ലേ​​​ക്കു പ​​​ക​​​രാ​​​നും സാ​​ധി​​ക്ക​​ണം. പ്രാ​​​ർ​​​ത്ഥ​​​ന​​​യു​​​ടെ ചൈ​​​ത​​​ന്യം ന​​​മ്മെ ദൈ​​​വ​​​ഭ​​​വ​​​ന​​​ത്തി​​​ൽ എ​​​ത്തി​​​ക്കും. പ്രാ​​​ർ​​​ത്ഥി​​​ക്കു​​​ന്ന മ​​​നു​​​ഷ്യ​​​ൻ ദൈ​​​വ​​​ത്തി​​​ലാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം തു​​​ട​​​ർ​​​ന്നു പ​​​റ​​​ഞ്ഞു.

‘ഇ​​​താ ക​​​ർ​​​ത്താ​​​വി​​​ന്‍റെ ദാ​​​സി, നി​​​ന്‍റെ വ​​​ച​​​നം എ​​​ന്നി​​​ൽ നി​​​റ​​​വേ​​​റ​​​ട്ടെ’ എ​​​ന്ന, പ​​​രി​​​ശു​​​ദ്ധ അ​​​മ്മ​​യു​​ടെ വാ​​​ക്കു​​​ക​​​ൾ നാം ​​​എ​​​ന്നും ഓ​​​ർ​​​ക്ക​​​ണം. ഓ​​​രോ​​​രു​​​ത്ത​​​രും ദൈ​​​വ​​​ത്തി​​​ന്‍റെ ആ​​​ല​​​യ​​​മാ​​​യി മാ​​​റ​​​ണം. നി​​​ര​​​ന്ത​​​ര​​​മാ​​​യ പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണു ക്രൈ​​​സ്ത​​​വ ജീ​​​വി​​​ത​​​മെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ പ​​റ​​ഞ്ഞു.

You must be logged in to post a comment Login