ഞാന്‍ മാര്‍പാപ്പയുടെ ശത്രുവല്ല, പാപ്പയ്ക്ക് ചുറ്റും ചാരന്മാര്‍, കൂരിയായില്‍ എല്ലാവര്‍ക്കും പേടി: കര്‍ദിനാള്‍ മുള്ളര്‍

ഞാന്‍ മാര്‍പാപ്പയുടെ ശത്രുവല്ല, പാപ്പയ്ക്ക് ചുറ്റും ചാരന്മാര്‍, കൂരിയായില്‍ എല്ലാവര്‍ക്കും പേടി: കര്‍ദിനാള്‍ മുള്ളര്‍

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ വ്യാജസുഹൃത്തുക്കളുടെ നടുവിലാണെന്നും അവര്‍ ബോര്‍ഡിംങ് സ്‌കൂളിലെ കുട്ടികളെ പോലെയാണ് പെരുമാറുന്നതെന്നും കര്‍ദിനാള്‍ മുള്ളര്‍. കൂരിയായില്‍ ഭയത്തിന്റെ കാലാവസ്ഥയാണ് ഇപ്പോഴുള്ളത്. നാഷനല്‍ കാത്തലിക് രജിസ്ട്രറിന് നല്കിയ അഭിമുഖത്തിലാണ് മുന്‍ വിശ്വാസതിരുസംഘം പ്രിഫെക്ട് കൂടിയായിരുന്ന മുള്ളര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ചിലയിടങ്ങളില്‍ നിന്ന് ഞാന്‍ കേട്ടത് കൂരിയായില്‍ ജോലി ചെയ്യുന്ന ആളുകള്‍ ജീവിക്കുന്നത് വലിയഭയത്തോടെയാണെന്നാണ്. അവര്‍ തീരെ ചെറിയ ഒരു വിമര്‍ശനമാണ് നടത്തുന്നതെങ്കില്‍ പോലും ചില ചാരന്മാര്‍ അത് നേരിട്ട് ചെന്ന് പാപ്പ.യുടെ ചെവിയില്‍ കൊളുത്തിക്കൊടുക്കും. അവര്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ പോലും കഴിയാറില്ല. ഇത്തരക്കാര്‍ ചീത്ത വാക്കുകള്‍ ഉപയോഗിക്കുന്നവരും മറ്റുള്ളവര്‍ക്കെതിരെ നുണകള്‍ പറയുന്നവരുമായിരിക്കും.

ഇത് കൂരിയായിലെ മാത്രം അവസ്ഥയല്ല, കോളജുകളിലും യൂണിവേഴ്‌സിറ്റികളിലും ഇതുതന്നെയാണ് അവസ്ഥ. ചില തിയോളജിയന്മാരുടെ ചിന്ത തങ്ങള്‍ക്ക് മാത്രമേ അമോരീസ് ലെറ്റീഷ്യയെക്കുറിച്ച് വ്യാഖ്യാനിക്കാന്‍ കഴിയൂ എന്നാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ഇവര്‍ സ്റ്റുപിഡ് എന്നും പഴഞ്ചന്‍ സങ്കുചിതം എന്നെല്ലാം വിശേഷിപ്പിക്കുന്നു.

മുള്ളര്‍ പാപ്പയുടെ ശത്രുവാണ് എന്ന് പരത്തുന്നവരും ഉണ്ട്. ഇത്തരക്കാര്‍ സത്യസന്ധമായോ തുറന്ന സംവാദത്തിനോ തയ്യാറല്ലാത്തവരാണ്. വൈദികന്‍, ദൈവശാസ്ത്രജ്ഞന്‍, മെത്രാന്‍ എന്നീ നിലകളിലുള്ള എന്റെ ജീവിതം എപ്പോഴും ദൈവരാജ്യത്തിനും അവിടുത്തെ വിശുദ്ധമായ സഭയ്ക്കും വേണ്ടിയുള്ളതാണ്. ആ എന്നെ പത്രോസിന്റെ പിന്‍ഗാമിയുടെ ശത്രുവായി അവതരിപ്പിക്കുന്നത് അനീതിപരമാണ്.

You must be logged in to post a comment Login