കര്‍ദിനാള്‍ കഫാറാ ദിവംഗതനായി

കര്‍ദിനാള്‍ കഫാറാ ദിവംഗതനായി

വത്തിക്കാന്‍: കര്‍ദിനാള്‍ കാര്‍ലോ കഫാറാ ദിവംഗതനായി.79 വയസായിരുന്നു. 2004 മുതല്‍ 2015 വരെ പതിനൊന്ന് വര്‍ഷക്കാലം ബോളോഗ്ന അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായിരുന്നു. 2006 ല്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ കര്‍ദ്ദിനാള്‍ പദവി നല്കി.

അമോരിസ് ലെറ്റീഷ്യയുടെ പേരിലുണ്ടായ വിവാദപരാമര്‍ശങ്ങള്‍ക്ക് വ്യക്തത നല്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പയെ സമീപിച്ച നാലു കര്‍ദിനാള്‍മാരില്‍ ഒരാള്‍ ഇദ്ദേഹമായിരുന്നു. കര്‍ദിനാള്‍മാരായ ജോവാക്കിം, വാള്‍ട്ടര്‍ ബ്രാന്‍ഡ്മുള്ളര്‍, റെയ്മണ്ട് ബര്‍ക്ക് എന്നിവരായിരുന്നു മറ്റുള്ളവര്‍.

ഇതില്‍ കര്‍ദിനാള്‍ ജോവാക്കിം രണ്ട് മാസം മുമ്പാണ് അന്തരിച്ചത്.

You must be logged in to post a comment Login