വത്തിക്കാന്‍: സെപ്തംബര്‍ ഒന്നായ നാളെ ആഗോള ക്രൈസ്തവവിഭാഗങ്ങള്‍ സംയുക്തമായി സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള പ്രാര്‍ത്ഥനാദിനം ആചരിക്കുന്നു. ഇതോട് അനുബന്ധിച്ച് കോണ്‍സ്റ്റാന്റിനോപ്പിള്‍ എക്യുമെനിക്കല്‍ പാത്രിയാര്‍ക്ക ബര്‍ത്തലോമ ഒന്നാമനും ഫ്രാന്‍സിസ് മാര്‍പാപ്പയും സുയുക്തമായി സന്ദേശം പുറപ്പെടുവിച്ചു. ആദ്യമായാണ് ഇങ്ങനെ രണ്ട് സഭാതലവന് സംയുക്തപ്രസ്താവന നടത്തുന്നത്.
സൃഷ്ടിയോട് ആദരപൂര്‍വ്വവും ഉത്തരവാദിത്തപൂര്‍ണ്ണവുമായ മനോഭാവം സ്വീകരിക്കാന്‍ ഓരോരുത്തരെയും തങ്ങള്‍ ക്ഷണിക്കുന്നതായി പ്രസ്താവനയില്‍ ഇരുവരും വ്യക്തമാക്കി. 2015 ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സൃഷ്്ടിയുടെ പരിപാലനയ്ക്കുവേണ്ടി ഒരു ദിനം പ്രഖ്യാപിച്ചത്. ഓര്‍ത്തഡോക്സ് സഭയും പാപ്പയുടെ ഈ ആശയത്തെ പിന്തുണയ്ക്കുകയായിരുന്നു. 1989 സെപ്തംബര്‍ ഒന്ന് മുതല്‍ സൃഷ്ടിയുടെ സംരക്ഷണത്തിന് വേണ്ടി എക്യുമെനിക്കല്‍ പാത്രിയാര്‍ക്കേറ്റ് പ്രാര്‍ത്ഥനാദിനം ആചരിക്കുന്നുണ്ടായിരുന്നു.
You must be logged in to post a comment Login