കാര്‍ലോ ആയിരിക്കുമോ കമ്പ്യൂട്ടര്‍ പ്രോഗ്രാമേഴ്‌സിന്‌റെ മാധ്യസ്ഥന്‍?

കാര്‍ലോ ആയിരിക്കുമോ കമ്പ്യൂട്ടര്‍ പ്രോഗ്രാമേഴ്‌സിന്‌റെ മാധ്യസ്ഥന്‍?

വത്തിക്കാന്‍: വരും കാലത്ത് കമ്പ്യൂട്ടര്‍ പ്രോഗ്രാമേഴ്‌സിന്റെ മാധ്യസ്ഥനായിരിക്കുമോ കാര്‍ലോ അക്കുറ്റിസ് എന്ന പതിനഞ്ചുകാരന്‍? കഴിഞ്ഞ വ്യാഴാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ ഈ പതിനഞ്ചുകാരനെ ധന്യപദവിയിലേക്കു ഉയര്‍ത്തിയപ്പോള്‍ ആ ജീവിതത്തെക്കുറിച്ച് അറിവുള്ള എല്ലാവരും സംശയിച്ചത് അത്തരമൊരു ചോദ്യമാണ്.

ലുക്കീമിയ ബാധിതനായി അകാലത്തില്‍ മരണമടഞ്ഞ കാര്‍ലോ ചെറുപ്പം മുതല്‍ക്കേ ദൈവഭക്തിയിലും ദിവ്യകാരുണ്യസ്‌നേഹത്തിലുമാണ് വളര്‍ന്നുവന്നത്. ദിനവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും ആഴ്ച തോറും കുമ്പസാരിക്കുകയും ചെയ്തിരുന്ന കാര്‍ലോയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം കമ്പ്യൂട്ടറായിരുന്നു. ഇത്തരം സാങ്കേതികവിദ്യകള്‍ ദൈവമഹത്വത്തിനായി വിനിയോഗിക്കണമെന്നും അവന്‍ വിശ്വസിച്ചിരുന്നു. ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ക്കായി ഒരു വെബ്‌സൈറ്റ് പോലും ഈ ചെറുപ്രായത്തില്‍ അവന്‍ രൂപകല്പന ചെയ്തിരുന്നു.

2006 ല്‍ ആണ് കാര്‍ലോ മരണമടഞ്ഞത്. എപ്പോഴും ദൈവത്തിന്റെ അടുത്തായിരിക്കുക അതാണ് എന്റെ ജീവിതലക്ഷ്യം.ദൈവത്തിന് ഇഷ്ടമില്ലാത്ത ഒരു പ്രവൃത്തി ചെയ്ത് ജീവിച്ചിരിക്കുന്നതിനെക്കാള്‍ മരിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. കാര്‍ലോയുടെ വിശ്വാസം അതായിരുന്നു.

You must be logged in to post a comment Login