കാ​​​ർ​​​മ​​​ൽ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ പ​​​ബ്ലി​​​ഷിം​​​ഗ് ഹൗ​​​സ് ഡ​​​യ​​​റ​​​ക്‌​​​ട​​​റായിരുന്ന ഫാ. ​​​മാ​​​ത്യു തു​​​ണ്ട​​​ത്തി​​​ൽ ഒ​​​സിഡി അ​​​ന്ത​​​രി​​​ച്ചു

കാ​​​ർ​​​മ​​​ൽ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ പ​​​ബ്ലി​​​ഷിം​​​ഗ് ഹൗ​​​സ് ഡ​​​യ​​​റ​​​ക്‌​​​ട​​​റായിരുന്ന ഫാ. ​​​മാ​​​ത്യു തു​​​ണ്ട​​​ത്തി​​​ൽ ഒ​​​സിഡി അ​​​ന്ത​​​രി​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ്ര​​​ന്ഥ​​​കാ​​​ര​​​നും കാ​​​ർ​​​മ​​​ൽ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ പ​​​ബ്ലി​​​ഷിം​​​ഗ് ഹൗ​​​സ് ഡ​​​യ​​​റ​​​ക്‌​​​ട​​​റു​​​മാ​​​യ ഫാ. ​​​മാ​​​ത്യു തു​​​ണ്ട​​​ത്തി​​​ൽ ഒ​​​സിഡി(51) അ​​​ന്ത​​​രി​​​ച്ചു. ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി രോ​​​ഗ​​​ബാ​​​ധി​​​ത​​​നാ​​​യി​​​രു​​​ന്നു.

ഇ​ന്നു രാ​വി​ലെ മു​ത​ൽ തി​രു​വ​ന​ന്ത​പു​രം കാ​ർ​മ​ൽ മൊ​ണാ​സ്ട്രി പ​ള്ളി​യി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. നാ​ളെ രാ​വി​ലെ 11ന് ​മൂ​വാ​റ്റു​പു​ഴ ലി​സ്യു സെ​ന്‍റ​റി​ൽ സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ തു​ട​ങ്ങും.

താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത​​​യി​​​ലെ ആ​​​നി​​​ക്കാം​​​പൊ​​​യി​​​ലി​​​ൽ തു​​​ണ്ട​​​ത്തി​​​ൽ തോ​​​മ​​​സ് -അ​​​ന്ന​​​മ്മ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്. 1984-ൽ ​​​ക​​​ർ​​​മ​​​ലീ​​​ത്ത നി​​​ഷ്പാ​​​ദു​​​ക സ​​​ഭ​​​യു​​​ടെ മ​​​ല​​​ബാ​​​ർ പ്രോ​​​വി​​​ൻ​​​സി​​​ൽ ചേ​​​ർ​​​ന്നു. 1994-ൽ ​​​നി​​​ത്യ​​​വ്ര​​​ത​​​വാ​​​ഗ്ദാ​​​നം ന​​​ട​​​ത്തി. 2000-ൽ ​​​പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ചു. അ​​​ന്നു​​​മു​​​ത​​​ൽ കാ​​​ർ​​​മ​​​ൽ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ പ​​​ബ്ലി​​​ഷിം​​​ഗ് ഹൗ​​​സ് ഡ​​​യ​​​റ​​​ക്‌​​​ട​​​റാ​​​യി​​​രു​​​ന്നു.

ഒ​​​സ​​​ർ​​​വ​​​ത്തോ​​​രെ റൊ​​​മാ​​​നോ​​​യു​​​ടെ പ്ര​​​തി​​​വാ​​​ര മ​​​ല​​​യാ​​​ളപ​​​തി​​​പ്പ് ഫാ. ​​​തു​​​ണ്ട​​​ത്തി​​​ലി​​​ന്‍റെ പ​​​രി​​​ശ്ര​​​മ​​​ഫ​​​ല​​​മാ​​​ണ്. ആ​​​ദ്യ​​​മാ​​​യാ​​​ണ് യൂ​​​റോ​​​പ്പി​​​നു പു​​​റ​​​ത്തു​​​ള്ള ഒ​​​രു ഭാ​​​ഷ​​​യി​​​ൽ ഇ​​​തി​​​ന്‍റെ പ​​​തി​​​പ്പ് ഇ​​​റ​​​ങ്ങി​​​യ​​​ത്. വി​​​ശു​​​ദ്ധ ജോ​​​ൺ​​​പോ​​​ൾ ര​​​ണ്ടാ​​​മ​​​ൻ, ബ​​​ന​​​ഡി​​​ക്‌​​​ട് പ​​​തി​​നാ​​റാ​​മ​​​ൻ, ഫ്രാ​​​ൻ​​​സി​​​സ് എ​​​ന്നീ മാ​​​ർ​​​പാ​​​പ്പ​​​മാ​​​രു​​​ടെ ചാ​​​ക്രി​​​ക ലേ​​​ഖ​​​ന​​​ങ്ങ​​​ളും മ​​​റ്റു പ്ര​​​ബോ​​​ധ​​​ന​​​ങ്ങ​​​ളും പ​​​രി​​​ഭാ​​​ഷ​​​പ്പെ​​​ടു​​​ത്തി. വി​​​ശു​​​ദ്ധ അ​​​മ്മ​​​ത്രേ​​​സ്യ​​​യു​​​ടെ​​​യും വി​​​ശു​​​ദ്ധ ഈ​​​ഡി​​​ത്ത് സ്റ്റൈ​​​നി​​​ന്‍റെ​​​യും ജീ​​​വി​​​ത​​​ക​​​ഥ​​​ക​​​ൾ സ​​​മ​​​ന്വ​​​യി​​​പ്പി​​​ച്ചു ര​​​ചി​​​ച്ച ല​​​യം എ​​​ന്ന ജീ​​​വ​​​ച​​​രി​​​ത്ര നോ​​​വ​​​ൽ ഏ​​​റെ പ്ര​​​ശം​​​സ പി​​​ടി​​​ച്ചു​​​പ​​​റ്റി.ഒ​​​സിഡി മ​​​ല​​​ബാ​​​ർ പ്രോ​​​വി​​​ൻ​​​സ് ഉ​​​പ​​​ദേ​​​ശ​​​കസ​​​മി​​​തി അം​​​ഗം, സാ​​​മൂ​​​ഹി​​​ക സേ​​​വ​​​ന ഡ​​​യ​​​റ​​​ക്‌​​​ട​​​ർ, കാ​​​ർ​​​മ​​​ൽ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ലും അ​​​ദ്ദേ​​​ഹം സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു.

You must be logged in to post a comment Login