ജിയന്നമാര്‍ അവസാനിക്കുന്നില്ല- ഗര്‍ഭസ്ഥശിശുവിന് വേണ്ടി ജീവന്‍ വെടിഞ്ഞ മറ്റൊരു അമ്മയുടെ കഥ

ജിയന്നമാര്‍ അവസാനിക്കുന്നില്ല- ഗര്‍ഭസ്ഥശിശുവിന് വേണ്ടി ജീവന്‍ വെടിഞ്ഞ മറ്റൊരു അമ്മയുടെ കഥ

ആറാമത്തെ കുഞ്ഞിന് വേണ്ടി തന്റെ ജീവന്‍ വെടിഞ്ഞ ഒരമ്മയുടെ കഥയാണിത്. അവളുടെ പേര് കാരി ഡെക്ലെയ്ന്‍. ഏപ്രില്‍ മാസമാണ് അവള്‍ക്ക് മാരകമായ ബ്രെയ്ന്‍ കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്. നട്ടെല്ലിനെയും തലച്ചോറിനെയും രോഗം ക്രൂരമായി പിടികൂടിയിരുന്നു. അവള്‍ക്കപ്പോള്‍ 37 വയസായിരുന്നു പ്രായം.

രോഗവിവരം തിരിച്ചറിയുമ്പോള്‍ അവള്‍ തിരിച്ചുവരുന്നതും കാത്ത് വീട്ടില്‍ അഞ്ചു മക്കളുമുണ്ടായിരുന്നു. ക്ലിനിക്കല്‍ ട്രയല്‍ ട്രീറ്റ്‌മെന്റ്ിന്റെ തുടക്കത്തില്‍ മറ്റൊരു സത്യം കൂടി അവള്‍ തിരിച്ചറിഞ്ഞു. താന്‍ ആറാമതും ഗര്‍ഭിണിയാണ്. പിന്നെ അവളുടെ മുമ്പില്‍ മറ്റൊരു ചിന്തയും ഉണ്ടായിരുന്നില്ല. കീമോതെറാപ്പി പോലെയുള്ള ചികിത്സകള്‍ക്ക് വിധേയമാവുകയാണെങ്കില്‍ അത് കുഞ്ഞിന്റെ ജീവന്‍ ഇല്ലാതാക്കും എന്ന് അവള്‍ക്കറിയാമായിരുന്നു.

തന്റെ ജീവനെക്കാള്‍ കാരി ഡെക്ലെയ്‌ന് വലുത് കുഞ്ഞിന്റെ ജീവനായിരുന്നു. നിങ്ങള്‍ ഇങ്ങനെയാണ് തീരുമാനിക്കുന്നതെങ്കില്‍ പത്തു മാസത്തില്‍ കൂടുതല്‍ നിങ്ങള്‍ ജീവിച്ചിരിക്കില്ല. ഞാന്‍ ഉറപ്പ് പറയുന്നു നിങ്ങള്‍ മരിക്കും. സര്‍ജന്റെ പ്രതികരണം അതായിരുന്നു.

ഞങ്ങള്‍ വിശ്വാസത്തിന്റെ വക്താക്കളാണ്. പ്രോലൈഫേഴ്‌സുമാണ്. ഞങ്ങളുടെ മുമ്പില്‍ ജീവന്റെ വഴി മാത്രമേയുണ്ടായിരുന്നുള്ളൂ. ക്രിസ്തീയ വിശ്വാസമാണ് ആ കാലത്തെ അതിജീവിക്കാനും പ്രശ്‌നങ്ങളെ നേരിടാനും ഞങ്ങള്‍ക്ക് കരുത്ത് നല്കിയത്. കാരിയുടെ ഭര്‍ത്താവ് നിക്ക് ഡെക്ലെയ്ന്‍ പറയുന്നു.

ഒരു സാഹചര്യത്തിലും കുഞ്ഞിന്റെ ജീവന്‍ നശിപ്പിക്കാന്‍ ആ ദമ്പതികള്‍ ഒരുക്കമായിരുന്നില്ല. സ്വന്തം കുഞ്ഞിന് വേണ്ടി ജീവന്‍ വെടിയാന്‍ ആ അമ്മ സ്‌നേഹപൂര്‍വ്വം തയ്യാറെടുക്കുകയായിരുന്നു. ജൂലൈയില്‍ നാലാമത്തെ ബ്രെയ്ന്‍ സര്‍ജറിക്ക് കാരി വിധേയയായി. അതോടെ അവള്‍ കോമാ സ്‌റ്റേജിലായി. പരിപൂര്‍ണ്ണമായ ബോധത്തിലേക്ക് പിന്നെ അവള്‍ക്ക് മടങ്ങിവരാനായില്ല. എന്നാല്‍ ചില നേരങ്ങളില്‍ അവള്‍ക്ക് ബോധം വരുകയും മറയുകയും ചെയ്തുകൊണ്ടിരുന്നു.

സെപ്തംബറായപ്പോഴേയ്ക്കും അവള്‍ വേദനകളോട് പ്രതികരിക്കാതെയായി. പിന്നെ ഡോക്ടര്‍മാരുടെ മുമ്പില്‍ മറ്റൊരു വഴിയേ ഉണ്ടായിരുന്നുള്ളൂ. കുട്ടിയെ സിസേറിയനിലൂടെ അവര്‍ പുറത്തെടുത്തു. 24 ആഴ്ചയും അഞ്ച് ദിവസവും പ്രായമുള്ള കുഞ്ഞ്.സെപ്തംബര്‍ ആറിനായിരുന്നു അത്്. ലൈഫ് ലിന്‍ ഡെക്ലെയ്ന്‍ എന്നാണ് കുട്ടിക്ക് നല്കിയ പേര്. കാരിക്ക് നല്കിക്കൊണ്ടിരുന്ന കൃത്രിമശ്വാസോച്ഛാസ ഉപകരണങ്ങള്‍ അതിനടുത്ത ദിവസങ്ങളില്‍ എടുത്തുനീക്കി. സെപ്തംബര്‍ ഒമ്പതിന് കാരി മരിച്ചു.

അവസാനമായി നിക്ക് ഭാര്യയോട് പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു.ഞാന്‍ നിന്നെ സ്വര്‍്ഗ്ഗത്തില്‍ വ്ച്ച് കണ്ടുമുട്ടും.

സെപ്തംബര്‍ 12 ന് മിച്ചിഗണിലെ റിസറെക്ഷന്‍ ലൈഫ് ചര്‍ച്ചില്‍ വച്ചായിരുന്നു ശവസംസ്‌കാരചടങ്ങുകള്‍. നിസ്വാര്‍ത്ഥയായ ഭാര്യ. അമ്മ, സഹോദരി.. കാരിയെ അടുത്തറിയാവുന്നവര്‍ വിശേഷിപ്പിക്കുന്നു.

കാരി എന്തുകൊണ്ട് ഇത്രമേല്‍ വേദന അനുഭവിക്കുകയും ഈ ചെറുപ്രായത്തിലേ മരിക്കുകയും ചെയ്തു? സോഷ്യല്‍ മീഡിയായില്‍ ഉയര്‍ന്നുവന്ന ചോദ്യമാണിത്. അതിനൊന്നേ മറുപടിയുള്ളൂ. മനുഷ്യരെന്ന നിലയില്‍ നമ്മുടെ ജോലി പ്രാര്‍ത്ഥിക്കുക എന്നതു മാത്രമാണ്. സൗഖ്യമാക്കുക ദൈവത്തിന്റെ ജോലിയാണ്. നമുക്കെല്ലാം മനസ്സിലാകുകയില്ല..വലിയ ദൈവികപദ്ധതികളും നമുക്ക് മനസ്സിലാവുകയില്ല.

 

You must be logged in to post a comment Login