വി​​ശ്വാ​​സ പ​​രി​​ശീ​​ല​​ക​​ർ ദൈ​​വി​​ക​​ചൈ​​ത​​ന്യ​​ത്തി​​ന്‍റെ സം​​വാ​​ഹ​​കര്‍​​ :മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പു​​ര​​യ്ക്ക​​ൽ

വി​​ശ്വാ​​സ പ​​രി​​ശീ​​ല​​ക​​ർ ദൈ​​വി​​ക​​ചൈ​​ത​​ന്യ​​ത്തി​​ന്‍റെ സം​​വാ​​ഹ​​കര്‍​​ :മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പു​​ര​​യ്ക്ക​​ൽ

കോ​​ട്ട​​യം: വി​​ശ്വാ​​സ പ​​രി​​ശീ​​ല​​ക​​ർ ദൈ​​വി​​ക​​ചൈ​​ത​​ന്യ​​ത്തി​​ന്‍റെ സം​​വാ​​ഹ​​ക​​രാ​​ണെ​​ന്ന് സീ​​റോ മ​​ല​​ബാ​​ർ സ​​ഭ കൂ​​രി​​യാ ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പു​​ര​​യ്ക്ക​​ൽ.

കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത മ​​ത​​ബോ​​ധ​​ന ക​​മ്മീ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ തെ​​ള്ള​​കം ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച മ​​താ​​ധ്യാ​​പ​​ക നേ​​തൃ​​സം​​ഗ​​മ​​ത്തി​​ന്‍റെ സ​​മാ​​പ​​ന​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ആ​​മു​​ഖ​​സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ദൈ​​വ​​വി​​ശ്വാ​​സ​​ത്തി​​ൽ ആ​​ഴ​​മാ​​യി വ​​ള​​ർ​​ന്ന് പ​​രി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യി​​ൽ നി​​ന്നും ദി​​വ്യ​​കാ​​രു​​ണ്യ​​ചൈ​​ത​​ന്യം ഉ​​ൾ​​ക്കൊ​​ണ്ട് സ്വ​​ന്തം ജീ​​വി​​ത​​മാ​​തൃ​​ക​​യി​​ലൂ​​ടെ​​യും വാ​​ക്കു​​ക​​ളി​​ലൂ​​ടെ​​യും പ്ര​​വൃ​​ത്തി​​ക​​ളി​​ലൂ​​ടെ​​യും ഈ​​ശോ​​യെ പ​​ക​​ർ​​ന്നു ന​​ൽ​​കാ​​ൻ വി​​ശ്വാ​​സ പ​​രി​​ശീ​​ല​​ക​​ർ​​ക്ക് സാ​​ധി​​ക്ക​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം ഉ​​ദ്ബോ​​ധി​​പ്പി​​ച്ചു.

2018-2019 വ​​ർ​​ഷ​​ത്തെ വി​​ശ്വാ​​സ പ​​രി​​ശീ​​ല​​ന ക​​ല​​ണ്ട​​ർ മ​​ത​​ബോ​​ധ​​ന​​ക​​മ്മീ​​ഷ​​ൻ അം​​ഗ​​മാ​​യ എ.​​സി. ലൂ​​ക്കോ​​സ് ആ​​ണ്ടൂ​​രി​​ന് ന​​ൽ​​കി മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പു​​ര​​യ്ക്ക​​ൽ പ്ര​​കാ​​ശ​​നം ചെ​​യ്തു.

You must be logged in to post a comment Login