1889 സെപ്റ്റംബറില്‍ പാട്യാലയിലെ രാംപൂറിലെ സമ്പന്നവും പ്രമുഖവുമായ ഒരു സിക്ക് കുടുംബത്തിലായിരുന്നു സുന്ദറിന്റെ ജനനം. സിക്ക് വംശജനെങ്കിലും ഹൈന്ദവമതത്തോട് ആഭിമുഖ്യമുള്ളതായിരുന്നു കുടുംബം. ഏഴാം വയസില്‍ ഭഗവദ്ഗീത അവന് മനപ്പാഠമാക്കി. ഹൈന്ദവമതഗ്രന്ഥങ്ങളോടൊപ്പം തന്നെ ഖുറാനുമായും സുന്ദറിന് അടുപ്പമുണ്ടായിരുന്നു.സുന്ദറിന്റെ അമ്മയ്ക്ക് റാജ്പൂറിലുള്ള ബ്രിട്ടീഷ് മിഷനിലെ അംഗങ്ങളുമായുള്ള പരിചയമാണ് മിഷനറി സ്കൂളിലേക്കുള്ള അവന്റെ പ്രവേശനത്തിന് വാതില്‍ തുറന്നത്. വിശുദ്ധ ഗ്രന്ഥം അവന്റെ പരിചയത്തിലേക്ക് കടന്നുവന്നത് അങ്ങനെയാണ്. പക്ഷേ അപ്പോഴൊന്നും ക്രിസ്തുവോ ബൈബിളോ സുന്ദറിന്റെ ആത്മാവിന്റെ ഭാഗമായി ചേക്കേറിയിരുന്നില്ല. ജീവിതം സന്തോഷകരമായി മുമ്പോട്ട് […]
ഇതെന്റെ ജീവിത സാക്ഷ്യമാണ്. ഞാനാദ്യമായ് യേശുക്രിസ്തുവിനെ കണ്ടുമുട്ടിയ ദിനത്തിന്റെ ഓര്‍മയ്ക്കായി കുറിക്കുന്ന അനുഭവസാക്ഷ്യം. വിശ്വാസിയായ ഒരു മകന്റെ കൂടെ അവിശ്വാസി അനുധാവനം ചെയ്തപ്പോള്‍ ആ യാത്ര ഒരു പുതുയാത്രയുടെ തുടക്കമായിരുന്നു. 2001-ാം വര്‍ഷാരംഭത്തില്‍ റോഷി അഗസ്റ്റിനോടൊത്ത് ഞാന്‍ ഡിവൈന്‍ വചനകൂടാരത്തില്‍ എത്തിച്ചേര്‍ന്നു. അദ്ദേഹത്തിന്റെ ലക്ഷ്യം ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുനിശ്ചിത വിജയമായിരുന്നു. 1998-ല്‍ പരിചയപ്പെട്ടതു മുതല്‍ സന്തത സഹചാരിയായി ഞാനൊപ്പമുണ്ടായിരുന്നു. ഈ യാത്രയിലും എന്നെ ഒഴിവാക്കിയില്ല. ദൈവ സാന്നിധ്യം അനുഭവിക്കാന്‍ ലഭിച്ച ആദ്യാവസരം. കുട്ടനാട്ടിലെ ചമ്പക്കുളം എന്ന സ്ഥലത്ത് കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് […]
ഇതൊരു കർഷകന്റെ അനുഭവക്കുറിപ്പ്; കോഴിക്കോട് ജില്ലയിലെ കല്ലാനോട് എന്ന ഗ്രാമത്തിൽ ജീവിക്കുന്ന 66 വയസുള്ള ജോസ് കാനാട്ട് എന്ന വ്യക്തിയുടെ ജീവിതസാക്ഷ്യം. ഒരു മലയോര കർഷകന്റെ ജീവിതത്തിൽ ആകസ്മികമായി ഇടപെടുന്ന ദൈവം. കൂരാച്ചുണ്ടിലും കല്ലാനോടും കുറെ ഗ്രാമീണരെ ദൈവം ഉയർത്തി; ദർശനങ്ങൾ, രോഗശാന്തികൾ, പ്രവചനങ്ങൾ! അവർ ഇപ്പോഴും ദൈവത്തോട് വിശ്വസ്തത പുലർത്തുന്നു. അവരിൽ ഒരാളാണ് ജോസ് കാനാട്ട്. കഴിഞ്ഞ കാൽനൂറ്റാണ്ടിൽ അധികമായി കേരളത്തിലും പുറത്തും നവീകരണ ശുശ്രൂഷകളിൽ പങ്കെടുക്കുന്നു. ഒപ്പം, തന്റെ കൃഷിയിടങ്ങളിൽ നല്ലൊരു കർഷകനും! പകലന്തിയോളം […]
പലപ്പോഴും ഉണ്ടാകുന്ന സംശയമാണ്. ഒരു ദിവസം ഒന്നിലധികം വി. കുര്‍ബാനയില്‍ സംബന്ധിക്കേണ്ടി വരുമ്പോള്‍ വീണ്ടും വി. കുര്‍ബാന സ്വീകരിക്കാമോ? കത്തോലിക്കാ സഭയുടെ നിയമമായ കാനന്‍ ലോ പറയുന്നത് ഇപ്രകാരമാണ്: ‘ഒരു ദിവസം വി. കുര്‍ബാന ഒരു തവണ സ്വീകരിച്ചതാണെങ്കില്‍ കൂടി, കാനന്‍ ലോയുടെ 921 ഭാഗം 2 പ്രകാരമുള്ള നിഷ്കര്‍ഷ അനുസരിച്ച് വീണ്ടും ഒരിക്കല്‍ കൂടി വി. കുര്‍ബാന സ്വീകരിക്കാവുന്നതാണ്.’ ‘ഒരാള്‍ ഒരു ദിവസം ഒരു പ്രാവശ്യം വി. കുര്‍ബാന സ്വീകരിച്ചതാണെങ്കില്‍ കൂടി മരണകരമായ അപകടം മുന്നില്‍ […]
അഹത്തെ കീഴടക്കിയൊരാള്ക്കു മാത്രമേ ക്രിസ്തുവിനെ അനുഗമിച്ച് അവന്റെ പൗരോഹിത്യത്തിലേക്ക് കടന്ന് ചെല്ലാനാകുകയുള്ളു. അങ്ങനെയാണ് പൗരോഹിത്യം എന്നൊരു മഹാദാനം മനുഷ്യനുവേണ്ടി ദൈവം നല്‍കിയത്. അര്‍ച്ചനയായി ഒരു ജീവിതം അനുദിനം ദൈവതിരുമുമ്പില്‍ ബലികഴിക്കേണ്ടതുണ്ട്. ഓരോ പുരോഹിതനും അനുദിനം അവന്റെ അയോഗ്യതകള്‍……….കുറവുകള്‍………. ഒക്കെ ഒരു പക്ഷേ ഈ മഹനീയ ജീവിതമാകുന്ന പൗരോഹിത്യത്തിന് തടസ്സം നിന്നാലും അവയെല്ലാം വകഞ്ഞുമാറ്റി അയോഗ്യതകളെ യോഗ്യതയാക്കുന്നൊരു ദൈവമാണ് നമുക്കുള്ളത്. ഇത് പൗരോഹിത്യം സ്വീകരിക്കുന്നവരാരും ഒരവകാശമായി കണക്കാക്കരുത്…… കാരണം അത് ദൈവം നിനക്ക് നല്കുന്ന വരദാനമാണ്……… പൗരോഹിത്യമെന്ന ജീവിതയാത്രയില്‍ […]
‘ദക്ഷിണേന്ത്യയാണ് എന്റെ ശരിക്കുള്ള ജന്മദേശം. എന്റെ പിതാവിന് ഹിന്ദുസ്ഥാന്‍ ലിവറില്‍ ജോലികിട്ടിയപ്പോള്‍ ഞങ്ങള്‍ മുംബൈയില്‍ താമസമുറപ്പിക്കുകയാണുണ്ടായത്. ജോണ്‍ റാവു എന്നാണ് എന്റെ ശരിക്കുള്ള പേര്. ആന്ധ്ര എജുക്കേഷണല്‍ സൊസൈറ്റിയിലായിരുന്നു എന്റെ വിദ്യാഭ്യാസം. വലിയ മിടുക്കനൊന്നുമായിരുന്നില്ല പഠനത്തിലെങ്കിലും എങ്ങനെയൊക്കെയോ ഞാന്‍ ജയിച്ചു പോന്നു. ഞങ്ങളുടേത് ഒരു ക്രൈസ്തവ കുടുംബമായിരുന്നുവെങ്കിലും പേരിന് മാത്രമേ വിശ്വാസമുണ്ടായിരുന്നുള്ളൂ. ക്രിസ്മസിനും ഈസ്റ്ററിനും മാത്രം ക്രിസ്ത്യാനിയാകുന്ന കൂട്ടത്തിലായിരുന്നു, ഞാന്‍. പ്രശ്നങ്ങള്‍ വരുമ്പോള്‍ മാത്രം ഓര്‍ക്കാനുള്ള ഒരു സുഹൃത്തായിരുന്നു എനിക്ക് യേശു. ചെറുപ്പം മുതലേ ഞാന്‍ വളരെ […]
ലാവോസിലെ സഭയുടെ സ്വപ്നം സത്യമാകാന്‍ പോകുന്നു. അവരുടെ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. മിഷനറിയായ മാരിയോ ബോര്സാഗയുടെയും ആദ്യ ലോക്കല്‍ കാറ്റക്കിസ്റ്റായ പൗലോ ഓജ് യോജിന്റെയും രക്തസാക്ഷിത്വത്തെ പരിശുദ്ധ സിംഹാസനം അംഗീകരിച്ചതിന് പിന്നാലെ ലാവോഷ്യനിലെ ആദ്യ വൈദികരക്തസാക്ഷിയായ ജോസഫ് താവോ ടിയാന്റെയും പതിനാല് അനുയായികളുടെയും രക്തസാക്ഷിത്വത്തിന് കൂടി അംഗീകാരമുദ്ര ലഭിച്ചതാണ് ഈ സ്വപ്നസാക്ഷാത്ക്കാരത്തിന് കാരണമായിത്തീര്‍ന്നിരിക്കുന്നത്. ഇതില്‍ പത്തുപേരും സൊസൈറ്റി ഓഫ് ഫോറിന് മിഷന്‍സ് ഓഫ് പാരീസ്, മിഷനറി ഒബ്ലേറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്നീ സഭകളിലെ […]
‘ഒന്നിനെ കുറിച്ചും ആകുലരാകേണ്ട. എല്ലാ സന്ദര്‍ഭത്തിലും പ്രാര്‍ത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ പ്രകാശനത്തിലൂടെയും നിങ്ങളുടെ ആവശ്യങ്ങള്‍ ദൈവ സന്നിധിയിലേക്കുയര്ത്തുക. അപ്പോള്‍ എല്ലാ ധാരണകളെയും അതിശയിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും മനസ്സുകളെയും യേശു ക്രിസ്തുവില്‍ കാത്തു കൊള്ളും’.(ഫിലി. 4: 6-7). എന്റെ ദൈവാനുഭവമാണ് ഞാനിവിടെ പങ്കു വയ്ക്കാന്‍ പോകുന്നത്. കുറച്ചു നാളുകളായി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ വളരെയേറെ പരിശ്രമിക്കുന്നു. പല സന്ദര്‍ഭങ്ങളിലും അത്ഭുതകരമായ ദൈവാനുഭവങ്ങള്‍ എനിക്ക് ഉണ്ടായിട്ടുണ്ട്. യേശുവിനോട് അടുത്തുനില്ക്കാന് ഞാന്‍ നിരന്തരം പരിശ്രമിച്ചു കൊണ്ടിരുന്നു. എപ്പോഴും അവിടത്തെ […]
മാന്യമായ വിധം പ്രോട്ടസ്റ്റന്റായ ഒരു കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. ചിലനേരങ്ങളില്‍ ഞങ്ങള്‍ക്ക് സംഘടിതമതത്തോട് വിരോധം തോന്നിയിരുന്നു. എനിക്ക് 5 വയസ്സുള്ളപ്പോള്‍ ഞാനും എന്റെ അനുജനും ഒരു ഉപസഭയില്‍ നിന്നും മാമോദീസ സ്വീകരിച്ചു. വല്ലപ്പോഴുമൊക്ക ഞാന്‍ സണ്‍ഡേ സ്കൂളില്‍ പോകുമായിരുന്നു. പ്രൈമറി ക്ലാസുകളില്‍ എത്തിയപ്പോഴേക്കും ഏതാണ്ടെല്ലാ മതപരമായ ബന്ധങ്ങളും പാടെ അറ്റു പോയിരുന്നു. വിശ്വാസത്തിന്റെ കുടുംബ പശ്ചാത്തലമുള്ള സഹപാഠികളില്‍ എനിക്ക് കൗതുകം ജനിച്ചിരുങ്കെിലും എനിക്ക് ഒറ്റപ്പെടല്‍ തോന്നിയിരുന്നില്ല. ഒരാളൊഴികെ എന്റെ സുഹൃത്തുക്കളെല്ലാവരും തന്നെ മതപശ്ചാത്തലമില്ലാത്ത കുടുംബങ്ങളില്‍ നിന്നും വന്നവരായിരുന്നു. പുറമേ […]
രണ്ടു കാലങ്ങളുണ്ട് എന്റെ ജീവിതത്തിൽ. ക്രിസ്തുവിനു മുൻപും ക്രിസ്തുവിനു ശേഷവും; ‘എ.ഡി’യും ‘ബി.സി’യും! താൻപോരിമയുടേയും അഹന്തയുടേയും നാളുകൾ ആയിരുന്നു ക്രിസ്തുവിനു മുൻപുള്ള കാലം. ഇരുപത്തൊന്നാം വയസ്സിൽ മാധ്യമപ്രവർത്തനം തുടങ്ങിയ ഒരുവൻ. നാലോ അഞ്ചോ പത്രങ്ങൾ മാത്രം വാർത്തകളുടെ കന്പോളം നിയന്ത്രിച്ചിരുന്ന തൊണ്ണൂറുകളുടെ തുടക്കം. ദൃശ്യമാധ്യമങ്ങൾ ഒട്ടും ശക്തമായിരുന്നില്ല അക്കാലം; ഉള്ളത് ദൂരദർശൻ മാത്രം. പലതിനേയും പലരേയും അടുത്തുനിന്ന് കാണാൻ കഴിഞ്ഞപ്പോൾ ഉള്ളിൽ വളർന്നുപൊന്തിയത് എല്ലാത്തിനോടും ഒരുതരം പുശ്ച്ചം. രാഷ്ട്രീയക്കാരുടെ കപടനാട്യങ്ങൾ, ആത്മീയതയിലെ പൊള്ളത്തരങ്ങൾ, സെലിബ്രിടി ജീവിതങ്ങളുടെ കൂത്താട്ടങ്ങൾ. […]