ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും ആക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ച് മാര്‍പാപ്പ

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും ആക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ച് മാര്‍പാപ്പ

വത്തിക്കാന്‍: ഇറാഖിലും ബംഗ്ലാദേശിലും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു വേണ്ടിയും ആക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് മന:പരിവര്‍ത്തനം ഉണ്ടാകുന്നതിനു വേണ്ടിയും ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ചത്തെ ദിവ്യബലിക്കിടെ പ്രത്യേക പ്രാര്‍ത്ഥന നടത്തി. ധാക്കയിലെ ആക്രമണത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തിനും മുറിവേറ്റവര്‍ക്കും ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒരുമിച്ചു കൂടിയ വിശ്വാസികളോട് ധാക്കയില്‍ കൊല്ലപ്പെട്ടവര്‍ക്കു വേണ്ടിയും ഭീകരാക്രമണത്തിന്റെ പരിണതഫലം അനുഭവിക്കുന്നവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തു. അവര്‍ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനക്ക് നന്മ നിറഞ്ഞ മറിയമേ […]

വൈദികര്‍ കിഴക്കോട്ട് തിരിഞ്ഞ് ദിവ്യബലി അര്‍പ്പിക്കണമെന്ന് വത്തിക്കാനിലെ ആരാധനക്രമവിഭാഗത്തിന്റെ തലവന്റെ നിര്‍ദ്ദേശം

വൈദികര്‍ കിഴക്കോട്ട് തിരിഞ്ഞ് ദിവ്യബലി അര്‍പ്പിക്കണമെന്ന് വത്തിക്കാനിലെ ആരാധനക്രമവിഭാഗത്തിന്റെ തലവന്റെ നിര്‍ദ്ദേശം

വത്തിക്കാന്‍: കിഴക്കോട്ട് തിരിഞ്ഞ് വൈദികര്‍ ദിവ്യബലി അര്‍പ്പിക്കണമെന്ന് വത്തിക്കാനിലെ ആരാധനക്രമവിഭാഗത്തിന്റെ തലവന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സാറാ വൈദികരോട് ആവശ്യപ്പെട്ടു. ഫ്രഞ്ച് കത്തോലിക്ക മാഗസിന്‍ ഫാമിലെ ക്രിറ്റിയെന്നിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വൈദികര്‍ ജനാഭിമുഖമായി ദിവ്യബലി അര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള ദിവ്യബലി ഒരു സാധ്യതയാണ്. എന്നാല്‍ അതൊരിക്കലും ഒരു കടമയല്ല. കിഴക്കോട്ട് തിരിഞ്ഞുനില്ക്കുമ്പോള്‍ കാര്‍മ്മികന്റെ പിന്‍ഭാഗം വിശ്വാസികള്‍ക്ക് എതിരായിട്ടാണ് നില്ക്കുന്നതെന്ന വൈദികരുടെ വാദവും കര്‍ദിനാള്‍ തള്ളി. എല്ലാവരും കര്‍ത്താവിന് […]

ഒരു സിനിമാറ്റിക് മാനസാന്തര കഥ

ഒരു സിനിമാറ്റിക് മാനസാന്തര കഥ

20-ാം നൂറ്റാണ്ടിലെ വളരെ പ്രസിദ്ധനായ ഹോളിവുഡ് സിനിമാതാരമായിരുന്നു സര്‍ അലക് ഗിന്നസ്. ധരാളം സിനിമകളില്‍ അഭിനയിച്ച് അവാര്‍ഡുകള്‍ കരസ്ഥമാക്കിയെങ്കിലും സ്റ്റാര്‍ വാര്‍സിലെ അഭിനയം അദ്ദേഹത്തിന്റെ തലവരിമാറ്റി വരച്ചു. അങ്ങനെ അദ്ദേഹം സിനിമ പ്രേമികളുടെ പ്രിയപ്പെട്ട ഒബി വാന്‍ കെനോബിയായി. അദ്ദേഹത്തിന്റെ കുട്ടിക്കാലം വളരെ പരിതാപകരമായിരുന്നു. ലണ്ടനിലെ ഒരു തകര്‍ന്ന കുടുംബത്തിലാണ് സര്‍ അലക് ജനിച്ചത്. സ്വന്തം അച്ഛനാരെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. 16മത്തെ വയസ്സില്‍ ആംഗ്ലിക്കന്‍ വിശ്വാസം സ്വീകരിച്ചെങ്കിലും സഭയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും ആഴമേറിയ ബോധ്യങ്ങള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നില്ല. അക്കാലഘട്ടത്തിലെ ഏതൊരു […]

പുതുജീവിതം മോഹിച്ചു വരുന്നവരില്‍ മരണപ്പെടുന്നത് 1000ലധികം പേര്‍

പുതുജീവിതം മോഹിച്ചു വരുന്നവരില്‍ മരണപ്പെടുന്നത് 1000ലധികം പേര്‍

ബ്രിട്ടന്‍: ലിബിയയില്‍ നിന്ന് ഇറ്റലിയിലേക്ക് യുദ്ധവും ദാരിദ്രവും മൂലം പുതിയ ജീവിതം കരുപ്പിടിപ്പിക്കാന്‍ പാലായം ചെയ്തവരില്‍ 1,000ലധികം ആളുകള്‍ മരണപ്പെട്ടതായി പുതിയ ബ്രിട്ടീഷ് പാര്‍ലമെന്ററി കണക്കുകള്‍ വ്യക്തമാക്കുന്നു. അഭയാര്‍ത്ഥികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ പരിശ്രമിക്കുന്നതിന്റെ പുറമെയാണ് ഇത്രയും ആളുകള്‍ കൊല്ലപ്പെടുന്നത്. അടിയന്തിരമായി നടത്തുവാന്‍ പോകുന്ന വാക്‌സിനേഷന്‍ പരിപാടിയോടനുബന്ധിച്ചാണ് ഈകണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്.

അനുകമ്പയെന്നത് വളര്‍ത്തു മൃഗങ്ങളോട് തോന്നിക്കുന്ന ദയയല്ലെന്ന് ഫ്രാന്‍സിസ് പാപ്പ

അനുകമ്പയെന്നത് വളര്‍ത്തു മൃഗങ്ങളോട് തോന്നിക്കുന്ന ദയയല്ലെന്ന് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: അനുകമ്പയിലൂടെ വെളിവാകുന്നത് ദൈവകരുണയാണെന്ന് കരുണയുടെ ജൂബിലി വര്‍ഷ പ്രത്യേക പ്രാര്‍ത്ഥനയ്ക്കിടെ ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. അനുകമ്പയെന്നത് നാം വളര്‍ത്തുന്ന മൃഗങ്ങളോട് തോന്നുന്ന ദയയല്ല. ഇത്തരത്തില്‍ വളര്‍ത്തുമൃഗങ്ങളോട് ദയയും തങ്ങളുടെ സമീപത്ത് കഷ്ടത അനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കാത്തവര്‍ നമ്മുടെയിടയില്‍ തന്നെയുണ്ട്, പാപ്പ പറഞ്ഞു. രോഗവും ദാരിദ്ര്യവും മൂലം യേശുവിനോട് കരുണയ്ക്കായ് യാചിക്കുന്ന ആളുകളെക്കുറിച്ച് ജൂബിലി വര്‍ഷത്തില്‍ പാപ്പയെ ശ്രവിക്കുന്നതിനായി ഒത്തുകൂടിയ വിശ്വാസികളോടായി പങ്കുവച്ചു. യേശുവാകട്ടെ കരുണയുള്ള നോട്ടംകൊണ്ട് എല്ലാവര്‍ക്കും ആശ്വാസം പകര്‍ന്നു. യേശുവിനെപോലെ നമുക്കു ചുറ്റും […]

വിവേകമുള്ള ക്രിസ്ത്യാനികള്‍ ആരെയും അകറ്റി നിര്‍ത്തില്ല: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: വിവേകമുള്ള ക്രിസ്ത്യാനികള്‍ ആരെയും അകറ്റി നിര്‍ത്തില്ലെന്നും തങ്ങളോടൊപ്പം കൂട്ടിച്ചേര്‍ക്കാനാണ് ശ്രമിക്കുകയെന്നും ഫ്രാന്‍സിസ് പാപ്പ. ആയിരിക്കുന്ന ഇടങ്ങളിലെല്ലാം പല ഗ്രൂപ്പുകളുണ്ടാക്കി വിഭാഗീയത സൃഷടിക്കുന്നവര്‍ ഫരിസേയരെപ്പോലെ ആണെന്നും ഇന്നലെ സാന്റ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. നമുക്കു മുന്നില്‍ രണ്ടു വഴികളുണ്ട്- ചുറ്റുമുള്ളവരെ അകറ്റി നിര്‍ത്തുകയാണ് ഒന്നാമത്തെ വഴി. നമ്മോടൊപ്പം അവരെയും ഒന്നിച്ചു ചേര്‍ക്കുന്നത് രണ്ടാമത്തെ വഴി. ഒഴിവാക്കാന്‍ വളരെ എളുപ്പമാണ്. കുടുംബത്തില്‍ നിന്നോ രാജ്യത്തു നിന്നോ കൂട്ടുകാരുടെ ഇടയില്‍ നിന്നോ ഒരാളെ അകറ്റി നിര്‍ത്തുകയോ […]

ലോകത്തിലെ ഏറ്റവും കരുത്തരായ ആളുകളുടെ പട്ടികയില്‍ ഫ്രാന്‍സിസ് പാപ്പ നാലാമത്

വത്തിക്കാന്‍: ലോകത്തിലെ ഏറ്റവും കരുത്തരായ ആളുകളെ കണ്ടെത്താന്‍ ഫോബ്‌സ് മാഗസിന്‍ നടത്തിയ വോട്ടെടുപ്പില്‍ ഫ്രാന്‍സിസ് പാപ്പ നാലാമതെത്തി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഫ്രാന്‍സിസ് പാപ്പ ഈ നേട്ടം കരസ്ഥമാക്കുന്നത്. സ്ത്രീകളോടും പാവപ്പെട്ടവരോടും കരുതലുള്ളയാള്‍ എന്നാണ് ഫോബ്‌സ് ഫ്രാന്‍സിസ് പാപ്പയെ വിശേഷിപ്പിച്ചിരിക്കുന്നത്. സഭയുടെ മുഖം തന്നെ അദ്ദേഹം മാറ്റിയെഴുതിയെന്നും ഫോബ്‌സ് പറയുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ജര്‍മ്മന്‍ പ്രസിഡന്റ് ജൊവാക്കിം ഗൗക്ക്, അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. […]

ക്രിസ്തുവിനെയും വിശുദ്ധരെയും പാവകളാക്കി;അര്‍ജന്റീനിയന്‍ പ്രദര്‍ശനം വിവാദത്തില്‍

ബ്യൂണസ് ഐറിസ്: ബാര്‍ബി, കെന്‍ പാവകളെ ക്രിസ്തുവിന്റെയും മാതാവിന്റെയും മറ്റു വിശുദ്ധരുടെയും ഛായയില്‍ നിര്‍മ്മിച്ചു കൊണ്ട് അര്‍ജന്റീനിയന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നടക്കുന്ന പ്രദര്‍ശനം  വിവാദത്തില്‍. 33 ബാര്‍ബി,കെന്‍ പാവകളെയാണ് ക്രൂശിതനായ യേശുവിന്റെയും കന്യകാമറിയത്തിന്റെയും മറ്റു വിശുദ്ധരുടെയും രൂപത്തില്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ‘ബാര്‍ബി, ദ പ്ലാസ്റ്റിക് റിലീജീയന്‍’ എന്ന പേരിലുള്ള പ്രദര്‍ശനം നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് ലോകവ്യാപകമായി പല കത്തോലിക്കാ സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു. എന്നാല്‍ വിവാദമുണ്ടാക്കുകയായിരുന്നില്ല പ്രദര്‍ശനങ്ങളുടെ ഉദ്ദേശ്യമെന്ന് ബ്യൂണസ് ഐറിസിലെ സെന്റ് തോമസ് ഇടവകാ വികാരി ഫാ.അഡ്രിയാന്‍ […]

കമ്മ്യൂണിസ്റ്റുകാരന്‍ ദൈവവിശ്വാസി ആയാല്‍ എന്താണ് കുഴപ്പം?

ചലച്ചിത്രനടന്‍ മാമുക്കോയ ചലച്ചിത്രതാരം മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ ഒരു കമന്റ് ഓര്‍മ്മവരുന്നു. അഞ്ചുനേരം നിസ്‌ക്കരിക്കുന്ന വ്യക്തിയാണത്രെ മമ്മൂട്ടി.പ്രശസ്തനായ നടന്‍ എന്ന നിലയിലും മുസല്‍മാന്‍ എന്ന നിലയിലും അത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നും മാമുക്കോയ അഭിപ്രായപ്പെട്ടു. ഇടതുപക്ഷ സഹയാത്രികനാണ് മമ്മൂട്ടി എന്നതും ഇവിടെ ഓര്‍മ്മിപ്പിക്കട്ടെ. കമ്മ്യൂണിസ്റ്റുകാരന്‍ ദൈവവിശ്വാസിയായാല്‍ അത് എന്തോ വലിയ കുഴപ്പമാണെന്ന മട്ടിലാണ് ഇവിടെ ചില പ്രചാരണങ്ങള്‍. കമ്മ്യൂണിസ്റ്റുകാരന്‍ ദൈവവിശ്വാസിയായാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? ഇല്ല. മറിച്ച് കൂടുതല്‍ സൗന്ദര്യമുണ്ടാവുകയേയുള്ളൂ. കാരണം യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്‍ മനുഷ്യസ്‌നേഹിയാണ്. മതങ്ങള്‍ക്ക് അതീതമായി നില്ക്കുന്നവനാണ്..ഉദാരനാണ്. […]

ഒരു മകള്‍ പിതാവിന് അമ്മയായി മാറിയപ്പോള്‍

കൊച്ചുത്രേസ്യാ മഠത്തില്‍ ചേര്‍ന്ന വിവരം അറിഞ്ഞപ്പോള്‍ മാര്‍ട്ടിന്റെ സുഹൃത്തുക്കള്‍ പലരും അയാളോട് സഹതപിച്ചു. വൃദ്ധനായ മാര്‍ട്ടിന്‍ വീണ്ടും വീണ്ടും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോവുകയാണല്ലോ എന്നോര്‍ത്ത്. എന്തുമാത്രം ദുരനുഭവങ്ങളിലൂടെയും ഒറ്റപ്പെടലുകളിലൂടെയും കടന്നുപോയ വ്യക്തിയാണ്. എന്നിട്ടും വീണ്ടും വീണ്ടും തദൃശ്യമായ അനുഭവങ്ങള്‍ തന്നെ അയാള്‍ക്കുണ്ടാകുന്നു. അത്തരക്കാരോട് സഹതപിക്കുകയല്ലാതെ മറ്റെന്ത് മാര്‍ഗ്ഗം? പക്ഷേ മാര്‍ട്ടിന്‍ തന്നെതന്നെ ദൈവത്തിന് ബലിവേദിയായി സമര്‍പ്പിച്ച വ്യക്തിയായിരുന്നു. അതുകൊണ്ട് തന്നോട് സഹതപിച്ചവരോട് മാര്‍ട്ടിന്‍ ഇങ്ങനെയാണ് പ്രതികരിച്ചത്. പ്രിയപ്പെട്ട സുഹൃത്തുക്കളേ ത്രേസ്യ എന്റെ കൊച്ചുറാണി കര്‍മ്മലമഠത്തില്‍ പ്രവേശിച്ചതോര്‍ത്ത് നിങ്ങള്‍ എന്നോട് […]

1 2 3 60