ലോകത്തിന്റെ ഹൃദയം തൊട്ട കത്ത്

പ്രശസ്തരായ ആളുകളുടെ മരണങ്ങള്‍ ലോകമെങ്ങും അറിയാറുണ്ട്, വാര്‍ത്തയാവാറുണ്ട്. എന്നാല്‍ ടെയ്‌ലര്‍ സ്മിത്ത് എന്ന 12കാരി മരണശേഷമാണ് പ്രശസ്തയാകുന്നത്.മരിച്ചുപോയവര്‍ ഓര്‍മ്മകളും സ്വപ്‌നങ്ങളുമൊക്കെയായി നമ്മെ പിന്തുടരാറുണ്ടെങ്കിലും തന്നെ ഓര്‍മ്മിക്കാന്‍ ടെയ്‌ലര്‍ മറ്റൊന്നുകൂടി കരുതിവെച്ചിരുന്നു അവളുടെ ചിന്തകളും പ്രതീക്ഷകളും ആഗ്രഹങ്ങളുമൊക്കെ പങ്കുവെച്ചൊരു കത്ത്. മരിക്കുമെന്നുറപ്പായ ദിവസങ്ങളിലൊന്നാവാം ആ കുഞ്ഞുമനസ്സിലെ സ്വപ്‌നങ്ങളത്രയും കത്തില്‍ കുറിച്ചുവെച്ചത്. 12 കാരിയായ ടെയ്‌ലര്‍ 22 കാരിയായ ടെയ്‌ലര്‍ക്കെഴുതുന്ന കത്തായിരുന്നു അത്. കഴിഞ്ഞ വര്‍ഷം ജനുവരി 5നാണ് അച്ഛനേയും അമ്മയേയും സഹോദരനേയും ദു:ഖത്തിലാഴ്ത്തിക്കൊണ്ട് ടെയ്‌ലര്‍ സ്മിത്ത് മരിക്കുന്നത്. ന്യുമോണിയ […]