ഹൃദയവയലും കുഞ്ഞുങ്ങളുടെ ഓഹരിയും

വാക്കിലൂടെയും എഴുത്തിലൂടെയും നന്മ പകരുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ടതാണ് ‘ഹൃദയവയൽ’ എന്ന ഈ എഴുത്തിടം. ക്രിസ്തുവിനും മാനവരാശിയുടെ നന്മക്കും വേണ്ടി ഡിജിറ്റൽ മീഡിയയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. വത്തിക്കാൻ ചത്വരത്തിൽ പ്രാർഥനയോടെ നിന്നപ്പോൾ ഒരു ചെറിയ സൌഹൃദകൂട്ടത്തിനു ദൈവാത്മാവ് നൽകിയ ആശയം. വത്തിക്കാനിൽ നിന്നു നോക്കുന്പോൾ സഭയുടെ വലിപ്പത്തിലും വളർച്ചയിലും അഭിമാനം തോന്നും. പക്ഷെ, യൂറോപ്പിലും അമേരിക്കയിലും സഞ്ചരിക്കുന്പോൾ സഭയുടെ ‘വിളർച്ച’യാണ് കണ്‍മുന്നിൽ. ലോകത്ത് ഇപ്പോഴും സുവിശേഷം അറിയാത്ത 400 കോടി ജനങ്ങൾ. അവർക്ക് വചനം പകരാൻ […]