ക്രിസ്തുവിന്‍റെ രാജത്വതിരുനാള്‍ ഓര്‍മ്മിപ്പിക്കുന്നത്…

ക്രിസ്തുവിന്‍റെ രാജത്വതിരുനാള്‍ ഓര്‍മ്മിപ്പിക്കുന്നത്…

ചരിത്രത്തിന്റെ ആരംഭംതൊട്ട് ഒരാള്‍ ഭരിക്കാനും വേറൊരാള്‍ ഭരിക്കപ്പെടാനുമുണ്ടായിരുന്നു. ഭരിക്കുക/ ഭരിക്കപ്പെടുന്ന എന്നീ വേര്‍തിരിവ് നിലനിര്‍ത്തിയായിരുന്നു അധികാരവ്യവസ്ഥ ചരിത്രഗതികളെ നിയന്ത്രിച്ചുപോന്നിരുന്നത്. ഭരണാധികാരത്തിന്റെ പൂര്‍വ്വരൂപമായിരുന്നു രാജാവ്. ഏറ്റവും ശക്തമായ ബിംബവുമായിരുന്നുവത്. അതിന് താഴെയായിരുന്നു മറ്റെല്ലാ ഭരണക്രമീകരണങ്ങളും വിന്യസിച്ചിരുന്നത്. ഇടപ്രഭു, നാടുവാഴി എന്നിങ്ങനെയുള്ള ഭരണവ്യവസ്ഥയ്ക്ക് മീതെ ആരൂഢസ്ഥനായി രാജാവ് നിലകൊണ്ടു. ഏറെ ഭക്തിയും ആദരവും ബഹുമാനവും ഉണര്‍ത്തുന്ന, മോഹിപ്പിക്കുന്ന പദവിതന്നെയായിരുന്നു അത്. രാജത്വം മനോഹരമായ അവസ്ഥയാണ്. രാജാവായിരിക്കുന്ന അവസ്ഥയാണത്. രാജാവിന്റെ വിപരീതദിശയാണ് പ്രജ. അങ്ങനെ രാജശബ്ദവും പ്രജാശബ്ദവും ദ്വന്ദ്വമാനം കൈവരിക്കുന്നു. രാജാവ് […]

മരണം യാത്രയിലാണ്…

മരണം യാത്രയിലാണ്…

അടുത്തയിടെ നോര്‍ത്ത് ഇന്ത്യയിലേക്ക് ഒരു യാത്രപോയിരുന്നു. എറണാകുളം നോര്‍ത്തില്‍ നിന്ന് വെളുപ്പിന് മൂന്ന് ഇരുപതിന് പുറപ്പെടുന്ന കൊച്ചുവേളി നിസാമുദിന്‍ ആയിരുന്നു യാത്രാവണ്ടി. പതിവുപോലെ മണിക്കൂറുകള്‍ക്ക് മുമ്പേ റെയില്‍വേ സ്റ്റേഷനിലെത്തി. പ്ലാറ്റ് ഫോം നമ്പറും കോച്ച് പൊസിഷനും മനസ്സിലാക്കി വെയ്റ്റിംങ് റൂമില്‍, വരാന്‍ പോകുന്ന ട്രെയിന് വേണ്ടി കാത്തിരുന്നു. വെയ്റ്റിങ് റൂമില്‍ പല തരം ആളുകള്‍.. സുന്ദരന്മാരും ചെറുപ്പക്കാരും വൃദ്ധരും ഭംഗി കുറഞ്ഞവരും. ഇടവേളകളിലായി ഓരോരുത്തരും അവിടെ നിന്ന് ഇറങ്ങിപ്പോകുന്നതും ആര്‍ത്തുവരുന്ന ട്രെയിനില്‍ കയറി മറയുന്നതും നോക്കിയിരിക്കവെ പെട്ടെന്ന് ഒരുചിന്ത […]

പുല്ലുവഴിയില്‍ നിന്ന് ഇന്‍ഡോറിലേക്കുള്ള ദൂരം

പുല്ലുവഴിയില്‍ നിന്ന് ഇന്‍ഡോറിലേക്കുള്ള ദൂരം

ചില അപ്രധാന സ്ഥലങ്ങള്‍ ദൈവത്തിന്റെ പ്രത്യേകമായ ഇടപെടല്‍ വഴി പ്രശസ്തമാകുന്നത് ഇങ്ങനെയാണ്. ലിസ്യുവും പെറുവും ലിമായും പാദുവായും അസ്സീസിയും നമ്മുടെ ഭരണങ്ങാനവും കുടമാളൂരും ഒല്ലൂരും മാന്നാനവും കണക്കെ പരശതം പേരുകള്‍ പോലെ ഇപ്പോഴിതാ പുല്ലുവഴിയും ആഗോള കത്തോലിക്കാസഭയുടെ പുണ്യചരിത്രത്തില്‍ ഇടം തേടിയിരിക്കുന്നു. വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ വീരോചിതമായ ജീവിതം കൊണ്ട്… വിശുദ്ധരുടെ ആകാശങ്ങളില്‍ മിന്നുന്ന താരകമായി റാണി മരിയ മാറുമ്പോള്‍ ആ ജീവിതം നമ്മോട് പറയുന്നത് കാല്‍വരിയിലെ ആത്മത്യാഗത്തിന്റെ സമാനമായ കഥ തന്നെയാണ്. സ്വജീവന്‍ […]

മരണം ഒരു ശിക്ഷയാണോ?

മരണം ഒരു ശിക്ഷയാണോ?

‘നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്. തിന്നുന്ന ദിവസം നീ മരിക്കും.” (ഉല്‍പ 2:17) ”ഒരു മനുഷ്യന്‍ മൂലം പാപവും പാപം മൂലം മരണവും ഭൂമിയിലുണ്ടായി.” (റോമ 5:12) ‘ ‘പാപത്തിന്റെ ശമ്പളം മരണമത്രെ” (റോമ 6:23) മരണം ഇന്നലെ വരെ നമുക്ക് ശാപത്തിന്റെയും പാപത്തിന്റെയും ഫലമായി മനുഷ്യനില്‍ വന്നുചേരുന്ന ശിക്ഷയായിരുന്നു. ആദിമാതാപിതാക്കളുടെ അനുസരണക്കേടിന്റെയും ദൈവത്തെ പോലെയാകാനുള്ള അവരുടെ അഹങ്കാരത്തിന്റെയും രൂപത്തില്‍ ആദ്യമായി മരണം ഭൂമിയിലേക്ക് ഇറങ്ങിവന്നു എന്ന് വേദപുസ്തകത്തില്‍ നാം വായിക്കുന്നു. തുടര്‍ന്നുവന്ന എല്ലാ […]

ആത്മീയതയെ അളക്കാനുള്ള മാര്‍ഗ്ഗമുണ്ടോ കയ്യില്‍?

ആത്മീയതയെ അളക്കാനുള്ള മാര്‍ഗ്ഗമുണ്ടോ കയ്യില്‍?

  ജോലി ചെയ്തിരുന്ന ഒരു പ്രസിദ്ധീകരണത്തിലേക്ക് ഒരു വ്യക്തിയെ ഇന്റര്‍വ്യൂ ചെയ്താല്‍ കൊള്ളാമെന്ന് തോന്നിയിരുന്നു. അംഗവൈകല്യത്തോടെ ജനിച്ചിട്ടും ജീവിതത്തെ പ്രസാദാത്കമായി കാണുന്ന ഒരു അധ്യാപികയായിരുന്നു വ്യക്തി. ക്രിസ്തീയ നാമധാരിയായതുകൊണ്ട് ഓഫീസില്‍ നിന്ന്അനുവാദം കിട്ടുമെന്നായിരുന്നു പ്രതീക്ഷ. വിഷയം അവതരിപ്പിച്ചപ്പോള്‍ എച്ച് ഒഡിയുടെ ചോദ്യം ഇങ്ങനെയായിരുന്നു. ചെയ്യുന്നതൊക്കെ കൊള്ളാം. പക്ഷേ ആള് സ്പിരിച്വലാണോ? ആ വ്യക്തിയെ പരിചയപ്പെടുത്തിത്തന്നത് ഒരു കപ്പൂച്ചിന്‍ വൈദികനായിരുന്നു. അതുകൊണ്ട് ഞാന്‍ അച്ചനെ വിളിച്ചിട്ട് മറുപടി നല്കാമെന്ന് പറഞ്ഞു. ഞാന്‍ അച്ചനെ ഫോണ്‍ ചെയ്തു അച്ചാ..ഫീച്ചര്‍ ചെയ്യുന്നതിന് […]

വെളിച്ചത്തിലേക്ക് നോക്കുക

വെളിച്ചത്തിലേക്ക് നോക്കുക

ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു എന്ന് ഒരാള്‍ക്കു പറയാന്‍ സാധിക്കണമെങ്കില്‍ അയാളുടെ ഉള്ളില്‍ എന്തുമാത്രം പ്രകാശമുണ്ടായിരിക്കണം എന്ന് ക്രിസ്തുവിന്റെ വാക്കുകളെ ധ്യാനിക്കുമ്പോഴൊക്കെ ഞാന്‍ ആലോചിച്ചുപോകുന്നു. ഈ ലോകത്തില്‍ എത്രയോ മതനേതാക്കന്മാരുണ്ടായിട്ടുണ്ട്. എന്നിട്ടും ഒരാള്‍ക്കുപോലും ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു എന്നു പറയാന്‍ സാധിച്ചിട്ടില്ല. പക്ഷേ അങ്ങനെ ഒരാള്‍ പറഞ്ഞു. ഒരാള്‍ മാത്രം പറഞ്ഞു. ക്രിസ്തു. അതോടെ ലോകമെങ്ങും പ്രഭാമയമായി. ആ വെളിച്ചത്തിനുമുമ്പില്‍ കാലം കൈകള്‍ കൂപ്പി. ക്രിസ്തുവിന്റെ ജനനസമയത്ത് ആകാശത്ത് ഒരു താരകമുദിച്ചുവെന്നാണു വിശ്വാസം. എല്ലാ ശിശുക്കളുടെയും ജനനവും ലോകത്തിനു […]

ഈ പെലേരടച്ചന്‍ നമ്മോട് പറയുന്നത്…

ഈ പെലേരടച്ചന്‍ നമ്മോട് പറയുന്നത്…

നിങ്ങള്‍ തുളസി,ചതകുപ്പ, ജീരകം എന്നിവയ്ക്ക് ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു.ഇവയാണ് നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്. മറ്റുള്ളവ അവഗണിക്കാതെ തന്നെ. ( മത്തായി: 23;23) അതെ, അതാണ് മുഖ്യം. കരുണ. കാരണം ബലിയല്ല കരുണയാണ് ദൈവം ആഗ്രഹിക്കുന്നത്. എന്നിട്ടും ഏറ്റവും പ്രധാനമായതിനെ അപ്രധാനീകരിച്ചുകൊണ്ട് അത്രമേല്‍ പ്രധാനമല്ലാത്തതിനെ നാം കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. ഫലമോ കരുണ എവിടെയോ അപ്രത്യക്ഷമായിരിക്കുന്നു. പ്രത്യേകമായിപരാമര്‍ശിക്കേണ്ട ഒരു പുണ്യവ്യക്തിത്വമാണ് വാഴ്ത്തപ്പെട്ട തേവര്‍പ്പറമ്പില്‍കുഞ്ഞച്ചനെന്ന് എനിക്ക് തോന്നുന്നു. ഒരാളുടെ ജീവിതം പ്രശോഭിക്കുന്നത് […]

ഹൊസൂര്‍ രൂപത മാര്‍ ജെയിംസ് പഴയാറ്റിലിന്‍റെ മാധ്യസ്ഥശക്തിയുടെ ആദ്യ അടയാളമോ?

ഹൊസൂര്‍ രൂപത മാര്‍ ജെയിംസ് പഴയാറ്റിലിന്‍റെ മാധ്യസ്ഥശക്തിയുടെ ആദ്യ അടയാളമോ?

ചെന്നെ കേന്ദ്രീകരിച്ചുള്ള ഹൊസൂര്‍ രൂപതയുടെ പ്രഖ്യാപന വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം മനസ്സിലേക്ക് കടന്നുവന്നത് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ ദിവംഗതനായ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിനെയായിരുന്നു. ഓ പഴയാറ്റില്‍ പിതാവിന്റെ പ്രാര്‍ത്ഥന കേട്ടുവല്ലോ എന്നായിരുന്നു ആദ്യ പ്രതികരണവും. അങ്ങനെ എനിക്ക് തോന്നിയതിന് കാരണം ജെയിംസ് പിതാവിന്റെ ജീവചരിത്രരചനയുമായി ബന്ധപ്പെട്ട് ചെലവഴിച്ച ദിവസങ്ങളില്‍ അദ്ദേഹം പങ്കുവച്ച ചില കാര്യങ്ങളായിരുന്നു. തിരുഹിതം പോലെ എന്ന പേരില്‍ മാര്‍ ജെയിംസ് പഴയാറ്റിലിന്റെ പ്രഥമ ജീവചരിത്രത്തില്‍ അക്കാര്യങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. ഗ്രന്ഥത്തിലെ ആ അധ്യായം ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. […]

ജപമാല എന്ന രഹസ്യം

ജപമാല എന്ന രഹസ്യം

ജപമാല ഒരു രഹസ്യമാണ്. അതില്‍ ഭൂമിയിലെ ജീവിതത്തിന്റെ ഭാരങ്ങളുണ്ട്, സന്തോഷങ്ങളുണ്ട്.. ആകുലതകളുണ്ട്.. പിന്നെ സ്വര്‍ഗ്ഗത്തിന്റെ സന്തോഷങ്ങളുണ്ട്.. മഹത്വത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളുണ്ട്. ഒരു മനുഷ്യന്‍ ജീവിതമത്രയും നടന്നുതീര്‍ക്കുന്ന സങ്കടങ്ങളുടെ ദൂരത്തിന്റെയും അതിനെ അതിജീവിക്കാനുള്ള മാര്‍ഗ്ഗത്തിന്റെയും അടയാളപ്പെടുത്തല്‍ കൂടിയാണ് ജപമാല. അങ്ങനെയാണ് അത് ഒരേ സമയം ലൗകികവും അലൗകികവുമാകുന്നത്. അങ്ങനെയാണ് അത് ഒരു രഹസ്യമാകുന്നത്. ക്രമാനുഗതമായ നൈരന്തര്യത്തിലൂടെയാണ് ജപമാലയിലെ ഓരോ രഹസ്യങ്ങളുടെയും വളര്‍ച്ച. ഉദാഹരണമായി സന്തോഷത്തിന്റെ രഹസ്യം നോക്കൂ. ഒരുസ്ത്രീയെ സംബന്ധിച്ചിടത്തോളം താന്‍ ഗര്‍ഭിണണിയാകാന്‍ പോകുന്നുഎന്ന വാര്‍ത്ത അവളുടെ ജീവിതത്തിലെ ഏറ്റവും […]

പുരുഷന്മാര്‍ എന്തിനാണ് കരയുന്നത്?

പുരുഷന്മാര്‍ എന്തിനാണ് കരയുന്നത്?

ഭൂമിയില്‍ ആദ്യം വീണ കണ്ണുനീര്‍ സ്ത്രീയുടേതായിരുന്നില്ല പുരുഷന്റേതായിരുന്നു. കരയാന്‍ മാത്രമറിയാവുന്നവള്‍ എന്നും ഒന്നു പറഞ്ഞ് രണ്ടാമത് കരയുന്നവള്‍ എന്നുമെല്ലാം നമ്മള്‍ അല്പം വിലകുറച്ച് പറയുന്ന സ്ത്രീയുടെ കണ്ണീരല്ല പുരുഷന്റെ കണ്ണുനീരാണ് ഭൂമിയെ ആദ്യമായി നനയിച്ചത് എന്നാണ് പറഞ്ഞുവരുന്നത്. പുറമേക്ക് കരയുന്ന കരച്ചിലുകളല്ല സങ്കടങ്ങളുടെയെല്ലാം തീവ്രത നിശ്ചയിക്കുന്നതെങ്കിലും കരയാതെ കരയുന്ന പുരുഷന്റെ സങ്കടങ്ങള്‍ക്ക് ഈ ഭൂമിയെ മുഴുവന്‍ നനയിക്കുവാന്‍ കഴിവുണ്ട് പുരുഷന്‍ കരയുകയോ? നമ്മുടെ പുരുഷമേധാവിത്വ സങ്കല്പങ്ങള്‍ക്ക് അതിനെ ഒരിക്കലും അംഗീകരിക്കാനാവില്ല. കരച്ചില്‍ എന്നും പെണ്ണിന്റെ വിധിയും അവളെ […]

1 2 3 17