അമ്മമനസ്സ്

അമ്മമനസ്സ്

അമ്മയുടെ മുഖം ഇടറുന്നുണ്ട്..! മകന്‍റെ നിണമണിഞ്ഞ കുരിശുവഴിയെ അവള്‍ പിറകില്‍.കുഞ്ഞുനാളിലെ ഇടറുന്ന ചുവടുകള്‍ക്ക് ബലം നല്‍കിയ അതെ അമ്മ…! മകനെ മാതൃസ്നേഹത്തിന്റെ വയല്‍ വരമ്പിലൂടെ നടത്തി, സ്നേഹത്തിന്‍റെ ചഷകത്തില്‍ പാലൂട്ടി, മനുഷ്യവതാരത്തിന്റെ മഹനീയഭാവത്തെ ഭൂമിയില്‍ കൊണ്ടുവരാന്‍ ഭാഗ്യം കിട്ടിയ കന്യക. അമ്മയുടെ സ്നേഹത്തിന്‍റെ മുന്‍പില്‍ നിശബ്ധമാകുന്ന കാല്‍വരി. അമ്മയുടെ ജനനത്തെ ഓര്‍ക്കുമ്പോള്‍ ഈ ചിത്രം വല്ലാതെ എന്നെ പിന്തുടരുന്നു…!സുവിശേഷത്തില്‍ ഇത്ര ശക്തമായി മറ്റൊരു സ്ത്രീയെ അവതരിപ്പിക്കുന്നില്ല.മറിയത്തെ പോലെ. രാത്രികളില്‍ തണുത്ത കഞ്ഞിക്കുമുന്പില്‍ കാത്തിരുന്ന് ഉറങ്ങുന്ന… അവശതയുടെ, തോല്‍വികളുടെ, […]

ജോബിന്‍റെ പുസ്തകം

ജോബിന്‍റെ പുസ്തകം

(ബൈബിളിലെ ജോബിന്‍റെ പുസ്തകം പ്രമേയം) ഇനിയെന്ന് തീരുമെന്‍ സഹനജീവിതമെന്നു ചൊല്ലിയ നാള്‍മുതല്‍ പരീക്ഷണ രശ്മികള്‍ തീരത്ത് ജീവിതം വാര്‍ത്തവന്‍. നീണ്ടു നിവര്‍ത്തിയ പരാതികള്‍ തീര്‍ത്തവന്‍ നിന്നു ചൊല്ലി- സഹന ജീവിതമെന്തിനുഎന്ന് ചൊല്ലി. ശസനകള്‍ക്ക് മറുപടിയായ് ഗുരു വചനം- “ദൈവ ശാസന കേള്‍ക്കുന്നവന്‍ ഭാഗ്യവാന്‍”. മണല്‍ തരികളോളം ഭാരമേറിയ സഹന ഭാരമവന്‍ ഇറക്കിവച്ച് നിന്നു. ആശ്വാസ ദൂതുമായ് സഹചരെത്തി- ജീവിത യാത്രക്ക് ദൂതുമായ് . അതിക്രമങ്ങള്‍ സഞ്ചിയിലാക്കിയവന്‍ മുദ്രവയ്ക്കുമെന്ന് വചനം. ദൈവമെന്‍റെ ജീവനായ് മാറുമ്പോള്‍ ഞാന്‍ ശൂന്യനാകുമെന്നവന്‍. ചര്‍മ്മം […]

സ്വപ്‌നങ്ങള്‍ തന്ന കലാം….

സ്വപ്‌നങ്ങള്‍ തന്ന കലാം….

ചിലര്‍ ഓര്‍മ്മകളില്‍ അവസാനിക്കുമ്പോള്‍ മറ്റു ചിലര്‍ സ്വപ്നങ്ങളില്‍ ഇന്നും ജീവിക്കുന്നു.ചിറകുകള്‍ക്ക് അഗ്നിയോളം തീവ്രതയോടെ, ഉയരേ പറക്കാന്‍ പറഞ്ഞ ഇന്ത്യ കണ്ട ഒരു നല്ല നേതാവ്. അതിലുപരി ഒരു നല്ല മനുഷ്യത്മാവ്. അതായിരുന്നു ഡോ.അബ്ദുള്‍ കലാം. ഇത്ര മാത്രം യുവാക്കളെ സ്വാധിനിച്ച ഒരു ഇന്ത്യന്‍ നേതാവുണ്ടോ എന്ന് തന്നെ സംശയം. വാക്കുകള്‍ക്ക് മുര്‍ച്ചയും, വീക്ഷണങ്ങള്‍ക്ക് ആഴവുമുണ്ടായിരുന്നു കലാമിന്. സ്വപ്നങ്ങളേകുറിച്ച് …. ഇന്ത്യ കാണേണ്ട സ്വപ്നങ്ങളേകുറിച്ചുള്ള വ്യക്തമായ ബോധ്യമാണ് കലാമിന് ഇത്ര മാത്രം വ്യക്തികളെ പ്രചോദിപ്പിക്കാന്‍ കഴിഞ്ഞത്. “നിങ്ങള്‍ സ്വപ്‌നങ്ങള്‍ […]

ഹൃദയത്തില്‍ നിന്ന്

ഹൃദയത്തില്‍ നിന്ന്

സത്യത്തില്‍ ഹൃദയത്തില്‍ നിന്നാണ് കാര്യങ്ങള്‍ ചുരുങ്ങി പോകുന്നത്. സ്നേഹവും കരുണയും കുറയുന്നതും അതുകൊണ്ട് തന്നെ.ആത്മാര്‍ത്ഥമായ വാക്കും, നോട്ടവുമൊക്കെ എന്നെ മറഞ്ഞിരിക്കുന്നു.ഹൃദയത്തിന്‍റെ ഓര്‍മ്മകള്‍ സഞ്ചരിക്കുന്നത് കുരിശിലേക്കാണ്,നസ്രായന്‍റെ ഹൃദയത്തിലേക്ക്. ചങ്കിലെ നിണത്താല്‍ ആ സ്നേഹം ഹൃദയത്തിന്‍റെ ആഴം സംസാരിക്കുന്നുണ്ട്. കരുണയും ആര്‍ദ്രതയും എല്ലാം ഹൃദയത്തില്‍ നിന്നാണ് അവന്‍ അടയാളപെടുത്തുന്നത്. അതിന്റെ സുചനയാണ് ഈ സ്നേഹവാക്യം ” നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെ ആയിരിക്കും നിങ്ങളുടെ ഹൃദയവും” അവന്‍റെ ഹൃദയം മുഴുവന്‍ ചുറ്റുമുള്ളവരിലായിരുന്നു. നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും മീതെ നടക്കാനുള്ള ബലവും ഈ […]

നൃത്തം

നൃത്തം

മഞ്ഞണിഞ്ഞ ആ ഡിസംബറില്‍ എന്നും നൃത്തം ഉണ്ടായിരുന്നു. തുള്ളിയായ് തുളുമ്പുന്ന മഞ്ഞിന്‍ കണങ്ങള്‍ ഗിറ്റാറില്‍ താഴുകിയപ്പോഴും അവന് പാടാന്‍ പാട്ടുകള്‍ ഉണ്ടായിരുന്നു . ആ തണുത്ത സായാഹ്നത്തില്‍ അവന്‍റെ ഗിറ്റാര്‍ സംഗീതം ആ താഴ്വരകളെ തഴുകി . ഓര്‍മ്മിച്ചെടുക്കാന്‍ ഒരുപാട് ഓര്‍മ്മകളുമായി ഒരു ഡിസംബര്‍ .അവന്‍റെ സംഗീതത്തില്‍ അവളുടെ നൃത്തം മനോഹരമായിരുന്നു . ആ സായാഹ്നത്തില്‍ താഴ്വരയെ തോട്ടവരെല്ലാം അവരുടെ നൃത്ത സംഗീതത്തില്‍ ലയിച്ചു . രാത്രിയടുത്തപ്പോള്‍ അവള്‍ നൃത്തം നിര്‍ത്തി . തുറന്നുവച്ചിരുന്ന പാത്രത്തിലും പുറത്തും […]

ദൈവം ചിരിക്കുന്നു

ദൈവം ചിരിക്കുന്നു

നിശബ്ദതയുടെ നീണ്ട മണിക്കൂര്‍… ഒടുവില്‍ തടവറ. അവന്‍ കുറ്റവാളി! ജയില്‍ വാസമുണ്ടിനി. ഒരു നീണ്ട യാത്ര… ഇരുംബഴികളുടെ നിഴലില്‍ നിശബ്ദതയില്‍ – അവന്‍ പ്രാര്‍ത്ഥിച്ചു. നിശ്ചലനായി… നിശബ്ദനായി… നിഴലനങ്ങുന്നില്ല. ശാന്തത… കൈകള്‍ തുറന്നുപിടിച്ച് , ഒരു “ആബാ” പ്രാര്‍ത്ഥന… നിമിഷങ്ങള്‍ ദിവസങ്ങളായി … നീണ്ട പ്രാര്‍ത്ഥന. കൂടുതേടി ഒരു കിളി… വന്നിരുന്നു കൈകളില്‍! തുറന്നു നീട്ടിയ കൈകളില്‍! വിസ്മയം. ചുള്ളികള്‍ കൂടുതീര്‍ത്തു- മുട്ടകള്‍, കുട്ടികള്‍ , ശാന്തതയുടെ കൂട്ടില്‍- കിളികള്‍ കണ്‍‌തുറന്നു… അവനറിഞ്ഞില്ല, നീട്ടിയ കൈകളില്‍ – […]

വിത്ത് ലൗ – ഷാന്‍

വിത്ത് ലൗ – ഷാന്‍

ഇനി ഒരു നീണ്ട യാത്രയുണ്ടെങ്കിൽ അത് ദുഷ്കരമാകില്ലെന്ന് എനിക്കുറപ്പാണ് . തുടക്കം മുതൽ ഒടുക്കം വരെ ഇരിക്കാൻ സ്ഥലമില്ലാതെ….അങ്ങനെ …. ആ യാത്രയിൽ എനിക്ക് വാതിൽപടിയിലെ സ്ഥലംതന്നെ ധാരാളമായി തോന്നി….. പുറംകാഴ്ചകളും കണ്ട് ഞാൻ അവിടെ നിന്നു…. ട്രെയിൻ ഓടിക്കൊണ്ടേയിരുന്നു …. ശരിക്കും മടുത്തു…! ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ് “ഷാൻ” എൻറെ അടുത്തുവന്നത്. ആ യാത്രയിൽ അവൻ എൻറെ ഒപ്പം കൂടി …അവനും ഇരിക്കാൻ സ്ഥലമില്ലയിരുന്നു …! ഉള്ളിൽ എനിക്ക് ചിരി വന്നു …. അവനും ചിരിച്ചു…. […]

വചനം

വചനം

അകതാരിലൊരഗ്നി- കനലൂതുമ്പോള്‍ ഇന്നി, പടിയിറക്കത്തില്‍ അയവിറക്കുന്നു ഞാന്‍ ഓര്‍മ്മകള്‍. അക്ഷരകൂട്ടിലെ ആദ്യവരികളും- എഴുത്തും കുറിപ്പുമെല്ലാം. ഓര്‍മ്മകളിലെന്നെ തലോടിടും, ഇനിയുമെത്താന്‍ കൊതിക്കുന്ന- ബാല്യ കാലത്തിന്‍ മുറ്റത്ത്‌. “തിരികെ നടക്കേണ്ട തിരിച്ചറിഞ്ഞാല്‍ മതിയെന്ന മാഷിന്‍റെ വചനം” ശേഖരിക്കാന്‍ മറന്ന അക്ഷരകൂട്ടുകള്‍- ഇന്നും കാത്തിരിപ്പുണ്ടെന്ന തോന്നല്‍! മതിവരുവോളം പകരാന്‍- ഇന്നെനിക്കൊരു ഹൃദയമുണ്ടെങ്കില്‍, അതെനിക്കുതന്നതിനു നന്ദി !!! ഓര്‍മ്മിക്കാന്‍ അതുമതി- “തിരികെ നടക്കേണ്ട തിരിച്ചറിവുകള്‍ മതിയെന്ന് “   ബിബിന്‍ ജോസ്‌.

അന്ന

അന്ന

മഴക്കാലം അല്ലാഞ്ഞിട്ടും ചാറ്റൽ മഴയുണ്ടായിരുന്നു … കാറിൻറെ ഗ്ലാസിൽ മഴത്തുള്ളികൾ ചിന്നിചിതറുന്നു… യാത്രയ്ക്കിടയിൽ അന്ന ചോദിച്ചു …” ജോ … റിസൾട്ട് പോസിറ്റീവ് ആയിരിക്കും അല്ലെ …? “ഇല്ല അന്ന … എനിക്കൊന്നും ഇല്ല” ജോ പറഞ്ഞു . ആശുപത്രിയിലേക്കയിരുന്നു അന്നയും ജോയും . അന്നയുമായുള്ള വിവാഹനിശ്ചയശേഷമാണ് ജോയുടെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്! അതുപിന്നിട് ഇരുകുടുംബങ്ങളെയും വിഷമിപ്പിച്ചു. ആദ്യ തന്നെ ഡോക്ടർ പറഞ്ഞു …”പരിശോധിക്കണം അതിനുശേഷമേ പറയാൻ പറ്റു…” ജോയും അന്നയും ആ പരിശോധനയുടെ റിസൽട്ട് വാങ്ങാനാണ് പൊയ്ക്കൊണ്ടിരിക്കുന്നത് […]

കാത്തിരിപ്പ്‌

കാത്തിരിപ്പ്‌

മരക്കൊമ്പില്‍ വിളഞ്ഞുനില്ക്കുകന്നത് മണ്ണും,മഴയും,ആകാശവും ഒരുമിച്ച സങ്കലനം . എന്നും അപ്പമായി ഉള്ളില്‍വരുന്ന തമ്പുരാനും ഒരു സങ്കലനത്തെപറ്റി ഓര്‍മ്മപെടുത്തുന്നു . ദൈവവും ഞാനും സമാഗമിക്കുന്ന ആത്മീയ അനുഭവത്തിന്റെു സങ്കലനം. ഞാനും ക്രിസ്തുവും ഒന്നായി പുതിയ ആകാശവും ഒരു പുതിയ ഭുമിയും തീര്‍ക്കുന്ന ആത്മീയ നിമിഷം . ഇന്നും അവന്‍ കാത്തിരിക്കുകയാണ്‌ … നഷ്ട്ടപെട്ട എന്നെ … വീടുവിട്ടുപോയ എന്നെ … തള്ളിപറയാന്‍ തയ്യാറാകുന്ന എന്നെ … ഒറ്റികൊടുക്കാന്‍ തുട്ടുകള്‍കൂട്ടിയ എന്നെ … ജീവിതം മുഴുവന്‍ സ്നേഹം എന്ന ഒറ്റവാക്കിലുടെ […]