ഒരു സിനിമാറ്റിക് മാനസാന്തര കഥ

ഒരു സിനിമാറ്റിക് മാനസാന്തര കഥ

20-ാം നൂറ്റാണ്ടിലെ വളരെ പ്രസിദ്ധനായ ഹോളിവുഡ് സിനിമാതാരമായിരുന്നു സര്‍ അലക് ഗിന്നസ്. ധരാളം സിനിമകളില്‍ അഭിനയിച്ച് അവാര്‍ഡുകള്‍ കരസ്ഥമാക്കിയെങ്കിലും സ്റ്റാര്‍ വാര്‍സിലെ അഭിനയം അദ്ദേഹത്തിന്റെ തലവരിമാറ്റി വരച്ചു. അങ്ങനെ അദ്ദേഹം സിനിമ പ്രേമികളുടെ പ്രിയപ്പെട്ട ഒബി വാന്‍ കെനോബിയായി. അദ്ദേഹത്തിന്റെ കുട്ടിക്കാലം വളരെ പരിതാപകരമായിരുന്നു. ലണ്ടനിലെ ഒരു തകര്‍ന്ന കുടുംബത്തിലാണ് സര്‍ അലക് ജനിച്ചത്. സ്വന്തം അച്ഛനാരെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. 16മത്തെ വയസ്സില്‍ ആംഗ്ലിക്കന്‍ വിശ്വാസം സ്വീകരിച്ചെങ്കിലും സഭയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും ആഴമേറിയ ബോധ്യങ്ങള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നില്ല. അക്കാലഘട്ടത്തിലെ ഏതൊരു […]

സമര്‍പ്പണം

സമര്‍പ്പണം

“മകളേ കണ്ണു തുറക്കൂ, നിന്നെ ഏല്‍പ്പിച്ചിരുന്ന ജോലി പൂര്‍ത്തിയായി. നിനക്ക് ഇനി മടങ്ങിവരാം. നിനക്കായ് ഞാന്‍ കരുതിവച്ചിരിക്കുന്ന സൗഭാഗ്യങ്ങളിലേയ്ക്ക്…” ആന്‍ കണ്ണുകള്‍ വലിച്ചു തുറന്നു. സ്വപ്‌നം ആയിരുന്നുവോ. അല്ലല്ലോ താന്‍ വ്യക്തമായി കേട്ടതാണല്ലോ. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളായി ഇതേ ശബ്ദം. ആന്‍; അല്ല സിസ്റ്റര്‍ ആന്‍ എലിസ മേരി, ചുവരിലെ ക്ലോക്കിലേക്ക് നോക്കി സമയം പുലര്‍ച്ചെ മൂന്നുമണി. കര്‍ത്താവേ എന്താ ഇതിനര്‍ത്ഥം. നെറ്റിയില്‍ കുരിശു വരച്ച് സിസ്റ്റര്‍ എലിസ ക്രൂശുരൂപത്തിന്‍ മുമ്പില്‍ മുട്ടുകുത്തി. വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു […]

ലോകോത്തര ക്രിസ്തുശില്പങ്ങള്‍ – 1: റിയോയിലെ രക്ഷകന്‍

ലോകോത്തര ക്രിസ്തുശില്പങ്ങള്‍ – 1: റിയോയിലെ രക്ഷകന്‍

ചിത്രകാരന്മാരായാലും ശില്പികളായാലും യേശു ക്രിസ്തുവിനെ പോലെ ഇത്രയേറെ ചിത്രീകരിക്കപ്പെട്ട നേതാവില്ല. യേശുവിന്റെ വ്യക്തിത്വത്തിന്റെ സാര്‍വലൗകികതയും മനുഷ്യനോടുള്ള അനുപമമായ കരുണയും ഏതു കലാകാരന്റെയും ഭാവനയെ ഉത്തേജിപ്പിക്കുന്നതാണ്. രക്ഷകനായും രാജാവായും ലോകനാഥനായും പ്രപഞ്ചത്തെ ആശീര്‍വദിച്ചു കൊണ്ട് നില്‍ക്കുന്ന ക്രിസ്തുരൂപങ്ങള്‍ മതപരമായി മാത്രമല്ല, കലാപരമായും വിസ്മയങ്ങളാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ പത്ത് ക്രിസ്തു ശില്‍പങ്ങളെ പരിചയപ്പെടാം. റിയോയിലെ രക്ഷകന്‍: ക്രിസ്തുശില്പങ്ങളില്‍ ഒന്നാം സ്ഥാനം ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദ റിഡീമറിനു തന്നെ. സംശയമില്ല! ബ്രസീലിന്റെ മുഖമുദ്ര തന്നെയായി മാറിയിരിക്കുന്ന […]

ഒറ്റയ്‌ക്കൊരു സങ്കീര്‍ത്തനമാല…

ലോകത്തിന് കിട്ടിയ വലിയൊരു അക്ഷയനിധിയാണ് വിശുദ്ധ ഗ്രന്ഥം. തളര്‍ന്നിരിക്കുന്നവന് തണലായും വേദനിച്ചിരിക്കുന്നവന് ആശ്വാസമായും ഒറ്റപ്പെട്ടുപോയവന് കൂട്ടായും ദുര്‍ബലന് കരുത്തായും ബൈബിള്‍ മാറിയിട്ടുണ്ട്. ലോകത്തിലെ സര്‍ഗ്ഗാത്മകരായ അനേകം കലാകാരന്മാര്‍ക്ക് ബൈബിള്‍ എത്ര കോരികുടിച്ചാലും തീര്‍ന്നുപോകാത്ത ഒരു ജലാശയമാണ്. തങ്ങള്‍ക്ക് ദൈവം നല്കിയ താലന്തുകള്‍ അനുസരിച്ച് വിവിധ രൂപത്തിലും ഭാവത്തിലും അളവിലും പാത്രങ്ങളിലുമായി അവര്‍ ബൈബിള്‍ എന്ന നിധിയെ സ്വീകരിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു. സിബിച്ചന്‍ ഇരിട്ടി എന്ന സംഗീതസംവിധായകനും ആ വഴിക്കാണ് നീങ്ങിയത്. ബൈബിളിലെ 150 സങ്കീര്‍ത്തനങ്ങള്‍ ഗാനരൂപത്തില്‍ അവതരിപ്പിച്ചാണ് […]

വിസ്മയ വിചാരം

വിസ്മയ വിചാരം

ലൗദാത്തോ സി ലോക മനസാക്ഷിയുടെ ശ്രദ്ധ ആകര്‍ഷിച്ചു. അപ്പോള്‍ മുതല്‍ സകല മാനവരാശിയും താന്‍ നിലകൊള്ളുന്ന പ്രകൃതിയിലേക്ക് ഉറ്റുനോക്കാന്‍ തുടങ്ങി. ചവിട്ടിനില്‍ക്കുന്ന പ്രകൃതിയുടെ സുകൃതങ്ങളെന്തെന്ന് ചിന്തിക്കാന്‍ തുടങ്ങി. പരി. പിതാവ് ഫ്രാന്‍സീസ്, തന്റെ പ്രകൃതി പ്രതിപാദ്യ വിഷയമായ ചാക്രികലേഖനത്തില്‍ നമ്മോട് ആവശ്യപ്പെടുന്നൊരു കാര്യം പ്രകൃതിയുടെ പ്രകൃതം മനസിലാക്കി പ്രതികരിക്കാനാണ്. അതിനദ്ധേഹം ഫ്രാന്‍സീസ് എന്നൊരു വിശുദ്ധനെ നമുക്ക് പരിചയപ്പെടുത്തി തരുന്നു. പരിധികളില്ലാതെ……. പരിമിതികളില്ലാതെ…… പ്രകൃതിയെ സ്‌നേഹിച്ച മനുഷ്യസ്‌നേഹി. പ്രപഞ്ചത്തെ കേവലം പരീക്ഷണ വേദിയായി കാണാതെ സ്രഷ്ടാവിന്റെ കരവേലയായി കാണാന്‍ […]

ആറു മലയാളിക്കു നൂറു മലയാളം!

ആറു മലയാളിക്കു നൂറു മലയാളം!

സാഹിത്യമാണോ ജീവിതമാണോ? ഭാഷയെ വളര്‍ത്തുന്നത്. ഒരു ദേശത്തിന്റെ ഭാഷയും, അവിടെ ഉണ്ടാകുന്ന സാഹിത്യകൃതികളും എങ്ങനെയൊക്കെ കൈകോര്‍ക്കുമെന്നാലോചിക്കുമ്പോഴാണു ഈ ചോദ്യത്തിനു പ്രസക്തിയേറുക. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെ ഒരു യാത്ര നടത്തിയാല്‍ നാനാതരത്തിലുള്ള ഭാഷാ വകഭേദങ്ങള്‍ സംസാരിക്കുന്ന മലയാളികളെ നമുക്കു കാണുവാനാകും. നാം കടന്നുപോകുന്ന ദേശങ്ങളുടെ അതിര്‍ത്തികള്‍ തിരിച്ചറിയാന്‍, റോഡിനിരുവശത്തുമുള്ള മനുഷ്യരുടെ നാക്കിന്റെ ഏറ്റിറങ്ങള്‍ക്കു ചെവികൊടുത്താല്‍ മതിയാകും. എന്നാണേ വിശേഷം……. കാണാനില്ലല്ലോ……. എനിക്കു മേലന്നേ….. എന്നാ മഴയാ…… ഓരോ പ്രദേശവും പിന്നിടുമ്പോള്‍ അവിടുത്തെ സംസാരശൈലിയും മാറിക്കൊണ്ടിരിക്കുന്നു. ഉദാഹരണത്തിനു കോട്ടയത്തുനിന്നു തിരുവല്ലവരെയുള്ള […]

വിത്ത് ലൗ – ഷാന്‍

വിത്ത് ലൗ – ഷാന്‍

ഇനി ഒരു നീണ്ട യാത്രയുണ്ടെങ്കിൽ അത് ദുഷ്കരമാകില്ലെന്ന് എനിക്കുറപ്പാണ് . തുടക്കം മുതൽ ഒടുക്കം വരെ ഇരിക്കാൻ സ്ഥലമില്ലാതെ….അങ്ങനെ …. ആ യാത്രയിൽ എനിക്ക് വാതിൽപടിയിലെ സ്ഥലംതന്നെ ധാരാളമായി തോന്നി….. പുറംകാഴ്ചകളും കണ്ട് ഞാൻ അവിടെ നിന്നു…. ട്രെയിൻ ഓടിക്കൊണ്ടേയിരുന്നു …. ശരിക്കും മടുത്തു…! ഒട്ടും പ്രതീക്ഷിക്കാത്ത നേരത്താണ് “ഷാൻ” എൻറെ അടുത്തുവന്നത്. ആ യാത്രയിൽ അവൻ എൻറെ ഒപ്പം കൂടി …അവനും ഇരിക്കാൻ സ്ഥലമില്ലയിരുന്നു …! ഉള്ളിൽ എനിക്ക് ചിരി വന്നു …. അവനും ചിരിച്ചു…. […]

ബാഴ്‌സിലോണയിലെ ആകാശഗോപുരം!

ബാഴ്‌സിലോണയിലെ ആകാശഗോപുരം!

ബാര്‍സിലോണ: കാറ്റലന്റെ പ്രസിദ്ധനായ ശില്പി ആന്റണി ഗൗദി 90 വര്‍ഷം മുന്‍പ് മരിച്ചുവെങ്കിലും തന്റെ കലാസൃഷ്ടിയിലൂടെ അദ്ദേഹം ഇന്നും ജീവിക്കുന്നു. ക്രിസ്തുവിനെ മറ്റുള്ളവരിലേക്ക് കൊടുക്കുക എന്ന ക്രിസ്ത്യാനിയുടെ വിളി അന്വര്‍ത്ഥമാക്കുകയാണ് അദ്ദേഹം മരണ ശേഷവും. അദ്ദേഹത്തിന്റെ കലയില്‍ വിരിഞ്ഞ സഗ്രദാ ഫമിലിയാ ബസിലിക്കാ അനേകരെയാണ് യേശുവിന്റെ പക്കലേക്ക് നയിക്കുന്നത്. ‘സഗ്രദാ ബസിലിക്കാ സന്ദര്‍ശിക്കുന്ന ഏതൊരാളും അറിയാതെ തന്നെ ദൈവ സന്നിധിയിലേക്ക് ആകൃഷ്ടരാകുന്നു. 70, 75 വയസ്സുള്ള നിരീശ്വര വാദിയായ എനിക്കിതെന്തു പറ്റിയെന്ന് മനസ്സിലാവുന്നില്ല,’ ജേസോ മാനുവല്‍ അല്‍മുസാരാ […]

ലിറ്റില്‍ ബോയ് ചലച്ചിത്രം: വിശ്വാസത്തിന്റെ നേര്‍സാക്ഷ്യം

ലിറ്റില്‍ ബോയ് ചലച്ചിത്രം: വിശ്വാസത്തിന്റെ നേര്‍സാക്ഷ്യം

രണ്ടാം ലോകമഹായുദ്ധത്തിന്റ പശ്ചാത്തലത്തില്‍ നിര്‍മ്മിക്കപ്പെട്ട അതിമനോഹരമായൊരു സിനിമ – അതാണ് അലജാന്‍ഡ്രോ മൊണ്ടേമെര്‍ദേ സംവിധാനം ചെയ്ത ലിറ്റില്‍ ബോയ്. നിങ്ങള്‍ക്ക് ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ അതിന് മലകളെ പോലും മാറ്റാന്‍ സാധിക്കും എന്ന ക്രിസ്തുവചനത്തിന്റെ നേര്‍സാക്ഷ്യമാണ് ചിത്രം. കാലിഫോര്‍ണിയയിലെ ഒരു കൊച്ചുപട്ടണത്തില്‍ അച്ഛനോടും അമ്മയോടും ചേട്ടനോടുമൊപ്പം താമസിക്കുന്ന ലിറ്റില്‍ ബോയ് എന്ന എട്ടുവയസുകാരനാണ് ചിത്രത്തിലെ കേന്ദകഥാപാത്രം. ജപ്പാനെതിരെ യുദ്ധം നയിക്കുന്ന സേനയിലേക്ക് അവന്റെ പിതാവ് തിരഞ്ഞെടുക്കപ്പെടുകയാണ്. അച്ഛനെ ഒരുപാട് സ്‌നേഹിച്ചിരുന്ന ലിറ്റില്‍ ബോയ് അതോടെ ഒറ്റപ്പെടുന്നു. സമപ്രായക്കാര്‍ […]

അന്ന

അന്ന

മഴക്കാലം അല്ലാഞ്ഞിട്ടും ചാറ്റൽ മഴയുണ്ടായിരുന്നു … കാറിൻറെ ഗ്ലാസിൽ മഴത്തുള്ളികൾ ചിന്നിചിതറുന്നു… യാത്രയ്ക്കിടയിൽ അന്ന ചോദിച്ചു …” ജോ … റിസൾട്ട് പോസിറ്റീവ് ആയിരിക്കും അല്ലെ …? “ഇല്ല അന്ന … എനിക്കൊന്നും ഇല്ല” ജോ പറഞ്ഞു . ആശുപത്രിയിലേക്കയിരുന്നു അന്നയും ജോയും . അന്നയുമായുള്ള വിവാഹനിശ്ചയശേഷമാണ് ജോയുടെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്! അതുപിന്നിട് ഇരുകുടുംബങ്ങളെയും വിഷമിപ്പിച്ചു. ആദ്യ തന്നെ ഡോക്ടർ പറഞ്ഞു …”പരിശോധിക്കണം അതിനുശേഷമേ പറയാൻ പറ്റു…” ജോയും അന്നയും ആ പരിശോധനയുടെ റിസൽട്ട് വാങ്ങാനാണ് പൊയ്ക്കൊണ്ടിരിക്കുന്നത് […]