കടലിന്നഗാധമാം നീലിമയില്‍ ഒരു ക്രിസ്തുരൂപം!

കടലിന്നഗാധമാം നീലിമയില്‍ ഒരു ക്രിസ്തുരൂപം!

ആഴക്കടലില്‍ കരമുയര്‍ത്തി നില്‍ക്കുന്ന ഒരു ക്രിസ്തുരൂപം. പവിഴപ്പുറ്റുകള്‍ പടര്‍ന്ന് പ്രകൃതിയോടും കടലിനോടും ലയിച്ചു നില്‍ക്കുന്ന ഈ ക്രിസ്തുരൂപത്തിന്റെ ചരിത്രത്തിന് മുക്കാല്‍ നൂറ്റാണ്ട് പഴക്കമുണ്ട്. 1954 ആഗസ്റ്റ് 22 നാണ് ഈ വെങ്കല ശില്പം ഇറ്റലിയിലെ സാന്‍ ഫ്രുട്ടുസോ ഭാഗത്ത്, മെഡിറ്ററേനിയന്‍ കടലില്‍ സ്ഥാപിതമായത്. കടലിന്റെ അടിത്തട്ടില്‍, 15 മീറ്റര്‍ കീഴെയായിട്ടാണ് വെങ്കിലത്തില്‍ തീര്‍ത്ത ഈ ക്രിസ്തുശില്പം നിലകൊള്ളുന്നത്. ഇറ്റാലിയന്‍ മുങ്ങല്‍ വിദഗ്ദനായിരുന്ന ഡുവിലിയോ മര്‍ക്കാന്തെയുടെ സ്വപ്‌നമായിരുന്നു, കടലിന്നഗാധതയിലെ ക്രിസ്തുരൂപം. ശില്പം നിര്‍മിക്കാന്‍ ഏല്‍പിച്ചത് ഗ്വിഡോ ഗാലെറ്റി എന്ന […]

ലോകോത്തര ക്രിസ്തു ശില്പങ്ങള്‍ – 2: ‘പോളണ്ടിലെ ക്രിസ്തുരാജന്‍’

ലോകോത്തര ക്രിസ്തു ശില്പങ്ങള്‍ – 2: ‘പോളണ്ടിലെ ക്രിസ്തുരാജന്‍’

ഏറ്റവും പ്രസിദ്ധമായ ക്രിസ്തുശില്പം റിയോയിലെ രക്ഷകനാണെങ്കിലും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്തുരൂപം പോളണ്ടിലെ ക്രൈസ്റ്റ് ദ കിംഗാണ്. കിരീടം ഉള്‍പ്പെടെ 108 അടിയാണ് ഈ മഹാശില്പത്തിന്റെ ഉയരം. ശില്പം സ്ഥാപിച്ചിരിക്കുന്ന കല്‍ക്കൂനയ്ക്കാകട്ടെ വേറെ 54 അടിയും! ക്രിസ്തുവിന്റെ കിരീടത്തിന് മാത്രം വരും പത്തടിയോളം (9.8 അടി)  ഉയരം. 2010 നവംബര്‍ 6ന് സ്ഥാപിതമായ ഈ ശില്പം സ്ഥിതി ചെയ്യുന്നത് പടിഞ്ഞാറന്‍ പോളണ്ടിലെ സൈ്വബോഡ്‌സിനിലാണ്. റിട്ടയര്‍ ചെയ്ത പോളിഷ് പുരോഹിതന്‍ സില്‍വെസ്റ്റര്‍ സവാഡ്‌സ്‌കിയുടെ ആശയമായിരുന്നു, ഈ മഹാശില്പം. […]

ലെഗോ ബ്രിക്കില്‍ ഉദാത്ത ശില്പഭംഗികള്‍

30,000 ലെഗോ ബ്രിക്‌സു കൊണ്ടു നിര്‍മിച്ച ആറടി ഉയരമുള്ള ക്രിസ്തുരൂപം, അവസാനത്തെ അത്താഴം, വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കിയിലെ മൊസായിക്ക് രൂപം, ഗോത്തിക്ക് വാസ്തുകലയുടെ മാതൃകകള്‍ തുടങ്ങി ലെഗോ ബ്രിക്‌സില്‍ തീര്‍ത്ത മനോഹര ശില്പഭംഗികള്‍ ഇവിടെ അണിനിരക്കുന്നു.                                                           […]