“പോട്ടെ…” എന്ന് ചാക്യാർ പറഞ്ഞു; പോകും മുൻപ് ദൈവവും പറഞ്ഞു!

“പോട്ടെ…” എന്ന് ചാക്യാർ പറഞ്ഞു; പോകും മുൻപ് ദൈവവും പറഞ്ഞു!

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പോട്ട – ഡിവൈൻ വചനവേദികളിൽ മുഴങ്ങിക്കേട്ട സ്വരമായിരുന്നു രാമൻ ചാക്യാരുടെത്.  കഴിഞ്ഞ ജൂൺ പതിമൂന്നിന് ആകസ്മികമായി അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. ആ മരണം ഭാര്യ സുഭദ്ര ചാക്യാർക്കും മകൻ രാജേഷിനും മകൾ രജനിക്കും അത്ഭുതകരമായി വെളിപ്പെടുത്തിക്കൊടുത്തു ദൈവം. തന്റെ സഹചാരിയായിരുന്ന രാമൻ ചാക്യാരെ ഓർമിക്കുകയാണ് പ്രശസ്‌ത വചനപ്രഘോഷകൻ ഫാദർ ജോർജ് പനക്കൽ വിസി. പോട്ടയില്‍ അനുദിന  വചനപ്രഘോഷണം ആരംഭിച്ച കാലഘട്ടം. വചനം കേള്‍ക്കാനായി വിദൂരസ്ഥർ പോലും പോട്ടയിലെ വിൻസെൻഷ്യൻ ആശ്രമത്തിന്റെ പരിമിതിയിലേക്ക് ഒഴുകിയെത്തുന്ന […]

മുറിവേറ്റ മാന്‍പേടകളും മുയല്‍ക്കുട്ടികളും…

മുറിവേറ്റ മാന്‍പേടകളും മുയല്‍ക്കുട്ടികളും…

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ആ സിനിമ കണ്ടത്; ‘ജെറമിയ’. ദൈവത്തെ അനുസരിക്കാന്‍ സകലവും നഷ്ടപ്പെടുത്തിയ പ്രവാചകന്റെ കഥയാണത്. ‘എനിക്ക് മടുത്തു, നീയെന്നെ ചതിച്ചു’ എന്നൊക്കെ പറഞ്ഞു ദൈവസന്നിധിയില്‍ നിന്ന് കുതറിയോടുന്നുണ്ട് ജെറമിയ. എന്നിട്ടും രക്ഷപെടാന്‍ ആകുന്നില്ല അയാള്‍ക്ക്. തന്റെയുള്ളില്‍ ദഹിപ്പിക്കുന്ന അഗ്‌നി അടച്ചിട്ടതുപോലെ തോന്നുന്നുവെന്നാണ് ജെറെമിയയുടെ വിലാപം. ആ അഗ്‌നിയെ അടക്കാന്‍ ശ്രമിച്ചിട്ടും കഴിയാതെ പോകുന്ന കുരുക്കിലാണ് അയാള്‍. ദൈവത്താല്‍ പീഡിപ്പിക്കപ്പെടുന്നവന്‍! അവനുവേണ്ടി നിരന്തരം സംസാരിക്കേണ്ടവന്‍! ദൈവത്തിനുവേണ്ടി അവന്‍ വേണ്ടെന്നുവയ്ക്കുന്നത് നിസ്സാരതകളല്ല; അവന്റെ നെഞ്ചിലെ പൊള്ളുന്ന മറ്റൊരിഷ്ടമായിരുന്ന […]

സുരബായയിലെ ഒരു സന്ധ്യയില്‍…

സുരബായയിലെ ഒരു സന്ധ്യയില്‍…

പലപ്പോഴും മനുഷ്യന്റെ സങ്കല്പങ്ങള്‍ക്കുപോലും അപ്പുറത്താണ് ദൈവത്തിന്റെ ഇടപെടലുകള്‍. ഒരേ അനുഭവങ്ങളിലൂടെ കടന്നുപോയ വ്യക്തികള്‍ പരസ്പരം കണ്ടുമുട്ടുന്നതിലുമുണ്ട് ഒരു ആകസ്മികത. ലോക്‌സഭ സെക്രട്ടറിയേറ്റില്‍ ജോയിന്റ് സെക്രട്ടറി ആയി നവംബര്‍ മുപ്പതിന് വിരമിച്ചയാളാണ് സിറിള്‍ ജോണ്‍. കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ അധികമായി ഇന്ത്യയിലെ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ തലപ്പത്തുണ്ട് അദ്ദേഹം. പത്തുവര്‍ഷത്തിലേറെയായി അന്താരാഷ്ട്ര കത്തോലിക്ക കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ (ICCRS) ഉപാധ്യക്ഷന്‍. ദൈവത്തെ അറിഞ്ഞ ജീവിതം. ഡല്‍ഹിയില്‍ മെച്ചപ്പെട്ട ഉദ്യോഗം. വേദികളില്‍ നിന്ന് വേദികളിലേക്കും നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കും ഓടിനടന്ന് ദൈവീകശുശ്രൂഷകള്‍, […]

പിഒസി ബൈബിളിലെ മറിയത്തിന്റെ സ്തോത്രഗീതം മോഷ്ടിച്ചതാര്?

പിഒസി ബൈബിളിലെ മറിയത്തിന്റെ സ്തോത്രഗീതം മോഷ്ടിച്ചതാര്?

മലയാളം ബൈബിളിന്റെ മൊബൈൽ ആപ്പ്ലിക്കേഷനിൽ ‘അബദ്ധങ്ങളുടെ സ്തോത്രഗീതം’! ജീസസ് യൂത്ത് പ്രസ്ഥാനം കേരളസഭക്കു നൽകിയ അനുഗ്രഹങ്ങളിലൊന്നാണ് മലയാളം ഓൺലൈൻ ബൈബിൾ. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) ബൈബിൾ കമ്മീഷൻ തയാറാക്കിയ മലയാളം വിവർത്തനമാണ് പിന്നീട് ഇൻറർനെറ്റിൽ ലഭ്യമാക്കിയത്. ജീസസ് യൂത്തിലെ ഒരുപറ്റം ചെറുപ്പക്കാരുടെ ശ്രമഫലമായിരുന്നു അത്. പിന്നീട് അവയുടെ ആൻഡ്രോയിഡ്, ഐഫോൺ വേർഷനുകൾകൂടി ലഭ്യമായി. തികച്ചും അഭിനന്ദനീയം. കഴിഞ്ഞ വാരാന്ത്യത്തിൽ ഞാനും എന്റെ രണ്ടു സുഹൃത്തുക്കളുംകൂടി പ്രാർത്ഥിക്കാൻ ഒരുമിച്ചിരുന്നു. വിശുദ്ധ ലൂക്കായുടെ സുവിശേഷം ഒന്നാമത്തെ അധ്യായത്തിലെ […]

പെസഹ അപ്പവും പന്ത്രണ്ട് വർഷവും…

പെസഹ അപ്പവും പന്ത്രണ്ട് വർഷവും…

വെസ്റ്റ് ലണ്ടനിലെ ഇക്കൻഹാം എന്ന ഗ്രാമത്തിലായിരുന്നു അക്കാലം ഞങ്ങൾ. അന്ന് നനുത്ത തണുപ്പുള്ള  ഒരു വ്യാഴാഴ്‌ച; 2005 മാർച്ച് ഇരുപത്തിനാല്. കടൽകടന്നു വന്നിട്ട് വെറും ഒന്നരക്കൊല്ലം മാത്രം. നാട് വല്ലാത്തൊരു നൊസ്റ്റാൾജിയ ആയി ഉള്ളിലിങ്ങനെ നൊന്പരപ്പാട്ട് പാടുന്ന കാലം. അന്നു രാവിലെ മിനി നാട്ടിൽ വിളിച്ചപ്പോൾ എല്ലാവീട്ടിലും പെസഹാഒരുക്കത്തിന്റെ തിരക്ക്. അവൾ എന്നോടു ചോദിച്ചു: “നമുക്കും പെസഹാ ഒരുക്കേണ്ട?” “അത് എളുപ്പമാണോ?” സന്ദേഹിയായി ഞാൻ. “ശ്രമിക്കാം” അവൾക്ക് ഉത്സാഹം. അങ്ങനെ ഞങ്ങൾ സൗത്ത് ഹാളിൽ എത്തി. തേങ്ങയും […]

‘ഇ എം എസിനെ ഈയംപൂശിയ’ വള്ളിനിക്കറുകാരൻ

‘ഇ എം എസിനെ ഈയംപൂശിയ’ വള്ളിനിക്കറുകാരൻ

1958. വിമോചനസമരകാലം. തിളച്ചുമറിയുകയാണ് കേരളം. ഗ്രാമങ്ങളിൽനിന്നു നഗരങ്ങളിലേക്ക് ഓരോ ദിനവും ഒഴുകിക്കൂടുന്ന ജനം. ഇ എം ശങ്കരൻ നന്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യുണിസ്റ് മന്ത്രിസഭയെ താഴെ ഇറക്കുകയാണ് ലക്ഷ്യം. സഭയും മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിലുള്ള നായർ സർവീസ് സൊസൈറ്റിയുമൊക്കെയാണ് സമരത്തിനു ചൂടേറ്റുന്നത്. ചോരതിളപ്പിക്കുന്ന മുദ്രാവാക്യങ്ങളാണ് സമരക്കാർ ഏറ്റുവിളിക്കുന്നത്. “ഇ എം എസിനെ ഈയംപൂശി ഈയലുപോലെ പറപ്പിക്കും…”, “തെക്കുതെക്കൊരു ദേശത്ത് അറബിക്കടലിൻ തീരത്ത് ഫ്ലോറി എന്നൊരു ഗർഭിണിയെ ചുട്ടുകരിച്ചോരു സർക്കാരേ…” ഇതൊക്കെ ആയിരുന്നു തീതുപ്പുന്ന മുദ്രാവാക്യങ്ങൾ. വൈക്കത്തിനടുത്ത് വല്ലകം ഗ്രാമത്തിലെ […]

ശൈത്യംനിറഞ്ഞ രാത്രിയിൽ തെരുവിൽനിന്നൊരു പെണ്ണ്…

ശൈത്യംനിറഞ്ഞ രാത്രിയിൽ തെരുവിൽനിന്നൊരു പെണ്ണ്…

ഇംഗ്ലണ്ടിലെ ശൈത്യകാലമായിരുന്നു അത്. സൂര്യൻ വൈകി ഉദിക്കുകയും ഏറെ നേരത്തെ അസ്തമിക്കുകയും ചെയ്യുന്ന പകലുകൾ. വൈകുന്നേരം നാലുമണി ആകുന്പോൾ ഇരുട്ടുപരന്നു തുടങ്ങും. എട്ടുമണിയാകുന്പോൾ രാത്രിക്കു വല്ലാതെ കനംവയ്‌ക്കും. കുത്തിത്തുളക്കുന്ന തണുപ്പാണ് ആ കാലങ്ങളിൽ. ശരീരം ആകെ മൂടിപ്പൊതിഞ്ഞുവേണം വഴിയിലിറങ്ങാൻ. കന്പിളിക്കുപ്പായത്തിനു പുറത്ത് കൈവിരൽ പോലും കാണിക്കാൻ പ്രയാസമാണ് ശൈത്യകാലത്ത്. ചിലനേരങ്ങളിൽ വല്ലാതെ ചന്നംപിന്നം മഴയും പെയ്യും. ശൈത്യകാലത്തെ രാത്രിയിൽ നിരത്തുകളിൽ ആളനക്കം നന്നേ കുറവായിരിക്കും. കാൽനടക്കാർ വിരളമായിരിക്കും. അങ്ങനെയൊരു ശൈത്യകാലരാത്രിയിലാണ് അദ്ദേഹം റാംസ്‌ഗേറ്റ് റയിൽവേ സ്‌റ്റേഷനിൽ വന്നിറങ്ങിയത്. […]

പെണ്ണുടലും പൊൻമനസ്സും 

പെണ്ണുടലും പൊൻമനസ്സും 

നിക്കോസ് കസാന്‍ദ് സാക്കിസ് എഴുതിയ ഏറ്റവും മനോഹരമായ കൃതിയാണ് ‘ഗോഡ്‌സ് പോപ്പര്‍’. ‘ദൈവത്തിന്റെ നിസ്വാന്‍’ എന്നു ഭാഷാന്തരം. നിരന്തരം ദൈവസാമീപ്യത്തില്‍ ജീവിച്ച അസീസിയിലെ ഫ്രാന്‍സിസിന്റെ ജീവിതമാണ് ഇതിന്റെ കാതല്‍. ഫ്രാന്‍സിസിന്റെ പിഞ്ചിയ കാഷായവസ്ത്രത്തിനുള്ളില്‍ അവനോടു നിരന്തരം കലഹിച്ച ഒരുടലും മണ്ണിനോടും മരങ്ങളോടും ചേര്‍ന്നുനിന്ന ഉയിരും സ്വര്‍ഗത്തോളം ഉയര്‍ന്ന ആത്മാവും. ശരീരത്തിന്റെ തൃഷ്ണകള്‍ അവനോടു നിരന്തരം കലഹിച്ച ഒരു രാത്രിയില്‍ അവന്‍ ഉടലിനോടു പകതീര്‍ക്കാന്‍ വീണുരുണ്ട റോസാച്ചെടികള്‍ ഇപ്പോഴുമുണ്ട് പോര്‍ഷ്യങ്കുളയിലെ ആശ്രമമുറ്റത്ത്. പിന്നീട് ഒരിക്കലും ആ ചെടികളില്‍ മുള്ളുകള്‍ […]

എളിമയുടെ മാലാഖ വത്തിക്കാന്റെ പടിയിറങ്ങുമ്പോള്‍…

എളിമയുടെ മാലാഖ വത്തിക്കാന്റെ പടിയിറങ്ങുമ്പോള്‍…

സുദീര്‍ഘവും സ്തുത്യര്‍ഹവുമായ സേവനത്തിനു ശേഷം വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ ഡയറക്ടര്‍ സ്ഥാനത്തു നിന്നും പടിയിറങ്ങിയ ഫാ. ഫെഡറിക്കോ ലൊമ്പാര്‍ദി എളിമയുടെയും കറയറ്റ വിശുദ്ധിയുടെയും ആള്‍രൂപമായിരുന്നു. ഈ വരുന്ന ആഗസ്റ്റ് മാസത്തില്‍ 74 തികയുന്ന ലൊമ്പാര്‍ദിയച്ചന്‍ യാത്രയാകുന്നത് ഒരു പിടി നല്ല ഓര്‍മകള്‍ ബാക്കി വച്ചിട്ടാണ്. ഹൃദയവയല്‍ ചീഫ് എഡിറ്റര്‍ ശാന്തിമോന്‍ ജേക്കബ് ലൊമ്പാര്‍ദിയച്ചനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുന്നു.   വത്തിക്കാനിലെ ചൂടുള്ള ഒരു വൈകുന്നേരം. വളരെ പരിചിതമായ ആ മുഖം ഒന്ന് നേരിട്ടുകാണാൻ കാത്തിരിക്കുകയാണ് ഞാൻ. മാർപാപ്പ […]

നവ്യയുടെ നല്ല വിശേഷങ്ങൾ….

നവ്യയുടെ നല്ല വിശേഷങ്ങൾ….

ഒൻപതു വയസുകാരിയാണ് നവ്യ. പ്രാർഥിക്കുന്പോൾ മാത്രം അവൾ കണ്ണുകൾ അടക്കും; അല്ലാത്തപ്പോഴൊക്കെയും അവൾ വിടർന്ന കണ്ണുകൾ കൊണ്ട് എല്ലാം നോക്കിയിരിക്കും. മുതിർന്നവർ സംസാരിക്കുന്ന വേളകളിൽ അപൂർവം ചിലപ്പോൾ അവൾ എന്തെങ്കിലുമൊന്ന് ചോദിക്കും. ആ ചോദ്യത്തിനുമുണ്ട് ഒരു  വിശുദ്ധി. കേൾക്കുന്നവർക്ക്  തന്റെ ചോദ്യംകൊണ്ട് എന്തെങ്കിലും പ്രയാസം ഉണ്ടാകുമോ എന്ന ഭയത്തോടെയാണ്  ആ ചോദ്യം പോലും. അമേരിക്കയിലെ ധ്യാനപരിപാടിക്കൾക്കിടയിൽ ആദ്യത്തെ ഒരാഴ്ച ഞങ്ങൾ താമസിച്ചത് നവ്യയുടെ വീട്ടിൽ. ആറേഴു പേരുണ്ട് ഞങ്ങളുടെ ടീമിൽ.  ആ വലിയ വീടിന്റെ പലമുറികളിലായി ഞങ്ങളുടെ […]

1 2 3