എനിക്ക് നീയാകണം!

എനിക്ക് നീയാകണം!

‘എനിക്ക് നീയാകണം!’ ‘ഞാന്‍ നടന്ന മുഴുവന്‍ വഴിയും നീ നടന്നു തീര്‍ക്കാമോ?’ ചൈതന്യം സ്വന്തമാക്കാത്ത എല്ലാ അനുകരണങ്ങളും വെറും കോപ്രായങ്ങളാണ്.   -ഫ്രേസര്‍  

മാലാഖയുടെ നിഴല്‍

മാലാഖയുടെ നിഴല്‍

ഏറ്റവും ശക്തവും ഗാഢവുമായ സൗഹൃദങ്ങള്‍ പലപ്പോഴും നിശബ്ദമാണ്, അനാര്‍ഭാഢവുമാണ്… അതിന്റെ ഭംഗി നാം അറിയുന്നത് ഗത്സെമനിക്കു സമാനമായ ഒരു പൂന്തോപ്പില്‍ രക്തം വിയര്‍ക്കുമ്പോഴാണ്. നിഴല്‍വൃക്ഷം പോലെ മേല്‍ക്കൂര ചമച്ചു വളരുന്ന അദൃശ്യ സാന്നിധ്യം പോലെ… മാലാഖയുടെ നിഴല്‍ എന്ന് ആലങ്കാരിക ഭാഷ…     അഭിലാഷ് ഫ്രേസര്‍

ഹൃദയപൂര്‍വം

ഹൃദയപൂര്‍വം

  വാക്കുകള്‍ കൊണ്ടു ഹൃദയത്തെ മറച്ചു പിടിക്കാന്‍ പ്രേരിപ്പിക്കുന്ന കാലത്ത് ഹൃദയപൂര്‍വം എഴുതാനും സംസാരിക്കാനും കഴിയുക എന്നതാണ് നാം നേരിടുന്ന വെല്ലുവിളി… ഹൃദയത്തില്‍ നിന്നുള്ള നേരിട്ടു ഒഴുകുന്ന വാക്കുകള്‍ മനുഷ്യഹൃദയങ്ങളെ തൊടാതെ പോകില്ല…..

ബുദ്ധിമാന്‍

‘മാസത്തിലൊരിക്കലെങ്കിലും സ്വയം വിഡ്ഢി എന്നു വിളിക്കുന്നവനാണ് ഏറ്റവും ബുദ്ധിമാന്‍’ ദസ്‌തേയവ്‌സ്‌കി.

സൗഹൃദം

സൗഹൃദം

സൗഹൃദം വിശുദ്ധമായ ഒരു ആരാധനാലയമാണ്. ഹൃദയം കൊണ്ടാണ് അവിടുത്തെ അര്‍ച്ചന. ആത്മാര്‍ത്ഥതയാണ് അവിടുത്തെ ആരാധന. വിനായക് നിര്‍മല്‍.

കരുണ

കരുണ

ഇത് മുറിവേറ്റവരുടെ ഭൂമിയാണ്. വിധിക്കുന്ന മതമല്ല, കാരുണ്യത്തിന്റെ ഔഷധം ആകുന്ന മതമാണ് ഇവിടെ ആവശ്യം. മനുഷ്യമനസ്സിന്റെ ആഴങ്ങളിലെ സങ്കടങ്ങൾ കാണുന്ന മതം. കാപട്യമില്ലാത്ത കരുണയായി പിറക്കുന്ന മതം. ഫ്രേസർ    .

ചുംബന സമരം

കുഷ്ഠരോഗത്തിറെ വ്രണങ്ങൾ വീണ ഒരു മുഖത്ത്, സ്വന്തം മനസ്സിന്റെ അയിത്തങ്ങളുടെ ലക്ഷ്മണരേഖ മുറിച്ചു കടന്ന ഒരാൾ പണ്ടൊരു നാൾ ചുംബിച്ചു. ആ ചുംബന സമരത്തിലേക്ക് നമ്മുടെ കാലത്തിൽ നിന്നും എത്ര നൂറ്റാണ്ടുകളുടെ ദൂരം! ഫ്രേസർ .

മണ്ണ്

കല്ലുമായി നിന്ന ആള്ക്കൂട്ടത്തിന് മുന്നില് പൊടിമണ്ണിൽ ഒരാൾ വിരലാൽ എഴുതുന്നു… പൊടിമണ്ണിൽ വിരിഞ്ഞത് വിധി വാചകങ്ങൾ ആയിരുന്നില്ല. കാരുണ്യത്തിന്റെ ദത്തെടുപ്പ്. ഇവരും ഞാനും നിന്നെ കല്ലെറിയുന്നില്ല …! നെഞ്ചിലെ ശാന്തിയോടെ പോവുക. ഇനി മേൽ പ്രകാശത്തിന്റെ പൂക്കൾ വിരിയട്ടെ നിന്റെ മണൽവഴികളിൽ …. തിരുനെറ്റിയിൽ മണ്ണ് പൂശിയ ഈ ദിനത്തിലും ക്രിസ്തുവിന്റെ വിരൽതുമ്പിൽ നിന്നും നെറ്റിയിലേക് പാറി വീഴുന്നത് വിധിയല്ല. കാരുണ്യം… താങ്ങി നിർത്തുന്ന മണ്ണിന്റെ കനിവ്… മണ്ണിലേക്ക് ശ്വാസം ഊതിയ കാരുണ്യം… നിന്റെ നെഞ്ചിലെ ചൂടു […]