മറുപിറവി

മറുപിറവി

ഒരു മറുപിറവി സാധ്യമാണ്, ഈ ജന്മത്തില്‍ത്തന്നെ. നിളയുടെ തീരത്ത് നിന്ന് ആ പദം വല്ലാതെ മോഹിപ്പിക്കുന്നു പുനര്‍ജ്ജനി. തിരുവില്വാമലയിലാണ്, പ്രതിഷ്ഠകളില്ലാത്ത ആ ഗുഹാക്ഷേത്രം. വ്രതശുദ്ധിയോടുകൂടി നൂണ്ടിറങ്ങിയാല്‍ ജന്മാന്തര പാപങ്ങളില്‍ നിന്ന് മോചനം ലഭിക്കുമെന്ന വിശ്വാസമുണ്ടവിടെ. ഒരിത്തിരി നേരം ബോധത്തെ ഇരുളിലൂടെ നൂളാന്‍ വിട്ടുകൊടുക്കുന്ന ഏതൊരാള്‍ക്കും വെളിച്ചത്തിന്റൈ പൈതലായി പുനര്‍ജ്ജനിക്കാനാവുമെന്ന് സങ്കല്പം!. ഇരുട്ട് എല്ലാ സുഗന്ധങ്ങളുടെയും ഗര്‍ഭചഗൃഹമാണ് സുഗന്ധമുള്ളതെല്ലാം വിരിയുന്നതവിടെനിന്നാണ്. ആരംഭത്തില്‍ ഒരു കുറുമ്പായി അനുഭവപ്പെട്ട ഒരു കാര്യം സംഭവിച്ചു. കൃത്യമായി പറഞ്ഞാല്‍ ആറു വര്‍ഷം മുമ്പ് വിജയദശമി […]

റിബല്‍

റിബല്‍

ആ ചാട്ടവാറിന്റെ നേരമായില്ലെന്ന് ഇനിയും നിങ്ങള്‍ കരുതുന്നുണ്ടോ? ദേവാലയം ഉള്പ്പെടെ മനുഷ്യന് അഭയമാകാവുന്ന എല്ലാ ആലയങ്ങളും വാണിഭക്കാര്‍ പിടിമുറുക്കിയിരിക്കുന്നു. എല്ലാമെന്നു വെച്ചാല്‍ എല്ലാം തന്നെ, ആതുരാലയം, വിദ്യാലയം ഉള്പ്പെടെ. ഒരു കാലത്തെ പ്രവാചകന്മാര്‍ പോലും സമവായത്തിന്റെയയും വിധേയത്വത്തിന്റെഒയും സുവിശേഷമാണ് പറയുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ദേശത്തിന്റെ‍ ആ കഥയുടെ പൊരുള്‍ പോലും അവര്‍ മറന്നു പോയി. എല്ലാവരെയും ഭയപ്പെടുത്തിയിരുന്ന ഒരു സര്പ്പത്തെ കേളികേട്ടൊരു ഋഷി ശകാരിച്ചു. ഇനിമുതല്‍ നീ ഒന്നിനെയും ദംശിച്ചുകൂടാ. ദീര്ഘസഞ്ചാരത്തിനു ശേഷം ഋഷി മടങ്ങിയെത്തുമ്പോള്‍ […]

വെള്ളിത്തിര

വെള്ളിത്തിര

ജീവിക്കുന്നുവെന്നതിന്റെ അടയാളം ചലനമാണ്. അങ്ങനെയെങ്കില്‍ ഈ വെള്ളിത്തിര മുഴുവന്‍ ജീവിതമാണ്. ഒന്നിനുമീതെ മറ്റൊന്നായി ഉയരുന്ന അലകള്‍. ജീവിച്ച ജീവിതം, ജീവിക്കാതെപോയ ജീവിതം, ജീവിക്കാമായിരുന്ന ജീവിതം ഒക്കെ അതിലുണ്ട്. നങ്കൂരങ്ങളില്ലാതെ അകന്നകുന്നുപോകുന്ന കപ്പലിന്റെ മേല്‍ത്തട്ടില്‍ നില്‍ക്കുന്ന കാണി ജീവിതത്തിന്റെ മറ്റൊരു തുറസ്സ് കണ്ടു തുടങ്ങുകയാണ്. കാലം ഉണര്‍വിലാണ് എന്ന ബോധം മനുഷ്യന്റെ നിലനില്‍പ്പിന് ഓക്‌സിജന്‍ പോലെ പ്രധാനമാാണ്. ഇല്ല സിനിമയ്ക്ക് മാത്രമായി ഒരാത്മീയതയൊന്നുമില്ല. മനുഷ്യ മനസ്സ് കുറ്റബോധങ്ങളില്ലാതെ അഭിരമിക്കുന്ന ചെറുതും വലുതുമായ അനുഭവങ്ങളിലെല്ലാം ആത്മീയതയുടെ പ്രസാദപരാഗങ്ങളുണ്ട്. ആ അര്‍ത്ഥത്തിലാണ് […]

സ്വാഗതം

സ്വാഗതം

ഓരോ മനുഷ്യനും ഒരതിഥിമന്ദിരമാണ്, എന്ന ജലാലുദിന്‍ റൂമിയുടെ വരികള്‍ കുറച്ചധികം ദിവസമായി ഓര്ത്തും പേര്ത്തുംക കൂടെ കൊണ്ടു നടക്കുന്നുണ്ട്. പതുക്കെ പതുക്കെ ആ വരികള്‍ കുടുസ്സു പ്രാണന്റെ ജാലകങ്ങള്‍ തുറക്കുന്നതായും അനുഭവപ്പെടുന്നു. കുന്നിന്‍ ചെരുവിലെ ഒരതിഥിവീടായി സ്വയം ഒന്നു സങ്കല്പിഅച്ചു നോക്കുമ്പോള്‍ ശരീരം മുഴുവന്‍ ചില്ലുവാതിലുള്ളതാവുന്നു. അകത്ത് ഒരു മെഴുകുതിരി സദാ കത്തുന്നുണ്ട്. നോട്ടം, സ്പര്ശം , വാക്ക്, കേള്വി്, ഗന്ധം എന്നിവയ്ക്ക് അപൂര്വ്വത ലാവണ്യമുണ്ടാകുന്നു. ഒന്നോര്ത്താഒല്‍ പുറംലോകത്തെ സ്വാഗതം ചെയ്യാന്‍ മനുഷ്യനെത്രമാത്രം ശരീരഭാഷയാണ്. വെറുപ്പും കൈയ്പും […]

വയല്

വയല്

ഭൂമിയോളം നല്ല പാഠപുസ്തകമില്ല. ചേ രാജവംശത്തിന്റെ ഗ്രന്ഥ സൂക്ഷിപ്പുകാരനായ ലവോത്സായെ പ്രകാശിപ്പിച്ചത് താന്‍ വായിച്ച, കാവലിരുന്ന പുസ്തകങ്ങളായിരുന്നില്ല. പകരം പുഴയോരത്തിരിക്കുമ്പോള്‍ ജലരാശിയിലേക്ക് അടര്ന്നു വീണ ഒരില! അതിനെ നോക്കിനോക്കിയിരിക്കുമ്പോള്‍ അകത്ത് അഭൗമികമായ എന്തോ ഒന്ന് സംഭവിച്ചു… മണ്ണിനെയും പരിസരത്തെയും ഹരിതപ്രപഞ്ചത്തെയുമൊക്കെ ശ്രദ്ധിച്ചു തുടങ്ങിയാല്‍ വൈകാതെ ആത്മീയതയിലേക്കുള്ള ഇടനാഴിതന്നെ അവയെന്ന് വെളിപ്പെട്ടു കിട്ടും. അതുകൊണ്ടായിരിക്കണം ഭൂമിയില്‍ നിന്ന് പഠിക്കുവാന്‍, ഋതുക്കളെ ശ്രദ്ധിക്കുവാന്‍ വിത്തുകളെ സംരക്ഷിക്കുവാന്‍ ഒക്കെ ആ മരപ്പണിക്കാരന്‍ തന്റെ കാലത്തെ ഓര്മ്മി പ്പിച്ചത്. മണ്ണിനോട് നിരക്കുന്ന കുറെ […]

പുലരിയിലെ സ്ത്രീകള്‍

പുലരിയിലെ സ്ത്രീകള്‍

സാബത്ത് കഴിഞ്ഞപ്പോള്‍ മഗ്ദലന മറിയവും യാക്കോബിന്റെ അമ്മയായ മറിയവും സലോമിയും അവനെ അഭിഷേകം ചെയ്യുന്നതിനുവേണ്ടി സുഗന്ധദ്രവ്യങ്ങളുമായി ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ സൂര്യനുദിച്ചപ്പോള്ത്ത ന്നെ അവര്‍ ശവകുടീരത്തിങ്കലേക്കു പോയി. അവര്‍ തമ്മില്‍ പറഞ്ഞു. ആരാണ് നമുക്കുവേണ്ടി ശവകുടീരത്തിന്റെ വാതില്ക്കല്‍ നിന്ന് കല്ല് ഉരുട്ടി മാറ്റുന്നത്. എന്നാല്‍, അവര്‍ നോക്കിയപ്പോള്‍ ആ കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നു! (മര്ക്കോ സ് 16:1-4) സ്ത്രീകളായിരുന്നു ശൂന്യമായ കല്ലറയ്ക്കും ഉത്ഥാനദൃശ്യത്തിനും ആദ്യത്തെ സാക്ഷികള്‍. അത് തങ്ങളുടെ അഹന്തയ്ക്ക് ഏറ്റ പ്രഹരമായി പുരുഷന്മായര്‍ കരുതിയിട്ടുണ്ടാവും. അവര്‍ പറഞ്ഞതു […]

ആദ്യസ്‌നേഹം

ആദ്യസ്‌നേഹം

നിനക്കെതിരെ എനിക്കൊന്നു പറയാനുണ്ട്. നിനക്ക് ആദ്യമുണ്ടായിരുന്ന സ്നേഹം നീ കൈവെടിഞ്ഞു. നീ ഏതാവസ്ഥയിൽ നിന്നാണ് അധഃപധിച്ചതെന്നു ചിന്തിക്കുക. അതനുസരിച്ച് ആദ്യത്തെ പ്രവര്ത്തിപകൾ ചെയ്യുക. (വെളി.2:3) സ്നേഹം വല്ലാതെ തണുത്തുപോകുന്ന ഒരു കാലത്തിലാണ് ദൈവത്തിനു പോലും അത്തരമൊരു പരാതി നമ്മളോട് പറയാനുണ്ട്. അതിനുള്ള അവകാശമുള്ളയാൾ തന്നെയാണയാണ്. ഓരോ ദിനത്തിലും തന്റൊ സ്നേഹത്തെ അയാൾ നവീകരിക്കുന്നുണ്ട്. അങ്ങനെയാണ് വിലാപത്തിന്റെെ പുസ്തകത്തിൽ നാം വായിച്ചെടുക്കുന്നത്. എഫെസുസ് ഒരു പ്രതീകമാണ്. എല്ലാ കാര്യങ്ങളും പഴയതുപോലെതന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, അതിനു പിന്നിൽ സ്നേഹത്തിന്റെത ചൂടില്ലെന്നു […]