ക്രിസ്തുവിന്റെ സുഗന്ധം

ക്രിസ്തുവിന്റെ സുഗന്ധം

പല കാരണങ്ങള്‍ നിമിത്തം ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നവരാണ് നമ്മള്‍. ഒരാള്‍ മഹാനാകുന്നത് എപ്പോഴാണ്? എല്ലാകാര്യങ്ങളും ചെയ്യുന്നതിനു പിന്നില്‍ ഒരു കാരണം കണ്ടെത്തുന്നയാള്‍ സാമാന്യതകളില്നിിന്നും അസാമാന്യതയിലേക്ക് ചുവടു വയ്ക്കുന്നു. തന്റെള ചിന്തയേയും വാക്കിനേയും പ്രവൃത്തിയേയും ഭരിക്കുന്ന ഏക പ്രേരകശക്തിയായി ക്രിസ്തുവിന്റെത സ്നേഹത്തെ തിരിച്ചറിഞ്ഞപ്പോള്‍ സാവൂള്‍ പൌലോസായി. “ക്രിസ്തുവിന്റെഞ സ്നേഹം ഞങ്ങളെ ഉത്തേജിപ്പിക്കുന്നു”(2 കൊറീ.5:14) വിശുദ്ധ പൗലോസിന്റെഉയുള്ളില്‍ ‘നിറഞ്ഞു കവിഞ്ഞൊഴുകിയ’ (Overwhelming) ക്രിസ്തു സ്നേഹാനുഭാവത്തിന്റെി സൗരഭ്യമാണ്(the aroma of Christ) തിരുസഭ ഈ വര്ഷം് ധ്യാനവിഷയമാക്കുന്നത്. വി.പൗലോസിനെ ആരും ഇഷ്ടപ്പെട്ടുപോകും. […]

വാതില്‍

വാതില്‍

ദൈവം വാതിലാണെന്ന മനോഹരമായ ചിന്ത യോഹന്നാന്റെ സുവിശേഷത്തിലാണ്. എവിടെയെല്ലാമലയുമ്പോഴും എനിക്കുവേണ്ടി കണ്ണിമയ്ക്കാതെ തിരിയണയ്ക്കാതെ ധൂര്ത്ത പിതാവിനെപ്പോലെ ദൈവത്തിന്റെ വീടും തുറന്നിട്ട വാതിലും. എവിടെയൊക്കെയോ എനിക്കുമുമ്പില്‍ വാതിലുകളടയുമ്പോള്‍ പ്രത്യാശ അണയാത്തത് നിന്റെ് വാതില്‍ കാത്തിരിപ്പുണ്ടെന്ന ഓര്മ്മയിലാണ്. തുറക്കപ്പെട്ട തിരുഹൃദയം പോലെ എപ്പോഴും തുറന്നിരിക്കുന്ന വാതില്‍. എങ്കിലും കാത്തിരിക്കുന്ന സ്നേഹത്തെക്കാള്‍ എന്നെ ആകര്ഷി.ക്കുന്നത് ഈ വാതില്‍ തരുന്ന സ്വാതന്ത്ര്യമാണ്. “ഞാനാണ് വാതില്‍. എന്നിലൂടെ പ്രവേശിക്കുന്നവന്‍ മോചനം പ്രാപിക്കും. അവന്‍ അകത്തുവരുകയും പുറത്തു പോവുകയും മേച്ചില്സ്ഥലം കണ്ടെത്തുകയും ചെയ്യും.” (യോഹ 10, […]

എപ്പിഫനി

എപ്പിഫനി

പുലരിയില്‍ പ്രകൃതിയിലെങ്ങും പ്രകാശം വന്നുനിറയുമ്പോള്‍ നിന്റെന ഉണര്ന്ന മിഴികളിലൂടെ ആത്മാവിലെക്കാണവ യാഥാര്ത്ഥത്തില്‍ ഒഴുകി നിറയുന്നത് എന്നു ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിന്റെയുമെന്റെയും നയനങ്ങളിലൂടെ ഹൃദയത്തിലേക്ക് വളരുന്നില്ലെങ്കില്‍ നമുക്ക് ചുറ്റുമുള്ള വര്‍ണോത്സവങ്ങള്‍ വെറും മിഥ്യയല്ലേ? നിന്റെ് ഹൃത്തില്‍ ദീപാരാധന തെളിക്കുന്നിലെങ്കില്‍ ആകാശഗംഗയുടെ ദീപാലന്കാരങ്ങളോക്കെ വെറുതെയല്ലേ? ഇരുളിന്റെല ഗര്ഭകത്തിലുയിരാവും മുതല്‍ ഞാന്‍ തേടിയിരുന്നത് പ്രകാശമാണ്. ശൂന്യതയുടെ ഇരുള്‍ അസഹ്യമായിരുന്നതിനാല്‍ ഞാന്‍ വഴിവിളക്കുകള്‍ തേടി. എനിക്കായി ചിരാതുകള്‍ തെളിച്ച്, അവയുടെ മങ്ങിയവെട്ടത്തില്‍ അഞ്ജനക്കല്ലുകളുടെ ശോഭയില്‍ മനം പകര്ന്ന് ശൂന്യതയുടെ ദുഖം മറന്നു…. എങ്കിലും, നിശയുടെ […]

മൂടിയിട്ട മുഖകാന്തി മങ്ങുമ്പോള്‍

മൂടിയിട്ട മുഖകാന്തി മങ്ങുമ്പോള്‍

വചനം വിശുദ്ധരെപ്പോലും വെറുതെ വിടാറില്ലല്ലോ. മോസസ് ദൈവത്തെ മുഖാമുഖം കണ്ട വിശുദ്ധനാണ്. എങ്കിലും, അവന്‍ ഒരു വെറും മനുഷ്യനായിരുന്നു. ദൈവത്തിന്റെ മലയില്‍ നിന്നിറങ്ങിവരുമ്പോള്‍ അവന്റെ മുഖത്തെ തേജസ്സിലേക്കു നോക്കാനാവാതെ ജനം മുഖം തിരിച്ചു. അപ്പോഴാണ് മോസസ് തന്റെ മുഖത്തെ പ്രകാശത്തെക്കുറിച്ച് ബോധവാനാകുക. ജനത്തെ ബുദ്ധിമുട്ടിക്കേണ്ടായെന്നു കരുതിയാണ് ആദ്യമൊക്കെ അയാള്‍ ഒരു മുഖാവരണമണിഞ്ഞുനടന്നത്. മലയില്‍ കയറുമ്പോള്‍ അഴിച്ചു വയ്ക്കും. ഇറങ്ങിപ്പോരുമ്പോള്‍ വീണ്ടും മൂടുപടമണിയും (പുറ. 34, 29-35). പിന്നീടെപ്പോഴോ, മലയിലെ നിമിഷങ്ങള്‍ മോസസിനെ ജ്വലിപ്പിക്കാതായിട്ടുണ്ടാവണം. തന്റെ മുഖത്തിന്‌ കാന്തി മങ്ങുന്നതറിഞ്ഞ് […]

മേത്താനോയ്യാ

മേത്താനോയ്യാ

പ്രകാശത്തോട് രണ്ടു പ്രതികരണങ്ങളാണ്. ഒന്ന്, വെളിച്ചത്തിനു നേരെ മുഖമുയര്ത്തി നില്ക്കു ക, രണ്ട് പ്രകാശത്തിന് പിന്തിരിഞ്ഞ് നില്ക്കു ക, തന്നില്‍ എന്തൊക്കെയോ ഒളിക്കപ്പെടേണ്ടതുണ്ട് എന്നു ഭയപ്പെടുന്നവനാണ് പ്രകാശത്തില്‍ നിന്ന് പിന്തിരിയുന്നത്; അഥവാ, തന്നെത്തന്നെ തെളിമയോടെ നോക്കിക്കാണുവാന്‍ തന്റേടമില്ലാത്തവന്‍, പിന്നെയവന്‍ തന്റെയ നിഴലില്‍ മിഴിയൊളിപ്പിക്കുന്നു. പ്രകാശത്തില്‍ നിന്നും ഓടിയകലുന്തോറും മുന്നില്‍ നിഴല്‍ വളര്ന്നു വലുതാവുകയാണ്. സ്വന്തം നിഴലിലേക്ക് ചുരുണ്ടുകയറുന്നവരെ കണ്ടിട്ടില്ലേ? പ്രകാശത്തെ ഭയന്നോടുന്നവന് കാണുന്നതൊക്കെ ഇരുളാണ്. തന്നെതന്നെ ഭയപ്പെട്ടവന് പിന്നെ സകലതും ഭയമാണ്. നിന്റെ മുന്നില്‍ നിഴല്‍ വളരുമ്പോള്‍ […]

കുരിശിന്റെ വഴിയിലെ സാന്ത്വനം

കുരിശിന്റെ വഴിയിലെ സാന്ത്വനം

അവഹേളിതനായി, തിരസ്‌കൃതനായി, അടഞ്ഞ വാതിലുകളും ബധിര കര്ണ്ണ ങ്ങളും സ്നേഹത്തിനേല്പ്പി ച്ച മുറിവുകളുമായി കാല്‍വരിയിലേക്കു  കയറുമ്പോള് മനുഷ്യപുത്രന് ഏറ്റവുമധികം സാന്ത്വനമായതെന്താണെന്നറിയുമോ? ഒരമ്മയുടെ കണ്ണുനീര്! തന്റെ് ഉടലിലെയും മനസ്സിലെയും ഓരോ മുറിവും ആത്മാവില് പേറിക്കൊണ്ട് ചുവടുകള്ക്കു തൊട്ടു പിന്നാലെ അമ്മ! പണ്ട്, കളിക്കുസൃതികള്ക്കിടയില് കാല് തട്ടിവീണ് മുറിഞ്ഞൊലിക്കുന്ന മുട്ടുകളും നിറഞ്ഞൊഴുകുന്ന കവിള്ത്തടങ്ങളുമായി ഓടിചെല്ലവെ വാരിയെടുത്തുമ്മ തന്ന് മടിയില് വച്ച് താരാട്ടുപാടിയുറക്കിയ അതേ സാന്ത്വനം ഇന്നും. അവളുടെ നെഞ്ചില് നിന്നും അമ്മയുടെ ഓമനക്കുട്ടന്! തന്റെു നെഞ്ചിലും അമ്മയുടെ ആ പഴയ ഉണ്ണി ഇന്നും […]