സിനഡിനെക്കുറിച്ച് അറിയുക, പ്രാര്‍ത്ഥിക്കുക: കര്‍ദ്ദിനാള്‍ അരിന്‍സെ

വത്തിക്കാന്‍: സിനഡില്‍ നടക്കുന്ന അനുദിന സംഭവ വികാസങ്ങളെക്കുറിച്ച് അറിയുകയും സിനഡിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന് തന്റെ രാജ്യത്തെ ജനങ്ങളോട് ആഫ്രിക്കന്‍ കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് അരിന്‍സെ. ‘സഭയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുക എന്നത് സഭയോടുള്ള സ്‌നേഹത്തിന്റെ അടയാളമാണ്. അറിവു മാത്രം പോരാ. സഭാ പ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യണം. എല്ലാ സഭാംഗങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണം’, കര്‍ദ്ദിനാള്‍ അരിന്‍സെ പറഞ്ഞു. സിനഡില്‍ മുന്‍പോട്ടു വെയ്ക്കപ്പെടുന്ന നിര്‍ദ്ദേശങ്ങളെക്കുറിച്ചും കര്‍ദ്ദിനാള്‍ അരിന്‍സെ സംസാരിച്ചു. സിനഡ് നിര്‍ദ്ദേശങ്ങളില്‍ ഫ്രാന്‍സിസ് പാപ്പ എന്തൊക്കെ നടപടികളെടുക്കുമെന്ന് തനിക്കറിയില്ലെന്നും തീരുമാനങ്ങളെടുക്കാനുള്ള […]

സിനഡ് കരുണയുടെ സന്ദേശം പ്രഘോഷിക്കണം: എത്യോപ്യന്‍ കര്‍ദ്ദിനാള്‍

സിനഡ് കരുണയുടെ സന്ദേശം പ്രഘോഷിക്കണം: എത്യോപ്യന്‍ കര്‍ദ്ദിനാള്‍

വത്തിക്കാന്‍: സിനഡ് കരുണയുടെ സന്ദേശം പ്രഘോഷിക്കുന്നതാകണമെന്ന് എത്യോപ്യന്‍ കര്‍ദ്ദിനാള്‍ മാര്‍ ബെര്‍ഹാനേയസ് സൊറാഫിയേല്‍. വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ ഭാഷയിലല്ല സംസാരിക്കേണ്ടത്. വിവാദങ്ങളുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്നും പിന്‍മാറണമെന്നും അദ്ദേഹം സിനഡ് അംഗങ്ങളോട് പറഞ്ഞു. ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ വ്യത്യസ്തമായിരിക്കും. എന്നാല്‍ അവ അവതരിപ്പിക്കുന്നത് എങ്ങനെ എന്നതിലാണു കാര്യം. തന്റെ പക്കല്‍ നിന്നും ഓടിപ്പോകുന്നവരെ തേടി കണ്ടെത്തുന്ന കരുണാസമ്പന്നനായ ദൈവത്തിന്റെ പ്രതിരൂപമായിരിക്കണം നമ്മളും. മറ്റുള്ളവരെ വിധിക്കരുതെന്നും വിധിക്കാന്‍ നമുക്കവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

സിനഡില്‍ തങ്ങള്‍ ഒറ്റപ്പെടുന്നു: ആഫ്രിക്കന്‍ ബിഷപ്പുമാര്‍

സിനഡില്‍ തങ്ങള്‍ ഒറ്റപ്പെടുന്നു: ആഫ്രിക്കന്‍ ബിഷപ്പുമാര്‍

വത്തിക്കാന്‍: സിനഡില്‍ തങ്ങള്‍ ഒറ്റപ്പെടുന്നതായി ആഫ്രിക്കന്‍ ബിഷപ്പുമാര്‍. സിനഡ് യൂറോപ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ളതാണെന്നാണ് ഇവരുടെ ആരോപണം. കുടുംബമാണ് സിനഡിന്റെ ചര്‍ച്ചാവിഷയം. അപ്പനും അമ്മയും ഒരു കുട്ടിയുമടങ്ങുന്ന അണുകുടുംബങ്ങളിലേക്കു മാത്രമായി ചര്‍ച്ചകള്‍ ഒതുക്കപ്പെടുകയാണ്. ഇത് പാശ്ചാത്യന്‍ സംസ്‌കാരമാണ്. തങ്ങളുടെ നാട്ടില്‍ അങ്ങനെയല്ലെന്നും ആഫ്രിക്കന്‍ ബിഷപ്പുമാര്‍ പറഞ്ഞു.

‘തിരഞ്ഞെടുപ്പിലെ ലാഭത്തിനായി ജനങ്ങളെ ഉപയോഗപ്പെടുത്തരുത്’

‘തിരഞ്ഞെടുപ്പിലെ ലാഭത്തിനായി ജനങ്ങളെ ഉപയോഗപ്പെടുത്തരുത്’

ടാന്‍സാനിയ: തെരഞ്ഞെടുപ്പിലെ ലാഭത്തിനായി ജനങ്ങളെ ചൂഷണം ചെയ്യരുതെന്ന ആവശ്യവുമായി ടാന്‍സാനിയയിലെ സഭാനേതാക്കള്‍ രംഗത്ത്. ഒക്ടോബര്‍ 25 നാണ് ടാന്‍സാനിയയില്‍ പൊതു തിരഞ്ഞെടുപ്പു . ‘തിരഞ്ഞെടുപ്പിലെ നേട്ടത്തിനായി സാമുദായിക വോട്ടുകള്‍ ലഭിക്കാന്‍ ഇവര്‍ ജനങ്ങളെ ഭിന്നിപ്പിക്കും. ഇത്തരം രാഷ്ട്രീയ കരുനീക്കങ്ങളെക്കുറിച്ച് ജനങ്ങള്‍ ബോധവാന്‍മാരായിരിക്കണം. ആളുകളെ വെറും ഉപഭോഗവസ്തുക്കളായി കാണാന്‍ രാഷ്ട്രീയ നേതാക്കളെ അനുവദിക്കരുത്. നീതിയും സമാധാനവും സംരക്ഷിക്കുന്നതിലായിരിക്കണം നമ്മള്‍ മുന്‍ഗണന കൊടുക്കേണ്ടത്’ ടാന്‍സാനിയന്‍ കാത്തലിക് കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു.

പാക്കിസ്ഥാനില്‍ കത്തോലിക്കാ അദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ടു

പാക്കിസ്ഥാനില്‍ കത്തോലിക്കാ അദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ടു

പാക്കിസ്ഥാന്‍: പാക്കിസ്ഥാനിലെ പെര്‍ണാവാ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളില്‍ പ്രധാനാദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്ന കത്തോലിക്കാ അദ്ധ്യാപകന്‍ മുസ്ലീം മതസ്ഥരുടെ ആക്രമണത്തിന് ഇരയായി. സിദ്ദിഖ് ആസ്സാം എന്ന അദ്ധ്യാപകനാണ് ആക്രമിക്കപ്പെട്ടത്. മൂന്നു മാസങ്ങള്‍ക്കു മുന്‍പാണ് സിദ്ദിഖ് ആസ്സാം ഇവിടെ പ്രധാനാദ്ധ്യാപകനായി സ്ഥാനമേല്‍ക്കുന്നത്. അപ്പോള്‍ മുതല്‍ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തിനു മേല്‍ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നു. ഇതു വിസമ്മതിച്ചതിനെത്തുടര്‍ന്ന് മുസ്ലീം മതത്തില്‍ പെട്ട മറ്റദ്ധ്യാപകര്‍ ആസ്സാമിനെ മര്‍ദ്ദിച്ചവശനാക്കുകയായിരുന്നു. ഇപ്പോള്‍ സമീപത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ് ആസ്സാം. പോലീസ് മൂന്നദ്ധ്യാപകര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

ലെസ്ബിയന്‍ ദമ്പതികളെ അറസ്റ്റ് ചെയ്തത് മനുഷ്യാവകാശലംഘനമെന്ന്..

ലെസ്ബിയന്‍ ദമ്പതികളെ അറസ്റ്റ് ചെയ്തത് മനുഷ്യാവകാശലംഘനമെന്ന്..

ജക്കാര്‍ത്ത: സ്വവര്‍ഗ്ഗാനുരാഗികളായ രണ്ട് പെണ്‍കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തത് മനുഷ്യാവകാശ ലംഘനമാണെന്ന് സഭയുടെ ഔദ്യോഗിക വക്താവ്. ഇന്‍ഡോനേഷ്യന്‍ ബിഷപ്‌സ് കമ്മീഷന്‍ ഫോര്‍ ജസ്റ്റീസ് പീസ് ആന്റ് പാസ്റ്ററല്‍ ഫോര്‍ മൈഗ്രന്റിന്റേര്‍നറ്റ് പീപ്പിള്‍ ന്റെ സെക്രട്ടറി ഫാ. പൗലസ് ക്രിസ്റ്റ്യനാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. എല്ലാവര്‍ക്കും തുല്യ മാന്യതയാണ് ഉള്ളത്. സ്വവര്‍ഗ്ഗാനുരാഗിയോ അല്ലാതെയോ ആയിക്കോട്ടെ അവരും ദൈവത്തിന്റെ സൃഷ്ടികളാണ്. അവരും സംരക്ഷിക്കപ്പെടണം. എല്ലാ മതങ്ങളും മനുഷ്യമഹത്വത്തെ ആദരിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു.

പോപ്പിന്റെ ചെറിയ ഫിയറ്റ് ലോകത്തിന് നല്കുന്നത് ശക്തമായ പാഠം

പോപ്പിന്റെ ചെറിയ ഫിയറ്റ് ലോകത്തിന് നല്കുന്നത് ശക്തമായ പാഠം

അമേരിക്കന്‍ സന്ദര്‍ശനത്തിലുടനീളം ഫ്രാന്‍സിസ് മാര്‍പാപ്പ സഞ്ചരിക്കാന്‍ തിരഞ്ഞെടുത്ത ചെറിയ ഫിയറ്റ് കാര്‍ ലോകത്തിന് നല്കുന്നത് ശക്തമായ പാഠമാണെന്ന് ഘാന പ്രസിഡന്റ് ജോണ്‍ ഡ്രാമാനി മഹാമ. ശ്രദ്ധേയമായ ഒരു ചിത്രമാണ് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പാപ്പ നടത്തിയ പ്രസംഗത്തിലൂടെ ലോകത്തിന് കിട്ടിയത് എന്നും അദ്ദേഹം പറഞ്ഞു. നമ്മെയും മാറ്റത്തിന് പ്രേരിപ്പി്ക്കുന്നതാണ് പാപ്പയുടെ ഈ ലാളിത്യം. ജോണ്‍ പറഞ്ഞു.

ദിവ്യബലി അര്പ്പിക്കാന് പോയ വൈദികനെ കുത്തിക്കൊന്നു

ദിവ്യബലി അര്പ്പിക്കാന് പോയ വൈദികനെ കുത്തിക്കൊന്നു

ഫിലിപ്പൈന്സ്: ദിവ്യബലി അര്പ്പിക്കാന് പോയ വൈദികനെ കുത്തിക്കൊന്നു ഫാ. അന്റോണിയോ മഗാല്സോ എന്ന നാല്പത്തിനാലുകാരനാണ് ഈ ദുര്യോഗമുണ്ടായത്. ഫാ.അന്റോണിയോയുടെ ദാരുണമരണം ഫിലിപ്പൈന്സിലെ സഭയെ ഞെട്ടിച്ചുകളഞ്ഞുവെന്ന് ദുമാഗൂറ്റെ രൂപതയുടെ മെത്രാന് ജൂലിറ്റോ പറഞ്ഞു. രൂപതയിലെ എല്ലാ ഇടവകകളിലും ദിവ്യകാരുണ്യ ആരാധന നടത്തി ഫാ. അന്റോണിയോയുടെ ആത്മാവിന്റെ നിത്യശാന്തിക്കു വേണ്ടി പ്രാര്ത്ഥിച്ചു..

മിശ്രവിവാഹങ്ങള്‍; സൗത്ത് ഏഷ്യയിലെ സഭയുടെ പ്രധാന വെല്ലുവിളി

മിശ്രവിവാഹങ്ങള്‍; സൗത്ത് ഏഷ്യയിലെ സഭയുടെ പ്രധാന വെല്ലുവിളി

സൗത്ത് ഏഷ്യയിലെ സഭ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വര്‍ദ്ധിച്ചുവരുന്ന മിശ്രവിവാഹങ്ങളാണെന്ന് സഭാ നേതൃത്വം. വരുന്ന സിനഡിന്റെ ചര്‍ച്ചയ്ക്ക് മുമ്പില്‍ വയ്ക്കുന്ന പ്രധാന വിഷയവും ഇതുതന്നെയായിരിക്കുമെന്ന് സൗത്ത് ഏഷ്യയിലെ സഭാ നേതാക്കള്‍ അറിയിച്ചു. അക്രൈസ്തവരുമായി ഒരുമിച്ചു പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന നിരവധി ക്രൈസ്തവരായ യുവജനങ്ങള്‍ അവരെ വിവാഹം ചെയ്യാന്‍ തീരുമാനിക്കുന്നതായി ധാക്ക അതിരൂപതയിലെ ഫാമിലി കമ്മീഷന്‍ കണ്‍വീനര്‍ ഫാ. മിന്റു ലോറന്‍സ് പാല്‍മ പറഞ്ഞു. മുസ്ലീം ഭൂരിപക്ഷമുള്ള ബംഗ്ലാദേശിലും ഹിന്ദു മുന്‍തൂക്കമുള്ള ഇന്ത്യയിലും ബുദ്ധമതത്തിന് മേല്‍ക്കൈയുള്ള […]

കുടുംബം ഭാവിയുടെ മറുപടി

കുടുംബം ഭാവിയുടെ മറുപടി

ക്യൂബ: ഭാവിയുടെ മറുപടി കുടുംബങ്ങളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സമൂഹത്തെ രക്ഷിക്കുന്നത് കുടുംബങ്ങളാണ്. നാലു ദിവസത്തെ ക്യൂബന്‍ സന്ദര്‍ശനം അവസാനിപ്പിച്ചുകൊണ്ടുള്ള പ്രഭാഷണത്തിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. കുടുംബങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതില്‍ അദ്ദേഹം വിലപിച്ചു. നമ്മള്‍ കുടുംബത്തോടൊപ്പം വളരെ കുറച്ച് സമയമേ ചെലവഴിക്കുന്നുള്ളൂ. അതിന്റെ ഫലമായിട്ട് എങ്ങനെയാണ് ക്ഷമ കാണിക്കേണ്ടതെന്നോ അനുവാദം ചോദിക്കേണ്ടതെന്നോ ക്ഷമ ചോദിക്കേണ്ടതെന്നോ നമുക്ക് അറിയാതെ പോകുന്നു. മാനുഷികതയുടെ വിദ്യാലയമാണ് കുടുംബം. ദയവായി ഒരു കാര്യം മറക്കരുത്. കുടുംബങ്ങള്‍ ഒരിക്കലും ഒരു പ്രശ്‌നമല്ല. അത് പ്രഥമവും പ്രധാനവുമായി ഒരു […]

1 2 3 16