ഈശോ ഒന്നാം പ്രാവശ്യം വീഴുന്നു…

ഈശോ ഒന്നാം പ്രാവശ്യം വീഴുന്നു…

കുരിശിന്‍റെ വഴി മൂന്നാം ദിവസം മൂന്നാം സ്ഥലം ഈശോ മിശിഹായേ ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു; എന്തുകൊണ്ടെന്നാൽ, വിശുദ്ധ കുരിശാൽ അങ്ങ്‌ ലോകത്തെ വീണ്ടും രക്ഷിച്ചു. കുരിശും ചുമന്നുകൊണ്ടുള്ള യാത്രയിൽ ഇതാ ഈശോ തളർന്നു വീഴുന്നു. അവൻ വീഴുന്നത്‌ കാണുമ്പോൾ അന്ന്‌ കുറേയേറെപ്പേർ കാണികളായി ചുറ്റുപാടും നിന്നിരുന്നു എന്ന്‌ കൂടി ഞാൻ മനസിലാക്കുന്നു. ഇവിടെ വീണിരിക്കുന്നത്‌ ദൈവപുത്രനാണ്‌, ഒരു സാധാരണ മനുഷ്യനല്ല. എത്രയോ വട്ടം ഞാനും ചെറുതും വലുതുമായ എന്റെ ഇത്തരം യാത്രകളിൽ വീണിരിക്കുന്നു. വീഴുന്നതിന്റെ വേദനയേക്കാൾ എനിക്ക്‌ […]

ഏശയ്യ പ്രവാചകന്റെ ജീവിതത്തിനും തെളിവ്

ഏശയ്യ പ്രവാചകന്റെ ജീവിതത്തിനും തെളിവ്

ബൈബിള്‍ പരാമര്‍ശിതമായ കാര്യങ്ങള്‍്ക്ക് ചരിത്രത്തിന്റെ കൈയൊപ്പും ഉണ്ടെന്ന് സത്യം തെളിയിക്കുന്ന പുതിയൊരു കണ്ടെത്തല്‍ കൂടി. ബി.സി എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന ഏശയ്യ പ്രവാചകന്റെ ജീവിതത്തെക്കുറിച്ചാണ് ചരിത്രപരമായ തെളിവുകള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ജറുസലേമില്‍ നിന്ന് കണ്ടെത്തിയ കളിമണ്ണിലുള്ള അടയാളം ഏശയ്യാ പ്രവാചകന്റെ ഒപ്പാണെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം. ജറുസലേം ഹീബ്രു യൂണിവേഴ്‌സിറ്റിയിലെ എയ്‌ലാറ്റ് മാസറും സംഘവുമാണ് പഠനം നടത്തിയത്്. കളിമണ്‍ ഫലകം ഏശയ്യായുടേതാണെന്ന് തെളിയിക്കപ്പെട്ടാല്‍ അത് പ്രവാചകനുമായി ബന്ധപ്പെട്ട ആദ്യത്തെ തെളിവായിരിക്കും. കാരണം ബൈബിളിലില്ലാതെ പ്രവാചകനെ സംബന്ധിച്ച് മറ്റൊരിടത്തും […]

ബോഡി ബില്‍ഡിംങ് മത്സരത്തില്‍ മാറ്റുരച്ച ഈ വൈദികനെ അറിയാമോ?

ബോഡി ബില്‍ഡിംങ് മത്സരത്തില്‍ മാറ്റുരച്ച ഈ വൈദികനെ അറിയാമോ?

വൈദികര്‍ക്ക് ബോഡി ബില്‍ഡിംങ് പാടില്ലെന്നുണ്ടോ? ആര്‍ക്കെങ്കിലും അങ്ങനെയൊരു ധാരണയുണ്ടെങ്കില്‍ അത് മാറ്റിവച്ചോളൂ. കാരണം തൃശൂര്‍ അരണാട്ടുകര ടാഗോര്‍ ഹാളില്‍ നടന്ന ബോഡിബില്‍ഡിംങ് ആന്റ് ഫിറ്റ്‌നസ് അസോസിയേഷന്‍ സംഘടിപ്പിച്ച മത്സരത്തില്‍ മികച്ച പത്ത് മോഡല്‍ ഫിസിക്കായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഒരാള്‍ ഫാ. ജോസഫ് സണ്ണി മണ്ഡകത്ത് ആയിരുന്നു. ഇരിങ്ങാലക്കുട രൂപതാംഗമാണ് 36 കാരനായ ഫാ. ജോസഫ് സണ്ണി. ചാലക്കുടിക്ക് സമീപം തുരുത്തിപ്പറമ്പ് ഔര്‍ ലേഡി ഓഫ് ഗ്രേസ് ചര്‍ച്ച് ഇടവകവികാരിയാണ് ഇദ്ദേഹം. തുടര്‍ച്ചയായി വര്‍ക്കൗട്ട് ചെയ്യുന്ന വ്യക്തിയാണ് ഫാ. ജോസഫ്. […]

ശരീരം തളര്‍ന്നുപോയ ഇന്‍സ്‌ററഗ്രാം മോഡല്‍ രക്ഷപ്പെട്ടത് എങ്ങനെയെന്നറിയാമോ?

ശരീരം തളര്‍ന്നുപോയ ഇന്‍സ്‌ററഗ്രാം മോഡല്‍ രക്ഷപ്പെട്ടത് എങ്ങനെയെന്നറിയാമോ?

കഴുത്തിന് താഴേയ്ക്ക് ശരീരം തളര്‍ന്നുപോയ ഇന്‍സ്‌ററഗ്രാം ഫിറ്റ്‌നസ് മോഡല്‍ തന്റെ സൗഖ്യത്തിന് കാരണമായി പറയുന്നത് ക്രിസ്തീയവിശ്വാസവും പ്രാര്‍ത്ഥനയും മാത്രം. അത്ഭുതകരമായ സൗഖ്യമാണ് തനിക്ക് ലഭിച്ചതെന്നാണ് ഇവര്‍ പറയുന്നത്. ബ്രസീലുകാരിയായ മാഴ്‌സെല്ലെ മാന്‍കൂസ എന്ന 23 കാരിയാണ് തന്റെ സൗഖ്യത്തെക്കുറിച്ച് വിശദീകരിച്ചത്. 2016 ജനുവരിയില്‍ ജിമ്മില്‍ വയറിന് എക്‌സര്‍സൈസ് ചെയ്യുമ്പോഴായിരുന്നു ബെഞ്ചില്‍ നിന്ന് താഴേയ്ക്ക് വീണ് നട്ടെല്ല് പൊട്ടി ശയ്യാവലംബിയായത്. ആശുപത്രിയില്‍ ഉടന്‍ തന്നെ എത്തിച്ച് സര്‍ജറിക്ക് വിധേയമാക്കിയെങ്കിലും കൈകളുടെയോ കാലുകളുടെ സ്പര്‍ശനം അറിയാന്‍ പോകുന്നില്ലെന്ന് ഡോക്ടേഴ്‌സ് മുന്നറിയിപ്പ് […]

യൂട്യൂബിലെ പ്രൊട്ടസ്റ്റന്റ് താരം കത്തോലിക്കാ വിശ്വാസത്തിലേക്ക്

യൂട്യൂബിലെ പ്രൊട്ടസ്റ്റന്റ് താരം കത്തോലിക്കാ വിശ്വാസത്തിലേക്ക്

യൂട്യൂബിലെ മിന്നും താരവും പ്രൊട്ടസ്റ്റന്റ് സഭാവിശ്വാസിയുമായ ലിസി ഈസ്റ്റെല്ലാ കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള തന്റെ കൂടുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വീഡിയോ പോസ്റ്റിലൂടെയാണ് ലിസി തന്റെ വിശ്വാസമാറ്റം അറിയിച്ചത 180,000 സ്ബ്‌സ്‌ക്രൈബേഴ്‌സുള്ള ലിസി ഒരു കാലത്ത് കത്തോലിക്കാ വിശ്വാസത്തെ അവമതിക്കുകയും നിന്ദിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു. തനിക്കൊരിക്കലും കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവരാന്‍ താല്പര്യമുണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ കത്തോലിക്കാ വിശ്വാസം സത്യമാണെന്ന് താന്‍ മനസ്സിലാക്കുന്നതായും അതാണ് ഈ വിശ്വാസ്ത്തിലേക്ക് കടന്നുവരാന്‍ തയ്യാറായതെന്നും വീഡിയോയില്‍ ലിസി പറയുന്നു.    

സാത്താനെ എങ്ങനെയാണ് തോല്പിക്കേണ്ടത്?

സാത്താനെ എങ്ങനെയാണ് തോല്പിക്കേണ്ടത്?

ആത്മീയജീവിതം ഒരു യുദ്ധക്കളമാണ്. സ്വന്തം സ്വാര്‍ത്ഥതയുമായി മാത്രമല്ല നാം പോരാടേണ്ടത് ഈ ലോകത്തില്‍ നിറഞ്ഞിരിക്കുന്ന തിന്മകളുടെ ശക്തിയുമായി കൂടി നാം പോരാടേണ്ടിയിരിക്കുന്നു.സാത്താനുമായുള്ളപോരാട്ടം നിരന്തരം നടന്നുകൊണ്ടിരിക്കേണ്ടതാണെന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. സാത്താനെ എങ്ങനെയെല്ലാം നമുക്ക് തോല്പിക്കാന്‍ കഴിയും എന്ന് തിരിച്ചറിയുന്നത് നല്ലൊരു ആത്മീയജീവിതം നയിക്കാന്‍ നമുക്ക് കരുത്തു നല്കും. 1 പ്രാര്‍ത്ഥനാപൂര്‍വ്വമായ തീരുമാനം കൈക്കൊള്ളുക പരീക്ഷണങ്ങളെ നേരിടുമ്പോള്‍ പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ ആശ്രയിക്കുക. ഉചിതമായ തീരുമാനങ്ങള്‍ എടുക്കുവാന്‍ അത് നമ്മെ പ്രേരിപ്പിക്കും..ശക്തിയും നല്കും. വിവേചനപൂര്‍വ്വമായ […]

കുരിശിന്‍റെ വഴിയെ രണ്ടാം ദിവസം

കുരിശിന്‍റെ വഴിയെ രണ്ടാം ദിവസം

രണ്ടാം സ്ഥലം ഈശോ കുരിശ്‌ ചുമക്കുന്നു…! ഈശോ മിശിഹായേ ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു; എന്തുകൊണ്ടെന്നാൽ, വിശുദ്ധ കുരിശാൽ അങ്ങ്‌ ലോകത്തെ വീണ്ടും രക്ഷിച്ചു. മൂന്ന്‌ വർഷങ്ങൾ കൊണ്ട്‌ അനേകം യാത്രകൾ നടത്തിയ ഈശോയുടെ ഒരു വ്യത്യസ്തമായ യാത്ര..! മറ്റാരോ തീർത്ത കുരിശും ചുമന്നുകൊണ്ടുള്ള പാപ പരിഹാരയാത്ര…! ഇത്‌ ഏറെ വിചിത്രമായി തോന്നുന്നു. സ്വന്തം കാര്യങ്ങൾക്കും സുഖങ്ങൾക്കും മാത്രം ഞാനുൾപ്പെടെയുള്ള ലോകം എന്നും പ്രിയം കാണിക്കുമ്പോൾ, ഇതാ വേറിട്ട ഒരു കാഴ്ച. അപരനുവേണ്ടി അവന്റെ/അവളുടെ ആത്മീയ ഉയർച്ചക്കായുള്ള ഈശോയുടെ […]

കുരിശിന്‍റെ വഴിയെ- ഒന്നാം ദിവസം

കുരിശിന്‍റെ വഴിയെ- ഒന്നാം ദിവസം

നോന്പുകാലത്തിന്‍റെ വ്രതശുദ്ധിയുടെ ഇക്കാലത്ത് ഒഴിച്ചുകൂട്ടാനാവാത്ത പ്രാര്‍ത്ഥന തന്നെയാണ് കുരിശിന്‍റെ വഴി.  ഈ പ്രാര്‍ത്ഥനയുടെ വ്യത്യസ്തമായ ധ്യാനവഴികളിലൂടെയുള്ള യാത്രയ്ക്ക് ഇന്ന് തുടക്കമാകുന്നു. ഹൃദയവയല്‍ വായനക്കാര്‍ക്കായി ഈ ധ്യാനചിന്തകള്‍ പകര്‍ത്തുന്നത് പ്രശസ്ത എഴുത്തുകാരനും ധ്യാനപ്രഭാഷകനും ഇപ്പോള്‍ റോമില്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് പഠനം നടത്തുന്നതുമായ കപ്പൂച്ചിന്‍ വൈദികന്‍ ഫാ. പോള്‍ കൊട്ടാരമാണ്. പ്രാരംഭ പ്രാർത്ഥന ഈശോയെ, ഒരുവേളകൂടി നിന്റെ കുരിശിന്റെ പിന്നാലെയുള്ള യാത്രയ്ക്കായി ഞാൻ കൊതിക്കുന്നു. ഓർമ്മവച്ച കാലം മുതൽ ആഗ്രഹിച്ചും അല്ലാതെയുമൊക്കെ ഞാൻ അനേകം കുരിശിന്റെ വഴി പ്രാർത്ഥനകൾ നടത്തിയിട്ടുണ്ട്‌. […]

കാമുകനെ തിരിച്ചുപിടിക്കാന്‍ തിരുവോസ്തി മോഷ്ടിച്ച ഒരു യുവതിയുടെ കഥ

കാമുകനെ തിരിച്ചുപിടിക്കാന്‍ തിരുവോസ്തി മോഷ്ടിച്ച ഒരു യുവതിയുടെ കഥ

പതിമൂന്നാം നൂറ്റാണ്ടില്‍ ഇറ്റലിയിലാണ് ഈ സംഭവം നടന്നത്. അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് അക്കാലത്തായിരുന്നു. അവളുടെ പ്രിയ കാമുകന്‍ അവളെ ഉപേക്ഷിച്ചുപോയി. പല വിധത്തില്‍ നോക്കിയിട്ടും അയാളുടെ സ്‌നേഹം തിരിച്ചുപിടിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ അവള്‍ക്കൊരു ഉപായം തോന്നി. ഒരു ദുര്‍മന്ത്രവാദിനിയെ സമീപിക്കുക. ആഭിചാര പ്രക്രിയയിലൂടെയെങ്കിലും കാമുകനെ സ്വന്തമാക്കുക.കാമുകനെ തിരിച്ചുതരാം എന്ന് മന്ത്രവാദിനി സമ്മതിച്ചു. പക്ഷേ അതിന് വിലയായി അവര്‍ ആവശ്യപ്പെട്ടത് വലിയൊരു കാര്യമായിരുന്നു. കൂദാശ ചെയ്യപ്പെട്ട തിരുവോസ്തി കൊണ്ടുവരണം. യുവതിയെ സംബന്ധിച്ച് അത് […]

നിങ്ങളുടെ ഓഫീസില്‍ ഈ മൂന്നു ഭക്തവസ്തുക്കള്‍ ഉണ്ടോ?

നിങ്ങളുടെ ഓഫീസില്‍ ഈ മൂന്നു ഭക്തവസ്തുക്കള്‍ ഉണ്ടോ?

നിങ്ങള്‍ ഒരു ക്രിസ്ത്യാനിയാണെങ്കില്‍ നിങ്ങളുടെ ഓഫീസില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ചില ഭക്ത വസ്തുക്കളുണ്ട്. അത് ജോലി കൂടുതല്‍ എളുപ്പമുള്ളതാക്കാനും നിങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ശുഷ്‌ക്കാന്തി വര്‍ദ്ധിപ്പിക്കാനും ഏറെ സഹായകമാണ്. തൊഴില്‍സ്ഥലങ്ങളെ വിശുദ്ധീകരിക്കാനും ഇവയ്ക്ക് കഴിയുന്നു. ദൈവികചൈതന്യം നേടിയെടുക്കാനും ഇതുമൂലം സാധിക്കുന്നു. ഓഫീസില്‍ ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട മൂന്നു വസ്തുക്കള്‍ ഇവയാണ്. ക്രൂശിതരൂപം ക്രൂശിതരൂപം മേശപ്പുറത്തോ ജോലി ചെയ്യുന്നതിന്റെ സമീപത്തോ വച്ചിരിക്കുന്നത് വളരെ സഹായകമാണ്. അത് പ്രാര്‍ത്ഥനയിലേക്ക് നമ്മെ നയിക്കുകയും ദൈവത്തോടൊത്ത് ജോലി ചെയ്യാന്‍ സഹായിക്കുകയും ചെയ്യും. കാശുരൂപം മാതാവിന്റെ അത്ഭുതകാശുരൂപത്തിന് […]

1 2 3 128