ആരാധനയ്ക്ക് ഇങ്ങനെ ഒരുങ്ങണം

ആരാധനയ്ക്ക് ഇങ്ങനെ ഒരുങ്ങണം

ദിവ്യകാരുണാരാധന മനോഹരമായ പ്രാര്‍ത്ഥനയുടെ നിമിഷങ്ങളാണ്. ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്ന ദൈവത്തോടൊത്തുള്ള നിമിഷങ്ങള്‍. മനുഷ്യനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്ന വിധത്തില്‍ വെളുത്തനിറത്തിലുള്ള അപ്പത്തിന്റെ രൂപത്തില്‍ അവിടുന്ന് നമ്മുടെ ഇടയിലേക്ക് ഇറങ്ങിവരുന്ന നിമിഷം. സാധാരണയായി ഒരു മണിക്കൂര്‍ നേരത്തെ ആരാധനയാണ് സഭ നിശ്ചയിച്ചിട്ടുള്ളത്. അതിന് കാരണം ബൈബിളിലെ ക്രിസ്തുവിന്റെ ചോദ്യമാണ് ഒരു മണിക്കൂര്‍ നേരമെങ്കിലും നിങ്ങള്‍ക്ക് എന്നോടുകൂടെ ഉണര്‍ന്നിരിക്കാന്‍ കഴിയില്ലേ? അതുകൊണ്ട് ഒരു മണിക്കൂര്‍ നേരമെങ്കിലും നമുക്ക് ക്രിസ്തുവിനോട് കൂടെ ഉണര്‍ന്നിരിക്കാന്‍ പ്രാര്ത്ഥനയുടെ ഈ നിമിഷങ്ങളില്‍ കഴിയണം. ദിവ്യകാരുണ്യാരാധനയ്ക്കായി ഒരുങ്ങുമ്പോള്‍ നമ്മുടെ […]

മാതാവിനെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിച്ചത് ആരാണെന്നറിയാമോ?

മാതാവിനെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിച്ചത് ആരാണെന്നറിയാമോ?

കത്തോലിക്കാസഭ ഇന്നലെ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം സമുചിതമായി ആഘോഷിച്ചു. പരിശുദ്ധ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ച് നിരവധിയായ വിശ്വാസപാരമ്പര്യങ്ങള്‍ നിലവിലുണ്ട്. പൗരസ്ത്യ പാശ്ചാത്യ വിശ്വാസമനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കുന്നു. അതിലൊന്നാണ് പരിശുദ്ധമറിയത്തെ ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗത്തിലേക്ക് കരേറ്റാന്‍ നേതൃത്വം വഹിച്ചിരുന്നത് മുഖ്യദൂതനായ വിശുദ്ധ മിഖായേല്‍ ആയിരുന്നു എന്നത്. മരിച്ചവരെ നിത്യജീവിതത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന്റെ നേതൃത്വമുള്ളത് മിഖായേലിന് ആണ് എന്നത് പതുവെയുള്ള വിശ്വാസമാണ്. ഇതുകൊണ്ടാണ് മിഖായേലിന്റെചിത്രങ്ങളില്‍ സ്‌കെയില്‍ ഇരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത്. മറിയത്തെ മരണത്തിന്റെ മൂന്നു ദിവസം മുന്നേ ഒരു മാലാഖ സ്വര്‍ഗ്ഗാരോപണത്തിന് ഒരുക്കിയിരുന്നതായും ചില വിശ്വാസപാരമ്പര്യങ്ങള്‍ […]

അര്‍ജന്റീനയില്‍ കന്യാമാതാവിന്റെ രൂപം രക്തക്കണ്ണീര്‍ പൊഴിക്കുന്നു

അര്‍ജന്റീനയില്‍ കന്യാമാതാവിന്റെ രൂപം രക്തക്കണ്ണീര്‍ പൊഴിക്കുന്നു

അര്‍ജന്റീന: സാന്‍ ജോസ് ദ മെറ്റാന്‍ ടൗണിലെ കന്യാമാതാവിന്റെ രൂപം രക്തക്കണ്ണീര്‍ പൊഴിക്കുന്നു. ഫ്രിയാസ് മെന്‍ഡോസ എന്ന വ്യക്തിയയുടെ കൈവശമുള്ള മരിയന്‍ രൂപത്തില്‍ നിന്നാണ് രക്തക്കണ്ണീര്‍ പൊഴിയുന്നത്. തനിക്ക് ഒരു രാത്രിയില്‍ മാതാവിന്റെ ദര്‍ശനമുണ്ടായെന്നും അടുത്തദിവസം മുതല്ക്കാണ് മാതാവിന്റെ രൂപത്തില്‍ നിന്ന് രക്തക്കണ്ണീര്‍ ഉണ്ടായതെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. രക്തക്കണ്ണീര്‍ പ്രവാഹത്തെത്തുടര്‍ന്ന് മാതാവിന്റെ രൂപം സമീപത്തെ പള്ളിയിലേക്ക് മാറ്റി. സംഭവത്തിന്റെ നിജസ്ഥിതി ഇനിയും വ്യക്തമായിട്ടില്ല. കഴിഞ്ഞ വര്‍ഷം സമാനമായ ഒരു കഥ പുറത്തുവന്നിരുന്നു. എന്നാല്‍ അത് സംശയാസ്പദമെന്നാണ് പൊതുവെ […]

കുമ്പസാരത്തിന്റെ അപ്പസ്‌തോലന്റെ തിരുനാള്‍ ഇന്ന്

കുമ്പസാരത്തിന്റെ അപ്പസ്‌തോലന്റെ തിരുനാള്‍ ഇന്ന്

കുമ്പസാരം ഏറെ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിധേയമാകുമ്പോള്‍ ഇതാ കുമ്പസാരക്കൂട്ടിന്റെ അപ്പസ്‌തോലനായി വിശേഷിപ്പിക്കപ്പെടുന്ന വിശുദ്ധ ജോണ്‍ വിയാനിയുടെ തിരുനാള്‍ വീണ്ടും വരുന്നു. ബിരുദങ്ങളോ സാമര്‍ത്ഥ്യമോ ഇല്ലാതെ കുമ്പസാരക്കൂട്ടില്‍ മാത്രം ദിവസത്തിന്റെ ഏറെ മണിക്കൂറുകള്‍ ചെലവഴിച്ച വിശുദ്ധനായ വൈദികനായിരുന്നു ആഴ്‌സിലെ വികാരിയായിരുന്നു ജോണ്‍ വിയാനി. 1859 ഓഗസ്റ്റ് നാലിനായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 1815 ല്‍ ആയിരുന്നു അദ്ദേഹം വൈദികനായി അഭിഷിക്തനായത്. അധികം വൈകാതെ ആര്‍സിലെ ദേവാലയത്തില്‍ നിയമിതനായി. ജീവിതകാലത്തിലേറെ പങ്കും അദ്ദേഹം അവിടെ തന്നെയായിരുന്നു ചെലവഴിച്ചിരുന്നത്. വൈദികവിശുദ്ധിയുടെ റോള്‍ മോഡലായി […]

ഓഗസ്റ്റ് രണ്ടിന് വിശ്വാസികള്‍ക്ക് തിരുസഭ പൂര്‍ണ്ണ ദണ്ഡവിമോചനം നല്കുന്നു

ഓഗസ്റ്റ് രണ്ടിന് വിശ്വാസികള്‍ക്ക് തിരുസഭ പൂര്‍ണ്ണ ദണ്ഡവിമോചനം നല്കുന്നു

ഓഗസ്റ്റ് രണ്ടാം തീയതി തിരു സഭ ,  വിശ്വാസികൾക്കു പൂർണ ദണ്ഡവിമോചനം നൽകുന്നു. ചെയ്യേണ്ട കാര്യങ്ങൾ  ശരിയായ അനുതാപത്തോടെ നല്ല  കുമ്പസാരം കഴിക്കുക ( August 2nd ന് 8 ദിവസം മുൻപോ,  8 ദിവസത്തിനുള്ളിലോ)  മുഴുവൻ കുർബാനയിൽ പങ്കെടുക്കുക (ഏതെങ്കിലും Franciscan ദേവാലയത്തിലോ  ഇടവക ദേവാലയത്തിലുമോ ) കുർബാന സ്വീകരിക്കുക വിശ്വാസ പ്രമാണം ചൊല്ലുക മാർപ്പാപ്പയുടെ നിയോഗങ്ങൾക്കായി സ്വർഗ്ഗസ്ഥനായ പിതാവേയും , നന്മ നിറഞ്ഞ മറിയവും, പിതാവിനും പുത്രനും ചൊല്ലി കാഴ്ച വയ്ക്കുക. ഈ ദണ്ഡവിമോചനത്തിന്റെ  […]

ദൈവം എന്നോട് ക്ഷമിച്ചു പിന്നെ എനിക്കെങ്ങനെ നിങ്ങളോട് ക്ഷമിക്കാതിരിക്കാനാവും?

ദൈവം എന്നോട് ക്ഷമിച്ചു പിന്നെ എനിക്കെങ്ങനെ നിങ്ങളോട് ക്ഷമിക്കാതിരിക്കാനാവും?

തങ്ങളുടെ ജീവന്റെ ജീവനായ മകന്റെയും കുടുംബത്തിന്റെയും ജീവന്‍ അപഹരിച്ച ട്രക്ക് അപകടത്തിന്റെ കാരണക്കാരനോട് നിരുപാധികം ക്ഷമിച്ചുകൊണ്ട് മാതാപിതാക്കള്‍. ദൈവം ഞങ്ങളോട് എന്തുമാത്രം ക്ഷമിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. അങ്ങനെയെങ്കില്‍ ഞങ്ങള്‍ക്കെങ്ങനെ നിങ്ങളോട് ക്ഷമിക്കാതിരിക്കാനാവും റിക്ക് പാല്‍സ് എന്ന അപ്പന്‍ ടോണി വീക്ക്‌ലി എന്ന ട്രക്ക് ഡ്രൈവറെ ആലിംഗനം ചെയ്തുകൊണ്ട് ചോദിച്ചു. അപകടത്തിന് കാരണക്കാരനായതിന്‌റെ പേരില്‍ കോടതി രണ്ടുവര്‍ഷത്തെ തടവിന് ഡ്രൈവറെ വിധിച്ചിരുന്നു. 2016 ലാണ് അപകടമുണ്ടായത്.റിക്കിന്റെ മകന്‍ ജാമിസണ്‍, ഭാര്യ കാതറൈന്‍, മക്കള്‍ എസ്ര, വയലറ്റ്, കാല്‍വിന്‍ എന്നിവരാണ് ട്രക്ക് […]

വൃക്കദാനം ചെയ്ത് ഒരു വൈദികന്‍ കൂടി മാതൃകയാകുന്നു

വൃക്കദാനം ചെയ്ത് ഒരു വൈദികന്‍ കൂടി മാതൃകയാകുന്നു

വൈദികരുടെ വൃക്കദാനചരിത്രത്തിലേക്ക് ഏറ്റവും പുതിയതായി പ്രവേശിക്കുന്നത് ഫാ. രാജു അഗസ്റ്റ്യന്‍ എന്ന ഈശോസഭാംഗം. ഇന്നാണ് തൃശൂരിലുള്ള എംകെ ബില്ലി എന്ന നാല്പത്തിയൊന്നുകാരന്‍ ബസ് ഡ്രൈവര്‍ക്ക് രാജുഅച്ചന്‍ തന്റെ വൃക്കദാനം ചെയ്യുന്നത്. എറണാകുളം ലിസി ആശുപത്രിയില്‍ ഇന്ന് രാവിലെ ആറിനായിരുന്നു ഓപ്പറേഷന്‍. കണ്ണൂര്‍ പരിയാരം ഐആര്‍സി ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. രാജുവിന്റെ അടുക്കല്‍ പ്രാര്‍്ഥനയ്ക്കും സങ്കടം പങ്കുവയ്ക്കുന്നതിനുമായിട്ടായിരുന്നു ബില്ലി എത്തിയത്. പാമ്പുകടിയേറ്റതിന് ശേഷം തനിക്ക് വിദഗ്ദചികിത്സലഭിക്കാതിരുന്നതുമൂലം ഇപ്പോള്‍ വൃക്ക ചുരുങ്ങുകയാണെന്നും ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബത്തിന് താന്‍ മാത്രമാണ് ആശ്രയമെന്നും […]

കുമ്പസാരരഹസ്യം പുറത്തു പറയുമോ?

കുമ്പസാരരഹസ്യം പുറത്തു പറയുമോ?

അനുതാപത്തിന്റെയും അനുരഞ്ജനത്തിന്റെയുമായ കുമ്പസാരം എന്ന കൂദാശയെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായിലെ പ്രധാന ചര്‍ച്ച. ഈ ചര്‍ച്ചകളില്‍ അഭിപ്രായം പറയുന്നവരില്‍ ഭൂരിപക്ഷവും കുമ്പസാരം എന്ത് എന്ന് അറിഞ്ഞുകൂടാത്തവരാണ്. സ്ത്രീകളെ കുമ്പസാരിപ്പിക്കാന്‍ സ്ത്രീകള്‍ വേണമെന്നും കുമ്പസാരം അവസാനിപ്പിക്കണമെന്നുമൊക്കെ കോലാഹലം മുഴക്കുന്നവര്‍ എന്താണ് കുമ്പസാരമെന്നോ അതിന്റെ പവിത്രതയും വിശുദ്ധിയും എന്താണെന്നോ മനസ്സിലാക്കുന്നുണ്ടോ? കുമ്പസാരരഹസ്യം കാത്തുസൂക്ഷിക്കാന്‍ വേണ്ടി ജീവന്‍ ബലി കഴിച്ചിട്ടുള്ള എത്രയോ വിശുദ്ധരും പേരുവിളിക്കപ്പെടാത്ത പുണ്യാത്മാക്കളുമുണ്ടെന്ന് അറിയാമോ? കുമ്പസാരരഹസ്യം വെളിപ്പെടുത്താതിന്റെ പേരില്‍ വധിക്കപ്പെട്ട പുണ്യവാന്മാരെക്കുറിച്ചുള്ള ചരിത്രങ്ങളില്‍ ആദ്യം കടന്നുവരുന്നത് വിശുദ്ധ ജോണ്‍ […]

വിശുദ്ധ കുര്‍ബാനയിലെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണോ ഇതാ ചില എളുപ്പവഴികള്‍

വിശുദ്ധ കുര്‍ബാനയിലെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണോ ഇതാ ചില എളുപ്പവഴികള്‍

അനുദിനമുള്ള വിശുദ്ധ കുര്‍ബാനയിലെ പങ്കാളിത്തം സജീവമാക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ അതിന് ആദ്യം ചെയ്യേണ്ടത് വിശുദ്ധ കുര്‍ബാനയില്‍ ഉപയോഗിക്കുന്ന പ്രതീകങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കുകയാണ്. തിരുവചനാധിഷ്ഠിതമായി അവയെ സമീപിക്കുകയും മനസ്സിലാക്കുകയും ചെയ്യുക. അര്‍ത്ഥം അറിഞ്ഞ് വിശുദ്ധ കുര്‍ബാനയെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അവിടെ കൂടുതല്‍ ഭക്തിയും വിശ്വാസവും ഉണ്ടാകും. പള്ളിയിലേക്ക് പോകുന്നതിന് മുമ്പ് അന്നേ ദിവസം വിശുദ്ധ ബലിക്കിടയില്‍ വായിക്കുന്ന തിരുവചനഭാഗം വായിച്ചിട്ട് പോകുക. അവയെക്കുറിച്ച് ധ്യാനിക്കുക. അതുപോലെ വിശുദ്ധ ബലി പാതിയാകുമ്പോഴോ ഇടയ്‌ക്കോ വന്നു കയറുന്നതിന് മുമ്പ് പതിനഞ്ച് മിനിറ്റെങ്കിലും […]

അത്ഭുതശിശുവിന് ഒന്നാം പിറന്നാള്‍, ദൈവത്തെ സ്തുതിച്ച് മാതാപിതാക്കള്‍

അത്ഭുതശിശുവിന് ഒന്നാം പിറന്നാള്‍, ദൈവത്തെ സ്തുതിച്ച് മാതാപിതാക്കള്‍

2017 ജൂണ്‍ 27 ന് ജനിച്ചുവീഴുമ്പോള്‍ എല്ലിക്ക് ഒരു പൗണ്ട് പോലും തൂക്കം ഉണ്ടായിരുന്നില്ല. 22 ാമത്തെ ആഴ്ചയിലായിരുന്നു ജനനവും. അതുകൊണ്ട് കുഞ്ഞ് ജീവിച്ചിരിക്കുമോ എന്ന കാര്യത്തില്‍ ഡോക്ടേഴ്‌സ് എല്ലാവരും ഒരുപോലെ ആശങ്കപ്പെട്ടിരുന്നു. 24 ആഴ്ചയെങ്കിലും വളര്‍ച്ചയുണ്ടെങ്കില്‍ ഗര്‍ഭപാത്രത്തിന് വെളിയില്‍ വച്ച് ജീവന്‍രക്ഷാമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തിയെടുക്കാം എന്നൊരു ധാരണ വൈദ്യശാസ്ത്രത്തിനുണ്ടായിരുന്നു. എന്നാല്‍ അതുപോലും ഇവിടെ അസാധ്യമായിരിക്കുന്നു. അതുകൊണ്ട് വൈദ്യശാസ്ത്രം യാതൊരു പ്രതീകഷയും പുലര്‍ത്തിയില്ല. പക്ഷേ മാതാപിതാക്കള്‍ വൈദ്യശാസ്ത്രത്തെ വിശ്വസിച്ചില്ല, അവര്‍ ദൈവത്തില്‍ വിശ്വസിച്ചു, ദൈവത്തില്‍ ശരണപ്പെട്ടു. തങ്ങളുടെ […]

1 2 3 117