വിതക്കാരന്‍; വീണ്ടും…!

വിതക്കാരന്‍; വീണ്ടും…!

പുതുമഴയില്‍ നനഞ്ഞ മണ്ണിന്റെ ഗന്ധം പേറുന്ന വിശാലമായ വിളനിലം. ഒരു കല്‍പീഠത്തില്‍ വിത്തുകളുടെ കാവല്‍ക്കാരനായ വിതക്കാരന്‍ ഇരിക്കുന്നു. സമീപത്ത് വലിയൊരു ചണസഞ്ചിയിലായി ഈര്‍പ്പമേറ്റ് മുളപൊട്ടിത്തുടങ്ങിയ വിത്തുകള്‍. ഫ്രാങ്കോ പള്ളിക്കൂടത്തിലേയ്ക്ക് നടക്കുകയായിരുന്നു. വിതക്കാരന്റെ കണ്ണുകളിലെ ശാന്തത കണ്ടു ഒന്നും കൂടെയാകണ്ണുകളിലേയ്ക്ക് നോക്കിപോയതാണവന്‍. മറുപടിയായി ആഴമുള്ള ഒരു നോട്ടവും ഒരു ചോദ്യവും: ‘മകനെ, ഫ്രാങ്കോ നീയെന്നെ സഹായിക്കാമോ?’ അതിരില്ലാപാടത്തിന്റെ വരമ്പില്‍ നിന്നുയര്‍ന്ന ചോദ്യത്തിന് ‘അതെ’എന്ന് ഉത്തരം നല്കാന്‍ കുഞ്ഞുഫ്രാങ്കോയ്ക്ക് ഒരു വൈഷമ്യം. ‘വിതക്കാരാ, ഞാനൊരു കുഞ്ഞല്ലേ, കാര്യങ്ങളേറെ പഠിക്കാനുണ്ട്, ഇനിയുമേറെ […]

വീണ്ടെടുപ്പിന്റെ കഥ പറയുന്ന ബാഗുകള്‍

വീണ്ടെടുപ്പിന്റെ കഥ പറയുന്ന ബാഗുകള്‍

സ്വര്‍ണവര്‍ണമാര്‍ന്ന തൊങ്ങലുകള്‍ പിടിപ്പിച്ച ബാഗുമായാണ് സിസ്റ്റര്‍ റോസ്‌മേരി നയിറുംബെ വത്തിക്കാന്‍ പ്രസ് ഓഫീസില്‍ എത്തിയത്. സ്വര്‍ണവും വെള്ളിയും പൂശിയ നിരയൊത്ത തൊങ്ങലുകള്‍… ഓരോ തൊങ്ങലും ഓരോ കഥ പറയുന്നു. വീണ്ടെടുപ്പിന്റെ, വിമോചനത്തിന്റെ, രക്ഷയുടെ… മിഴിനീരിന്റെയും യാതനകളുടെയും എണ്ണമറ്റ കഥകള്‍! ലോര്‍ഡ് റെസിസ്റ്റന്‍സ് ആര്‍മി (LRA) എന്നു കേള്‍ക്കുമ്പോള്‍ ഏതോ ക്രിസ്ത്യന്‍ ഭക്തസംഘടനയാണെന്നു കരുതിയെങ്കില്‍ തെറ്റി. ആഫ്രിക്കന്‍ മിസ്റ്റിസിസവും അക്കോലി ദേശീയതയും ക്രിസ്ത്യന്‍ മതതീവ്രവാദവും ചേര്‍ന്ന് 1986 ല്‍ ആഫ്രിക്കയില്‍ രൂപം കൊണ്ട രക്തദാഹികളായ ഒരു കൂട്ടരുടെ സംഘടനയാണത്. […]

മദറിനെ വില്‍ക്കണോ?

മദറിനെ വില്‍ക്കണോ?

കഴിഞ്ഞ ദിവസം വന്ന വാര്‍ത്തയാണ് മദര്‍ തെരേസയുടെ രൂപങ്ങള്‍ വാങ്ങാന്‍ ആളില്ല എന്നത്. പോര്‍സലൈന്‍ വിശുദ്ധ രൂപങ്ങള്‍ നിര്‍മിച്ചു വില്‍ക്കുന്ന സ്പാനിഷ് കമ്പനിയായ ലാര്‍ഡോ നിര്‍മിച്ച വി. മദര്‍ തെരേസയുടെ രൂപങ്ങള്‍ക്ക് വിശ്വാസികളില്‍ നിന്ന് തണുത്ത പ്രതികരണമായിരുന്നു എന്നതാണ് വാര്‍ത്ത. 12 ഇഞ്ച് ഉയരമുള്ള മദര്‍ രൂപങ്ങള്‍ക്ക് സ്പാനിഷ് ആഢംബര കമ്പനി ഇട്ടിരുന്ന വില 40,000 ഇന്ത്യന്‍ രൂപ! എന്തു കൊണ്ടായിരിക്കും മദര്‍ തെരേസയുടെ രൂപം ജനങ്ങള്‍ വാങ്ങാതെ പോയത്? അതിനു പല കാരണങ്ങളുമുണ്ടാകാം. എന്നാല്‍ നൈതികമായൊരു […]

ടെഹ്‌റാനിലെ ഉടഞ്ഞ കണ്ണാടികള്‍

ടെഹ്‌റാനിലെ ഉടഞ്ഞ കണ്ണാടികള്‍

ടെഹ്‌റാനിലെ രാജകൊട്ടാരത്തിലാണ് ലോകത്തില്‍ വച്ച് ഏറ്റവും മനോഹരമായ മൊസൈക് കലാരൂപങ്ങളുള്ളത്. സീലിങ്ങുകളും ഭിത്തികളും വര്‍ണവൈവിധ്യമാര്‍ന്ന പ്രതിബിംബങ്ങള്‍ കൊണ്ട് വജ്രം പോലെ തിളങ്ങി നില്‍ക്കുന്നു. അതിന് പിന്നില്‍ കൗതുകകരമായ ഒരു കഥയുണ്ട്. കൊട്ടാരം വിഭാവനം ചെയ്ത വാസ്തുശില്‍പി യഥാര്‍ത്ഥത്തില്‍ പദ്ധതിയിട്ടിരുന്നത് കൂറ്റന്‍ കണ്ണാടികള്‍ പതിപ്പിച്ച ഭിത്തികള്‍ നിര്‍മിക്കാനാണ്. എന്നാല്‍ പാരീസില്‍ നിന്ന് കപ്പല്‍ മാര്‍ഗ്ഗം കൊണ്ടു വന്ന കണ്ണാടികള്‍ മുഴുവന്‍ പൊട്ടിയ നിലയിലാണ് ടെഹ്‌റാനിലെത്തിയത്. കോണ്‍ട്രാക്ടര്‍ അവയെല്ലാം തൂത്തുവാരി ദൂരെക്കളഞ്ഞിട്ട’് വാസ്തുശില്‍പിയോട് സംഭവങ്ങള്‍ വിവരിച്ചു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വാസ്തുശില്പി […]

വീഴുന്നവര്‍ക്കായി ഒന്നു നില്‍ക്കാമോ?

വീഴുന്നവര്‍ക്കായി ഒന്നു നില്‍ക്കാമോ?

റിയോ ഒളിംപിക്‌സില്‍ 5000 മീറ്റര്‍ ഓട്ട മത്സരത്തിനിടെ നടന്ന ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ ഒരു സംഭവം നമ്മള്‍ ക്രിസ്ത്യാനികള്‍ക്കും വലിയൊരു മാതൃകയാണ്. ദീര്‍ഘദൂര ഓട്ടമത്സരത്തിന്റെ ഹീറ്റ്‌സിനിടെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്ന ന്യൂസിലാന്‍ഡുകാരി നിക്കി ഹാംബ്ലിന്‍ ട്രാക്കില്‍ വീണു. തൊട്ടു പിന്നാലെ ഓടിയെത്തിയ അമേരിക്കയുടെ താരം ആബി ഡി അഗസ്റ്റീനോ നിക്കിയെ തട്ടി മറിഞ്ഞു വീണു. അഗസ്റ്റീനോ ആണ് ആദ്യം എഴുന്നേറ്റത്. വേണമെങ്കില്‍ നിക്കിയെ മറികടന്ന് ഓടാന്‍ കഴിയുമായിരുന്നിട്ടും അതിന് തുനിയാതെ അഗസ്റ്റീനോ നിക്കിയെ കൈ പിടിച്ച് എഴുന്നേല്‍പിക്കുന്ന […]

ഒരാള്‍ ദൈവകരുണയുടെ പ്രാര്‍ത്ഥന ചൊല്ലുന്നു, ഐഎസിനു വേണ്ടി!

ഒരാള്‍ ദൈവകരുണയുടെ പ്രാര്‍ത്ഥന ചൊല്ലുന്നു, ഐഎസിനു വേണ്ടി!

ഒട്ടും എളുപ്പമല്ല, ക്ഷമിക്കാന്‍. പ്രത്യേകിച്ച് പ്രിയപ്പെട്ടവരെ നിഷ്ഠുരമായി വധിച്ചവരോട്. അതിനേക്കാള്‍ പ്രയാസമാണ് അവര്‍ക്കു വേണ്ടി മനസറിഞ്ഞ് പ്രാര്‍ത്ഥിക്കാന്‍, അവരോട് കരണ കാണിക്കണേമേ എന്ന് അപേക്ഷിക്കാന്‍. ഇറാഖി അഭയാര്‍ത്ഥി ക്യാമ്പിലെ ഒരു മരച്ചുവട്ടിലായിരുന്നു, ക്രിസ്റ്റീന ഷാബോയുടെ ജനനം. 1991 ലെ ഗള്‍ഫ് യുദ്ധ കാലത്ത്. ബോംബ് വര്‍ഷം ഭയന്ന് പലായനം ചെയ്ത ഷാബോയുടെ കുടുംബം എത്തിപ്പെട്ടത് അഭയാര്‍ത്ഥി ക്യാമ്പില്‍. ഷാബോയുടെ ഉറ്റവരില്‍ പലരും ഐഎസിന്റെ കൈ കൊണ്ട് കൊല്ലപ്പെട്ടു. ഒരാളുടെ ശരീരം വെട്ടി നുറുക്കിയ നിലയിലാണ് ഭീകരവാദികള്‍ കുടുംബാംഗങ്ങള്‍ക്ക് […]

ജയിലിലെ അമ്മയ്ക്ക് പാപ്പായുടെ കത്ത്!

ജയിലിലെ അമ്മയ്ക്ക് പാപ്പായുടെ കത്ത്!

ചിലിയിലെ തടവറയില്‍ കഴിയുന്ന നിക്കോളിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല! തന്റെ പേരില്‍ ഫ്രാന്‍സിസ് പാപ്പാ എഴുതി അയച്ച മറുപടിക്കത്തുമായി സ്ഥലത്തെ മെത്രാന്‍ തന്നെ തേടി തടവറയില്‍ എത്തിയിരിക്കുന്നു. ഒരു വര്‍ഷം മുമ്പാണ്, കൊയ്‌ഹേക്ക് തടവറയില്‍ കഴിയുന്ന നിക്കോള്‍ പ്രാര്‍ത്ഥന യാചിച്ചു കൊണ്ട് പാപ്പായ്ക്ക് കത്തയച്ചത്. അതിന് പ്രചോദനമായത് ആയിടയ്ക്ക് ജയില്‍ സന്ദര്‍ശിച്ച അപ്പസ്‌തോലിക ന്യൂന്‍ഷ്യോ ഇവോ സ്‌കാപോളോയുടെ ഉപദേശവും. ‘പരിശുദ്ധ പിതാവേ, അങ്ങെനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണം. ഇവിടെയുള്ള മറ്റ് തടവുകാര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണം’ നിക്കോള്‍ പാപ്പായ്ക്ക് എഴുതി. രൂപത […]

കോവര്‍കഴുതപ്പുറമേറി എത്തിയ വിശുദ്ധന്‍!

കോവര്‍കഴുതപ്പുറമേറി എത്തിയ വിശുദ്ധന്‍!

ഫാ. ബ്രൊച്ചേറോയുടെ രീതികള്‍ കൗബോയ് സ്‌റ്റൈലിലായിരുന്നു. പക്ഷേ, അച്ചന് അത് സ്വയം പുകഴ്ചയ്ക്കുള്ള മാര്‍ഗമായിരുന്നില്ല, മറിച്ച് കോവര്‍ കഴുതയുടെ പുറത്തേറി അച്ചന്‍ സഞ്ചരിച്ചത് ആത്മാക്കളെ നേടാനുള്ള തീക്ഷണത മൂലമായിരുന്നു. അര്‍ജെന്റീനയിലെ കുന്നിന്‍പ്രദേശങ്ങളില്‍ ചിതറിപ്പാര്‍ത്തിരുന്ന വിശ്വാസികളുടെ പക്കല്‍ കുന്നുകളും താഴ്‌വരകളും താണ്ടി അച്ചന്‍ കൂദാശകളുമായെത്തി. അര്‍ജെന്റീനിയന്‍ കൗബോയ്മാരായ ഗൗച്ചോ സ്‌റ്റൈലില്‍ വസ്ത്രധാരണം ചെയ്തിരുന്ന അച്ചന്‍ പരി. മറിയത്തിന്റെ തിരുസ്വരൂപവും കുര്‍ബാനയ്ക്കാവശ്യമായ പൂജ്യവസ്തുക്കളും പ്രാര്‍ത്ഥനാ പുസ്തകവുമെല്ലാം കോവര്‍ കഴുതയുടെ പുറത്ത് വച്ച് തണുപ്പിനെയും ചൂടിനെയും വകവയ്ക്കാതെ മലയോരങ്ങള്‍ താണ്ടി അലഞ്ഞു. ‘ആടുകളുടെ […]

പ്രണയവും മതംമാറ്റങ്ങളും

പ്രണയവും മതംമാറ്റങ്ങളും

വലിയ ഞെട്ടലുകളുടെ വാതില്‍ തുറക്കുകയാണ് മതംമാറ്റത്തിനായി പ്രണയം ഉപയോഗിക്കപ്പെടുന്നു എന്ന അറിവുകള്‍. പ്രണയത്തില്‍ തുടങ്ങി മതംമാറ്റത്തിലെത്തുന്ന ഈ യാത്ര അവസാനിക്കുന്നത് ഐഎസ് പോലുള്ള ഭീകര സംഘടനകളിലാണെന്ന പുതിയ വെളിപ്പെടുത്തലുകള്‍ ഒരു ചോദ്യം മുന്നിലേക്കു വച്ചു തരുന്നുണ്ട്. പ്രണയങ്ങള്‍ക്കു നല്‍കുന്ന വിലയാണോ മതപരിവര്‍ത്തനം. അല്ലെങ്കില്‍ പ്രണയത്തിന്റെ പേരില്‍ മാറാവുന്ന ഒരു വസ്ത്രമാണോ മതവിശ്വാസം? ഇങ്ങോട്ട് മതം മാറിയാല്‍ പെണ്ണിനെ കെട്ടിച്ചു തരാം എന്ന് നിബന്ധന വയ്ക്കുന്നവരുടെ തലമുറ തന്നെയാണ് നമ്മുടേത്. രണ്ടു മതത്തില്‍ പെട്ട യുവതീയുവാക്കള്‍ തമ്മില്‍ പ്രണയത്തില്‍ […]

തോല്‍ക്കുന്നവര്‍ക്കും ചിറകുകളുണ്ട്!

തോല്‍ക്കുന്നവര്‍ക്കും ചിറകുകളുണ്ട്!

ഇരുപത്തഞ്ച് വര്‍ഷം മുമ്പാണ്. എന്റെ എസ്എസ്എല്‍സി കാലം. ഇന്ത്യന്‍ രൂപയുടെ വിലയിടിഞ്ഞതു പോലെ ഡിസ്റ്റിംഗ്ഷനും ഫസ്റ്റ് ക്ലാസിനും വിലയിടിഞ്ഞു പോകുന്നതിനു മുമ്പുള്ള കാലമാണ്. പത്താം ക്ലാസിലെത്തുമ്പോള്‍ ഭേദപ്പെട്ട മാര്‍ക്ക് വാങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മഞ്ഞപിത്തം വന്ന് ഒരു മാസം ചികിത്സയിലായതോടെ പഠനത്തിന്റെ താളം തെറ്റുകയും ആവേശം തണുക്കുകയും ചെയ്തു. പിന്നെ നന്നായി പഠിച്ചിട്ടില്ലെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. എന്നാല്‍ എന്റെ ഡാഡി എന്തു കൊണ്ടോ വലിയ പ്രതീക്ഷ വച്ചിരുന്നു. ഞാന്‍ ഫസ്റ്റ് ക്ലാസോ ഡിസ്റ്റിംഗ്ഷനോ വാങ്ങും എന്ന് എല്ലാവരോടും […]

1 2 3 7