ദിവ്യകാരുണ്യസ്വീകരണം – ചരിത്രത്തിലൂടെ

ദിവ്യകാരുണ്യസ്വീകരണം – ചരിത്രത്തിലൂടെ

ആദിമ നൂറ്റാണ്ടു മുതല്‍ ക്രിസ്ത്യാനികള്‍ ദിവ്യകാരുണ്യം സ്വീകരിച്ചിരുന്നോ? ദിവ്യബലിയില്‍ സംബന്ധിച്ചിരുന്ന എല്ലാവരും ദിവ്യകാരുണ്യം സ്വീകരിച്ചിരുന്നോ? തുടങ്ങിയ ഒട്ടേറെ സംശയങ്ങള്‍ വിശ്വാസികള്‍ക്കുണ്ട്. ചരിത്രത്തില്‍ പല കാലഘട്ടത്തിലൂടെ പരിണാമം പ്രാപിച്ചു വന്നതാണ് ദിവ്യബലിയിലെ ദിവ്യകാരുണ്യ സ്വീകരണ രീതി. അതിന്റെ പരിണാമ ചരിത്രമാണിവിടെ കുറിക്കുന്നത്. ആചാരങ്ങളെ നിര്‍ണയിക്കുന്നത് വിശ്വാസപരമായ തത്വങ്ങളും അതോടൊപ്പം ചരിത്രപരമായ അനുഷ്ഠാനങ്ങളുമാണ്. വിശ്വാസപ്രമാണം അടിസ്ഥാനമായി നോക്കുകയാണെങ്കില്‍ ദിവ്യബലിയില്‍ സമ്പൂര്‍ണമായി ഭാഗഭാക്കാകണമെങ്കില്‍ വിശ്വാസി ദിവ്യകാരുണ്യം സ്വീകരിക്കണം. ഭക്ഷണത്തിന്റെ അര്‍പ്പണം പരമപ്രധാനമായി വരുന്ന ബലിയില്‍ ആ ഭക്ഷണം ‘ഭുജിക്കുക’ എന്നതാണ് സ്വാഭാവിക […]

ആത്മഹത്യയ്‌ക്കൊരുങ്ങി നിന്നയാളോട് മുഹമ്മദ് അലി പറഞ്ഞു: താങ്കള്‍ എന്റെ സഹോദരനാണ്…!

ആത്മഹത്യയ്‌ക്കൊരുങ്ങി നിന്നയാളോട് മുഹമ്മദ് അലി പറഞ്ഞു: താങ്കള്‍ എന്റെ സഹോദരനാണ്…!

1981 ജനുവരി 19. ലോസ് ആഞ്ചലസിലെ മിറക്കില്‍ മൈല്‍ ഓഫീസിന്റെ ഒന്‍പതാം നിലയില്‍ ആത്മഹത്യാ ഭീഷണി മുഴക്കി നില്‍ക്കുകയായിരുന്നു, ആ യുവാവ്. പരിഭ്രാന്തനായി കാണപ്പെട്ട അയാള്‍ ആരുടെയും അനുനയ വാക്കുകള്‍ക്ക് ചെവി കൊടുത്തില്ല. പോലീസ് മനശാസ്ത്രജ്ഞനും ചാപ്ലിനും ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. അന്നേരമാണ് ലോക ബോക്‌സിംഗ് ചാമ്പ്യന്‍ മുഹമ്മദലി രംഗത്തു വന്നത്. റോള്‍സ് റോയ്‌സ് കാറില്‍ വന്നിറങ്ങിയ അലി പടവുകള്‍ കയറി നേരെ ഒമ്പതാം നിലയിലെത്തി. ആത്മഹത്യക്കാരന്‍ നിന്നിരുന്ന ഫയര്‍ എസ്‌കേപ്പ് ജനാലയുടെ തൊട്ടടുത്തുള്ള ജാലകത്തില്‍ നിന്നു കൊണ്ട് […]

ലൈറ്റ് ഹൗസ്

ലൈറ്റ് ഹൗസ്

ഏതാണ്ട് മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷം വീണ്ടും പടിഞ്ഞാറന്‍ കടല്‍ത്തീരത്ത് മാനം നോക്കി നില്‍ക്കുന്ന ലൈറ്റ് ഹൗസിനു മുമ്പിലൂടെ വീണ്ടും കടന്നു പോയി. ഇരുന്നൂറ്റമ്പതോളം പടവുകള്‍ ഓടിക്കയറിയ ചെറുബാല്യമാണപ്പോള്‍ ഓര്‍മ വന്നത്. ഇന്ന് അത്രയും പടികള്‍ ഒരുമിച്ചു കയറാന്‍ ആരോഗ്യം അനുവദിക്കുന്നില്ല. ചുവപ്പു ചായം തേച്ച പ്രകാശഗോപുരത്തിനു കീഴെ വെറുതെ നോക്കി നിന്നു. കടലുകളുടെ ഓര്‍മകളെ തഴുകി വന്ന കാറ്റില്‍ ഏതോ കാലത്തിന്റെ മിഴിനീരുപ്പ്! ഏഴോ എട്ടോ വയസ്സുള്ള കാലത്ത്, വിജനമായ റോഡരികിലെ പീടികകള്‍ക്കു മുില്‍ വു കിതച്ചു […]

മണ്ണിന്റെ മക്കളുടെ നിലവിളിയായി കമ്മട്ടിപ്പാടം

മണ്ണിന്റെ മക്കളുടെ നിലവിളിയായി കമ്മട്ടിപ്പാടം

എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ എറണാകുളം ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റാന്‍ഡിന്റെ പരിസരത്തുള്ള ക്വാര്‍ട്ടേഴ്‌സിലാണ് കൗമാരം ചെലവിട്ടത്. ഒരു റെയില്‍പാത മുറിച്ചു പോയാല്‍ അതിനപ്പുറമെങ്ങോ ആയിരുന്നു, അന്ന് കമ്മട്ടിപ്പാടം. രാജീവ് രവിയുടെ കമ്മട്ടിപ്പാടം ഏതൊക്കെയോ ഓര്‍മകളെ ഉലയില്‍ ചെന്ന് ഊതിയുണര്‍ത്തി. ഹൈസ്‌കൂള്‍ കാലത്ത്,ചതുപ്പുനിലങ്ങള്‍ക്കിടയിലെ ഏകാന്തമായ പച്ചപ്പില്‍ കളിക്കു കൂടിയിരുന്നവരിലാരിലൊക്കെയോ ഉണ്ടായിരുന്നു, കമ്മട്ടിപ്പാടത്തിന്റെ ഗന്ധം. ഓര്‍മയിലുണ്ട് ഒരു മുരുകന്‍, ഒരു രാജന്‍. പിന്നെ മുരുകേശനും കിഷോറും. അവരിലാരെങ്കിലും ചോര ചിന്തുന്നത് നേരിട്ടു കണ്ടിട്ടില്ലെങ്കിലും അവരില്‍ ആരുടെയൊക്കെയോ ഭാഷയിലും ശരീരഭാഷയിലുമുണ്ടായിരുന്നു, കമ്മട്ടിപ്പാടത്തിന്റെ ചേറ്റുമണം. കളി […]

സെമിനാരിയില്‍ നിന്നൊഴുകുന്ന പ്രകാശരശ്മികള്‍

സെമിനാരിയില്‍ നിന്നൊഴുകുന്ന പ്രകാശരശ്മികള്‍

വൈദികവിഷാദരാഗങ്ങള്‍ എന്നൊരു ലേഖനം ഒരു മാസം മുമ്പ് എഴുതിയ ഇവിടെ പ്രസിദ്ധീകരിച്ചപ്പോള്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. പലരും ആവേശത്തോടെ അത് ഏറ്റു വാങ്ങിയപ്പോള്‍, വ്യക്തിപരമായി എന്നോട് അടുപ്പമുള്ള ചില വൈദിക സഹോദരന്മാര്‍ക്ക് അത് ദുഖമുളവാക്കി എന്ന് ചിലര്‍ തുറന്നു പറഞ്ഞു. തങ്ങളെയും ജനം അപ്രകാരം കാണാന്‍ തുടങ്ങും എന്നതാണ് അവരെ സങ്കടപ്പെടുത്തിയത്. ചിലര്‍ അങ്ങനെയുമുണ്ട് എന്നു പറയാന്‍ മാത്രമാണ് ഞാന്‍ മുതിര്‍ന്നത്; പൊതുവേ അങ്ങനെയാണെന്നല്ല. വൈദിക രൂപീകരണത്തില്‍ അധികാരികള്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും കൊടുക്കുകയാണെങ്കില്‍ വിശ്വാസികളുടെ മുമ്പില്‍ പൗരോഹിത്യത്തിന് ചീത്തപ്പേരുണ്ടാക്കുന്ന […]

ബ്രദര്‍

ബ്രദര്‍

‘കം മൈ ബ്രദര്‍…’ ആരവങ്ങള്‍ നിറഞ്ഞ പകല്‍ ശബ്ദങ്ങളുടെ ഇടവേളയില്‍, പതിഞ്ഞതെങ്കിലും ഊഷ്മളവും ഹൃദ്യവുമായ ശബ്ദം. ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ സായാഹ്നങ്ങളിലൊന്നില്‍ അഗസ്റ്റിന്‍ വല്ലൂരാനച്ചനെ കാണാന്‍ മുറിയില്‍ ചെന്നതാണ്. ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ബ്രദര്‍ എന്ന വിളികള്‍ ഏറെ കേട്ടിരിക്കുന്നു. എന്നിട്ടും ആ ഒരു ശബ്ദം മാത്രം മനസ്സില്‍ മായാതെ. ഒരു മുന്‍പരിചവുമില്ലാത്ത ഒരാളായി കടന്നു ചെന്നതാണ്, ഞാന്‍. എങ്കിലും ആഴത്തില്‍ നിന്നൊവിടെയോ നിന്നുള്ള ശബ്ദം. ബ്രദര്‍ എന്ന വാക്ക് അത്ര ഹൃദ്യമായി ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല… ഏറ്റവും ഹൃദ്യമായി […]

വൈദിക വിഷാദരാഗങ്ങള്‍

വൈദിക വിഷാദരാഗങ്ങള്‍

എന്തു കൊണ്ട് വൈദികര്‍ക്ക് വിഷാദരോഗം ബാധിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഞാന്‍ ആളല്ല. വിഷാദരോഗം ബാധിക്കുന്നവരെല്ലാവരും നല്ല ജീവിതം നയിക്കാത്തവരാണെന്നും എനിക്ക് അഭിപ്രായമില്ല. സന്ന്യാസികളും വിശുദ്ധ ജീവിതം നയിച്ചിരുന്നവര്‍ പോലും ചില ഘട്ടങ്ങളില്‍ വിശ്വാസപ്രതിസന്ധികള്‍ക്കോ താല്ക്കാലിക വിഷാദത്തിനോ വിധേയരായിട്ടുണ്ട്. എന്നാല്‍ വൈദികരെ അര്‍ത്ഥശൂന്യതയിലേക്ക് നയിക്കാന്‍ കാരണമായേക്കാവുന്ന ചില കാര്യങ്ങളെ കുറിച്ച എനിക്ക് ചില ധാരണകളുണ്ട്. തക്ക സമയത്ത് ജീവിതത്തിന്റെ അര്‍ത്ഥം ഗ്രഹിക്കാത്തതു കൊണ്ടാണ് അവര്‍ക്ക് പിന്നീട് ജീവിതത്തില്‍ അര്‍ത്ഥശൂന്യത അനുഭവപ്പെടുന്നതെന്നാണ്‌ എന്നാണ് എന്റെ വിശ്വാസം. ഈ കുറിപ്പ് ആര്‍ക്കെതിരെയും ഒരു […]

കവിതകള്‍ കത്തിച്ച് ഈശോസഭയില്‍ ചേര്‍ന്ന മഹാകവിയുടെ കഥ

കവിതകള്‍ കത്തിച്ച് ഈശോസഭയില്‍ ചേര്‍ന്ന മഹാകവിയുടെ കഥ

ജെരാര്‍ദ് മാന്‍ലി ഹോപ്കിന്‍സ്! ലോകകവിതകളെ പഠന വിധേയമാക്കിയവര്‍ക്ക് അവഗണിക്കാനാവാത്ത നാമം. ദ് വിന്‍ഡോവര്‍ എന്ന ഒറ്റ കവിത കൊണ്ട് ഇംഗ്ലീഷ് മഹാകവികള്‍ക്കൊപ്പം സ്ഥാനം പിടിച്ച മഹാപ്രതിഭ. ജോണ്‍ റസ്‌കിന്റെയും റൊസെറ്റിയുടെയും ആരാധകനായിരുന്ന ഹോപ്കിന്‍സിന്റെ ബാല്യകാല സ്വപ്‌നം കവിയും ചിത്രകാരനും ആവുക എന്നതായിരുന്നു. അസാധരണമായിരുന്ന ഹോപ്കിന്‍സിന്റെ വാങ്മയവും ഭാവനയും. കവിതയുടെ ആകാശത്ത് ഒരു ഫാല്‍ക്കനെ പോലെ വിഹരിക്കുന്ന കാലത്താണ് ഓക്‌സ്‌റഫോര്‍ഡില്‍ വച്ച് ജോണ്‍ ഹെന്റി ന്യൂമാനുമായി കണ്ടുമുട്ടിയത്. ആത്മാവില്‍ ഉറങ്ങിക്കിടന്നിരുന്ന ആത്മീയദാഹങ്ങളുണര്‍ന്നു. 1866 ല്‍ ഹോപ്കിന്‍സ് കത്തോലിക്കനായി. തൊട്ടടുത്ത […]

പത്മശ്രീ ഒറാവോന്‍ വടക്കേയിന്ത്യയുടെ വാട്ടര്‍മാന്‍!

പത്മശ്രീ ഒറാവോന്‍ വടക്കേയിന്ത്യയുടെ വാട്ടര്‍മാന്‍!

‘ഞാന്‍ ചെയ്തതെല്ലാം എന്റെ സമൂഹത്തിന്റെ പിന്തുണയോടെയായിരുന്നു. പിന്നെ ഈ പുരസ്‌കാരം ഞാനെങ്ങനെ ഒറ്റയ്ക്ക് വാ്ങ്ങും?’ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച സൈമണന്‍ ഒറാവോന്‍ എന്ന കത്തോലിക്കനായ ഗോത്രവര്‍ഗക്കാരന്‍ ചോദിച്ചു. 83 കാരനായ സൈമണന്‍ ഒറാവോന്‍ ജാര്‍ക്കണ്ഡ്കാരനാണ്. നാലാം തരത്തില്‍ പഠിക്കുമ്പോള്‍ പഠനം അവസാനിപ്പിച്ചു. പക്ഷേ, ജീവിതം അവാസാനിച്ചില്ല. ഒറാവോന്‍ പിന്നെ നാടിന്റെ ജലമനുഷ്യനായി. മനുജന്റെയും മണ്ണിന്റെയും ദാഹം ശമിപ്പിച്ച വാട്ടര്‍മാന്‍! വറുതി വാഴുന്ന ഗ്രാമദുഖങ്ങള്‍ കണ്ടാണ് ഒറാവോന്‍ ബാല്യകാലം പിന്നിട്ടത്. ഏക്കറുകണക്കിന് ഭൂമിയും കൃഷിയും നശിപ്പിച്ച വറുതി കന്നുകാലികളെയും […]

തനിയെ…

തനിയെ…

‘എലോണ്‍ വിത്ത് നണ്‍ ബട്ട’് ദീ മൈ ഗോഡ് ഐ ജേഴ്ണി ഓണ്‍ മൈ വേ… ‘ പണ്ട് കേട്ടൊരു ഇംഗ്ലീഷ് ഗാനമാണ്. തനിച്ചായിരുന്നൊരു കാലത്ത് പ്രിയഗാനമായിരുന്നു, ഇത്. അതിന്റെ വരികള്‍ മനസ്സില്‍ താലോലിക്കുമ്പോള്‍ അവാച്യമായൊരു അനുഭൂതി വന്നു മൂടുമായിരുു. ‘നീയല്ലാതെ മറ്റാരും കൂട്ടിനില്ലാതെ ഞാന്‍ എന്റെ വഴിത്താരകള്‍ താണ്ടുന്നു…’ കാടും മേടും പര്‍വതനിരകളും കടന്നു തനിയെ ഒരു യാത്ര. മുകളിലാകാശവും താഴെ കടലും മാത്രമായി തനിച്ചുള്ള സമുദ്രയാനങ്ങള്‍. എന്നിട്ടും ഉള്ളിലെ ബോധ്യങ്ങള്‍ കൊണ്ട് അനിഷേധ്യമായ ദൈവസാന്നിധ്യമറിയുന്നു. […]