കരുണയ്ക്ക് വലിയ വില കൊടുത്ത ഒരാള്‍!

കരുണയ്ക്ക് വലിയ വില കൊടുത്ത ഒരാള്‍!

കരുണയുടെ കഠിനമായ പാതയാണ് റെക്‌സി ഡിക്രൂസ് എന്ന ചെറുപ്പക്കാരാന്‍ തെരഞ്ഞെടുത്തത്. തൊണ്ണൂറുകളില്‍ സമാന്യം നല്ല തങ്ങളുടെ സ്വേച്ഛാവിഹാരത്തിന് പെട്ടെന്നു വിലങ്ങു വീണപ്പോള്‍ പെണ്‍കുട്ടികള്‍ ഉള്ളിന്റെയുള്ളില്‍ പ്രതികാരത്തിന്റെ കനല്‍ സൂക്ഷിച്ചു വച്ച ഈ നടന്നു വന്നിരുന്ന ഒരു കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് സ്ഥാപനം ഉപേക്ഷിച്ച് തലചായ്ക്കാന്‍ ഇടമില്ലാത്ത നല്ലിടയന്റെ വഴിയേ തെരുവില്‍ നഷ്ടപ്പെട്ട കുഞ്ഞാടുകളെ തേടി ഇറങ്ങിത്തിരിച്ചപ്പോള്‍, റെക്‌സിക്ക് നല്ല ബോധ്യമുണ്ടായിരുന്നു, ജീവിതം ഇനി അത്ര എളുപ്പമാവില്ല. കരുണ വലിയ വില ആവശ്യപ്പെടുന്നു! ബ്രദര്‍ മാവരൂസിന്റെ ജീവിതം പ്രചോദനമായപ്പോഴാണ് റെക്‌സി […]

കടലിന്നഗാധമാം നീലിമയില്‍ ഒരു ക്രിസ്തുരൂപം!

കടലിന്നഗാധമാം നീലിമയില്‍ ഒരു ക്രിസ്തുരൂപം!

ആഴക്കടലില്‍ കരമുയര്‍ത്തി നില്‍ക്കുന്ന ഒരു ക്രിസ്തുരൂപം. പവിഴപ്പുറ്റുകള്‍ പടര്‍ന്ന് പ്രകൃതിയോടും കടലിനോടും ലയിച്ചു നില്‍ക്കുന്ന ഈ ക്രിസ്തുരൂപത്തിന്റെ ചരിത്രത്തിന് മുക്കാല്‍ നൂറ്റാണ്ട് പഴക്കമുണ്ട്. 1954 ആഗസ്റ്റ് 22 നാണ് ഈ വെങ്കല ശില്പം ഇറ്റലിയിലെ സാന്‍ ഫ്രുട്ടുസോ ഭാഗത്ത്, മെഡിറ്ററേനിയന്‍ കടലില്‍ സ്ഥാപിതമായത്. കടലിന്റെ അടിത്തട്ടില്‍, 15 മീറ്റര്‍ കീഴെയായിട്ടാണ് വെങ്കിലത്തില്‍ തീര്‍ത്ത ഈ ക്രിസ്തുശില്പം നിലകൊള്ളുന്നത്. ഇറ്റാലിയന്‍ മുങ്ങല്‍ വിദഗ്ദനായിരുന്ന ഡുവിലിയോ മര്‍ക്കാന്തെയുടെ സ്വപ്‌നമായിരുന്നു, കടലിന്നഗാധതയിലെ ക്രിസ്തുരൂപം. ശില്പം നിര്‍മിക്കാന്‍ ഏല്‍പിച്ചത് ഗ്വിഡോ ഗാലെറ്റി എന്ന […]

എല്ലാം പോയി… ബാക്കിയുള്ളത് വിശ്വാസം മാത്രം!

എല്ലാം പോയി… ബാക്കിയുള്ളത് വിശ്വാസം മാത്രം!

അത്ര എളുപ്പമല്ല നമുക്കിത് മനസ്സിലാക്കാന്‍. സ്വന്തം വീട്, വിദ്യാലയം, കൂട്ടുകാര്‍, ശുചിയായി ജീവിക്കുന്നതിനുള്ള അന്തരീക്ഷം, സുരക്ഷിതമായ ദൈനംദിന ജീവിതം… ഇതെല്ലാം അവര്‍ക്ക് അന്യമാണ്. ഇറാക്കില്‍ ഐഎസ് ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി കുടുംബത്തോടൊപ്പം ഓടി രക്ഷപ്പെടേണ്ടി വന്ന ആ അറുനൂറ് കുട്ടികള്‍ക്ക്! കളികളും പൊട്ടിച്ചിരികളും നിറഞ്ഞ പ്രശാന്തമായ മേച്ചില്‍പുറത്തില്‍ നിന്ന് പെട്ടെന്ന് ചിതറിക്കപ്പെട്ട കുഞ്ഞാട്ടിന്‍ കൂട്ടം പോലെയായിരുന്നു, അവര്‍. ഭീകരരില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഓടുമ്പോള്‍ വേര് മുഴുവന്‍ അറ്റു പോയി. എല്ലാമെല്ലാം പോയി… എന്നിട്ടും അവര്‍ […]

സജലം

സജലം

രണ്ടു നിലവിളികള്‍ക്കിടയിലുള്ള ഒരു ശ്വാസമാണ് ജീവിതമെന്നു പറഞ്ഞതാരാണ്? അമ്മയുടെ നിലവിളികള്‍ക്കിടയില്‍ ഒരു നാള്‍ നിങ്ങള്‍ നിലവിളിയോടെ പിറക്കുന്നു. മറ്റൊരു നാള്‍ ആരുടെയൊക്കെയോ നിലവിളികള്‍ തങ്ങിനില്‍ക്കുന്ന ഈറന്‍വായുവിലേക്കു മിഴിപൂട്ടി നിങ്ങള്‍ യാത്രയാകുന്നു… എന്നിട്ടും, നമ്മുടെ ജീവിതങ്ങള്‍ എന്തുകൊണ്ടാണ് നിര്‍ജലമായി പോകുന്നത്? എനിക്കു പരിചയമുള്ള ഒരാളെ കുറിച്ച് ഒരു സംഭവം കേട്ടിട്ടുണ്ട്. സ്വന്തം സഹോദരിയുടെ മരണ അറിയിപ്പു വന്നപ്പോള്‍ ഇല്ലാത്ത ജോലിത്തിരക്കു ഭാവിച്ച് അവരുടെ സംസ്‌കാരത്തിനു വൈകിയെത്തിയത്. പിന്നീട് അതിനെ കുറിച്ച് സഹപ്രവര്‍ത്തകരോടു വീമ്പു പറഞ്ഞത്. ജോലി കഴിഞ്ഞിട്ടേയുള്ളൂ ഉറ്റവരുടെ […]

ബ്രസല്‍സ് ആക്രമണത്തെ അതിജീവിച്ച ഇന്ത്യക്കാരി ഉദരസ്ഥശിശുവിന് എഴുതിയ കത്ത്…

ബ്രസല്‍സ് ആക്രമണത്തെ അതിജീവിച്ച ഇന്ത്യക്കാരി ഉദരസ്ഥശിശുവിന് എഴുതിയ കത്ത്…

ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ തീവ്രവാദികള്‍ ബോംബിട്ടപ്പോള്‍ സ്‌നേഹ മേത്ത എന്ന ഇന്ത്യക്കാരി ഒന്നേ ഓര്‍ത്തുള്ളൂ. തന്റെ ഉദരത്തിലുള്ള പതിനാറു ആഴ്ച മാത്രം വളര്‍ച്ചയെത്തിയ കുഞ്ഞ് ജീവിക്കണം! ദൈവം ദാനമായി നല്‍കിയ പ്രാണന്‍ കൈക്കുമ്പിളില്‍ ചേര്‍ത്തു പിടിച്ച് ആ അമ്മ തന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിന് ഒരു കത്തെഴുതി, അതീവ ഹൃദയഹാരിയായ ഒരു കത്ത്. ‘ജീവിതം എത്ര വിസ്മയകരമാണെന്ന്, കുഞ്ഞേ നിന്നോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിറയെ നല്ലയാളുകളാണ് ഈ ഭൂമിയില്‍…’ ബ്രസല്‍സ് വിമാനത്താവളത്തില്‍ ബോംബാക്രമണമുണ്ടായ കഴിഞ്ഞ ചൊവ്വാഴ്ച ഭര്‍ത്താവ് […]

ലോകോത്തര ക്രിസ്തുശില്പങ്ങള്‍ – 1: റിയോയിലെ രക്ഷകന്‍

ലോകോത്തര ക്രിസ്തുശില്പങ്ങള്‍ – 1: റിയോയിലെ രക്ഷകന്‍

ചിത്രകാരന്മാരായാലും ശില്പികളായാലും യേശു ക്രിസ്തുവിനെ പോലെ ഇത്രയേറെ ചിത്രീകരിക്കപ്പെട്ട നേതാവില്ല. യേശുവിന്റെ വ്യക്തിത്വത്തിന്റെ സാര്‍വലൗകികതയും മനുഷ്യനോടുള്ള അനുപമമായ കരുണയും ഏതു കലാകാരന്റെയും ഭാവനയെ ഉത്തേജിപ്പിക്കുന്നതാണ്. രക്ഷകനായും രാജാവായും ലോകനാഥനായും പ്രപഞ്ചത്തെ ആശീര്‍വദിച്ചു കൊണ്ട് നില്‍ക്കുന്ന ക്രിസ്തുരൂപങ്ങള്‍ മതപരമായി മാത്രമല്ല, കലാപരമായും വിസ്മയങ്ങളാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ പത്ത് ക്രിസ്തു ശില്‍പങ്ങളെ പരിചയപ്പെടാം. റിയോയിലെ രക്ഷകന്‍: ക്രിസ്തുശില്പങ്ങളില്‍ ഒന്നാം സ്ഥാനം ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദ റിഡീമറിനു തന്നെ. സംശയമില്ല! ബ്രസീലിന്റെ മുഖമുദ്ര തന്നെയായി മാറിയിരിക്കുന്ന […]

കല്ലറ തുറന്നുവരുന്ന മഹാതേജസ്സ്!

കല്ലറ തുറന്നുവരുന്ന മഹാതേജസ്സ്!

2002. മഴ കനത്ത ജൂണ്‍ മാസം. ഒന്‍പതാം തവണയും ഛര്‍ദിച്ചു കഴിഞ്ഞപ്പോള്‍ ബാക്കി വന്നത് രക്തം. പിറ്റേന്ന് നടക്കേണ്ട അയല്‍ക്കാരിയുടെ വിവാഹത്തിനൊരുക്കിയിട്ട കാറില്‍ പാതിരാത്രി ആശുപത്രിയിലെത്തുമ്പോള്‍ പുരാതന വിധിതീര്‍പ്പുകള്‍ കുറിച്ചിട്ട ഒരാളെ പോലെ, ഞാന്‍ ജീവന്‍ വാര്‍ന്നു കിടന്നു… അഗതികളായ ഒരപ്പനും അമ്മയും എന്തു ചെയ്യണമെന്നറിയാതെ നോക്കി നില്‍ക്കെ ഐസിയുവില്‍ ദൈവമയച്ചതു പോലെ ഒരതിഥിയെത്തി. വരാപ്പുഴയുടെ മുന്‍ മെത്രാപ്പോലീത്ത ഡാനിയേല്‍ അച്ചാരുപറമ്പില്‍. വിശേഷപ്പെട്ട ഏതോ ജീവന്‍ എന്ന തെറ്റിദ്ധരിച്ച് പാവം നഴ്‌സുമാര്‍ ഉഷാറായി. നെഫ്രോളജിസ്റ്റ് ഓടിയെത്തി. ആയുസ്സിന്റെ […]

മനുഷ്യപുത്രന്റെ അമ്മ

മനുഷ്യപുത്രന്റെ അമ്മ

താവഴിയില്‍ ഒരു അമ്മായിഅമ്മൂമ്മയുണ്ട്. നിഷ്‌കളങ്കത ഉടലാര്‍ന്ന പോലെ ഒരു സ്ത്രീ. എഴുപത്തഞ്ചിലേറെ സംവത്സരങ്ങള്‍ ഈ ഊഴിയില്‍ ജീവിച്ചിട്ടും അവര്‍ കാപട്യത്തിന്റെ ബാലപാഠങ്ങള്‍ പോലും പഠിച്ചില്ല എന്നതാണ് അവരെ കുറിച്ചുള്ള പ്രധാന നിരീക്ഷണങ്ങളിലൊന്ന്. നിര്‍ഭാഗ്യങ്ങളുടെയും സങ്കടങ്ങളുടെയും പെരുമഴ പെയ്ത വഴികളിലൂടെ ജീവിതം നീന്തിക്കയറി വന്ന് ബാല്യത്തിന്റെ പ്രകാശം മായാത്ത പുഞ്ചിരി തൂകിക്കൊണ്ട് അവര്‍ ഇന്നും നില്‍ക്കുന്നു. നിഷ്‌കളങ്കതയുടെ കൂടെ അറിവില്ലായ്മ, ലോകവിവരമില്ലായ്മ, വിദ്യാഭ്യാസത്തിന്റെ കുറവ് എന്നീ ഗുണങ്ങളും ചേര്‍ന്നപ്പോള്‍ ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ അവര്‍ വിദ്യാസമ്പന്നനും ഉന്നത […]

വി. യൗസേപ്പ് – മരണത്തെ ആഘോഷമാക്കിയ പെരുന്തച്ചന്‍

വി. യൗസേപ്പ് – മരണത്തെ ആഘോഷമാക്കിയ പെരുന്തച്ചന്‍

ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും! ഇങ്ങനെ പറഞ്ഞൊരാളുടെ അപ്പനാണ് യൗസേപ്പ് പിതാവ്. പ്രപഞ്ചത്തിന്റെ പ്രാണന്‍ സ്പന്ദിക്കുന്നത് തൊട്ടടുത്ത് നിന്നു കേട്ടയാള്‍. ഉലകത്തിന്റെ പ്രാണനായവന്റെ പ്രാണന്‍ അകാലത്തില്‍ അസ്തമിക്കാതിരിക്കാന്‍ മരുഭൂമിയിലൂടെ അന്യദേശത്തേക്ക് ഓടിപ്പോയവന്‍. ആ ചിത്രം ഒന്ന് സങ്കല്‍പിച്ചു നോക്കുക. പ്രപഞ്ചത്തിന്റെ ജീവനെ തുണിയില്‍ പൊതിഞ്ഞു പിടിച്ച് മരുഭൂമിയിലെ കൊടും ചൂടിലും രാത്രിയിലെ കൊടും തണുപ്പിലും പലായനം ചെയ്യുന്നൊരാള്‍. ‘ജീവനും’ കൊണ്ട് ഓടുന്നയാള്‍. ജീവന് കാവല്‍ നില്‍ക്കുകയും ജീവനെ പൊതിഞ്ഞു പിടിക്കുകയും ചെയ്തയാള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് […]

ഓശാനയും പനയോലയും നമ്മുടെ കുരുത്തോലയും

ഓശാനയും പനയോലയും നമ്മുടെ കുരുത്തോലയും

നാം കേരളീയര്‍ ഓശാനപ്പെരുനാളിന് വീശുന്നത് തെങ്ങിന്‍ കുരുത്തോലയാണെങ്കിലും പരമ്പരാഗതമായി ആഗോളസഭ ഓശാന ഞായറിനെ വിശേഷിപ്പിക്കുന്നത് പാം സണ്‍ഡേ അഥവാ പനയോലകളുടെ ഞായര്‍ എന്നാണ്. യേശു ക്രിസ്തു രാജപ്രതാപങ്ങളോടെ ജരുസലേമിലേക്ക് പ്രവേശിച്ച നേരം ആദരവും ആവേശവും തിരയിളക്കിയ യഹൂദജനം പനയോലകള്‍ വീശി യേശുവിനെ എതിരേറ്റ സംഭവത്തിന്റെ ഓര്‍മയാണ് ഓശാന ഞായര്‍ അഥവാ പാം സണ്‍ഡേ. കൈകളില്‍ പനയോലകളും നാവില്‍ ഓശാന സ്തുതികളുമായിട്ടാണ് ജനം ക്രിസ്തുവിനു ചുറ്റും ആര്‍ത്തിരമ്പിയത്. അപ്പോള്‍ ഓശാന ഞായര്‍ എന്നോ പാം സണ്‍ഡേ എന്നോ വിശേഷിപ്പിക്കുന്നതില്‍ […]