സഭ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയൊന്നുമല്ല

സഭ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയൊന്നുമല്ല

സ്വാശ്രയം വന്നാലും നേഴ്‌സുമാരുടെ വേതനപ്രശ്‌നം വന്നാലും ലൈംഗികപീഡനം നടന്നാലും ആര്‍ക്കും വന്ന് കൊട്ടാവുന്ന ചെണ്ടയാണ് കേരളത്തിലെ കത്തോലിക്കാസഭ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. ഇപ്പോള്‍ അക്കാര്യത്തില്‍ ഒന്നു കൂടി തീരുമാനമായി. ഓഖി വന്നപ്പോഴും സഭയുടെ നേരെയാണ് ആക്രോശങ്ങളും കുറ്റപ്പെടുത്തലുകളും. മെത്രാന്മാരുടെ കൊള്ളരുതായ്മകളും വൈദികരുടെ അഴിമതികളും കന്യാസ്ത്രീമാരുടെ അവിഹിതങ്ങളും എല്ലാം കൂട്ടിക്കുഴച്ചുകൊണ്ടുള്ള നിര്‍ദ്ദയവും നിരുത്തരവാദിത്തപരവും നീതിരഹിതവുമായ വിമര്‍ശനങ്ങള്‍ക്ക് മേലുള്ള മറ്റൊരു കൈയൊപ്പുകൂടിയായി കടല്‍ക്ഷോഭത്തില്‍ പെട്ട കടലോര ജനതയ്ക്ക് വേണ്ടി കേരളത്തിലെ സഭ എന്തു ചെയ്തു എന്ന മട്ടിലുള്ള മാധ്യമവിചാരണകളും സോഷ്യല്‍ […]

പാഠം ഒന്ന്;  അണ്‍എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ വിലാപം

പാഠം ഒന്ന്;  അണ്‍എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ വിലാപം

ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഇന്ന് ആ അധ്യാപികയെ ഓര്‍മ്മിച്ചുപോയി. കേരളത്തിലെ ഒരു നഗരത്തിലെ,  സമ്പന്നരുടെ മക്കള്‍ മാത്രം പഠിക്കുന്ന സ്‌കൂളിലെ അധ്യാപികയായിരുന്നു അവര്‍. അവര്‍ എന്നോട് പറഞ്ഞത് ഇതാണ്. സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ കൈയില്‍ വില കൂടിയ ഫോണുകളാണുള്ളത്. വളരെ ലക്ഷ്വറിയസായ ജീവിതം നയിക്കുന്ന കുട്ടികള്‍. പക്ഷേ അവരെ പഠിപ്പിക്കുന്ന താനുള്‍പ്പെടുന്ന അധ്യാപകര്‍ക്ക് കിട്ടുന്ന മാസശമ്പളം ഈ കുട്ടികള്‍ക്ക് കിട്ടുന്ന പോക്കറ്റ് മണിയെക്കാളും വളരെ കുറവാണത്രെ.  പലപ്പോഴും ആ കുട്ടികള്‍ക്ക് മുമ്പില്‍ നില്ക്കുമ്പോള്‍ തനിക്ക് വല്ലാതെ അപകര്‍ഷത […]

കണ്ണന്താനത്തിന്റെ രാഷ്ട്രീയത്തിനു ക്രൈസ്തവർ കൈ കൊടുത്താൽ…

കണ്ണന്താനത്തിന്റെ രാഷ്ട്രീയത്തിനു ക്രൈസ്തവർ കൈ കൊടുത്താൽ…

വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന്‌ എക്കാലവും ആഗ്രഹിച്ച ഒരു ‘കരിയറിസ്റ്റി’ന്റെ വിജയം; അൽഫോൺസ് കണ്ണന്താനത്തിന്റെ സ്ഥാനലബ്‌ധിയെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം. ഒരു മതത്തിന്റെ ബ്രാക്കറ്റിൽ മെരുങ്ങിനിൽക്കുന്നതല്ല  കണ്ണന്താനത്തിന്റെ രാഷ്ട്രീയം. അങ്ങനെ വിശ്വസിക്കുന്നത് ഒരുതരം ഇകഴ്ത്തലാവും.  റബ്ബർ പാലിന്റെ മണമുള്ള കാഞ്ഞിരപ്പള്ളിയുടെ ‘O’ വട്ടത്തിൽ കളിച്ചുതീർക്കാനുള്ളതല്ല തന്റെ രാഷ്ട്രീയമെന്ന് പണ്ടേ പറഞ്ഞതാണ് അദ്ദേഹം. ഇടതുസ്വതന്ത്രന്റെ, വീണ്ടും വിപണി സാധ്യതയുള്ള കുപ്പായം അഴിച്ചുവെച്ച് ഇന്ദ്രപ്രസ്ഥത്തിലേക്ക് വണ്ടികയറിയതും അത് മുന്നിൽകണ്ട് തന്നെ.  എന്നാൽ, അൽഫോൻസ് എന്ന തുറുപ്പുചീട്ട് അതിവിദഗ്‌ധമായി എടുത്തുകളിക്കാൻ മോദിയും  അമിത് […]

വേണം, നമ്മുടെ നേഴ്സുമാര്‍ക്ക് നീതിയുടെ ടേക്ക് ഓഫ്

വേണം, നമ്മുടെ നേഴ്സുമാര്‍ക്ക് നീതിയുടെ ടേക്ക് ഓഫ്

ജനനം മുതല്‍ മരണം വരെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഒരിക്കലെങ്കിലും ആ സ്‌നേഹത്തിന്റെ സൗഖ്യശുശ്രൂഷ അനുഭവിക്കാത്തവരായി നമ്മില്‍ ആരുണ്ട്? രോഗദുരിതങ്ങളുടെ നിമിഷങ്ങളില്‍ ആ കരങ്ങളുടെ സ്പര്‍ശവും സാന്ത്വനവചസും എത്രയധികമായാണ് നമ്മെ ആശ്വസിപ്പിച്ചിട്ടുള്ളത്? അവരെ ഒഴിവാക്കിക്കൊണ്ടോ അവഗണിച്ചുകൊണ്ടോ കടന്നുപോകാന്‍ മാത്രം നാമാരും അത്രമേല്‍ ഒരുതരത്തിലും സമ്പന്നരല്ല. അവരെത്രെ ഭൂമിയിലെ മാലാഖമാര്‍ അഥവാ നേഴ്‌സുമാര്‍. മാലാഖമാര്‍ സ്വര്‍ഗ്ഗവാസികളാണ് എന്നാണ് വിശ്വാസം. പക്ഷേ ഈ മാലാഖമാര്‍ സ്വര്‍ഗ്ഗത്തിലാണോ? അവര്‍ മാലാഖമാര്‍ എന്ന വിശേഷണവും പേറി ജീവിക്കുന്നത് നരകത്തിലാണെന്നാണ്  നഴ്‌സുമാരുടെ ഇതുവരെയുള്ള ചരിത്രം […]

നിലത്തെഴുത്തും നീതിയുടെ ചാട്ടവാറും..

നിലത്തെഴുത്തും നീതിയുടെ ചാട്ടവാറും..

മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ നോക്കില്‍ നിന്നു ട്രെയിനില്‍ യാത്രചെയ്‌യുകയായിരുന്നു വയോധികനായ ഒരു വൈദീകന്‍. തീവണ്ടിമുറിയില്‍ ആ അപ്പൂപ്പനോട് ചങ്ങാത്തംകൂടി ഒരു കുഞ്ഞുബാലിക. പെട്ടെന്ന് ചെറുപ്പക്കാരിയായ ആ അമ്മ കുട്ടിയെ ശാസിച്ചുകൊണ്ടു പറഞ്ഞു: ‘പീഡോഫൈല്‍സ്’. കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്കുള്ള ഒറ്റവാക്കാണ് അത്. ആ നിമിഷം ഹൃദയംതകര്‍ന്ന് മരിച്ചുപോയിരുന്നെങ്കിലെന്നു കൊതിച്ചു ആ നല്ല പുരോഹിതന്‍. അദ്ദേഹം നേരിട്ട് പറഞ്ഞതാണിത്. ഇത് വിവരിക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ തൊണ്ടയിടറി. കത്തോലിക്ക രാജ്യമാണ് അയര്‍ലന്‍ഡ്. ജനസംഖ്യയുടെ എഴുപത്തിരണ്ട് ശതമാനവും കത്തോലിക്കര്‍. ജനജീവിതത്തില്‍ നൂറ്റാണ്ടുകളായി സക്രിയമായിരുന്നു സഭ; സജീവമായ […]

മാമയുടെ ലാസ്റ്റ് സപ്പറും വട്ടക്കുഴിയുടെ ഒടുവിലത്തെ അത്താഴവും

മാമയുടെ ലാസ്റ്റ് സപ്പറും വട്ടക്കുഴിയുടെ ഒടുവിലത്തെ അത്താഴവും

ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ അങ്ങേത്തലക്കലാണ് അമേരിക്ക എന്നാണു സങ്കല്‍പ്പം. അതാണ് റെനീ കോക്‌സ് എന്ന ജമൈക്കന്‍ വംശജയായ കലാകാരിയും ചെയ്തത്. അമേരിക്കയിലെ അറിയപ്പെടുന്ന ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുമാണ് റെനീ കോക്‌സ്. 1999 ല്‍ അവരൊരു ‘കലാസൃഷ്ടി’ ഉണ്ടാക്കി; ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാതമായ ‘അന്ത്യഅത്താഴം’ എന്ന ചിത്രത്തെ വികൃതമായി അനുകരിക്കുന്ന ഒന്ന്. ‘യോ മാമാസ് ലാസ്റ്റ് സപ്പര്‍’ എന്ന് അതിനു പേരുമിട്ടു. അത്താഴമേശയാണ് രംഗം. പന്ത്രണ്ടു പുരുഷന്മാര്‍. അതില്‍ പതിനൊന്നുപേരും കറുത്തവര്‍. യൂദാസ് മാത്രം വെളുത്ത നിറമുള്ളൊരാള്‍. നടുവില്‍ വിരിച്ചകരങ്ങളുമായി റെനീ കോക്‌സ്; […]

ഹാലോവീന്‍ നമ്മുടേതല്ല

ഹാലോവീന്‍ നമ്മുടേതല്ല

ആഘോഷിക്കാന്‍ കാരണങ്ങള്‍ നോക്കിയിരിക്കുന്നവരാണ് പ ലരും. അത്തരം ആഘോഷങ്ങളിലേക്ക് ഇപ്പോള്‍ ഒന്നുകൂടി വന്നുചേര്‍ന്നിരിക്കുന്നു. ഹാലോവിന്‍. പാശ്ചാത്യനാടുകളിലെ സെക്കുലര്‍ ആഘോഷമായിരുന്ന ഹാലോവിന്‍ ഇപ്പോള്‍ നമ്മുടെ നാട്ടിലും എത്തിക്കഴിഞ്ഞു. പ്രമുഖ പത്രങ്ങള്‍ പോലും ഹാലോവിന്‍ ദിനാഘോഷങ്ങളെക്കുറിച്ച് ഫീച്ചറുകള്‍ ഈ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതൊക്കെ കാണുകയും വായിക്കുകയും ചെയ്യുന്ന നമ്മുടെ കുഞ്ഞുമക്കളും അറിയാതെ അതിനോട് ആഭിമുഖ്യം പുലര്‍ത്തുകയോ അതിന്റെ ആകര്‍ഷണ വലയത്തില്‍ കുടുങ്ങിപ്പോകുകയോ ചെയ്‌തേക്കാം. അതുകൊണ്ട് ഹാലോവിന്‍ എന്താണെന്നും ഏതാണെന്നും അറിഞ്ഞുകൂടാത്ത നമ്മുടെ മക്കളോട് ആദ്യം തന്നെ പറഞ്ഞുകൊടുക്കണം അത് ദൈവികമല്ലെന്ന്..ക്രിസ്തീയമല്ലെന്ന്.. […]

മണ്ണിന്‍റെ സുവിശേഷം

മണ്ണിന്‍റെ സുവിശേഷം

ദൈവമായ കര്‍ത്താവ് ആകാശവും ഭൂമിയും സൃഷ്ടിച്ച നാളില്‍ ഭൂമിയില്‍ പുല്ലോ ചെടിയോ മുളച്ചിരുന്നില്ല. കാരണം അവിടുന്ന് ഭൂമിയില്‍ മഴ പെയ്യിച്ചിരുന്നില്ല. കൃഷി ചെയ്യാന്‍ മനുഷ്യനുണ്ടായിരുന്നുമില്ല. എന്നാല്‍ ഭൂമിയില്‍ നിന്ന് ഒരു മൂടല്‍മഞ്ഞ് ഉയര്‍ന്ന് ഭൂതലമെല്ലാം നനച്ചു. ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴി കൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്ക് നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളതായിത്തീര്‍ന്നു. അവിടുന്ന് കിഴക്ക് ഏദെനില്‍ ഒരു തോട്ടം ഉണ്ടാക്കി. താന്‍ രൂപം കൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു.( ഉല്പ […]

ആശ്രമമൃഗമാണ്, കൊല്ലരുത്, പ്ലീസ്…

ആശ്രമമൃഗമാണ്, കൊല്ലരുത്, പ്ലീസ്…

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒരു വൈകുന്നേരം നടക്കാന്‍ ഇറങ്ങിയതായിരുന്നു ഞാന്‍. ‘സാന്താ മാര്‍ത്ത’യില്‍ ജോലിചെയ്യുന്ന ഒരു സിസ്റ്ററിനെ നടത്തത്തിനിടയില്‍ കണ്ടുമുട്ടി. സംസാരിച്ചുനില്‍ക്കുന്‌പോള്‍ വയോവൃദ്ധനായ ഒരു പുരോഹിതശ്രേഷ്ഠന്‍ ഞങ്ങളുടെയടുത്തെത്തി. ഇന്ത്യയിലും മറ്റുപല രാജ്യങ്ങളിലും വത്തിക്കാന്റെ നയതന്ത്രപ്രതിനിധി ആയിരുന്ന ഒരാള്‍. കേരളീയന്‍ എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം കുസൃതിചിരിയോടെ പറഞ്ഞു: ‘The most arguementative and opinionated people in the world’. പിന്നെ, കുശലം പറഞ്ഞു ചിരിച്ച് മെല്ലെ അദ്ദേഹം നടന്നകന്നു. പതിനാറാം നൂറ്റാണ്ടില്‍ കേരളത്തില്‍ സുവിശേഷപ്രഘോഷണം നടത്തിയ […]

സംഘപരിവാര്‍ മദര്‍ തെരേസയോട് ചെയ്യുന്നതും ദേവന്മാര്‍ മഹാബലിയോട് ചെയ്തതും…

സംഘപരിവാര്‍ മദര്‍ തെരേസയോട് ചെയ്യുന്നതും ദേവന്മാര്‍ മഹാബലിയോട് ചെയ്തതും…

ജീവിച്ചിരിക്കുമ്പോഴേ മദര്‍ വിശുദ്ധയായിരുന്നു. വിശുദ്ധയായിട്ട് അവരെ അംഗീകരിച്ചിരുന്നത് ചേരികളിലെ പാവങ്ങള്‍ മാത്രമല്ല, ലോകനേതാക്കളും സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളും കൂടിയായിരുന്നു. ജാതിമതഭേദമില്ലാതെ, വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരും മദര്‍ തെരേസയെ ആദരിച്ചിരുന്നു. അത്ര ആഴത്തിലുള്ളതും ഹൃദയസ്പര്‍ശിയുമായിരുന്നു, അവരുടെ സേവനങ്ങള്‍. എന്നാല്‍ മദര്‍ തെരേസ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട വേളയില്‍ സംഘപരിവാറിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും നേതൃത്വത്തിലുള്ള മദറിനെതിരായ മുറവിളികള്‍ അപക്വമായ മനസ്സിന്റെ അസഹിഷ്ണുതയെ ഓര്‍മിപ്പിക്കുന്നതാണ്. ദേവന്മാര്‍ മഹാബലിയെ വെറുക്കാന്‍ എന്താണ് കാരണം? മഹാബലി എന്തെങ്കിലും തെറ്റ് ചെയ്‌തോ? ആരെയെങ്കിലും […]

1 2 3 5