വിവേകമുള്ള ക്രിസ്ത്യാനികള്‍ ആരെയും അകറ്റി നിര്‍ത്തില്ല: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: വിവേകമുള്ള ക്രിസ്ത്യാനികള്‍ ആരെയും അകറ്റി നിര്‍ത്തില്ലെന്നും തങ്ങളോടൊപ്പം കൂട്ടിച്ചേര്‍ക്കാനാണ് ശ്രമിക്കുകയെന്നും ഫ്രാന്‍സിസ് പാപ്പ. ആയിരിക്കുന്ന ഇടങ്ങളിലെല്ലാം പല ഗ്രൂപ്പുകളുണ്ടാക്കി വിഭാഗീയത സൃഷടിക്കുന്നവര്‍ ഫരിസേയരെപ്പോലെ ആണെന്നും ഇന്നലെ സാന്റ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. നമുക്കു മുന്നില്‍ രണ്ടു വഴികളുണ്ട്- ചുറ്റുമുള്ളവരെ അകറ്റി നിര്‍ത്തുകയാണ് ഒന്നാമത്തെ വഴി. നമ്മോടൊപ്പം അവരെയും ഒന്നിച്ചു ചേര്‍ക്കുന്നത് രണ്ടാമത്തെ വഴി. ഒഴിവാക്കാന്‍ വളരെ എളുപ്പമാണ്. കുടുംബത്തില്‍ നിന്നോ രാജ്യത്തു നിന്നോ കൂട്ടുകാരുടെ ഇടയില്‍ നിന്നോ ഒരാളെ അകറ്റി നിര്‍ത്തുകയോ […]

നിസംഗത കൊടുംപാപം: മാർപ്പാപ്പ

നിസംഗത കൊടുംപാപം: മാർപ്പാപ്പ

നിസംഗത പാപമാണെന്നും ലോകത്ത് വളരുന്ന നിസംഗത ഇല്ലാതാക്കാൻ പരിശ്രമിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ. ആഗോളസഭയില്‍ വലിയ നോമ്പിനു തുടക്കമായി നടന്ന വിഭൂതിതിരുനാൾ സന്ദേശത്തിൽ ആയിരുന്നു പാപ്പയുടെ ഈ പരാമർശം. 50 ദിനങ്ങള്‍ നീളുന്ന തപസ്സിലെ പ്രാര്‍ത്ഥനയും ഉപവാസാനുഷ്ഠാനവും വഴി ദൈവത്തിങ്കലേയ്ക്കും, ഒപ്പം സഹോദരങ്ങളിലേയ്ക്കും അടുത്തുകൊണ്ട് ലോകത്ത് ഇന്നു വളര്‍ന്നുവരുന്ന തന്‍കാര്യം നോക്കുന്ന നിസംഗഭാവത്തെ മറികടക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ ലോകത്തിലുള്ള ക്രൈസ്തവരെ ഉദ്ബോധിപ്പിച്ചു. മാര്‍ച്ച് 13, 14 വെള്ളി, ശനി ദിനങ്ങള്‍ ‘24 മണിക്കൂര്‍ ദൈവത്തിനായി’ എന്ന പ്രാര്‍ത്ഥനാദിനം […]