സഭാ പഠനങ്ങളെ ശരി വെച്ചു കൊണ്ട് സിനഡിന്റെ അന്തിമ നയരേഖ

വത്തിക്കാന്‍: വത്തിക്കാനില്‍ ഇന്നലെ സമാപിച്ച ആഗോള കുടുംബ സിനഡില്‍ സമാപനസമ്മേളനത്തോടനുബന്ധിച്ച് അന്തിമ നയരേഖയും അവതരിപ്പിച്ചു. സഭാപഠനങ്ങളെ ശരി വെച്ചുള്ളതാണ് നയരേഖ. മൂന്നില്‍ രണ്ട് അംഗങ്ങളും സ്വവര്‍ഗ്ഗവിവാഹം, പുനര്‍വിവാഹിതര്‍ക്കും വിവാഹമോചിതര്‍ക്കും വിശുദ്ധ കുര്‍ബാന നല്‍കല്‍ എന്നീ വിഷയങ്ങളില്‍ സഭയുടെ മുന്‍ നിലപാടുകളെയും പഠനങ്ങളെയും അനുകൂലിച്ച് വോട്ടു ചെയ്തു. വിവാഹമോചിതര്‍ക്കും പുനര്‍ വിവാഹിതര്‍ക്കും വിശുദ്ധ കുര്‍ബാന നല്‍കണം എന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സഭയുടെ മുന്‍ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നെന്നും അതേ സമയം ഇവരും […]

പുന:വിവാഹമോ വിവാഹമോചനമോ മാത്രമല്ല സിനഡിന്റെ വിഷയം: ഫാ. തോമസ് റോസിക്ക

പുന:വിവാഹമോ വിവാഹമോചനമോ മാത്രമല്ല സിനഡിന്റെ വിഷയം: ഫാ. തോമസ് റോസിക്ക

വത്തിക്കാന്‍: പ്രശ്‌നങ്ങളെ ഭയപ്പെടുകയല്ല, യാഥാര്‍ത്ഥ്യത്തെ അവ ആയിരിക്കുന്ന അവസ്ഥയില്‍ മനസ്സിലാക്കി പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുകയാണ് ചെയ്യേണ്ടതെന്ന് വത്തിക്കാന്‍ വക്താവ് ഫാ. തോമസ് റോസിക്ക. സിനഡിന്റെ മൂന്നാം ദിവസമായ ഇന്നലെ സിനഡില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് മാദ്ധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം നടന്ന സിനഡിന്റെ തുടക്കമാണ് ഇതെന്നും ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. പുനര്‍വിവാഹിതരെയും വിവാഹമോചിതരെയും കുറിച്ചല്ല സിനഡ് ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ചിലര്‍ക്ക് അത്തരത്തിലുള്ള തെറ്റിധാരണകളുണ്ട്. കുടുംബമാണ് സിനഡിന്റെ ചര്‍ച്ചാ വിഷയം. […]

ആധുനികലോകത്തിലെ അജപാലനപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇ സുവിശേഷവല്‍ക്കരണത്തിന് സവിശേഷമായ പങ്ക്; കര്‍ദിനാള്‍ ടോങ്

ആധുനികലോകത്തിലെ അജപാലനപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇ സുവിശേഷവല്‍ക്കരണത്തിന് സവിശേഷമായ പങ്ക്; കര്‍ദിനാള്‍ ടോങ്

ഹോങ്കോങ്; ആധുനികകാലത്തിലെ അജപാലനപരമായ വിഷയങ്ങള്‍കൈകാര്യം ചെയ്യുന്നതില്‍ ഇ സുവിശേഷവല്‍ക്കരണത്തിന് സവിശേഷമായ പങ്കാണ് ഉള്ളതെന്ന് കര്‍ദിനാള്‍ ടോങ്. സൈബര്‍സ്‌പെയ്‌സ് സുവിശേഷപ്രവര്‍ത്തകരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ്അദ്ദേഹം. പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള സൈബര്‍ സ്‌പെയ്‌സ് സുവിശേഷപ്രവര്‍ത്തകരുടെ സമ്മേളനം നടന്നു. പുരോഹിതര്‍,കന്യാസ്ത്രീകള്‍, മീഡിയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്റര്‍നാഷനല്‍ കോണ്‍ഫ്രന്‍സ് ഫോര്‍ ഇ ഇവാഞ്ചലെസേഷന്‍ എന്നായിരുന്നു സമ്മേളനം അറിയപ്പെട്ടത്. പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഫോറിന്‍ മിഷ്യന്‍സിലെ ഫാ. ജിയോവാനി ജിയാംപെര്‍ട്ടോയുടെ ഓണ്‍ലൈന്‍ സ്‌കൂള്‍ ഫോര്‍ ഇവാഞ്ചലൈസേഷന്റെ ആഭിമുഖ്യത്തിലായിരുന്നു മൂന്നു ദിവസം […]

ഏഷ്യയിലെയും ആഫ്രിക്കയിലെയും വിശ്വാസികളുടെ എണ്ണത്തിനനുസരിച്ച് വൈദികര്‍ ഇല്ല

ഏഷ്യയിലെയും ആഫ്രിക്കയിലെയും വിശ്വാസികളുടെ എണ്ണത്തിനനുസരിച്ച് വൈദികര്‍ ഇല്ല

ലോകത്തിലെ കത്തോലിക്കരുടെ എണ്ണം കൂടിവരുകയാണ്. അതിനനുസരിച്ച് വൈദികരുടെ എണ്ണം ഏറിവരുന്നില്ല എന്ന് ലോകത്തിലെ ദേവാലയങ്ങളുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഏഷ്യയിലും ആഫ്രിക്കയിലും കൂടുതല്‍ ആളുകള്‍ ജനിക്കുന്നുണ്ടെങ്കിലും ഇടവകയുടെയും വൈദികരുടെയും എണ്ണം ആളുകള്‍ വര്‍ദ്ധിക്കുന്നതിനുസരിച്ച് ഒത്തു പോകുന്നില്ല. അതിനാല്‍ കൂദാശകള്‍ സ്വീകരിക്കുന്നതിന് ചില കത്തോലിക്കാകാര്‍ക്ക് അവസരം ലഭിക്കാതെ പോകുന്നു. ഇത് റോമന്‍ കത്തോലിക്കാ സഭയ്ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ് എന്ന് കത്തോലിക്കാ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നു. 21-ാം നൂറ്റാണ്ടിലെ ദേവാലയങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി എന്നത് കത്തോലിക്കരെ ഇടവകയോടും കൂദാശാ ജീവിതത്തോടും […]

ഭവനരഹിതര്‍ക്ക് വത്തിക്കാനില്‍ പുതിയ വീടുകളൊരുങ്ങുന്നു

പാര്‍പ്പിടങ്ങളില്ലാതെ വിഷമിക്കുന്ന പാവപ്പെട്ടവര്‍ക്ക് വത്തിക്കാനില്‍ പുതിയ വീടുകളൊരുങ്ങുന്നു. 30 ആളുകളെ വീതം ഉള്‍ക്കൊള്ളുന്ന വീടുകളുടെ നിര്‍മ്മാണപ്രവര്‍ത്തികള്‍ പുരോഗമിച്ചു വരികയാണ്. പ്രത്യേകം നിയോഗിക്കപ്പെട്ട വൊളണ്ടിയര്‍മാര്‍ക്കായിരിക്കും ഈ വീടുകളുടെ സംരക്ഷണച്ചുമതല. പാവപ്പെട്ടവര്‍ക്കുമേല്‍ എപ്പോഴും കരുതല്‍ കാണിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ ഇത്തരത്തിലുള്ള ആദ്യസംരംഭമല്ലിത്. ഈ മാസമാദ്യം റ്റുറിനില്‍ ക്രിസ്തുവിന്റെ തിരുക്കച്ച കാണാനെത്തിയ വിശ്വാസികളില്‍ പാവപ്പെട്ടയാളുകള്‍ക്ക് മാര്‍പാപ്പ ധനസഹായം നല്‍കിയിരുന്നു. മാര്‍ച്ചില്‍ ഭവനരഹിതരായ 150 ആളുകളുമായി വത്തിക്കാന്‍ മ്യൂസിയത്തില്‍ വെച്ചും സിസ്റ്റൈന്‍ ചാപ്പലില്‍ വെച്ചും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുകയും അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുകയും […]