ആഫ്രിക്കയില്‍ പ്രകാശം പരത്തിയ ഒരു മിഷണറി

ആഫ്രിക്കയില്‍ പ്രകാശം പരത്തിയ ഒരു മിഷണറി

ആഫ്രിക്കയുടെ ഹൃദയത്തിലൂടെയും ആഫ്രിക്കയെ ഹൃദയത്തിലേറ്റിയും ജീവിച്ച വ്യക്തി. സഭയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച മിഷനറിമാരിലൊരാളും മധ്യാഫ്രിക്കയിലെ ആദ്യത്തെ കത്തോലിക്കാ ബിഷപും. അതെ വിശുദ്ധ ഡാനിയേല്‍ കോംബോനി അതെല്ലാമായിരുന്നു. ആഫ്രിക്ക അല്ലെങ്കില്‍ മരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. അത്രമാത്രം പ്രേക്ഷിതതീക്ഷ്ണതയാല്‍ ജ്വലിച്ചുനിന്നിരുന്ന മിഷനറിയായിരുന്നു വിശുദ്ധ കോംബോനി. ലൂജി ദൊമനിക്ക ദമ്പതികളുടെ മകനായി ഇറ്റലിയിലെ ലിമോണ്‍ സു ഗാര്‍ഡയില്‍ 1831 മാര്‍ച്ച് 15 നായിരുന്നു ജനനം. മാതാപിതാക്കളുടെ ഓമനപ്പുത്രനായിരുന്നു അവന്‍. കാരണം എട്ടുമക്കളില്‍ ആയുസെത്തിച്ചത് ഡാനിയേല്‍ കോംബോനി മാത്രമായിരുന്നു. ദരിദ്രരായിരുന്നുവെങ്കിലും […]

ദേവസഹായം പിള്ള: ഭാരതത്തിന്റെ സെബസ്ത്യാനോസ്

ദേവസഹായം പിള്ള: ഭാരതത്തിന്റെ സെബസ്ത്യാനോസ്

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തില്‍ വധിക്കപ്പെട്ട ഒരാള്‍. ജന്മം കൊണ്ട് നമ്പൂതിരി. വിശ്വാസം കൊണ്ട് ക്രിസ്ത്യാനി. മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ കാര്യസ്ഥന്‍. പേരുകേട്ട തിരുവനന്തപുരം പത്മനാഭപുരം കൊട്ടാര നിര്‍മാണകാലത്ത് ട്രസ്റ്റികളിലൊരാള്‍. ആയോധനകലകളില്‍ നിപുണന്‍. പണ്ഡിതന്‍. ഇപ്പോള്‍ കത്തോലിക്കാ സഭയുടെ വാഴ്ത്തപ്പെട്ടവരിലൊരാള്‍. . സമീപഭാവിയില്‍ വിശുദ്ധപദവിലേക്കുയര്‍ത്തപ്പെട്ടേക്കാവുന്ന മഹാത്മാവ്. പറഞ്ഞു വരുന്നത് ദേവസഹായം പിള്ളയെ കുറിച്ചാണ്. 1752 ജനുവരി 14 ാം തീയതി കാറ്റാടി മലയില്‍ വച്ചു ഏതാനും ഭടന്മാര്‍ മാത്രം നോക്കി നില്‍ക്കേ കൊല്ലപ്പെട്ടയാള്‍ ഇരുനൂറ്ററുപതില്‍ പരം വര്‍ഷങ്ങള്‍ കഴിഞ്ഞ് ആരാധ്യനും പൂജ്യനുമാകുന്നതിലെ […]

ഒറിജന്‍: വേറിട്ടു ചിന്തിച്ച സഭാപിതാവ്

ഒറിജന്‍: വേറിട്ടു ചിന്തിച്ച സഭാപിതാവ്

തന്റെ ചിന്തയുടെ ആഴവും പരപ്പും മൗലികതയും കൊണ്ട് ശ്രദ്ധേയനായ ദൈവശാസ്ത്രപണ്ഡിതനും അതിസമര്‍ത്ഥനായ വേദപുസ്തക വ്യാഖാതാവുമായിരുന്നു ഒറിജന്‍. സ്ഥിരം ശൈലിയില്‍ നിന്നും മാറി വേദവ്യാഖ്യാനങ്ങള്‍ക്ക് അദ്ദേഹം പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കി. വ്യാച്യാര്‍ത്ഥത്തിനപ്പുറമുള്ള പൊരുള്‍ തേടി പോകാനാണ് അദ്ദേഹം ശ്രമിച്ചത്. ഈ പുതിയ ശൈലി മൗലികമായ കാഴ്ചപ്പാടിന്റെ പുത്തന്‍ വഴിത്താരകള്‍ തുറന്നിട്ടു. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഈ ക്രൈസ്തവ പണ്ഡിതന്‍ നൂറോളം ദൈവശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. എ.ഡി. 185 ല്‍ അലക്‌സാന്‍ഡ്രിയയില്‍ ആണ് ഏഴു മക്കളില്‍ ആദ്യത്തെയാളായി ഒറിജന്റെ ജനനം. […]

തെര്‍ത്തുലിയന്‍: സഭയുടെ ആദിപണ്ഡിതന്‍

തെര്‍ത്തുലിയന്‍: സഭയുടെ ആദിപണ്ഡിതന്‍

പ്രാചീന നഗരമായ കര്‍ത്തേജില്‍, ഇന്നത്തെ ടുണിഷ്യയില്‍ എ. ഡി. 200 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന പ്രശസ്ത പണ്ഡിതനാണ് തെര്‍ത്തുലിയന്‍. ക്വിന്‍ന്റസ് സെപ്റ്റീമിയസ് ഫ്‌ളോറന്‍സ് ടെര്‍ടൂലിയാനസ് എന്നാണദ്ദേഹത്തിന്റെ മുഴുവന്‍ പേര്. മാതാപിതാക്കള്‍ ദൈവഭയമില്ലാത്തവരായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് പട്ടാളക്കാരനായിരുു. അവിശ്വാസികളായ മാതാപിതാക്കള്‍ക്കു ജനിച്ച വ്യക്തിയാണ് പിന്നീട് കത്തോലിക്കാ സഭായുടെ ചിന്താപരമായ ഒരു അടിത്തറ നല്‍കിയ പല പുസ്തകങ്ങളുടെയും കര്‍ത്താവായത്. പഠന ശേഷം തെര്‍ത്തുലിയന്‍ വക്കീലായി ജോലി ചെയ്തു. കൗമാര കാലഘട്ടത്തില്‍ ലോകത്തിന്റെ ലൗകീക സുഖങ്ങളില്‍ മുഴുകി ജീവിച്ച വ്യക്തിയായിരുന്നു, ഇദ്ദേഹം. വിനോദങ്ങളിലൊന്ന് […]