പാർശ്വത്തെ സ്നേഹിച്ചവൻ !!!

നിന്റെ നോട്ടങ്ങളിൽ ഞാനില്ലെന്നുള്ള പരാതിയിലാണ് യോഹന്നാൻ , എന്റെ പാർശ്വത്തിലേക്ക് ചാഞ്ഞുകിടന്നു ഉറവ വറ്റാത്ത സ്നേഹ ഊഷ്മ്ളതയെ ആസ്വദിക്കാൻ തക്കം പാർത്തിരിക്കുകയാണ് നീയെന്ന് ഈശോ , ഈയിടെ പത്രോസിനെ കൂടുതൽ ശ്രദ്ധിക്കുന്നത് പതിവായിരിക്കുന്നുവെന്ന് കണ്ണ് നിറഞ്ഞു പറഞ്ഞാണ് അവൻ കലഹിച്ചത് , സ്വർഗത്തിന്റെതിനെക്കാളും വലിയ താക്കോലാണ് നിന്നെ എല്പ്പിക്കാൻ പോവുന്നതെന്ന് ഓർത്താണ് കർത്താവു ചിരിച്ചത് , വീണ്ടും വീണ്ടും അവൻ കരയുന്നുണ്ട് , ഈശോയാണെങ്കിൽ എല്ലാം ഒരു കുസൃതി ചിരിയിൽ ഒളിപ്പിക്കുന്നുമുണ്ട് , അവനറിയാം ആ നെഞ്ചിലൊരു […]

എന്റെ ഉടമസ്ഥൻ

എന്റെ ഉടമസ്ഥൻ

നിന്റെ ചിറകുകളുടെ നിഴലിലാണ് ഞാൻ നിരന്തരം സഞ്ചരിക്കുന്നത് ….നിന്റെ ഉറവകളിലെ തെളിവെള്ളമാണ് ദിനാന്ത്യങ്ങളിൽ എന്റെ ദാഹമകറ്റുന്നത് …. നീ ഉയർത്തിയ കുരിശുമരമാണ് എന്റെ കുറവുകളുടെ ചില്ലകളിൽ ത്യാഗത്തിന്റെ സഹന മഴ പെയ്യിച്ചു താഴ് വേരോടെ തളിർത്തു തന്റെ ആകാശം തേടാൻ അനുവദിക്കുന്നത് ………. നീ നല്കിയ അഞ്ചു അപ്പവും മീനുമാണ് ഇന്നും എന്റെ അത്താഴത്തിനു രുചി പകരുന്നത് …. നിന്റെ കോപ്പയിൽ നിറഞ്ഞ വീഞ്ഞാണ് കാനായിലെ പോലെ എന്റെ ആഘോഷങ്ങളിലും വീര്യം നല്കുന്നത് …. നിന്നെ ഒറ്റിയവന്റെ […]

നാം ഒറ്റയ്ക്ക് പോവേണ്ട യാത്രകൾ

നാം ഒറ്റയ്ക്ക് പോവേണ്ട ചില യാത്രകളുണ്ട് , ഒരായിരം പേരെ കൂടെകൊണ്ടുപോയാലും ഒടുവിൽ തനിച്ചു അവസാനിക്കേണ്ട യാത്രകൾ …..പകലിന്റെ ദൈർഘ്യമോ,രാത്രിയുടെ രൌദ്രമോ തെല്ലും ദയ കാണിക്കാത്ത ഇടങ്ങളിലാണ് നാം സഞ്ചരിക്കേണ്ടത് … വരണ്ട നാവിനെ കബളിപ്പിക്കാൻ ഒരു തുള്ളി അഴുക്കു ചാലിലെ നനവ്‌ പോലും കാണാത്ത മരുഭൂമിയിലൂടെയാണ് ഇടയ്ക്ക് കടന്നു പോവുന്നത് …. ഓർമ്മകൾ പോലും ആഗ്രഹിച്ചാൽ പെയ്യാത്ത ഇടങ്ങളുണ്ട് … ഓർത്തെടുക്കാൻ ശ്രമിച്ചാലോ കണ്ണിൽ തെളിയുന്നത് ഇനി ഒരിക്കലും ഓർത്തെടുക്കേണ്ടെന്ന് കരുതിയ ചില അപ്രസകത ഭാഗങ്ങൾ […]