ആശുപത്രി

          അഹങ്കാരത്തിന്‍ പത്തി താഴുന്നയിടം ദരിദ്രരും ധനികരും ദുഃഖത്തില്‍ ഒരുപോലെയായിടുമിടം ധനത്തിനാഢ്യത്വമൊന്നും വിലപ്പാവാത്തിടം സൗന്ദര്യസങ്കല്പങ്ങള്‍ ഒന്നുമില്ലെന്ന് നമ്മളെ ഓര്‍മ്മിപ്പിക്കുന്നിടം നാളെയെക്കുറിച്ചാധി- യില്ലാതെ വൈരാഗ്യ, പകയൊന്നു- മില്ലാതെ അസൂയ, കുശുമ്പൊന്നു- മില്ലാതെ നിസ്സഹായതയില്‍ നില്‍ക്കുമ്പോള്‍ നമുക്കു മീതെയൊരു ശക്തിയുണ്ടെന്നോര്‍ക്കുന്നിടം എല്ലാത്തരം പൊള്ളത്തരങ്ങളും പൊങ്ങച്ചങ്ങളും ഇത്രനാള്‍ ചുമന്നത് വെറുതെയെന്നോര്‍ക്കുന്നിടം ഈ ഇടത്തില്‍ നിന്നും നാം പഠിക്കുമോ? ജീവിതത്തിന്‍ നൈര്‍മ്മല്യഭാവം നാമെല്ലാം വെറും മണ്ണാണെന്ന യാഥാര്‍ത്ഥ്യം !   -ജെയ്ന്‍ റോബിന്‍സണ്‍, ഞാറക്കല്‍

ജോബിന്‍റെ പുസ്തകം

ജോബിന്‍റെ പുസ്തകം

(ബൈബിളിലെ ജോബിന്‍റെ പുസ്തകം പ്രമേയം) ഇനിയെന്ന് തീരുമെന്‍ സഹനജീവിതമെന്നു ചൊല്ലിയ നാള്‍മുതല്‍ പരീക്ഷണ രശ്മികള്‍ തീരത്ത് ജീവിതം വാര്‍ത്തവന്‍. നീണ്ടു നിവര്‍ത്തിയ പരാതികള്‍ തീര്‍ത്തവന്‍ നിന്നു ചൊല്ലി- സഹന ജീവിതമെന്തിനുഎന്ന് ചൊല്ലി. ശസനകള്‍ക്ക് മറുപടിയായ് ഗുരു വചനം- “ദൈവ ശാസന കേള്‍ക്കുന്നവന്‍ ഭാഗ്യവാന്‍”. മണല്‍ തരികളോളം ഭാരമേറിയ സഹന ഭാരമവന്‍ ഇറക്കിവച്ച് നിന്നു. ആശ്വാസ ദൂതുമായ് സഹചരെത്തി- ജീവിത യാത്രക്ക് ദൂതുമായ് . അതിക്രമങ്ങള്‍ സഞ്ചിയിലാക്കിയവന്‍ മുദ്രവയ്ക്കുമെന്ന് വചനം. ദൈവമെന്‍റെ ജീവനായ് മാറുമ്പോള്‍ ഞാന്‍ ശൂന്യനാകുമെന്നവന്‍. ചര്‍മ്മം […]

കിനാതണലുകൾ

കിനാതണലുകൾ

ദൂരെ ദൂരെ ഒരു നാട്ടിൽ ഒരു മാമരം ഉണ്ടായിരുന്നു. വഴിയാത്രികർക്ക് താങ്ങും തണലുമായി വിശാലമായ ചില്ലകള്‍ വിരിച്ചു നിന്നിരുന്ന ആ വൻമരത്തിന്‍റെ തണലിലൊരു കുഞ്ഞുമരം വളരുന്നുണ്ടായിരുന്നു. വെയിലും വേദനയും എന്തെന്നറിയാതെ കുഞ്ഞുമരം മാമരത്തിന്‍റെ സ്നേഹവും ലാളനയും ആവോളം ആസ്വദിച്ചു, വളരെ സന്തോഷത്തോടെ ജീവിച്ചുപോയികൊണ്ടിരുന്നു. പകലോന്‍റെ ഉഗ്രരശ്മികൾ ഉറക്കത്തിൽ നിന്നുണർത്തിയ ഒരു കറുത്തപുലരിയിൽ മാമരം കടപുഴകി വീണെന്ന സത്യം കുഞ്ഞുമരം ഒരു ഞടുക്കത്തോടെ തിരിച്ചറിഞ്ഞു. ആ തണൽ ഇനി ഇല്ല. സൂര്യൻ ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ കുഞ്ഞുമരത്തിനു വലിയ ദാഹവും […]

ആത്മീയ സന്ദേശം നല്‍കുന്ന 5 മികച്ച സിനിമകള്‍

ആത്മീയ സന്ദേശം നല്‍കുന്ന 5 മികച്ച സിനിമകള്‍

1. ഇന്‍സൈഡ് ഔട്ട് റിലേ എന്ന 11 വയസ്സുകാരി പെണ്‍കുട്ടിയാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. പെണ്‍കുട്ടിയുടെ കുടുംബത്തിന് മിന്നേസ്റ്റോവായില്‍ നിന്നും സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് നീങ്ങേണ്ടി വരുന്നു. റിലേയുടെ അഞ്ചു വികാരങ്ങള്‍-സന്തോഷം, സങ്കടം, ദേഷ്യം, വെറുപ്പ്, ഭയം ഇവ, പെണ്‍കുട്ടിയുടെ ജീവിതത്തെ സ്വാധീനിക്കുന്നതിനായി എപ്പോഴും വഴക്കുണ്ടാക്കുന്ന നിറമുള്ള ജീവികളിലൂടെ പ്രേക്ഷകര്‍ക്കു മുന്‍പില്‍ തുറന്നു കാട്ടുകയാണ് ചിത്രത്തില്‍. ഇന്‍സൈഡ് ഔട്ട് എന്ന ചിത്രം മനസ്സിന്റെ സര്‍ഗ്ഗശക്തിയെ പിടിച്ചുലയ്ക്കുന്നതാണ്. ജീവിതത്തിന്റെ ഉള്ളറകളെ സ്പര്‍ശിക്കുന്നതിനായി ചിത്രത്തില്‍ ഉപയോഗിക്കുന്ന നിറം, രൂപം, ചിഹ്നങ്ങള്‍, സ്വഭാവങ്ങള്‍ […]

കെസിബിസി ബൈബിള്‍ കമ്മീഷന്‍ സാഹിത്യമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

എറണാകുളം: കഥ,കവിത, ലേഖനം, ഏകാങ്കനാടകം  എന്നീ വിഭാഗങ്ങളിലായി കെസിബിസി സാഹിത്യമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. അല്മായര്‍, സന്യാസിനികള്‍, വൈദികവിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ ഗ്രൂപ്പുതിരിച്ചാണ് മത്സരം. ചെറുകഥ ആറുപേജിലും കവിത അറുപതുവരിയിലും കവിയരുത്. ഏകാങ്കത്തിന് മുപ്പത് മിനിട്ടാണ് സമയപരിധി. വികാരി/ സുപ്പീരിയര്‍ സാക്ഷ്യപത്രത്തോടെയാകണം രചനകള്‍  അയ്‌ക്കേണ്ടത്. അവസാനതീയതി ഒക്ടോബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി, ബൈബിള്‍ കമ്മീഷന്‍, പിഒസി, പിബിനമ്പര്‍ 2251, പാലാരിവട്ടം,കൊച്ചി

“ഞാൻ നടാത്തതൊന്നും നിന്നിൽ കിളിർക്കുകയില്ല….!”

“ഞാൻ നടാത്തതൊന്നും നിന്നിൽ കിളിർക്കുകയില്ല….!”

അമ്മയുടെ നമ്പരിൽ മെസ്സേജ് അയക്കുമ്പോൾ ജോയുടെ കൈകൾ തെല്ല് വിറക്കാതിരുന്നില്ല. “അമ്മേ, വൈകിട്ട് ഞാൻ വീട്ടില് വരട്ടെ? അച്ഛന് ജോലിയാണോ?” “മോൻ പോന്നോളു. അച്ഛന് നൈറ്റ് ഷിഫ്റ്റ്‌ ആണ്, ഇന്നെന്താ കുട്ടിയ്ക്ക് അത്താഴത്തിനു വേണ്ടത്?” അമ്മയുടെ മറുപടി. “ചീരതോരനും ഉണക്കമീൻ ചതച്ചതും ചക്കക്കുരുമാങ്ങ ഉണ്ടെങ്കിൽ അതും”. ജോയ്ക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. ജോ അത്താഴം കഴിക്കുകയാണ്. അമ്മ സ്നേഹപൂർവ്വം വിളംബികൊടുക്കുന്നു. അവൻ അമ്മയുടെ മുഖ ത്തേയ്ക്ക് ഉറ്റു നോക്കി “മരണസമയത്ത് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ” എന്ന് താൻ […]

വചനം

വചനം

അകതാരിലൊരഗ്നി- കനലൂതുമ്പോള്‍ ഇന്നി, പടിയിറക്കത്തില്‍ അയവിറക്കുന്നു ഞാന്‍ ഓര്‍മ്മകള്‍. അക്ഷരകൂട്ടിലെ ആദ്യവരികളും- എഴുത്തും കുറിപ്പുമെല്ലാം. ഓര്‍മ്മകളിലെന്നെ തലോടിടും, ഇനിയുമെത്താന്‍ കൊതിക്കുന്ന- ബാല്യ കാലത്തിന്‍ മുറ്റത്ത്‌. “തിരികെ നടക്കേണ്ട തിരിച്ചറിഞ്ഞാല്‍ മതിയെന്ന മാഷിന്‍റെ വചനം” ശേഖരിക്കാന്‍ മറന്ന അക്ഷരകൂട്ടുകള്‍- ഇന്നും കാത്തിരിപ്പുണ്ടെന്ന തോന്നല്‍! മതിവരുവോളം പകരാന്‍- ഇന്നെനിക്കൊരു ഹൃദയമുണ്ടെങ്കില്‍, അതെനിക്കുതന്നതിനു നന്ദി !!! ഓര്‍മ്മിക്കാന്‍ അതുമതി- “തിരികെ നടക്കേണ്ട തിരിച്ചറിവുകള്‍ മതിയെന്ന് “   ബിബിന്‍ ജോസ്‌.

നേത്രാവതി

നേത്രാവതി

എല്ലാവരും എങ്ങോട്ടൊക്കെയോ തിരക്കിട്ട് പോകുകയാണ്. പവനനു മാത്രം തിരക്കേതുമില്ല. എങ്കിലും അന്നേ ദിവസം ഏറ്റം ഒരുങ്ങി യാത്രയ്ക്കെത്തിയ വ്യക്തി പവനൻ തന്നെ. മനം മടുപ്പിക്കുന്ന ഏകാന്തതയ്ക്ക് ഒരു അടിവരയിടണം. നേത്രാവതി എക്സ്പ്രസ്സ്‌ എന്നത്തേയും പോലെ നേത്രാവതി പുഴകടന്നു പായും. പക്ഷെ പവനൻ പുഴയുടെ മടിത്തട്ടിലേയ്ക്കും. ആരും തിരിച്ചറിയാതിരിക്കാൻ പുതിയ ഒരു ജോഡി ഡ്രസ്സ്‌ വാങ്ങി, അതിൽ നിന്നും ബ്രാൻഡ്‌ പേരും മറ്റും നീക്കം ചെയ്തു. ഡ്രൈവർസ് ലൈസെൻസ്, തിരിച്ചറിയൽ കാർഡ് ഇത്യാദികളൊന്നും ശരീരത്ത് ഇല്ലെന്നു ഉറപ്പു വരുത്തി. […]

വിളക്കുകള്‍ കത്തുന്ന രാത്രി

വിളക്കുകള്‍ കത്തുന്ന രാത്രി

‘ആരൊക്കെ വന്നില്ലെങ്കിലും നീ വരണമായിരുന്നു…! നീ ഇത്ര മനുഷ്യത്വമില്ലാത്തവനാണെന്ന് ഞാനറിഞ്ഞിരുന്നില്ല. ഇപ്പോളെനിക്ക് ലജ്ജ തോന്നുന്നു, നിന്നെക്കുറിച്ച്…!’ മര്‍ത്താ ഇത്ര സങ്കടത്തോടും രോഷത്തോടു കൂടെ സംസാരിക്കുന്നത് നാളിതുവരെ കേട്ടിട്ടില്ല. എന്നിട്ടും ലാസറിലത് യാതൊരു ഭാവഭേദവും ഉണ്ടാക്കിയില്ല. അയാളുടെ മുഖത്തു നിന്ന് പ്രശാന്തത മാഞ്ഞതുമില്ല. ‘നിനക്കൊന്ന് കരയാന്‍ പോലും തോന്നുന്നില്ലേ? നീ മനുഷ്യനാണോ?’ മര്‍ത്താ വികാരമടക്കാനാവാതെ പൊട്ടിത്തെറിച്ചു കൊണ്ട് അകത്തേക്കു കയറിപ്പോയി. മറിയം അകത്തളങ്ങളില്‍ എവിടെയോ തേങ്ങിക്കൊണ്ടിരുന്നു. അകത്തു നിന്നു മര്‍ത്താ പിന്നെയും പിറുപിറുത്തു കൊണ്ടിരുന്നു: ‘നല്ല കാലത്ത് എല്ലാവര്‍ക്കും […]

കുള്ളന്റെ കര്‍ത്താവ്

മുമ്പേ ഓടിയ കുള്ളന്‍ മരച്ചില്ലയില്‍! ഗുരുവിനെ കാണണം. ഒന്നു കണ്ടാല്‍ മതി. വിസ്മയം പൂണ്ടവന്‍ നോക്കി, ഒഴുകുന്ന കൂട്ടത്തില്‍ തമ്പുരാന്‍. മരച്ചുവട്ടില്‍ നാഥന്‍. വിളി! വിളികേട്ടതും, മനം തെളിഞ്ഞതും, മരമിറങ്ങിയതും മായയല്ല! സത്യം. ചുങ്കo പിരിച്ചവന്റെയുള്ളില്‍- ശുന്യനാകനൊരുള്‍വിളി… പാതി സ്വത്തിനി അന്യര്‍ക്ക്. പിരിച്ചെടുത്തതിരട്ടിയായി- തിരിച്ചടയ്ക്കുമെന്ന പ്രതിഞ്ജയും . ഗുരുവിന് പുഞ്ചിരി. സ്വര്‍ഗ്ഗം നോക്കിയിട്ടവന്‍ പറഞ്ഞു – “ഹൃദയം ഭവനമല്ലോ…. അതിന്നു രക്ഷപെട്ടിരിക്കുന്നു” നഷ്ട്ടങ്ങളുടെ രക്ഷ ..   ബിബിന്‍ ജോസ്‌.