ഗോഡ് ഓഫ് സ്മോൾ തിംഗ്സ്

നിഴൽ പോലെ നമ്മെ അനുഗമിക്കുന്ന ദൈവം! ഓരോ ചുവടിലും അദൃശ്യമായ ഒരു കരുതൽ. നൊമ്പരം കൊണ്ട് വിങ്ങുമ്പോൾ എവിടെ നിന്നോ സാന്ത്വനത്തിന്റെ ഒരു കരം. അടഞ്ഞുപോയ വാതിലുകൾക്ക് മുൻപിൽ ആന്തലോടെ നിൽക്കുമ്പോൾ മലർക്കെ തുറന്ന മറ്റൊരു വാതിൽ. അവിടെ നമ്മെ കരം നീട്ടി സ്വീകരിക്കുന്ന ഒരാൾ. മുടിയനായ പുത്രന്റെ മടങ്ങിവരവ് കാത്ത് പടിപ്പുരയിൽ കാത്തിരിക്കുന്ന ഒരാൾ! ഞാൻ എന്റെ ദൈവത്തെ എന്ത് വിളിക്കും? അമ്മയെന്നോ, അതോ അപ്പനെന്നോ? എന്റെ ജീവിതത്തിലെ കഴിഞ്ഞ 45 വർഷങ്ങളിൽ അനുനിമിഷം ഞാൻ […]

വെള്ളിച്ചരട് പൊട്ടും; കനകപാത്രങ്ങൾ തകരും

ആ ദിവസങ്ങളിൽ അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തുള്ള മക്അല്ലെൻ എന്ന കൊച്ചുപട്ടണത്തിൽ ആയിരുന്നു ഞാൻ. അവിടെയാണ് ശാലോമിന്റെ അമേരിക്കയിലെ ആസ്ഥാനം. രണ്ടുദിവസം മുൻപു ലണ്ടനിൽ നിന്ന് എത്തിയതേയുള്ളൂ. ഒരാഴ്ച കഴിഞ്ഞു മടക്കം. അതായിരുന്നു പരിപാടി. 2013 ഒക്ടോബർ 27; ഞായറാഴ്ച. ശാലോം ഓഫീസിലെ ഒരു കൊച്ചു ചാപ്പൽ. ഇരുനില വീടിന്റെ രണ്ടാമത്തെ നിലയിൽ ഒരു മുറി. അൾത്താരയിൽ എഴുന്നള്ളിച്ചുവച്ച ദിവ്യകാരുണ്യം. നേരം പുലരുന്നതേയുള്ളൂ. ഏറെ വൈകിയിരുന്നു തലേ രാത്രി ഉറങ്ങാൻ. എന്നിട്ടും അതിരാവിലെ തന്നെ ഉണർന്നു. നിശബ്ദതതയിൽ ദൈവത്തെ […]

നന്നേ ചെറിയൊരു വിമാനത്താവളമുണ്ട്

മക് അലെനിൽ. ടെക്സസ് സംസ്ഥാനത്തിന്റെ തെക്കേയറ്റത്താണ് ഈ സ്ഥലം. മെക്സിക്കോ വളരെ അടുത്താണ്. മാക് അലെൻ എയർപോർട്ടിൽ നിന്നാണ് എനിക്ക് ഈ യാത്ര തുടങ്ങേണ്ടത്. അവിടെനിന്നു ഹൂസ്റ്റനിലേക്കും ഹൂസ്റ്റനിൽ നിന്ന് ലണ്ടനിലേക്കും. മാക് അലെൻ എയർപോർട്ടിൽ ഞങ്ങൾ എത്തുമ്പോൾ അവിടം പ്രായേണ വിജനം. ഹൂസ്റ്റൻ ഫ്ലൈറ്റ് ഒരു മണിക്കൂർ ലേറ്റ്. അവിടെനിന്നുള്ള ലണ്ടൻ ഫ്ലൈറ്റ് കിട്ടില്ലെന്ന് ഉറപ്പ്. എന്നോടൊപ്പം ജോജോ പുതുമനയും ജാക്സണും ഉണ്ട്. ‘അസാധ്യകാര്യങ്ങളുടെ മാധ്യസ്ഥൻ’ എന്ന് ജോജോയെ വിളിക്കാം എന്ന് തോന്നുന്നു. അസാധ്യം എന്നൊരു […]

ഖുംറാൻ ഗുഹകളിൽ കേരളത്തിലെ ക്രൈസ്തവരുടെ വേരുകൾ

ഖുംറാൻ സമതലത്തിലെ പ്രാചീനമായൊരു ഗുഹയിലാണ് ഞാൻ. പുറത്തേക്കു നോക്കിയാൽ ചാവുകടലിന്റെ പരപ്പാർന്ന നിശ്ചലത മാത്രം. ജോർദാന്റെ പടിഞ്ഞാറേകരയിൽ ഈ അതിപ്രധാന ചരിത്ര സ്മാരകത്തിൽ നിൽക്കുമ്പോൾ തലേന്ന് ഒരു യഹൂദ റബ്ബി പറഞ്ഞ സൂചനകളായിരുന്നു മനം നിറയെ; കേരളത്തിൽ നിന്നുള്ള ഒരു ‘നസ്രാണി’യാണ് എന്നു സ്വയം പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: ‘യഹൂദ െ്രെകസ്തവരുടെ പിന്തുടർച്ചക്കാരാണ് നിങ്ങൾ. എന്റേയും നിന്റേയും ഡിഎൻഎ സമാനമായിരിക്കും!’ ആദ്യം തോന്നിയത് അതൊരു അതിശയോക്തി എന്നാണ്. ജറൂസലെമിന്റെ ഉത്തുംഗമായ മതിലിന്റെ നിഴലിൽ നിന്ന് അദ്ദേഹം പിന്നീടു […]