പുതിയ വര്‍ഷം, പുതിയ ഹൃദയം, പുതിയ ഹൃദയവയല്‍…

“ഒരു പുതിയ ഹൃദയം നിങ്ങള്‍ക്കു ഞാന്‍ നല്‍കും. ഒരു പുതുചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്ഷേപിക്കും. നിങ്ങളുടെ ശരീരത്തില്‍ നിന്ന് ശിലാഹൃദയം എടുത്തു മാറ്റി മാംസളമായ ഹൃദയം നല്‍കും”. (എസെക്കിയേല്‍ 36: 26) 2015 ഏപ്രില്‍ 5, ഈസ്റ്റര്‍ ദിനത്തില്‍ ഹൃദയവയല്‍ ആരംഭിക്കുന്പോൾ ഞങ്ങളുടെ സ്വപ്നം ഇതായിരുന്നു; ‘മാംസളമായ പുതിയ ഹൃദയം’ പകര്‍ന്നു നല്‍കുന്ന ഒരു കത്തോലിക്കാ ഡിജിറ്റൽ മാധ്യമം. മൃദുവും മാംസളവുമായ ഹൃദയത്തിനുണ്ട് ചില സവിശേഷതകൾ. ഒന്നാമത്തേത്, അത് പരിശുദ്ധാത്മാവിന്റെ ദാനമാണെന്നുള്ളതാണ്. ദൈവത്തിന്റെ സ്വപ്നം പകര്‍ന്നു നല്‍കുന്ന […]

ആകാശത്തില്‍ ആ നക്ഷത്രം എവിടെ?

ക്രിസ്തുമസ്! മഞ്ഞും നിലാവും പെയ്യുന്ന രാത്രികളുടെ കാലം. ബേത്‌ലഹേമിലെ കുന്നിന്‍ചരിവുകളില്‍ ഒലീവുകളും ദേവദാരുക്കളും പൂത്തുനില്‍ക്കുന്നു. ധ്യാനമുദ്രയണിഞ്ഞു കിടക്കുന്ന ആകാശം നിറയെ നക്ഷത്രങ്ങള്‍. അതില്‍ ഏതാണ് ക്രിസ്തുവിന്റെ ജനനത്തെ കാണിക്കുന്ന നക്ഷത്രം? എല്ലാ ക്രിസ്തുമസ് കാലങ്ങളിലും രാത്രി ഞാന്‍ ആകാശത്തിലേക്ക് നോക്കിനില്‍ക്കാറുണ്ട്. ആകാശത്തിലെ അസംഖ്യം നക്ഷത്രങ്ങളില്‍ ക്രിസ്തുവിന്റെ ജനനത്തെ കണിക്കുന്ന നക്ഷത്രം ഏതാണ്? 2010 ഒക്ടോബറിന്റെ ആദ്യദിവസങ്ങളില്‍ ഒരു സന്ധ്യയ്ക്ക് ബേത്‌ലഹേം മലഞ്ചെരുവുകളില്‍നിന്ന് ആകാശത്തിലേക്കു നോക്കി. എവിടെ ആ നക്ഷത്രം? തിരിച്ചറിയാന്‍ കഴിയുന്നില്ല. ക്രിസ്തുമസ് നക്ഷത്രങ്ങള്‍ തെളിയാന്‍ തുടങ്ങുന്നതേയുള്ളൂ. […]

എന്തു നേടി ഈ സിനഡ് ?

പലതും പ്രതീക്ഷിച്ചിരുന്നു, ആഗോള സെക്കുലര്‍ മാധ്യമങ്ങള്‍. ആ പ്രതീക്ഷയോടെ പലതും എഴുതി നിറയ്ക്കുകയും ചെയ്തു. വത്തിക്കാനില്‍ നടന്ന മെത്രാന്‍മാരുടെ കുടുംബ സിനഡില്‍ കത്തോലിക്കാ സഭയുടെ പഠനങ്ങളെല്ലാം മാറ്റിമറിക്കപ്പെടുമെന്നും വിവാഹത്തെ കുറിച്ചുള്ള സഭയുടെ പഠനങ്ങളും ധാരണകളും അപ്പാടെ മാറുമെന്നും അവര്‍ പ്രതീക്ഷിച്ചു. ഈ ലോകത്തില്‍ ധാര്‍മികതയുടെ മഹാസ്തംഭമായി നിലകൊള്ളുന്ന കത്തോലിക്കാ സഭയുടെ പഠനങ്ങള്‍ ഇളകുന്നത് കാണാനും അത് ആഘോഷിക്കാനും തിടുക്കം കൂട്ടുന്നവര്‍ ഏറെയുണ്ടല്ലോ! സ്വവര്‍ഗ വിവാഹം, വിവാഹ മോചിതര്‍ക്കും പുനര്‍ വിവാഹിതര്‍ക്കുമുള്ള          വി. […]

ആത്മീയവ്യാപാരികളും അത്ഭുതരോഗശാന്തികളും

കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ കേരളത്തിലൂടെ ബസില്‍ യാത്ര ചെയ്യുകയായിരുന്നു. പ്രശസ്തമായ ഒരു ദൈവാലയത്തിന്റെ മുമ്പിലൂടെ ബസ് കടന്നുപോയപ്പോള്‍ അവിടെ ഒരു ബാനര്‍ വലിച്ചു കെട്ടിയിരിക്കുന്നത് കണ്ടു. അത്ഭുതരോഗശാന്തിശുശ്രൂഷയും വചനപ്രഘോഷണവും എന്നായിരുന്നു വരാന്‍ പോകുന്ന കണ്‍വെന്‍ഷന് മുന്നോടിയായി സ്ഥാപിച്ചിരിക്കുന്ന ആ ബാനറില്‍ എഴുതിയിരുന്നത്. സാധാരണ ഒരു കാര്യം എന്ന മട്ടില്‍ കടന്നുപോയപ്പോഴാണ് അടുത്തിരുന്ന സുഹൃത്ത് ആ ബാനര്‍ ശ്രദ്ധിക്കാന്‍ പറഞ്ഞത്. കണ്ടോ അത്ഭുതരോഗശാന്തി എഴുതിയിരിക്കുന്നത് മത്തങ്ങവലുപ്പത്തിലും വചനപ്രഘോഷണം സാധാരണ വലുപ്പത്തിലും. പത്തോ ഇരുപതോ വര്‍ഷം മുമ്പും ഇത്തരം ബൈബിള്‍ കണ്‍വന്‍ഷനുകള്‍ […]

മരിച്ചവരെ എന്തിനാണ് ഓര്‍മ്മിക്കുന്നത്?

അടുത്തയിടെ വളരെ പ്രിയപ്പെട്ട ഒരാളുടെ ശവകുടീരം തേടി കുടുംബമൊന്നിച്ച് സെമിത്തേരിയിലെത്തിയിരുന്നു. ഒരു വര്‍ഷം തികഞ്ഞതേയുണ്ടായിരുന്നുള്ളൂ. പക്ഷേ ആ വ്യക്തിയെ സംസ്‌കരിച്ച ഇടത്തില്‍ മറ്റൊരു കല്ലറയാണ് ഉയര്‍ന്നു നിന്നിരുന്നത്. വളരെ സാമ്പത്തികമുള്ള കുടുംബമാണ്. കുടുംബക്കല്ലറയൊക്കെ നിശ്ചയമായും അവകാശപ്പെടുത്താവുന്ന ആള്‍.പക്ഷേ.. എനിക്ക് തെറ്റിയതായിരിക്കുമോ എന്ന സംശയിച്ച് ഭാര്യ ഒരു വശത്ത് നിന്ന് മറ്റേ വശം വരെ ഓരോ കല്ലറയിലെയും പേരുകള്‍ വായിച്ചു നടക്കുന്നത് കണ്ടു. തീര്‍ച്ചയായും അവള്‍ക്ക് വലിയ തോതില്‍ സങ്കടം വരുന്നുണ്ടായിരുന്നു. കാരണം മരിച്ചടക്കിന് അവള്‍ക്ക് വരാന്‍ പറ്റിയ […]

ക്രൈസ്തവരുടെ ശത്രുക്കളെ ഓടിച്ച മിഖായേല്‍ മാലാഖയും ചൈനയിലെ മാതാവും

മുഖ്യദൂതനായ മിഖായേലിനൊപ്പം പരിശുദ്ധമറിയം ചൈനയിലെ ഡോങ് ലൂ വില്‍ പ്രത്യക്ഷപ്പെട്ടതിന്റെ ഓര്‍മ്മയും നന്ദിയും ചൈനയിലെ കത്തോലിക്കാവിശ്വാസത്തിന്റെ അടിസ്ഥാനശിലകളിലൊന്നായി ഇന്നും പ്രശോഭിക്കുന്നു. ചൈനയുടെ ചരിത്രത്തിലെ ഏററവും സംഘര്‍ഷപൂരിതമായ ഒരു സാഹചര്യത്തിലായിരുന്നു മാതാവിന്റെ പ്രത്യക്ഷീകരണം ബോക്‌സര്‍ വിപ്ലവം നടന്ന 1900ലും 1995 ലും. പതിനായിരം പട്ടാളക്കാര്‍ ഡോങ് ലൂ ഗ്രാമം ആക്രമിച്ച് ആയിരത്തോളം ക്രൈസ്തവരെ കൊന്നൊടുക്കിയ ദിനങ്ങളിലാണ് ശുഭ്രവസ്ത്രധാരിണിയായി പരിശുദ്ധ മറിയം ആകാശവിതാനങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ആ അത്ഭുതദൃശ്യത്തിന് മുമ്പില്‍ ഭയചകിതരായ പട്ടാളക്കാര്‍ മാതാവിന് നേരെ വെടിയുതിര്‍ത്തു. പക്ഷേ ഒരു വെടിയുണ്ടയ്ക്കും […]

കമ്മ്യൂണിസ്റ്റുകാരന്‍ ദൈവവിശ്വാസി ആയാല്‍ എന്താണ് കുഴപ്പം?

ചലച്ചിത്രനടന്‍ മാമുക്കോയ ചലച്ചിത്രതാരം മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ ഒരു കമന്റ് ഓര്‍മ്മവരുന്നു. അഞ്ചുനേരം നിസ്‌ക്കരിക്കുന്ന വ്യക്തിയാണത്രെ മമ്മൂട്ടി.പ്രശസ്തനായ നടന്‍ എന്ന നിലയിലും മുസല്‍മാന്‍ എന്ന നിലയിലും അത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നും മാമുക്കോയ അഭിപ്രായപ്പെട്ടു. ഇടതുപക്ഷ സഹയാത്രികനാണ് മമ്മൂട്ടി എന്നതും ഇവിടെ ഓര്‍മ്മിപ്പിക്കട്ടെ. കമ്മ്യൂണിസ്റ്റുകാരന്‍ ദൈവവിശ്വാസിയായാല്‍ അത് എന്തോ വലിയ കുഴപ്പമാണെന്ന മട്ടിലാണ് ഇവിടെ ചില പ്രചാരണങ്ങള്‍. കമ്മ്യൂണിസ്റ്റുകാരന്‍ ദൈവവിശ്വാസിയായാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? ഇല്ല. മറിച്ച് കൂടുതല്‍ സൗന്ദര്യമുണ്ടാവുകയേയുള്ളൂ. കാരണം യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്‍ മനുഷ്യസ്‌നേഹിയാണ്. മതങ്ങള്‍ക്ക് അതീതമായി നില്ക്കുന്നവനാണ്..ഉദാരനാണ്. […]

ഒരു മകള്‍ പിതാവിന് അമ്മയായി മാറിയപ്പോള്‍

കൊച്ചുത്രേസ്യാ മഠത്തില്‍ ചേര്‍ന്ന വിവരം അറിഞ്ഞപ്പോള്‍ മാര്‍ട്ടിന്റെ സുഹൃത്തുക്കള്‍ പലരും അയാളോട് സഹതപിച്ചു. വൃദ്ധനായ മാര്‍ട്ടിന്‍ വീണ്ടും വീണ്ടും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോവുകയാണല്ലോ എന്നോര്‍ത്ത്. എന്തുമാത്രം ദുരനുഭവങ്ങളിലൂടെയും ഒറ്റപ്പെടലുകളിലൂടെയും കടന്നുപോയ വ്യക്തിയാണ്. എന്നിട്ടും വീണ്ടും വീണ്ടും തദൃശ്യമായ അനുഭവങ്ങള്‍ തന്നെ അയാള്‍ക്കുണ്ടാകുന്നു. അത്തരക്കാരോട് സഹതപിക്കുകയല്ലാതെ മറ്റെന്ത് മാര്‍ഗ്ഗം? പക്ഷേ മാര്‍ട്ടിന്‍ തന്നെതന്നെ ദൈവത്തിന് ബലിവേദിയായി സമര്‍പ്പിച്ച വ്യക്തിയായിരുന്നു. അതുകൊണ്ട് തന്നോട് സഹതപിച്ചവരോട് മാര്‍ട്ടിന്‍ ഇങ്ങനെയാണ് പ്രതികരിച്ചത്. പ്രിയപ്പെട്ട സുഹൃത്തുക്കളേ ത്രേസ്യ എന്റെ കൊച്ചുറാണി കര്‍മ്മലമഠത്തില്‍ പ്രവേശിച്ചതോര്‍ത്ത് നിങ്ങള്‍ എന്നോട് […]

മണിയം കുന്നിലെ അല്‍ഫോന്‍സാമ്മ അഥവ നിസ്സാരകാര്യങ്ങളുടെ മധ്യസ്ഥമണിയം കുന്നിലെ അല്‍ഫോന്‍സാമ്മ അഥവ നിസ്സാരകാര്യങ്ങളുടെ മധ്യസ്ഥ

സിസ്റ്റര്‍ കൊളീററ് എന്ന കൊളോത്താമ്മയ്ക്ക് ഈ വിശേഷണം എങ്ങനെ അന്വര്‍ത്ഥമാകും? സംശയമുണ്ടോ..എങ്കില്‍ കൊളോത്താമ്മയുടെ ജീവിതം നിങ്ങള്‍ അറിഞ്ഞിട്ടില്ല എന്ന് തന്നെ പറയേണ്ടിവരും. കാരണം ആ ജീവിതത്തിലൂടെ ഒരിക്കലെങ്കിലും കടന്നുപോയിട്ടുള്ളവര്‍ക്ക് ഇതിനെക്കാള്‍ നല്ലവിശേഷണം ആ ജീവിതത്തിന് കൊടുക്കാനുമില്ല. സഹനത്തിന്റെയും വിശുദ്ധിയുടെയും ദൈവസ്‌നേഹത്തിന്റെയും പൊന്‍ചിറകുകള ല്‍ സ്വര്‍ഗ്ഗത്തിലേക്ക് പറന്നുയര്‍ന്ന പുണ്യപ്പക്ഷികളായിരുന്നു കൊളോത്താമ്മയും അല്‍ഫോന്‍സാമ്മയും. കൊളോത്താമ്മ ആരായിരുന്നു, എന്തായിരുന്നു എന്ന അന്വേഷണം നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് അസുലഭസൗരഭ്യം പുറപ്പെടുവിക്കുന്ന ഒരു സഹനപുഷ്പത്തിന്റെ മുമ്പിലേക്കാണ്. ഒരേ കാലഘട്ടത്തില്‍ ഒരേ ദേശത്തിന്റെ അതിരുകള്‍ക്കിപ്പുറം ജീവിച്ചിരുന്നവരായിരുന്നു അല്‍ഫോന്‍സാമ്മയും […]

അടഞ്ഞവാതിലിനു മുമ്പില്‍ സങ്കടം നിറഞ്ഞ്..( സെലിന്റെ കഥ; മാര്‍ട്ടിന്റെയും)

ഒരു തീര്‍ത്ഥാടകസംഘത്തിനൊപ്പമാണ് മാര്‍ട്ടിനും മക്കളും റോമായിലേക്ക് യാത്ര പുറപ്പെട്ടത്. ലിസ്യൂ നഗരം നിദ്രയില്‍ ആയിരുന്ന സമയത്തായിരുന്നു അവരുടെ യാത്ര ആരംഭിച്ചത്. സെലിനും ആ യാത്രയിലുണ്ടായിരുന്നു. മാര്‍ട്ടിന്‍ വളരെ ആഹ്ലാദവാനായിരുന്നു. യാത്രയാര്‍ക്കെല്ലാം ആ പിതാവിനോടും മക്കളോടും ഏറെ അടുപ്പവും മതിപ്പും തോന്നി. തീവണ്ടിയില്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ ഓരോന്നിനും ഓരോ വിശുദ്ധന്റെ പേര് നല്കുന്ന പതിവുണ്ടായിരുന്നു അന്നത്തെ അത്തരം തീര്‍ത്ഥയാത്രകള്‍ക്ക്. മിക്കവാറും യാത്ര ചെയ്തിരുന്ന വൈദികരില്‍ ആരുടെയെങ്കിലും ബഹുമതിക്ക് അദ്ദേഹത്തിന്റെയോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഇടവകമധ്യസ്ഥന്റെയോ പേരായിരുന്നു നല്കിയിരുന്നത്. എന്നാല്‍ മാര്‍ട്ടിനും […]

1 2 3 25