മുന്നൂറ് ക്രൈസ്തവരെ രക്ഷിച്ച മുസ്ലീം മതനേതാവിന് നൈജീരിയായുടെ ആദരവ്

മുന്നൂറ് ക്രൈസ്തവരെ രക്ഷിച്ച മുസ്ലീം മതനേതാവിന് നൈജീരിയായുടെ ആദരവ്

നൈജീരിയ:ഫുലാനി ഹെര്‍ഡ്‌സ്മാന്റെ കൈകകളില്‍ നിന്ന് മു്ന്നൂറോളം ക്രൈസ്തവരെ രക്ഷിച്ച മുസ്ലീം മതനേതാവിനെ നൈജീരിയ ആദരിച്ചു. 83 കാരനായ അല്‍ഹാജി അബ്ദുലാഹി അബുബക്കര്‍ എന്ന ഇമാമിനെയാണ് പ്രസിഡന്റ് മുഹമ്മാഡു ബുഹാരി ആദരിച്ചത്. ക്രൈസ്തവരെ കൊന്നൊടുക്കാന്‍ വന്ന ഫുലാനികളുടെ കൈകളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സ്ത്രീകളെ തന്റെ ഭവനത്തിലും പുരുഷന്മാരെ മോസ്‌ക്കിലുമാണ് താന്‍ ഒളിപ്പിച്ചത്. ദ ഈഗില്‍ ഓണ്‍ലൈന് നല്കിയ അഭിമുഖത്തില്‍ ഇമാം വ്യക്തമാക്കി. ക്രൈസ്തവരെ തേടിവന്ന ഫുലാനികളോട് വീടിന് അകത്തുള്ളത് മുസ്ലീമുകളാണെന്ന് പറഞ്ഞായിരുന്നു അവരെ ഇദ്ദേഹം തിരിച്ചയച്ചത്. ക്രൈസ്തവരെ കിട്ടാത്ത […]

അത്താഴം കഴിക്കുന്പോള്‍ വൈദികന്‍ വെടിയേറ്റ് മരിച്ചു

അത്താഴം കഴിക്കുന്പോള്‍ വൈദികന്‍ വെടിയേറ്റ് മരിച്ചു

ബംഗുയി: അത്താഴം കഴിക്കുനപോള്‍ വൈദികന്‍ വെടിയേറ്റ് മരിച്ചു.  മധ്യാഫ്രിക്കൻ റിപ്പബ്ളിക്കിൽ മോൺ. ഫിർമിൻ ഗബഗുവെയാണ് കൊല്ലപ്പെട്ടത്. വികാരി ജനറാളായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. മധ്യാഫ്രിക്കൻ റിപ്പബ്ളിക്കിൽ ഈ വർഷം വധിക്കപ്പെടുന്ന മൂന്നാമത്തെ വൈദികനാണ് ഫാ.ഗബഗുവെ.  സമാധാന ശ്രമങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്‍റേത്. ഫാ. ഗബഗുവെയുടെ വിയോഗം സഭയ്ക്കു തീരാനഷ്ടമാണെന്നും വിശ്വാസികൾ സംയമനം പാലിക്കണമെന്നും ജാഗ്രതയോടെ വർത്തിക്കണമെന്നും സഭാനേതൃത്വം ആഹ്വാനം ചെയ്തു.

ആറു മാസം, 1750 ക്രൈസ്തവ കൊലപാതകങ്ങള്‍, നൈജീരിയായിലെ ക്രൈസ്തവജീവിതം ആശങ്കയില്‍

ആറു മാസം, 1750 ക്രൈസ്തവ കൊലപാതകങ്ങള്‍, നൈജീരിയായിലെ ക്രൈസ്തവജീവിതം ആശങ്കയില്‍

അബൂജ: ആറു മാസത്തിനിടയില്‍ നൈജീരിയായില്‍ കൊല ചെയ്യപ്പെട്ടത് 1750 ക്രൈസ്തവര്‍. ഞെട്ടിക്കുന്ന കണക്കാണിത്. ക്രൈസ്തവരുടെ നിലനില്പിനെ തന്നെ ചോദ്യം ചെയ്യുന്നുണ്ട് ഇന്റര്‍ സൊസൈറ്റിയുടെ ഈ കണക്കുകള്‍. ഫൂലാനി ഹെര്‍ഡ്മാന്‍, ബോക്കാ ഹാരാം തുടങ്ങിയ തീവ്രവാദ സംഘടനകളാണ് ക്രൈസ്തവരുടെ നിലനില്പിനും ജീവനും ഭീഷണിയായി മാറിയിരിക്കുന്നത്. 2009 മുതല്‍ 2014 വരെ 13000 ല്‍ അധികം ക്രൈസ്തവദേവാലയങ്ങളാണ് ബോക്കോ ഹാറാം നശിപ്പിച്ചതെന്നാണ് ഓപ്പണ്‍ ഡോര്‍സ് കണക്കുകള്‍ പറയുന്നത്. അന്താരാഷ്ട്ര സമൂഹമോ നൈജീരിയായിലെ ഭരണകൂടമോ ക്രൈസ്തവവിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രതികരിക്കുന്നില്ല എന്നതാണ് ഏറെ […]

11 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സുവിശേഷപ്രഘോഷകന്‍ മോചിതനായി

11 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സുവിശേഷപ്രഘോഷകന്‍ മോചിതനായി

എരിത്രിയ: 11 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സുവിശേഷപ്രഘോഷകന്‍ ജയില്‍ മോചിതനായി. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ ഒക്ബാമിഷെല്‍ ഹായ്മിനോറ്റ് ആണ് ജയില്‍ മോചിതനായത്. കൃത്രിമമായി കെട്ടിച്ചമച്ച കേസുകളെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ജയിലില്‍ അടച്ചത്. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു ആദ്യമായി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.2005 ല്‍ ആയിരുന്നു അത്. ക്രിസ്തുവിനെ തള്ളിപ്പറയാത്തതിന്റെ പേരില്‍ പല ക്രൂരപീഡനങ്ങളും ജയിലിനുള്ളില്‍ അനുഭവിക്കേണ്ടിവന്നു. രണ്ടുവര്‍ഷത്തിന് ശേഷം വിട്ടയച്ചു. മാനസികമായി തകര്‍ന്ന അദ്ദേഹത്തെ 2007 ല്‍ വീണ്ടും അറസ്റ്റ് ചെയ്തു. അതിന്‌ശേഷമാണ് ഇപ്പോള്‍ അദ്ദേഹം […]

നൈജീരിയായില്‍ സെമിനാരിക്ക് നേരെ ആക്രമണം, വെടിവയ്പ്, വൈദികര്‍ക്ക് മര്‍ദ്ദനം

നൈജീരിയായില്‍ സെമിനാരിക്ക് നേരെ ആക്രമണം, വെടിവയ്പ്, വൈദികര്‍ക്ക് മര്‍ദ്ദനം

അബുജ: നൈജീരിയയിലെ  സേക്രട്ട് ഹാര്‍ട്ട് കത്തോലിക്ക മൈനര്‍ സെമിനാരിയ്ക്കു നേരെ നടന്ന ആക്രമണത്തില്‍ വൈദികര്‍ക്ക് പരിക്കേല്ക്കുകയും സെമിനാരിയുടെ വസ്തുവകകള്‍ക്ക് വ്യാപകമായ നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. വൈദികരെ മര്‍ദ്ദിച്ചവശരാക്കിയ അക്രമികള്‍ ഒരു വൈദികന്‍റെ കാലിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.  സെമിനാരി വിദ്യാർത്ഥികള്‍ക്കും പരിക്കേറ്റു. ഇസ്ളാമിക ഗോത്ര തീവ്രവാദ സംഘടനയായ ഫുലാനി ഹെര്‍ഡ്സ്മാനാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു. നൈജീരിയായില്‍ ക്രൈസ്തവര്‍ക്ക് നേരെ വ്യാപകമായ അക്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.

കര്‍ദിനാള്‍ റോബര്‍ട്ട് സാറാ പ്രോട്ടോ ഡീക്കന്‍

കര്‍ദിനാള്‍ റോബര്‍ട്ട് സാറാ പ്രോട്ടോ ഡീക്കന്‍

വത്തിക്കാന്‍ :കര്‍ദ്ദിനാള്‍ തിരുസംഘത്തിലെ പ്രോട്ടോ ഡീക്കനായി റോബര്‍ട്ട് സാറയെ പ്രഖ്യാപിച്ചു. കോണ്‍ക്ലേവിന് ശേഷം സെന്റ്‌ പീറ്റേഴ്സ് ബസലിക്കയുടെ മട്ടുപ്പാവില്‍ നിന്നുകൊണ്ട് “ഹബേമസ് പാപ്പാം” (നമുക്ക് പാപ്പായെ ലഭിച്ചു) എന്ന് ലോകത്തെ അറിയിക്കുന്നത് പ്രോട്ടോ ഡീക്കനാണ്. ഇനിയുള്ള കോണ്‍ക്ലേവിന് ശേഷം ആ പ്രഖ്യാപനം നടത്തുന്നത് കര്‍ദിനാള്‌‍സാറയായിരിക്കും. വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്റെ തലവനാണ് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. 2001-മുതല്‍ റോമന്‍ കൂരിയായില്‍ സേവനം ചെയ്തുവരുകയായിരുന്നു. സാധാരണയായി പത്രോസിന്റെ സിംഹാസനാവകാശിയായ പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നതിന് വോട്ടവകാശമുള്ള കര്‍ദ്ദിനാള്‍-ഡീക്കന്‍ തിരുസംഘത്തിലെ ഏറ്റവും മുതിര്‍ന്ന ആളെയാണ് […]

ക്രിസ്തുവിനെ മകള്‍ തള്ളിപ്പറയാത്തതില്‍ ഞാന്‍ സന്തോഷിക്കുന്നു. തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ പെണ്‍കുട്ടിയുടെ അമ്മ സംസാരിക്കുന്നു

ക്രിസ്തുവിനെ മകള്‍ തള്ളിപ്പറയാത്തതില്‍ ഞാന്‍ സന്തോഷിക്കുന്നു. തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ പെണ്‍കുട്ടിയുടെ അമ്മ സംസാരിക്കുന്നു

നൈജീരിയ: എന്റെ മകള്‍ ക്രിസ്തുവിനെ തള്ളിപ്പറയാത്തതില്‍ ഞാന്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു.. പതിനഞ്ചുകാരി ലെയയെ ഓര്‍ത്താണ് അവളുടെ അമ്മ റെബേക്ക ഷാരിബു ഇപ്രകാരം പറഞ്ഞത്. എന്നാല്‍ ലെയ വഴി അക്രമികള്‍ മാനസാന്തരപ്പെടുമെന്നും ക്രിസ്തുവിലേക്ക്തിരിയുമെന്നുമാണ് അവളുടെ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പ്രതീക്ഷ. ദൈവത്തിന് അവളെ ഉപേക്ഷിക്കാനാവില്ല. ഓരോ ദിവസവും അവള്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ ഞാന്‍ ബൈബിള്‍ കൊടുത്തുവിടും. ബൈബിളിനോട് വലിയ ഭക്തിയായിരുന്നു അവള്‍ക്ക്. അവള്‍ വളരെ അനുസരണയുള്ള കുട്ടിയുമാണ്. അമ്മ പറയുന്നു. ഫെബ്രുവരിയിലാണ് ബോക്കോ ഹാരാം നൂറ് സ്‌കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയത്. […]

കുര്‍ബാനയ്ക്കിടയിലെ കൊലപാതകം, പ്രതികാരം അരുത് എന്ന് കര്‍ദിനാള്‍

കുര്‍ബാനയ്ക്കിടയിലെ കൊലപാതകം, പ്രതികാരം അരുത് എന്ന് കര്‍ദിനാള്‍

ബാന്‍ഗൂയി: ആടുകളോട് ഇടയന്റെ അപേക്ഷ, വേണ്ട പ്രതികാരം ചെയ്യരുത്. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ കര്‍ദിനാള്‍ ഡിയോഡോണ്‍ ആണ് വിശ്വാസികളോട് ഈ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. വൈദികനുള്‍പ്പടെ 24 പേരെ വിശുദ്ധ കുര്‍ബാനയക്കിടയില്‍ വെടിവച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഔര്‍ ലേഡി ഓഫ് ഫാത്തിമാ ദേവാലയത്തില്‍ വച്ചായിരുന്നു അക്രമം നടന്നത്. മുസ്ലീം തീവ്രവാദികളായിരുന്നു സംഭവത്തിന് പിന്നില്‍. ഇതിന് ശേഷം മോസ്‌ക്ക് അഗ്നിക്കിരയാക്കിയിരുന്നു. അതുകൊണ്ടാണ് പ്രതികാരം പാടില്ലെന്ന് കര്‍ദിനാള്‍ അപേക്ഷിച്ചത്. നിരവധി വിശ്വാസികള്‍ക്ക് ദേവാലയ ആക്രമണത്തില്‍ പരിക്ക് പറ്റിയിരുന്നു. 1500 […]

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ ദേവാലയ ആക്രമണം, വൈദികന്‍ ഉള്‍പ്പടെ 15 പേര്‍ കൊല്ലപ്പെട്ടു

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ ദേവാലയ ആക്രമണം, വൈദികന്‍ ഉള്‍പ്പടെ 15 പേര്‍ കൊല്ലപ്പെട്ടു

ബാന്‍ഗുയി: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ ചൊവ്വാഴ്ച നടന്ന ദേവാലയ ആക്രമണത്തില്‍ വൈദികന്‍ ഉള്‍പ്പടെ 15 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ഔര്‍ ലേഡി ഓഫ് ഫാത്തിമാ ദേവാലയത്തിലാണ് ആക്രമണം നടന്നത്. തോക്കുധാരിയായ അക്രമി ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിക്കപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ ഗ്രനേഡ് വലിച്ചെറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഫാ. ആല്‍ബര്‍ട്ടാണ് കൊല്ലപ്പെട്ട വൈദികന്‍. നൂറോളം പേര്‍ക്ക് പരിക്കുകളുണ്ട്. കൊല്ലപ്പെട്ട വൈദികന്റെ മൃതദേഹം അദ്ദേഹത്തിന്റെ താമസസ്ഥലത്തേക്ക് അക്രമികള്‍ വലിച്ചിഴച്ചുകൊണ്ട് പോയതായും ദൃക്‌സാക്ഷികള്‍ പറയുന്നു . മുസ്ലീം ഭൂരിപക്ഷമുള്ള ഇവിടെ സംഘര്‍ഷപ്രദേശമാണ്. […]

ദേവാലയ ആക്രമണം, കൊല്ലപ്പെട്ടവരുടെ സംഖ്യ 16 ആയി

ദേവാലയ ആക്രമണം, കൊല്ലപ്പെട്ടവരുടെ സംഖ്യ  16  ആയി

ലാ​​ഗോ​​സ്: മ​​ധ്യ നൈ​​ജീ​​രി​​യ​​ൻ സം​​സ്ഥാ​​ന​​മാ​​യ ബെ​​ന്യൂ​​വി​​ൽ ക്രി​​സ്ത്യ​​ൻ ദേ​​വാ​​ല​​യ​​ത്തി​​ൽ നടന്ന ആ​​ക്ര​​മ​​ണത്തില്‍  വൈദികരുള്‍പ്പെടെ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി. അ​​യാ​​ർ മാ​​ബ​​ലോം ഗ്രാ​​മ​​ത്തി​​ലെ പ​​ള്ളി​​യി​​ൽ രാ​​വി​​ലെ ആ​​റി​​നാണ് നാടോടിവര്‍ഗ്ഗക്കാര്‍ ആക്രമണം നടത്തിയത്.   അ​​ക്ര​​മി​​ക​​ളെ നി​​ല​​യ്ക്കു നി​​ർ​​ത്താ​​ൻ ഫു​​ലാ​​നി വം​​ശ​​ജ​​നാ​​യ പ്ര​​സി​​ഡ​​ന്‍റ് ബു​​ഹാ​​രി ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​ന്നി​​ല്ലെ​​ന്നു വി​​മ​​ർ​​ശ​​ക​​ർ പ​​റ​​യു​​ന്നു.

1 2 3 23