ആഗോളപ്രശസ്തനായ സുവിശേഷപ്രഘോഷകന്‍ ബില്ലി ഗ്രഹാം വിടവാങ്ങി

ആഗോളപ്രശസ്തനായ സുവിശേഷപ്രഘോഷകന്‍ ബില്ലി ഗ്രഹാം വിടവാങ്ങി

ന്യൂ​യോ​ർ​ക്ക്: ആ​ഗോ​ള പ്ര​ശ​സ്ത​നാ​യ സു​വി​ശേ​ഷ​പ്ര​സം​ഗ​ക​ൻ റ​വ. ബി​ല്ലി ഗ്ര​ഹാം  വിടവാങ്ങി. തൊണ്ണൂറ്റിയൊന്‍പത് വയസായിരുന്നു. ഒ​രു വ​ർ​ഷ​മാ​യി പ​ല രോ​ഗ​ങ്ങ​ളു​ടെ പി​ടി​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ, മ​സ്തി​ഷ്ക​ത്തി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന ഹൈ​ഡ്രൈ​സെ​ഫാ​ല​സ്, പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗം തു​ട​ങ്ങി​യ​വയായിരുന്നു അവ​. ബൈ​ബി​ൾ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​ക​ൾ ക​മ്യൂ​ണി​സ്റ്റ് രാ​ജ്യ​ങ്ങ​ളി​ൽ​പോ​ലും ന​ട​ത്തി​യി​രു​ന്നു. നോ​ർ​ത്ത് ക​രോ​ളൈ​ന സം​സ​ഥാ​ന​ത്തു ക​ർ​ഷ​ക​കു​ടും​ബ​ത്തി​ൽ ജ​നി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്ത്യ​വും നാ​ട്ടി​ലെ സ്വ​ന്തം വീ​ട്ടി​ലാ​യി​രു​ന്നു. ഏ​ഴു​ ദ​ശ​ക​ത്തി​ലേ​റെ യേ​ശു​ക്രി​സ്തു​വി​നെ പ്ര​സം​ഗി​ച്ച അ​ദ്ദേ​ഹം നി​ര​വ​ധി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ഉ​പ​ദേ​ഷ്ടാ​വു​മാ​യി​രു​ന്നു. 2005 വ​രെ പൊ​തു​വേ​ദി​ക​ളി​ൽ സു​വി​ശേ​ഷം […]

മേരി ആന്‍ ഗ്ലെന്‍ഡോണ്‍ വത്തിക്കാന്‍ ബാങ്കില്‍ നിന്ന് രാജിവച്ചു

മേരി ആന്‍ ഗ്ലെന്‍ഡോണ്‍ വത്തിക്കാന്‍ ബാങ്കില്‍ നിന്ന് രാജിവച്ചു

വത്തിക്കാന്‍: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് വര്‍ക്ക്‌സ് അഥവാ വത്തിക്കാന്‍ ബാങ്കില്‍ നിന്ന് പ്രഫസര്‍ മേരി ആന്‍ ഗ്ലെന്‍ഡോണ്‍ രാജിവച്ചു. മറ്റ് കത്തോലിക്കാ സംബന്ധമായ വിഷയങ്ങളില്‍ ഇടപെടാന്‍ കൂടുതല്‍ സമയം നീക്കിവയ്ക്കുന്നതിന് വേണ്ടിയാണ് രാജിയെന്ന് ഇതുമായി ബന്ധപ്പെട്ട വൃന്തങ്ങള്‍ പറയുന്നു. 79 കാരിയായ മേരിക്ക് വ്യക്തിപരവും ഔദ്യോഗികവുമായ എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി വത്തിക്കാന്‍ ബാങ്ക് ആശംസിച്ചു. വത്തിക്കാന്‍ ബാങ്കിനെ നിയമപരമായ ഫ്രെയിം വര്‍ക്കിലേക്ക് ആക്കാന്‍ മേരി വഹിച്ച പങ്ക് നിസ്തുലമാണ്. പരിശുദ്ധ സിംഹാസനത്തിന്റെ യുഎസ് അംബാസിഡറായി 2008-2009 കാലത്ത് […]

മകളെ മാമ്മോദീസാ മുക്കിയതിന് നോര്‍ത്ത് കരോലിനയില്‍ അമ്മയ്ക്ക് ഏഴു ദിവസത്തെ ജയില്‍ ശിക്ഷ

മകളെ മാമ്മോദീസാ മുക്കിയതിന് നോര്‍ത്ത് കരോലിനയില്‍ അമ്മയ്ക്ക് ഏഴു ദിവസത്തെ ജയില്‍ ശിക്ഷ

നോര്‍ത്ത് കരോലിന: പിതാവിന്റെ അനുവാദമോ അറിവോ കൂടാതെ മകളെ മാമ്മോദീസാ മുക്കിയതിന് മാതാവിന് ജയില്‍ ശിക്ഷ. ഡിസ്ട്രിക് കോര്‍ട്ട് ജഡ്ജി സീന്‍ സ്മിത്താണ് സ്‌റ്റോക്ക്‌സ് എന്ന 36 കാരിക്ക് ശിക്ഷ വിധിച്ചത്. സ്‌റ്റോക്കസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് പോള്‍ ഷാഫ്  മകളുടെ മാമ്മോദീസാ വിവരം അറിഞ്ഞത്. തുടര്‍ന്നാണ് കേസ് കോടതിയിലെത്തിയത്. മാതാപിതാക്കള്‍ ഇരുവരും തങ്ങളുടെ കുഞ്ഞിനെ വിശ്വാസത്തില്‍ വളര്‍ത്താനാണ് ആഗ്രഹിക്കുന്നതെങ്കിലും അമ്മ സ്വാര്‍ത്ഥപരമായി പെരുമാറുകയും പിതാവ് എന്ന നിലയില്‍ മകളുടെ മാമ്മോദീസാ ചടങ്ങില്‍ പങ്കെടുക്കാനുള്ള അവകാശം അദ്ദേഹത്തിന് […]

ഇത് ഭീകരമായ തിന്മയും വിവേകരഹിതമായ അക്രമവും: ആര്‍ച്ച് ബിഷപ് വെന്‍സ്‌കി

ഇത് ഭീകരമായ തിന്മയും വിവേകരഹിതമായ അക്രമവും: ആര്‍ച്ച് ബിഷപ് വെന്‍സ്‌കി

മിയാമി: മാര്‍ജോറി സ്‌റ്റോണ്‍മാന്‍ ഡൗഗ്ലസ് ഹൈസ്‌കൂളില്‍ നടന്ന വെടിവയ്പിനെ ശക്തമായി അപലപിച്ചുകൊണ്ട് മിയാമി ആര്‍ച്ച് ബിഷപ് തോമസ് വെന്‍സ്‌കി. അതിരൂപതയുടെ ഭാഗമായ പാര്‍ക്ക്‌ലാന്റിലെ സ്‌കൂളിലാണ് വെടിവയ്പ് നടന്നത്. അങ്ങേയറ്റം ഭീകരമായ തിന്മയും വിവേകരഹിതമായ അക്രമവുമാണ് ഇതെന്ന് ആര്‍ച്ച് ബിഷപ് തോമസ് വെന്‍സ്‌കി അക്രമത്തെ അപലപിച്ചു. 19 കാരന്റെ ക്രൂരവിനോദത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പടെ 17 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്ത അദ്ദേഹം ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്തു. രാജ്യം […]

വേള്‍ഡ് യൂത്ത് ഡേ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

വേള്‍ഡ് യൂത്ത് ഡേ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

വത്തിക്കാന്‍: പനാമയില്‍ അടുത്തവര്‍ഷം നടക്കുന്ന ലോക യുവജനദിനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ ടാബില്‍ ഒപ്പുവച്ചതോടെയാണ് ഇതിനുള്ള ഔദ്യോഗിക തുടക്കം കുറിച്ചത്. ഞായറാഴ്ചയായിരുന്നു പാപ്പ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 2019 ജനുവരി 22 മുതല്‍ 27 വരെ തീയതികളിലാണ് ലോകയുവജനദിനം. 1985 ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ലോകയുവജന ദിനം ആരംഭിച്ചത്.

കൊല്ലപ്പെട്ട വൈദികന് നേരെയുള്ള ആരോപണം മെത്രാന്‍ നിഷേധിച്ചു

കൊല്ലപ്പെട്ട വൈദികന് നേരെയുള്ള ആരോപണം മെത്രാന്‍ നിഷേധിച്ചു

മെക്‌സിക്കോ: വധിക്കപ്പെട്ട വൈദികന്‍ ജെര്‍മ്മെയ്ന്‍ ഗാര്‍സിയായ്ക്ക് ക്രിമിനല്‍ സംഘവുമായി ബന്ധമുണ്ടായിരുന്നു എന്ന വാര്‍ത്തയും ആരോപണവും ചില്‍പാന്‍സിങോയിലെ ബിഷപ് സാല്‍വദോര്‍ മെന്‍ഡോസ നിഷേധിച്ചു. ഫാ. ഇവാന്‍ ജെയിംസിനെയും ഫാ. ജെര്‍മ്മയിനെയും ഫെബ്രുവരി അഞ്ചിന് ഹൈവേയില്‍ വച്ച് അക്രമികള്‍ കൊലപ്പെടുത്തുകയായിരുന്നു. തനിക്ക് ലഭിച്ചിരിക്കുന്ന വിവരമനുസരിച്ച് ഫാ. ജെര്‍മ്മെയിന്‍ സേവനം ചെയ്തിരുന്ന പ്രദേശത്ത് അക്രമികള്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. അതിനപ്പുറം അദ്ദേഹത്തിന് അക്രമിസംഘവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. മെത്രാന്‍ വ്യക്തമാക്കി. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനായി പോകുമ്പോഴായിരുന്നു വാഹനം തടഞ്ഞുനിര്‍ത്തി അക്രമികള്‍ വൈദികരെ വെടിവച്ചുകൊന്നത്.

ചിലിയിലെ ഇരയുമായി അന്വേഷകസംഘത്തിലെ പ്രതിനിധി അമേരിക്കയില്‍ കണ്ടുമുട്ടി

ചിലിയിലെ ഇരയുമായി അന്വേഷകസംഘത്തിലെ പ്രതിനിധി അമേരിക്കയില്‍ കണ്ടുമുട്ടി

വത്തിക്കാന്‍: ചിലിയിലെ ബിഷപ്പിനെതിരെ ലൈംഗികാരോപണം നടത്തിയ വ്യക്തിയുമായി ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നിയുക്തനായ ആര്‍ച്ച് ബിഷപ് ചാള്‍സ് അമേരിക്കയില്‍ വച്ച് സംസാരിച്ചു. സ്‌കൈപ്പ് വഴിയല്ലാതെ മുന്‍കൂട്ടി പ്ലാന്‍ ചെയ്തത് അനുസരിച്ച് നേരിട്ടായിരുന്നു ഇരുവരും സംസാരിച്ചത്. ജുവാന്‍ കാര്‍ലോസാണ് ബിഷപ് ജുവാന്‍ ബാരോസിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബിഷപ് വൈദികനായിരുന്ന സമയത്ത് തങ്ങള്‍ സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെട്ടിരുന്നതായാണ് ആരോപണം. ജനുവരി 20 നാണ് ആര്‍ച്ച്ബിഷപ് ചാള്‍സിനെ ഇതേക്കുറിച്ച് അന്വേഷിക്കാനായി പാപ്പ ചുമതലപ്പെടുത്തിയത്.

രാഷ്ട്രീയസ്ഥിതിഗതികള്‍ വഷളാകുമ്പോഴും വിശുദ്ധനാട് തീര്‍ത്ഥാടനത്തില്‍ കുറവ് വന്നിട്ടില്ല

രാഷ്ട്രീയസ്ഥിതിഗതികള്‍ വഷളാകുമ്പോഴും വിശുദ്ധനാട് തീര്‍ത്ഥാടനത്തില്‍ കുറവ് വന്നിട്ടില്ല

ഡെന്‍വര്‍: രാഷ്ടട്രീയ സ്ഥിതിഗതികള്‍ വഷളാകുമ്പോഴും വിശുദ്ധനാട്ടിലേക്കുള്ള തീര്‍ത്ഥാടനങ്ങള്‍ക്ക് കുറവ് സംഭവിച്ചിട്ടില്ലെന്ന് അമേരിക്കന്‍ എംബസിയില്‍ നിന്നുള്ള തെളിവുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 529 ഗ്രൂപ്പുകളാണ് വിശുദ്ധ നാട്ടിലേക്കുള്ള തീര്‍ത്ഥാടനത്തിന് രജിസ്ട്രര്‍ ചെയ്തിരുന്നതെങ്കില്‍ ഈ വര്‍ഷം അതായത് ജനുവരി ആദ്യം അത് 770 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. 2016 ല്‍ ഇത് വെറും 390 ആയിരുന്നു. ഇസ്രേലി ക്രിസ്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നുള്ള കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ഈഡില്‍വുഡില്‍ നിന്നുള്ള ഫാ. ഡാനിയല്‍ കാര്‍ഡോ പറയുന്നത് വിശുദ്ധനാട് തീര്‍ത്ഥാടനങ്ങളെല്ലാം ഇപ്പോള്‍വളരെ സമാധാനപൂര്‍വ്വമാണെന്നാണ്. […]

മെക്‌സിക്കോയില്‍ വീണ്ടും രണ്ട് വൈദികര്‍ കൂടി കൊല്ലപ്പെട്ടു

മെക്‌സിക്കോയില്‍ വീണ്ടും രണ്ട് വൈദികര്‍ കൂടി കൊല്ലപ്പെട്ടു

മെക്‌സിക്കോ: മെക്‌സിക്കോയില്‍ രണ്ട് വൈദികര്‍ കൂടി കൊല്ലപ്പെട്ടു. ഫെബ്രുവരി അഞ്ചിനാണ് രണ്ടുവൈദികരുടെ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മെക്‌സിക്കോയിലെ അക്വാപല്‍ക്കോ അതിരൂപതയിലെ ഫാ. ഇവാന്‍ ജെയിംസ്, ഫാ. ജെര്‍മ്മയിന്‍ ഗ്രാസിയ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകികളെ തിരിച്ചറിഞ്ഞിട്ടില്ല. ഇഗ്വാല- ടാക്‌സോ ഹൈവേയിലൂടെ വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന വൈദികരെ മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്ന് അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു.

അറ്റ്‌ലാന്റയക്ക് പുതിയ സഹായമെത്രാന്‍

അറ്റ്‌ലാന്റയക്ക് പുതിയ സഹായമെത്രാന്‍

അറ്റ്‌ലാന്റ: അറ്റ്‌ലാന്റ അതിരൂപതയുടെ പുതിയ സഹായമെത്രാനായി ഫാ. ജോയല്‍ കോന്‍സെനിന്നെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മരിയസ്റ്റ് സ്‌കൂള്‍ പ്രിന്‍സിപ്പലാണ് ഇദ്ദേഹം. ഈസ്റ്റര്‍ ചൊവ്വാഴ്ചയായിരിക്കും സ്ഥാനാരോഹണം. അറ്റ്‌ലാന്റയുടെ രണ്ട് സഹായമെത്രാന്മാരില്‍ ഒരാളായിരിക്കും ഫാ. ജോയര്‍. നിലവില്‍ ബിഷപ് ബെര്‍നാര്‍ഡ് അറ്റ്‌ലാന്റയുടെ സഹായമെത്രാനാണ്. ഒഹിയോ സ്വദേശിയാണ് നിയുക്ത മെത്രാന്‍.  

1 2 3 82