മുന്‍ ഷിമേഗ ബിഷപ് ജോസഫ് മിന്‍ജിന്റെ സംസ്‌കാരം നടന്നു

മുന്‍ ഷിമേഗ ബിഷപ് ജോസഫ് മിന്‍ജിന്റെ സംസ്‌കാരം നടന്നു

ഷിമേഗ: കഴിഞ്ഞദിവസം അന്തരിച്ച മുന്‍ ഷിമേഗ ബിഷപ് ജോസഫ് മിന്‍ജിന്റെ ശവസംസ്‌കാരം ഇന്നലെ നടന്നു. സെന്റ് ആന്‍ കത്തീഡ്രല്‍ ദേവാലയത്തിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. 2008 ഫെബ്രുവരി 11 നാണ് അദ്ദേഹം മെത്രാന്‍ പദവിയില്‍ന ിന്ന് വിരമിച്ചത്. വൈദികനായി 58 വര്‍ഷവും മെത്രാനായി 24 വര്‍ഷവും സേവനം ചെയ്ത ഇദ്ദേഹത്തിന് 85 വയസ് പ്രായമായിരുന്നു.

ക്രിസ്തുവിനെ ഉപേക്ഷിക്കണം, ഇല്ലെങ്കില്‍ വിവാഹമോചനം ക്രൈസ്തവയുവതി സമ്മര്‍ദ്ദത്തില്‍

ക്രിസ്തുവിനെ ഉപേക്ഷിക്കണം, ഇല്ലെങ്കില്‍ വിവാഹമോചനം ക്രൈസ്തവയുവതി സമ്മര്‍ദ്ദത്തില്‍

ഒന്നുകില്‍ ക്രിസ്തു അല്ലെങ്കില്‍ ഭര്‍ത്താവും കുഞ്ഞും. സാധാരണമല്ലാത്ത സമ്മര്‍ദ്ദം അനുഭവിക്കുകയാണ് സമീദ എന്ന അമ്മയും ഭാര്യയും. മൂന്നുവര്‍ഷം മുമ്പ് ക്രിസ്തുമതം സ്വീകരിച്ച സമീദയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത് ഭര്‍ത്താവിന്റെ നയപ്രഖ്യാപനമാണ്. ക്രിസ്തുവിനെ ഉപേക്ഷിച്ച് സ്വന്തം മതത്തിലേക്ക് മടങ്ങിയാല്‍ സമീദയ്ക്കും കുടുംബവും കുഞ്ഞുമുണ്ടാകും. ഇല്ലെങ്കില്‍ കുുടംബവുമുണ്ടാകില്ല, കുഞ്ഞുമുണ്ടാവില്ല.വിവാഹം കഴിക്കുമ്പോള്‍ തന്റെ ക്രിസ്തീയ വിശ്വാസത്തിന്റെ കാര്യത്തില്‍ ഭര്‍ത്താവ് റഷീദ് പ്രശ്‌നമൊന്നും പറഞ്ഞിരുന്നില്ല. പിന്നീടാണ് അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ മാറ്റം കണ്ടുതുടങ്ങിയത്. സമീദ പറയുന്നു. ഇതിന്റെ പേരില്‍ ശാരീരികപീഡനങ്ങളും ഏല്‌ക്കേണ്ടതായി വരുന്നു. ഓപ്പണ്‍ഡോര്‍സ് യുഎസ്എ ആണ് […]

ചൈനയില്‍ വീണ്ടും ക്രൈസ്തവദേവാലയം തകര്‍ത്തു

ചൈനയില്‍ വീണ്ടും ക്രൈസ്തവദേവാലയം തകര്‍ത്തു

ബെയ്ജിംഗ്: ചൈനയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ വീണ്ടും ഗവണ്‍മെന്‍റ് ആക്രമണം. ഗവണ്‍മെന്‍റ് അനുവാദത്തോടെ പ്രവര്‍ത്തിച്ചിരുന്ന ക്രൈസ്തവദേവാലയം പൊളിച്ചുനീക്കിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.ഈമാസം പതിനേഴിനാണ് ഷാൻഡോങ്ങ് പ്രവിശ്യയിലെ ലിയങ്ങ് വാങ്ങ് കത്തോലിക്ക ദേവാലയം അധികാരികള്‍ പൊളിച്ചത്. വ്യാവസായികാവശ്യങ്ങളുടെ പേരിലാണ് ആരാധനാലയങ്ങള്‍ പൊളിച്ചുമാറ്റുന്നത്.  

വരുന്നൂ, ജപ്പാനില്‍ വിശുദ്ധ നിക്കോളാസിന്‍റെ ദേവാലയം

വരുന്നൂ, ജപ്പാനില്‍ വിശുദ്ധ നിക്കോളാസിന്‍റെ ദേവാലയം

ജപ്പാന്‍:  വിശുദ്ധ നിക്കോളാസിന്‍റെ നാമധേയത്തില്‍ ആദ്യമായി ജപ്പാനില്‍ ദേവാലയം വരുന്നു. ഇതിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ചു. ജപ്പാനില്‍‍ ഓര്‍ത്തഡോക്സ് വിശ്വാസം ആദ്യമായി അവതരിപ്പിച്ചത് നിക്കോളാസായിരുന്നു. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ‘മൊണാസ്ട്രീസ് ആന്‍ഡ്‌ മൊണാസ്റ്റിസിസം സിനഡല്‍ ഡിപ്പാര്‍ട്ട്മെന്റ്’  ആണ് ഈ വിവരം പുറത്തുവിട്ടത്. ഓര്‍ത്തഡോക്സ് സഭയില്‍ അപ്പസ്തോലന്‍മാര്‍ക്ക് സമസ്ഥാനീയനാണ് വിശുദ്ധ നിക്കോളാസ്.

ദൈവത്തിന്റെ സ്‌നേഹം മഹത്തരം.അവിടുത്തേയ്ക്ക് ഒന്നും അസാധ്യമല്ല തായ് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട ബാലന്റെ മാതാപിതാക്കള്‍ പറയുന്നു

ദൈവത്തിന്റെ സ്‌നേഹം മഹത്തരം.അവിടുത്തേയ്ക്ക് ഒന്നും അസാധ്യമല്ല തായ് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട ബാലന്റെ മാതാപിതാക്കള്‍ പറയുന്നു

തായ്‌ലന്റ്: തായ് ഗുഹയില്‍ അകപ്പെട്ടുപോയ 12 ബാലന്മാരുടെയും കോച്ചിന്റെയും മോചനം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധആകര്‍ഷിച്ചിരുന്നതാണല്ലോ. ഈ അവസരത്തില്‍ ദൈവത്തിന് നന്ദിപറഞ്ഞുകൊണ്ട് 12 പേരില്‍ ഒരാളുടെ മാതാപിതാക്കള്‍ രംഗത്ത് വന്നിരിക്കുന്നു. ദൈവത്തിന്റെ സ്‌നേഹം മഹത്തരമാണെന്നും അവിടുത്തേക്ക് അസാധ്യമായിട്ടൊന്നുമില്ല എന്നുമാണ് മാതാപിതാക്കളുടെ വിശ്വാസപ്രഘോഷണം.  പതിമൂന്ന് പേരെയും രക്ഷിച്ചതിന് അവര്‍ ദൈവത്തിന് നന്ദി പറഞ്ഞു. ക്രൈസ്തവരാണ് ഈ മാതാപിതാക്കള്‍. ചിയാങ് റായ് പ്രൊവിന്‍സിലെ മാസി ഗ്രേസ് ചര്‍ച്ചിലെ ശുശ്രൂഷകളിലാണ് ഇവര്‍ പങ്കെടുക്കുന്നത്. കുട്ടികള്‍ ഇപ്പോള്‍ ചികിത്സയിലാണ്.

പ്രസിഡന്റിന്റെ ദൈവനിന്ദ, ഫിലിപ്പൈന്‍സില്‍ ഉപവാസപ്രാര്‍ത്ഥന

പ്രസിഡന്റിന്റെ ദൈവനിന്ദ, ഫിലിപ്പൈന്‍സില്‍ ഉപവാസപ്രാര്‍ത്ഥന

മനില: ഫിലിപ്പിനോ ബഷപ്‌സ് കോണ്‍ഫ്രന്‍സ് മൂന്നു ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്തു. പ്രസിഡന്റ് റോഡ്രിഗോ യുടെ ദൈവനിന്ദയ്ക്ക് പ്രായശ്ചിത്തമായിട്ടാണ് ഇത്. ഒരു മാസം മുമ്പാണ് റോഡ്രിഗോ ദൈവത്തെ സ്റ്റുപിഡ് എന്ന് വിശേഷിപ്പിച്ചത്. ജൂലൈ 16 ന് ആരംഭിക്കുന്ന ഉപവാസപ്രാര്‍ത്ഥന 19 ന് സമാപിക്കും. ദൈവത്തിന്റെ കരുണയ്ക്കും നീതിക്കും വേണ്ടിയാണ് പ്രാര്‍ത്ഥനാദിനം ആചരിക്കുന്നതെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ദ ഫിലിപ്പൈന്‍സ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ് റോമുലോ വാലെസ് ആണ് ഇത് സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചത്. രാജ്യത്ത് […]

എസ് വി ഡി സഭയ്ക്ക് ഇന്തോനേഷ്യന്‍ തലവന്‍

എസ് വി ഡി സഭയ്ക്ക് ഇന്തോനേഷ്യന്‍ തലവന്‍

റോം: സൊസൈറ്റി ഓഫ് ദ ഡിവൈന്‍ വേര്‍ഡ് സന്യാസസഭയ്ക്ക് പുതിയ സുപ്പീരിയര്‍ ജനറലിനെ തിരഞ്ഞെടുത്തു.ഇന്തോനേഷ്യക്കാരനായ ഫാ. പോള്‍ ബുഡി ക്ലീഡെന്‍ ആണ് പുതിയ സുപ്പീരിയര്‍. ജര്‍മ്മന്‍ സുപ്പീരിയര്‍ ജനറലായിരുന്ന ഫാ. ഹെയ്ന്‍സിന്റെ പിന്‍ഗാമിയായിട്ടാണ് 53 കാരനായ ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. ഏഷ്യയില്‍ നിന്നുള്ള രണ്ടാമത്തെ ആളും ഫിലിപ്പൈന്‍സില്‍ നിന്നുള്ള ആദ്യത്തെ വ്യക്തിയുമാണ് ഫാ. പോള്‍. ജര്‍മന്‍ വൈദികനായിരുന്ന വിശുദ്ധ ആര്‍നോള്‍ഡ് ജാന്‍സെന്‍ ആണ് എസ് വിഡി സഭ സ്ഥാപിച്ചത്. 1875 ല്‍ ആയിരുന്നു അത്. […]

ലോകത്തെ ഏറ്റവും വലിയ മുസ്ലീം രാജ്യത്തില്‍ ഒരാഴ്ചയില്‍ ഇരുപത് വൈദികാഭിഷേകങ്ങള്‍

ലോകത്തെ ഏറ്റവും വലിയ മുസ്ലീം രാജ്യത്തില്‍ ഒരാഴ്ചയില്‍ ഇരുപത് വൈദികാഭിഷേകങ്ങള്‍

ജക്കാര്‍ത്ത: ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യമായ ഇന്തോനേഷ്യയില്‍ ഒരാഴ്ചയ്ക്കിടെ നടന്നത് ഇരുപത് വൈദികാഭിഷേകങ്ങള്‍. ഇന്തോനേഷ്യയില്‍ 85 ശതമാനത്തോളം ആളുകളും മുസ്ലീം വിശ്വാസികളാണ്. എന്നാല്‍ അടുത്തയിടെ ലഭിച്ചുകൊണ്ടിരിക്കുന്ന സൂചനകള്‍ ഇന്തോനേഷ്യയില്‍ ക്രൈസ്തവവിശ്വാസം വര്‍ദ്ധിക്കുന്നതായിട്ടാണ്. വിശ്വാസികളുടെയും വൈദികരുടെയും എണ്ണത്തിന്റെ കാര്യത്തില്‍ വലിയ പുരോഗതിയാണ് കണ്ടുവരുന്നത്.

കൂട്ടബലാത്സംഗം,വൈദികന്റെ അറസ്റ്റിനെതിരെ ജാര്‍ഖണ്ഡിലെ സഭ

കൂട്ടബലാത്സംഗം,വൈദികന്റെ അറസ്റ്റിനെതിരെ ജാര്‍ഖണ്ഡിലെ സഭ

റാഞ്ചി: തെരുവുനാടകം കളിച്ചുകൊണ്ടിരുന്ന സംഘത്തിലെ നാലു പെണ്‍കുട്ടികളെയും ഒരു സ്ത്രീയെയും മുഖംമൂടിധാരികളായ ആളുകള്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തകേസില്‍ വൈദികനെ അറസ്റ്റ് ചെയ്തതിന് എതിരെ സഭ രംഗത്ത്. ഫാ. അല്‍ഫോന്‍സ് എന്ന ഈശോസഭാവൈദികനെയാണ് സംഭവത്തിന്റെ പേരില്‍ അറസ്റ്റ് ചെയതത്. ഖുന്തി വില്ലേജിലെ സേക്രട്ട് ഹാര്‍ട്ട് ദേവാലയ വികാരിയാണ് ഇദ്ദേഹം. ജൂണ്‍ 19 ന് സ്റ്റോക്ക് മാന്‍ മെമ്മോറിയല്‍ മിഡില്‍ സ്‌കൂളില്‍ നാടകം കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അക്രമികള്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്. വൈദികനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് തിയോഡോര്‍ […]

തോക്കുവേണമെന്ന് വൈദികര്‍, വിസമ്മതം പറഞ്ഞ് മെത്രാന്മാര്‍

തോക്കുവേണമെന്ന് വൈദികര്‍, വിസമ്മതം പറഞ്ഞ് മെത്രാന്മാര്‍

മനില: കഴിഞ്ഞ ആറു മാസത്തിനിടയില്‍ മൂന്നു വൈദികര്‍ വെടിയേറ്റ് മരിച്ച സാഹചര്യത്തില്‍ സ്വയം രക്ഷയ്ക്ക് വേണ്ടി തോക്ക് കൈവശം വയ്ക്കാനുള്ള അനുവാദം വേണമെന്ന് സ്ഥലത്തെ പുരോഹിതര്‍. എന്നാല്‍ വൈദികരുടെ ഈ ആവശ്യത്തോട് മെത്രാന്മാര്‍ വിസമ്മതം രേഖപ്പെടുത്തിയതായിട്ടാണ് സൂചനകള്‍. പുതിയതായി തോക്ക് കൈവശം വയ്ക്കാനുള്ള അനുവാദത്തിന് വേണ്ടിയുള്ള അപേക്ഷകളില്‍ 188 കത്തോലിക്കാ പുരോഹിതരും ഉള്‍പ്പെടുന്നു. ഞങ്ങള്‍ ദൈവത്തിന്റെയും സഭയുടെയും ഭാഗമാണ്. ഞങ്ങളുടെ ശുശ്രൂഷയുടെ ഭാഗമാണ് ഭീഷണികളും ആപത്തുകളും. അതുകൊണ്ടുതന്നെ വധഭീഷണിയും അത്തരത്തിലൊന്നാണ്. ദവാവോ ആര്‍ച്ച് ബിഷപ് വാല്ലസ് പ്രതികരിച്ചു. […]

1 2 3 42