ബലൂണില്‍ ലോകം ചുറ്റുന്ന വൈദികന്‍

ബലൂണില്‍ ലോകം ചുറ്റുന്ന വൈദികന്‍

ഓസ്‌ട്രേലിയ: ഹോട്ട് എയര്‍ ബലൂണില്‍ ലോകം ചുറ്റി മുന്‍കാല റെക്കോര്‍ഡ്‌ തകര്‍ക്കാന്‍ ഒരുങ്ങുകയാണ് ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ് വൈദികന്‍. 2010ല്‍ വൈദിക പട്ടം സ്വീകരിച്ച ഫാ. ഫെഡര്‍ കൊനിയൂക്ക്‌ഹോവ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നിന്നും വ്യാഴാഴ്ചയാണ് തന്റെ സാഹസീകയാത്ര ആരംഭിച്ചത്. 2002ല്‍ അമേരിക്കന്‍ വംശജനായ സ്റ്റീവ് ഫൊസെറ്റ് പതിമൂന്നര ദിവസംകൊണ്ട് ഹോട്ട് എയര്‍ ബലൂണില്‍ ലോകം ചുറ്റിയ റെക്കോര്‍ഡ് തകര്‍ക്കാനാണ് ദേശപരിവേഷകനായ ഫാദര്‍ കെനിയൂക്ക്‌ഹോവ്  ശ്രമിക്കുന്നത്‌ ഫാ. കെനിയൂക്ക്‌ഹോവിനെ സംബന്ധിച്ച് ഇത് തന്റെ ആദ്യത്തെ സംരംഭമല്ല. ഇതിനുമുമ്പ് എവറസ്റ്റ് കൊടുമുടി ഇദ്ദേഹം കീഴടക്കിയതാണ്. […]

അന്ന് വിയറ്റ്‌നാം അഭയാര്‍ത്ഥി, ഇന്ന് പരമാട്ട രൂപതാ ബിഷപ്പ്

അന്ന് വിയറ്റ്‌നാം അഭയാര്‍ത്ഥി, ഇന്ന് പരമാട്ട രൂപതാ ബിഷപ്പ്

സിഡ്‌നി: ജന്മനാടായ വിയറ്റ്‌നാമിനെ തകര്‍ത്തു കൊണ്ടിരിക്കുന്ന യുദ്ധത്തില്‍ നിന്ന് ഓടിരക്ഷപെടാനാണ് അന്നാ കൗമാരക്കാരന്‍ ബോട്ട് കയറിയത്. ചെന്നെത്തിയതോ, അഭയാര്‍ത്ഥിയായി ഒരന്യനാട്ടിലും. കാലം കടന്നു പോയി. കൗമരക്കാരന്‍ വളര്‍ന്നു. അദ്ദേഹമിന്ന് ഓസ്‌ട്രേലിയായിലെ പരമാട്ടാ രൂപതയിലെ നാലാമത്തെ കത്തോലിക്കാ ബിഷപ്പായി നിയുക്തനായിരിക്കുകയാണ്. ജൂണ്‍ 16-ാം തീയ്യതി പരമാട്ടാ രൂപത ബിഷപ്പായി അവരോധിക്കുന്ന ചടങ്ങിനിടെയാണ് തന്റെ ദുരിതം നിറഞ്ഞ കൗമാരകാലഘട്ടത്തെക്കുറിച്ച്ബിഷപ്പ് മനസ്സ് തുറക്കുന്നത്. 1961ല്‍ വിയറ്റ്‌നാമിലെ ഡോങ്ങ് നായില്‍ ജനിച്ച നെഗ്യൂയെന്‍ ക്‌സുവാന്‍ ലോക് രൂപതയിലെ സെന്റ് പോള്‍സ് മൈനര്‍ സെമിനാരിയില്‍ […]

ആ ഗണിക ചോദിച്ചു: “സിസ്റ്ററിനെക്കാള്‍ മുമ്പേ ഞാന്‍ സ്വര്‍ഗത്തില്‍ പോകുമെന്നോ?”

ആ ഗണിക ചോദിച്ചു: “സിസ്റ്ററിനെക്കാള്‍ മുമ്പേ ഞാന്‍ സ്വര്‍ഗത്തില്‍ പോകുമെന്നോ?”

സിസ്റ്റര്‍ മാര്‍ഗരറ്റ് റോബര്‍ട്‌സണ്‍ ജയിലുകളില്‍ ശുശ്രൂഷ ചെയ്യുന്ന കാലത്തെ സംഭവം ഓര്‍ത്തെടുക്കുകയായിരുന്നു. അന്ന് സിസ്റ്റര്‍ ഓള്‍ഡ് ബോഗ്ഗോ റോഡ് ജയിലില്‍ ആത്മീയ കാര്യങ്ങള്‍ നോക്കുകയായിരുന്നു. ആ ജയിലിലെ അന്തവാസികളില്‍ ഭൂരിഭാഗവും വ്യഭിചാര ശാലകളില്‍ നിന്നും പിടിക്കപ്പെവരായിരുന്നു. വേശ്യകളും വേശ്യാലയനടത്തിപ്പുകാരികളും അക്കൂട്ടത്തിലുണ്ടായിരുന്നു. ഒരു നാള്‍, ചാപ്പലില്‍ പ്രാര്‍ത്ഥനയ്ക്കായെത്തിയപ്പോള്‍ ഇക്കൂട്ടരെല്ലാമുണ്ട്. ആരെങ്കിലും ബൈബിളെടുത്ത് വായിക്കുമെന്നു കരുതി കാത്തു നിന്നു. എന്നാല്‍ ആരും വായിക്കാന്‍ മുന്നോട്ടു വന്നില്ല. അതിനാല്‍ സിസ്റ്റര്‍ തന്നെ ബൈബിള്‍ വായിച്ചു: ചുങ്കക്കാരും വേശ്യകളും നിങ്ങളെക്കാള്‍ മുമ്പേ സ്വര്‍ഗരാജ്യത്തില്‍ […]

ആര്‍ച്ച് ബിഷപ്പിന് വേണ്ടി യുവജനങ്ങളുടെ പ്രാര്‍ത്ഥന

സിഡ്‌നി:സേക്രട്ട് ഹാര്‍ട്ട് കത്തോലിക്കപള്ളിയില്‍ ഇന്നലെ വൈകുന്നേരം യുവജനങ്ങള്‍ ഒരുമിച്ച് കൂടിയത് ഒരു പ്രത്യേക നിയോഗത്തിന് വേണ്ടിയായിരുന്നു. ഗിലന്‍ ബാരീ സിന്‍ഡ്രോം ബാധിതനായി ആശുപത്രിയില്‍കഴിയുന്ന തങ്ങളുടെ പ്രിയപ്പെട്ട ആര്‍ച്ച് ബിഷപ് അന്തോണി ഫിഷറിന്റെ രോഗസൗഖ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനായി.. കാത്തലിക് യൂത്ത് സര്‍വീസ്, കാത്തലിക് യൂണിവേഴ്‌സിറ്റി ചാപ്ലെയ്ന്‍സീസ്, യൂണിവേഴ്‌സിറ്റി ഓഫ് നോട്രഡാം ഓസ്‌ട്രേലിയ, ഓസ്‌ട്രേലിയന്‍ കാത്തലിക് യൂണിവേഴ്‌സിറ്റി എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രാര്‍ത്ഥന. വിശുദ്ധ കുര്‍ബാന, ആരാധന, സംഗീതം എന്നിവയുണ്ടായിരുന്നു. പ്രാര്‍ത്ഥനയ്ക്ക് ശേഷം തങ്ങളുടെ പിന്തുണയും സ്‌നേഹവും അറിയിക്കുന്നതിനായി യുവജനങ്ങള്‍ ആര്‍ച്ച് […]

ബ്രിസ്ബന്‍ സഹായമെത്രാന്‍ വിരമിക്കുന്നു

ബ്രിസ്ബന്‍: സഹായമെത്രാന്‍ ബ്രിയാന്‍ ഫിന്നിഗാന്റെ രാജി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു. എഴുപത്തിയേഴ് വയസ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് ബിഷപ് ബ്രിയാന്‍ വിരമിക്കുന്നത്. 13 വര്‍ഷമായി രൂപതയില്‍ ഇദ്ദേഹം സേവനം ചെയ്യുന്നു. 75 വയസില്‍ രാജിവയ്ക്കണമെന്നാണ് പൊതു നിയമം രണ്ടുവര്‍ഷം മുമ്പ് ഇദ്ദേഹം സമര്‍പ്പിച്ച രാജിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചത്.

സമയം ഫലപ്രദമായി വിനിയോഗിക്കുന്നവര്‍ ജീവിതത്തില്‍ വിജയിക്കും: മാര്‍ ബോസ്‌ക്കോ പുത്തൂര്‍

ദൈവം മനുഷ്യന് നല്കിയിരിക്കുന്ന ഏറ്റവും വലിയ സമ്മാനമാണ് സമയം എന്നും അത് ഫലപ്രദമായി വിനിയോഗിക്കുന്നവര്‍ ജീവിതത്തില്‍ വിജയം കൈവരിക്കുമെന്നും മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷ്യന്‍ മാര്‍ ബോസ്‌ക്കോ പുത്തൂര്‍. ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ദശസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ ചുരുങ്ങിയ കാലം മാത്രമേ ഭൂമിയില്‍ ജീവിക്കാന്‍ ദൈവം അവസരം നല്കിയിട്ടുള്ളൂവെങ്കിലും ജീവിച്ച കാലം ദൈവതിരുമനസ്സ് നിറവേറ്റാന്‍ വേണ്ടി അല്‍ഫോന്‍സാമ്മ ജീവിച്ചുവെന്ന് മാര്‍ ബോസ്‌ക്കോ പുത്തൂര്‍ അനുസ്മരിച്ചു. ഓസ്‌ട്രേലിയായിലെ സീറോ മലബാര്‍ രൂപതയുടെ കത്തീഡ്രല്‍ […]

സിഡ്‌നിയിലെ വിയറ്റ്‌നാംകാര്‍ മരിയന്‍ ആഘോഷത്തിന് ഒരുങ്ങുന്നു

സിഡ്‌നിയിലെ വിയറ്റ്‌നാംകാര്‍ മരിയന്‍ ആഘോഷത്തിന് ഒരുങ്ങുന്നു

സിഡ്‌നി: മൂന്നു ദിവസത്തെ മരിയന്‍ ആഘോഷത്തിനായി സിഡ്‌നിയിലെ വിയറ്റ്‌നാംകാര്‍ ഒരുങ്ങുന്നു. ഒക്ടോബര്‍ 9 മുതലാണ് ആഘോഷം. ഏകദേശം അയ്യായിരത്തോളം വിയറ്റ്‌നാം സ്വദേശികള്‍ ഇവിടെയുണ്ട്. സിഡ്‌നി അതിരൂപതയിലെ വിയറ്റ്‌നാം ചാപ്ലിന്‍സിയും വിയറ്റ്‌നാം പാസ്റ്ററല്‍ കൗണ്‍സിലും ചേര്‍ന്നാണ് ആഘോഷം സംഘടിപ്പിച്ചിരി്ക്കുന്നത്. മേരി കരുണയുടെ ഉപകരണം എന്നതാണ് ആഘോഷങ്ങളുടെ വിഷയം.

സിനഡ് വാര്‍ത്തകളുമായി എസിബിസി

സിനഡ് വാര്‍ത്തകളുമായി എസിബിസി

മെല്‍ബന്‍: സിനഡ് വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാന്‍ ഓസ്‌ട്രേലിയന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് സിനഡ് പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നു. സിനഡ് എന്നാലെന്താണ്, അതിന്റെ രീതികള്‍ എങ്ങനെയാണ് തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ സിനഡിന് വേണ്ടി ബ്ലോഗുകളും രംഗത്തെത്തിയിട്ടുണ്ട്. ഓണ്‍ ദ റോഡ് ടുഗൈദര്‍ എന്നാണ് സിനഡ് ബ്ലോഗിന്റെ ശീര്‍ഷകം. തത്സമയം വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും ഇതില്‍ കാണാം.

പാപ്പയെ കാണുമ്പോള്‍ ജിം ഗാഫിഗാന്റെ മുട്ടുവിറയ്ക്കുമോ

പാപ്പയെ കാണുമ്പോള്‍ ജിം ഗാഫിഗാന്റെ മുട്ടുവിറയ്ക്കുമോ

അനായാസമായ പ്രകടനമാണ് കൊമേഡിയനായ ജിം ഗാഫിഗാന്റെ പ്രത്യേകത. പക്ഷേ ജിമ്മിന്റെ വരാന്‍ പോകുന്ന പ്രകടനം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകരും പ്രിയപ്പെട്ടവരും. കാരണം ജിം സെപ്തംബര്‍ 26 ന് പ്രകടനം കാഴ്ചവയ്ക്കുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുമ്പിലാണ്. കൂടാതെ പതിനഞ്ച് മില്യന്‍ ആളുകളുമുണ്ടാകും. ഫിലാഡല്‍ഫിയായില്‍ നടക്കുന്ന ലോകകുടുംബസമ്മേളനത്തോട് അനുബന്ധിച്ചാണ് ജി്മ്മിന്റെ പ്രകടനമുള്ളത്. കത്തോലിക്കനും അഞ്ചു കുട്ടികളുടെ പിതാവുമാണ് ജിം. അഭിനയത്തിന്റെയും ഫലിതത്തിന്റെയും പേരില്‍ നിരവധി ക്രെഡിറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലാളിത്യവും ജീവിതശൈലിയും തന്നെ വളരെ ആകര്‍ഷിച്ചിരിക്കുന്നതായി […]

പീറ്റര്‍ പത്രം വില്ക്കുന്നു, ലോകയുവജനസംഗമത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിന്

പീറ്റര്‍ പത്രം വില്ക്കുന്നു, ലോകയുവജനസംഗമത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിന്

2008 ലെ വേള്‍ഡ് യൂത്ത് ഡേ ആഘോഷങ്ങള്‍ സിഡ്‌നിയില്‍ നടക്കുമ്പോള്‍ പീറ്റര്‍ സോഫാറ്റിസിന് പന്ത്രണ്ട് വയസായിരുന്നു പ്രായം. അന്നത്തെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവന് സാധിച്ചിരുന്നില്ല എങ്കിലും അതിന്റെ അലയൊലികള്‍ അവന്റെ മനസ്സില്‍ നിന്ന് ഇക്കാലമത്രയായിട്ടും മാഞ്ഞുപോയിട്ടില്ല. അന്നുമുതലേ അവന്റെ മനസ്സില്‍ ഒരാഗ്രഹമുണ്ടായിരുന്നു. ലോകയുവജനസംഗമത്തില്‍ പങ്കെടുക്കണം. അടുത്ത ലോകയുവജനസംഗമം നടക്കുന്നത് 2016 ല്‍ പോളണ്ടിലാണ്. അതില്‍ പങ്കെടുക്കാന്‍ പോകുന്നതിന് പീറ്റര്‍ പണം കണ്ടെത്തിയ മാര്‍ഗ്ഗം അല്പം വ്യത്യസ്തമായിരുന്നു. പത്രം വിറ്റാണ് പീറ്റര്‍ അതിനുള്ള പണം കണ്ടെത്തുന്നത്. ദ കാത്തലിക് […]