ഒമ്പതാമത് ലോക കുടുംബസമ്മേളനം അടുത്തമാസം

ഒമ്പതാമത് ലോക കുടുംബസമ്മേളനം അടുത്തമാസം

ഡബ്ലിന്‍: ഒമ്പതാമത് ലോക കുടുംബസമ്മേളനം അടുത്ത മാസം ഡബ്ലിനില്‍ നടക്കും. 21 മുതല്‍ 26 വരെ തീയതികളിലാണ് സമ്മേളനം. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ദ ലെയ്റ്റി, ഫാമിലി, ആന്റ് ലൈഫ് ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ദ ചര്‍ച്ച് ആസ് എ ഫാമിലി ഓഫ് ഫാമിലീസ് എന്നതാണ് വിഷയം. ബോംബെ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ് പ്രസംഗകരില്‍ ഒരാളായിരിക്കും. 1994 ല്‍ ആണ് ലോക കുടുംബസമ്മേളനത്തിന് ആരംഭം കുറിക്കപ്പെട്ടത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയായിരുന്നു ഇതിന് […]

കൊളോണ്‍ അതിരൂപതാധ്യക്ഷന്‍ ഇന്ന് തിരുവനന്തപുരത്ത്

കൊളോണ്‍ അതിരൂപതാധ്യക്ഷന്‍ ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം:  കൊളോണ്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റെയ്‌നര്‍ മരിയ വോള്‍ക്കി ഇന്നു തിരുവനന്തപുരത്ത് എത്തും. സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാബാവായുടെ ക്ഷണമനുസരിച്ചാണ് അദ്ദേഹം കേരളത്തിലേക്ക് വരുന്നത്.ദൈവദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 65ാം ഓര്‍മപ്പെരുന്നാളില്‍ പങ്കെടുക്കുവാനാണ് ഇദ്ദേഹം എത്തുന്നത്. ജര്‍മ്മനിയിലെ ഏറ്റവും വലിയ രൂപതയാണ് കൊളോണ്‍. കര്‍ദ്ദിനാള്‍ റെയ്‌നര്‍ മരിയ റോമില്‍ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള തിരുസംഘത്തിന്റെ കണ്‍സള്‍ട്ടന്റും ദൈവാരാധനയ്ക്കുവേണ്ടിയുള്ള തിരുസംഘത്തില്‍ അംഗവുമാണ്.

കാര്‍ലോ ആയിരിക്കുമോ കമ്പ്യൂട്ടര്‍ പ്രോഗ്രാമേഴ്‌സിന്‌റെ മാധ്യസ്ഥന്‍?

കാര്‍ലോ ആയിരിക്കുമോ കമ്പ്യൂട്ടര്‍ പ്രോഗ്രാമേഴ്‌സിന്‌റെ മാധ്യസ്ഥന്‍?

വത്തിക്കാന്‍: വരും കാലത്ത് കമ്പ്യൂട്ടര്‍ പ്രോഗ്രാമേഴ്‌സിന്റെ മാധ്യസ്ഥനായിരിക്കുമോ കാര്‍ലോ അക്കുറ്റിസ് എന്ന പതിനഞ്ചുകാരന്‍? കഴിഞ്ഞ വ്യാഴാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ ഈ പതിനഞ്ചുകാരനെ ധന്യപദവിയിലേക്കു ഉയര്‍ത്തിയപ്പോള്‍ ആ ജീവിതത്തെക്കുറിച്ച് അറിവുള്ള എല്ലാവരും സംശയിച്ചത് അത്തരമൊരു ചോദ്യമാണ്. ലുക്കീമിയ ബാധിതനായി അകാലത്തില്‍ മരണമടഞ്ഞ കാര്‍ലോ ചെറുപ്പം മുതല്‍ക്കേ ദൈവഭക്തിയിലും ദിവ്യകാരുണ്യസ്‌നേഹത്തിലുമാണ് വളര്‍ന്നുവന്നത്. ദിനവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും ആഴ്ച തോറും കുമ്പസാരിക്കുകയും ചെയ്തിരുന്ന കാര്‍ലോയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം കമ്പ്യൂട്ടറായിരുന്നു. ഇത്തരം സാങ്കേതികവിദ്യകള്‍ ദൈവമഹത്വത്തിനായി വിനിയോഗിക്കണമെന്നും അവന്‍ വിശ്വസിച്ചിരുന്നു. ദിവ്യകാരുണ്യ […]

നീ എന്തുകൊണ്ട് ക്രിസ്ത്യാനിയായി? സുഹൃത്തിന്റെ ചോദ്യം ഒരാളെ വൈദികനാക്കി മാറ്റിയപ്പോള്‍

നീ എന്തുകൊണ്ട് ക്രിസ്ത്യാനിയായി? സുഹൃത്തിന്റെ ചോദ്യം ഒരാളെ വൈദികനാക്കി മാറ്റിയപ്പോള്‍

സാന്‍ സെബാസ്റ്റിയന്‍: സ്‌പെയ്‌നിലെ സാന്‍സെബാസ്റ്റ്യന്‍ രൂപതയിലെ ഏറ്റവും പ്രായം കുറഞ്ഞ വൈദികനായി കഴിഞ്ഞ ആഴ്ചയാണ് ഫാ. ജുവാന്‍ പ്ാബ്ലോ അരോസ്‌ടെഗി അഭിഷിക്തനായത്. ഗുഡ് ഷെപ്പേര്‍ഡ് കത്തീഡ്രലില്‍ നടന്ന വൈദികാഭിഷേകച്ചടങ്ങില്‍ ബിഷപ് ജോസ് ഇഗ്നാഷ്യോയുടെ കൈവയ്പ്പ് വഴിയാണ് ഇദ്ദേഹം അഭിഷിക്തനായത്. 35 വയസേയുള്ളൂ നവവൈദികന്. അജ്ഞേയതാവാദിയായ ഒരു സുഹൃത്തിന്റെ ചോദ്യമാണ് തന്നെ വൈദികനാക്കി മാറ്റിയതെന്ന് അച്ചന്‍ പറഞ്ഞു. എന്തുകൊണ്ടാണ് നീയൊരു ക്രിസ്ത്യാനിയായിരിക്കുന്നത് എന്നതായിരുന്നു സുഹൃത്തിന്റെ ചോദ്യം. അതുവരെ അത്തരമൊരു ചിന്ത ജുവാന് ഉണ്ടായിരുന്നില്ല. കാരണം പാംപ്ലോനയിലെ ഒരു സോഫ്‌റ്റ്വെയര്‍ […]

കത്തോലിക്കരുടെ പ്രൊട്ടസ്റ്റന്റുകാരായ ദമ്പതികളെ ദിവ്യകാരുണ്യം സ്വീകരിക്കാന്‍ ക്ഷണിച്ചുകൊണ്ട് ജര്‍മ്മന്‍ ബിഷപ്പിന്റെ തുറന്ന കത്ത്

കത്തോലിക്കരുടെ പ്രൊട്ടസ്റ്റന്റുകാരായ ദമ്പതികളെ ദിവ്യകാരുണ്യം സ്വീകരിക്കാന്‍ ക്ഷണിച്ചുകൊണ്ട് ജര്‍മ്മന്‍ ബിഷപ്പിന്റെ തുറന്ന കത്ത്

ജര്‍മ്മനി: കത്തോലിക്കരുടെ പ്രൊട്ടസ്റ്റന്റുകാരായ ജീവിതപങ്കാളികളെ ദിവ്യകാരുണ്യം സ്വീകരിക്കാന്‍ ക്ഷണിച്ചുകൊണ്ട് ജര്‍മ്മന്‍ ബിഷപ്പിന്റെ തുറന്ന കത്ത്. ഓര്‍സ്ബര്‍ഗിലെ ബിഷപ് ഫ്രാന്‍സ് ജങ് ആണ് ഇത്തരമൊരു കത്ത് പ്രസിദ്ധീകരിച്ചത്. ജൂലൈ 5,6 തീയതികളില്‍ സെന്റ് കിലാന്‍ കത്തീഡ്രലില്‍ വച്ചാണ് ഇതിനുള്ള സാഹചര്യമൊരുക്കിയിരുന്നത്. 25,50 വര്‍ഷമായി വിവാഹജീവിതം നയിക്കുന്നവര്‍ക്ക് വേണ്ടിയായിരുന്നു ഈ ക്ഷണം.

ബ്രിട്ടനില്‍ ഇനിമുതല്‍ ട്രാപ്പിസ്റ്റ് സന്യാസിമാരുടെ ബിയറും

ബ്രിട്ടനില്‍ ഇനിമുതല്‍ ട്രാപ്പിസ്റ്റ് സന്യാസിമാരുടെ ബിയറും

ബ്രിട്ടന്‍: ദീര്‍ഘകാലത്തെ ഗവേഷണത്തിനും പരീക്ഷണങ്ങള്‍ക്കും ശേഷം ട്രാപിസ്റ്റ് സന്യാസിമാര്‍ തയ്യാറാക്കുന്ന ബിയര്‍ ഇനി മുതല്‍ വിപണിയില്‍ ലഭ്യമാകും. മൗണ്ട് സെന്റ് ബെര്‍നാര്‍ഡ് ആബിയ്ക്കാണ് ബിയര്‍ ഉല്‍പാദിപ്പിക്കാനുള്ള ലൈസന്‍ഷ്യേറ്റ് ലഭിച്ചത്. 2013 മുതല്‍ ബിയര്‍ ഉല്പാദനത്തെക്കുറിച്ചുള്ള ആലോചനയിലായിരുന്നു ട്രാപിസ്റ്റ് സന്യാസിമാര്‍. നിലവിലുള്ള പതിനൊന്ന് ട്രാപിസ്റ്റ്് ബ്രീവെറീസ് സന്ദര്‍ശിച്ച് പഠനം നടത്തിയതിന് ശേഷമാണ് പുതിയ സംരംഭത്തിലേക്ക് ഇവര്‍ തിരിഞ്ഞത്.  

ശിശു മാമ്മോദീസാ മനുഷ്യാവകാശലംഘനമെന്ന് മുന്‍ ഐറീഷ് പ്രസിഡന്റ്

ശിശു മാമ്മോദീസാ മനുഷ്യാവകാശലംഘനമെന്ന് മുന്‍ ഐറീഷ് പ്രസിഡന്റ്

ഡബ്ലിന്‍: ശിശു മാമ്മോദീസാ മനുഷ്യാവകാശ ലംഘനമാണെന്ന് മുന്‍ ഐറീഷ് പ്രസിഡന്റ് മേരി മക്അലീസീ. ജനിച്ചിട്ട് രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍തന്നെ മാമ്മോദീസാ മുക്കുന്ന രീതിയോടാണ് മേരിക്ക് വിയോജിപ്പ്. ഇ്ക്കാര്യത്തില്‍ വ്യക്തികള്‍ക്ക് സ്വന്തം കാര്യം തീരുമാനിക്കാന്‍ കഴിയുന്നില്ല. അവരുടെ മേല്‍ മറ്റുള്ളവര്‍ തീരുമാനമെടുക്കുന്നു. അതുകൊണ്ട് ശിശുമാമ്മോദീസായുടെ കാര്യത്തില്‍ സഭ മാറ്റം വരുത്തണം. ഐറീഷ് ടൈംസിന് നല്കിയ അഭിമുഖത്തിലാണ് മേരി തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയത്. ജനിച്ച് അധികം വൈകാതെ തന്നെ മാമ്മോദീസാ നല്കണം എന്നതാണ് കത്തോലിക്കാസഭയുടെ പ്രബോധനം. ഇതില്‍ മാറ്റം വേണമെന്നാണ് […]

വൈദികന്‍ മാമ്മോദീസാ ചടങ്ങില്‍ കരഞ്ഞ കുഞ്ഞിന്റെ കരണത്തടിച്ചു, വീഡീയോ വൈറലാകുന്നു

വൈദികന്‍ മാമ്മോദീസാ ചടങ്ങില്‍ കരഞ്ഞ കുഞ്ഞിന്റെ കരണത്തടിച്ചു, വീഡീയോ വൈറലാകുന്നു

ഫ്രാന്‍സ്: മാമ്മോദീസാ സ്വീകരണത്തിനായി കൊണ്ടുവന്ന കുഞ്ഞ്നിര്‍ത്തലില്ലാതെ കരഞ്ഞപ്പോള്‍ വൈദികന്‍ ആദ്യം കുട്ടിയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. കുഞ്ഞ് കരച്ചില്‍ നിര്‍ത്താതെവന്നപ്പോള്‍ അദ്ദേഹത്തിന് ദേഷ്യംവന്നു.പിന്നെ ഒട്ടും മടി്ച്ചില്ല. കരയാതിരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം കുഞ്ഞിന്റെ കവിളത്ത് ഒരടി നല്കി. ഫ്രാന്‍സിലെ ചാംപെയ്ക്‌സ് കോളജിയേറ്റ് ചര്‍ച്ചിലാണ് സംഭവം. 43 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുകയാണ്. മാമ്മോദീസ നല്കാന്‍ കൊണ്ടുവന്ന രണ്ടുവയസുകാരന്റെ കവിളത്ത് അടിച്ചത് ഫാ. ജാക്വസ് ലാക്രോയിക്‌സ് എന്ന 89 കാരനായ വൈദികനാണ്. ഇദ്ദേഹം പിന്നീട് ക്ഷമാപണം […]

ഒരു മണിക്കൂര്‍ നീണ്ട സംഭാഷണം, മക്രോണ്‍- മാര്‍പാപ്പ കൂടിക്കാഴ്ച അസാധാരണം

ഒരു മണിക്കൂര്‍ നീണ്ട സംഭാഷണം, മക്രോണ്‍- മാര്‍പാപ്പ കൂടിക്കാഴ്ച അസാധാരണം

വത്തിക്കാന്‍: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. അപ്പസ്‌തോലിക് പാലസിലെ പേപ്പല്‍ ലൈബ്രറിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. സാധാരണ രാജ്യത്തലവന്മാരുമായുള്ള പാപ്പായുടെ കൂടിക്കാഴ്ചയ്ക്ക് അരമണിക്കൂര്‍ സമയമാണ് അനുവദിക്കുന്നത്. പക്ഷേ മക്രോണുമായുള്ള സംഭാഷണം ഒരുമണിക്കൂര്‍ നീണ്ടുനിന്നു. വളരെ അസാധാരണമെന്നാണ് ഇതിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. സ്വന്തം ഇഷ്ടപ്രകാരം പന്ത്രണ്ടാം വയസില്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച വ്യക്തിയാണ് ഇമ്മാനുവല്‍ മക്രോണ്‍.

ഇറാക്കില്‍ നിന്നുള്ള കന്യാസ്ത്രീക്ക് വീണ്ടും യുകെ പ്രവേശനം നിഷേധിച്ചു

ഇറാക്കില്‍ നിന്നുള്ള കന്യാസ്ത്രീക്ക് വീണ്ടും യുകെ പ്രവേശനം നിഷേധിച്ചു

എര്‍ബില്‍: ഇറാക്കില്‍ നിന്നുള്ള ഡൊമിനിക്കന്‍ കന്യാസ്ത്രീ സിസ്റ്റര്‍ ബാന്‍ മാദ്‌ലീന് യുകെയില്‍ പ്രവേശിക്കാനുള്ള അനുവാദം വീണ്ടും നിഷേധിച്ചു. രോഗിയായ തന്റെസഹോദരിയെ സന്ദര്‍ശിക്കാനുള്ള അവസരമാണ് സിസ്റ്ററിന് നിഷേധിക്കപ്പെട്ടിരിക്കുന്നത്. സിസ്റ്ററുടെ കൈയില്‍ മതിയായ രേഖകളില്ല എന്നും യുകെയില്‍ സ്ഥിരമായി താമസിച്ചേക്കും എന്ന മുന്‍ധാരണയുമാണ് പ്രവേശനം നിഷേധിക്കാന്‍ അധികാരികളെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് സിസ്റ്റര്‍ യൂകെയിലേക്ക് പ്രവേശിക്കാന്‍ ആദ്യമായി അപേക്ഷ നല്കിയത്. സ്വന്തമായി വരുമാനമുള്ള സ്‌കൂള്‍ പ്രിന്‍സിപ്പലാണ് താനെന്ന് തെളിയിക്കാന്‍ സിസ്റ്റര്‍ പരാജയപ്പെട്ടു എന്ന കാരണം പറഞ്ഞായിരുന്നു അന്ന് വിസ നിഷേധിച്ചത്. […]

1 2 3 107