മാ​​​​ർ കു​​​​ര്യാ​​​​ക്കോ​​​​സ് കു​​​​ന്ന​​​​ശേ​​​​രി മെ​​​​മ്മോ​​​​റി​​​​യ​​​​ൽ ക്നാ​​​​നാ​​​​യ മ്യൂ​​​​സി​​​​യ​​​​ത്തി​​​​ന് തറക്കല്ലിട്ടു

മാ​​​​ർ കു​​​​ര്യാ​​​​ക്കോ​​​​സ് കു​​​​ന്ന​​​​ശേ​​​​രി മെ​​​​മ്മോ​​​​റി​​​​യ​​​​ൽ ക്നാ​​​​നാ​​​​യ മ്യൂ​​​​സി​​​​യ​​​​ത്തി​​​​ന് തറക്കല്ലിട്ടു

ക​​​​ടു​​​​ത്തു​​​​രു​​​​ത്തി: കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ മുൻ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​യാ​​​​യ മാ​​​​ർ കു​​​​ര്യാ​​​​ക്കോ​​​​സ് കു​​​​ന്ന​​​​ശേ​​​​രി​​​​യു​​​​ടെ സ്മ​​​​ര​​​​ണാ​​​​ർ​​​​ഥം മാ​​​​തൃ ഇ​​​​ട​​​​വ​​​​ക​​​​യാ​​​​യ ക​​​​ടു​​​​ത്തു​​​​രു​​​​ത്തി​​​​യി​​​​ൽ അ​​​​തി​​​​രൂ​​​​പ​​​​ത പു​​​​തു​​​​താ​​​​യി നി​​​​ർ​​​​മി​​​​ക്ക​​​​ുന്ന മാ​​​​ർ കു​​​​ര്യാ​​​​ക്കോ​​​​സ് കു​​​​ന്ന​​​​ശേ​​​​രി മെ​​​​മ്മോ​​​​റി​​​​യ​​​​ൽ ക്നാ​​​​നാ​​​​യ മ്യൂ​​​​സി​​​​യ​​​​ത്തി​​​​ന് കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​താ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത മാ​​​​ർ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട് ത​​​​റ​​​​ക്ക​​​​ല്ലി​​​​ട്ടു. ക്നാ​​​​നാ​​​​യ സ​​​​മു​​​​ദാ​​​​യ പൈ​​​​തൃ​​​​ക​​​​വും വി​​​​വി​​​​ധ വ​​​​ള​​​​ർ​​​​ച്ചാ​​​​ഘ​​​​ട്ട​​​​ങ്ങ​​​​ളും വ​​​​രും​​​​ത​​​​ല​​​​മു​​​​റ​​​​യ്ക്ക് അ​​​​നു​​​​ഭ​​​​വ​​​​വേ​​​​ദ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണു മ്യൂ​​​​സി​​​​യം നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ടു​​​​ത്തു​​​​രു​​​​ത്തി സെ​​​​ന്‍റ് മേ​​​​രീ​​​​സ് വ​​​​ലി​​​​യ​​​​പ​​​​ള്ളി​​​​യോ​​​​ടു​​​​ ചേ​​​​ർ​​​​ന്നു നി​​​​ർ​​​​മി​​​​ക്കു​​​​ന്ന മ്യൂ​​​​സി​​​​യ​​​​ത്തി​​​​ൽ ക്നാ​​​​നാ​​​​യ സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ പ്രേ​​​​ഷി​​​​ത കു​​​​ടി​​​​യേ​​​​റ്റ ച​​​​രി​​​​ത്രം ഓ​​​​ഡി​​​​യോ വി​​​​ഷ്വ​​​​ൽ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളോ​​​​ടെ ക്ര​​​​മീ​​​​ക​​​​രി​​​​ക്കും. കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​താ […]

യാക്കോബായ സഭയില്‍ വിവാഹത്തിന് ഗൗണ്‍ നിരോധനം

യാക്കോബായ സഭയില്‍ വിവാഹത്തിന് ഗൗണ്‍ നിരോധനം

പരുമല: യാക്കോബായ സഭയില്‍ വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ വിവാഹവേളയില്‍ ഗൗണ്‍ ധരിക്കുന്നതിനോട് സഭയ്ക്ക് വിയോജിപ്പ്. ഗൗണിന് പകരം സാരി ധരിക്കണമെന്നാണ് നിര്‍ദ്ദേശം. യാക്കോബായ സഭയിലെ പ്രധാനപ്പെട്ട പള്ളികളിലൊന്നായ പരുമല മലങ്കര ഓര്‍ത്തഡോക്‌സ് പള്ളി ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കിയിട്ടുണ്ട്. പാശ്ചാത്യശൈലിയിലുള്ള ഗൗണ്‍ ധരിച്ചുള്ള വിവാഹങ്ങള്‍ ഇവിടെ വച്ച് നടത്തുന്നതിന് അനുവാദം നല്കിയിട്ടില്ല. സാരിയുടുത്തുള്ള വിവാഹങ്ങളെയാണ് ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. സാംസ്‌കാരികമായ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത് പറയുന്നത്. പരുമല സെമിനാരി മാനേജര്‍ ഫാ. എം സി കുര്യാക്കോസ് പറഞ്ഞു. അനാവശ്യമായ വിവാദങ്ങള്‍ […]

മികച്ച ഇടവകയ്ക്ക് അവാര്‍ഡ്

മികച്ച ഇടവകയ്ക്ക് അവാര്‍ഡ്

കോഴിക്കോട്: അമലാപുരി പള്ളി വികാരിയും ചാവറ കള്‍ച്ചറല്‍ സെന്റര്‍ സ്ഥാപകനുമായ ഫാ.ജോബ് മൈലാടിയുടെ ഒന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് ബംഗളൂരു സെന്റ് തോമസ് ഫൊറോനയും അമലാപുരിയും സംയുക്തമായി മലബാറിലെ മികച്ച ഇടവകയ്ക്കുള്ള അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു. പ്രവര്‍ത്തനറിപ്പോര്‍ട്ട് ഡയറക്ടര്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍, അമലാപുരി, കോഴിക്കോട് – 673 001 എന്ന വിലാസത്തില്‍ 26ന് മുമ്പ് ലഭിക്കണം. ഫോണ്‍ 9447795450.

പാറേമാക്കല്‍ തോമ്മാക്കത്തനാര്‍ കേരള ക്രൈസ്തവര്‍ക്ക് ഉജ്ജ്വല മാതൃക : മാര്‍ കല്ലറങ്ങാട്ട്

പാറേമാക്കല്‍ തോമ്മാക്കത്തനാര്‍ കേരള ക്രൈസ്തവര്‍ക്ക് ഉജ്ജ്വല മാതൃക : മാര്‍ കല്ലറങ്ങാട്ട്

കടനാട്: മാര്‍ത്തോമ്മ നസ്രാണികള്‍ക്ക് തദ്ദേശീയ മെത്രാന്മാരെ ലഭിക്കുന്നതിനുവേണ്ടി കരിയാറ്റില്‍ മല്പാനോടൊപ്പം റോമായാത്ര നടത്തിയ പാറേമാക്കല്‍ തോമ്മാക്കത്തനാര്‍ സഭയിലെ മിന്നുംതാരമാണെന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാറേമാക്കല്‍ തോമ്മാക്കത്തനാരുടെ 280–ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പഠനശിബിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. മുന്നൂറോളം വര്‍ഷം മുമ്പ് അതിസാഹസികമായി റോമായാത്ര നടത്തി കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് ഉജ്വല മാതൃകയായ അദ്ദേഹം രചിച്ച വര്‍ത്തമാന പുസ്തകത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ബിഷപ് പറഞ്ഞു. പാറേമാക്കല്‍ കുടുംബയോഗത്തിന്റെയും കടനാട് പള്ളിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച പഠനശിബിരത്തില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് റവ. ഡോ. […]

ഒരു മകള്‍ പിതാവിന് അമ്മയായി മാറിയപ്പോള്‍

കൊച്ചുത്രേസ്യാ മഠത്തില്‍ ചേര്‍ന്ന വിവരം അറിഞ്ഞപ്പോള്‍ മാര്‍ട്ടിന്റെ സുഹൃത്തുക്കള്‍ പലരും അയാളോട് സഹതപിച്ചു. വൃദ്ധനായ മാര്‍ട്ടിന്‍ വീണ്ടും വീണ്ടും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോവുകയാണല്ലോ എന്നോര്‍ത്ത്. എന്തുമാത്രം ദുരനുഭവങ്ങളിലൂടെയും ഒറ്റപ്പെടലുകളിലൂടെയും കടന്നുപോയ വ്യക്തിയാണ്. എന്നിട്ടും വീണ്ടും വീണ്ടും തദൃശ്യമായ അനുഭവങ്ങള്‍ തന്നെ അയാള്‍ക്കുണ്ടാകുന്നു. അത്തരക്കാരോട് സഹതപിക്കുകയല്ലാതെ മറ്റെന്ത് മാര്‍ഗ്ഗം? പക്ഷേ മാര്‍ട്ടിന്‍ തന്നെതന്നെ ദൈവത്തിന് ബലിവേദിയായി സമര്‍പ്പിച്ച വ്യക്തിയായിരുന്നു. അതുകൊണ്ട് തന്നോട് സഹതപിച്ചവരോട് മാര്‍ട്ടിന്‍ ഇങ്ങനെയാണ് പ്രതികരിച്ചത്. പ്രിയപ്പെട്ട സുഹൃത്തുക്കളേ ത്രേസ്യ എന്റെ കൊച്ചുറാണി കര്‍മ്മലമഠത്തില്‍ പ്രവേശിച്ചതോര്‍ത്ത് നിങ്ങള്‍ എന്നോട് […]